CANCER ആവാമെന്നു ഒരു പ്രസിദ്ധ സർജനായ ഡോക്ടർ പറഞ്ഞാൽ നമ്മുടെ നല്ല ജീവൻ അതോടെ പോകും🙏 സകല മത വിശ്വാസികളുടെ ദൈവങ്ങളെയും നാം വിളിച്ചു അലമുറയിട്ടു കരഞ്ഞു പോകും.. നമുക്കു സാന്ത്വനം പറയാനും, നമുക്കായി ആത്മാർഥമായി അടുത്തിരുന്നു പ്രാർത്ഥിക്കാനും ഒരാളും ഒരു താൽപര്യവും കാണിക്കാതെ വരുബോൾ, നമ്മുടെ ശിഷ്ട ജീവിതം ദുരിതനാളുകൾ തന്നെയായിതീരും. അതു എഴുതിയാലോ , വർണ്ണിച്ചാലോ ഒരാൾക്കും അറിയാനാവുകയില്ല. അതനുഭവിച്ചു തന്നെ അറിയണം.
എല്ലാ മനുഷ്യർക്കും അത്തരം ഒരു അവസഥ ഈ പ്രപഞ്ചത്തിൽ വിധിച്ചിട്ടുണ്ട്. ചിലർ അതോടെ തകർന്നടിയും, ചില മനുഷ്യർ വർദ്ധിത വീര്യത്തോടെ മടങ്ങി വരും. മടങ്ങി വരാൻ കഴിഞ്ഞവരിൽ പ്രപഞ്ച നാഥൻെറ അൽപം ചൈതന്യമെങ്കിലും നിലനിൽക്കും. അത്തരം ആളുകൾ യാതൊന്നിനേയും കൂസാതെ നിൽക്കും.ജഗദീശ്വരാനുകൂല്ല്യമുണ്ടെങ്കിൽ മറ്റെന്തു ഭയക്കാൻ. ഈ കഥ നമുക്കു കേട്ടു നോക്കാം 👈 👈 സ്കാനിങ്ങിൻെറയും, ബ്ളഡ്ഡിൻെറയും തലസ്ഥാനത്തെ പ്രസിദ്ധനായ സർജനോട് സി.റ്റി സ്കാൻെറയും, ബ്ളഡ്ഡിൻെറയും റിസൾട്ട് കാണിച്ചു കൊണ്ടു ഒഴുകിവരുന്ന കണ്ണീർ കണങ്ങളോടെയും തകർന്നടിഞ്ഞ മനസ്സോടെയും ആറുകൊല്ലം മുൻപു ഒരു വൈകുന്നേരം ഞാൻ ചോദിച്ചു "ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത, നേർമ്മയും, സത്യസന്ധതയും ഇല്ലാത്ത ഒരു പ്രവർത്തികളിലും ഏർപ്പെട്ടിട്ടില്ലാത്ത എനിക്കു ദൈവം എന്തിനീ അസുഖം നൽകിയെന്നു "....മറുപടി പറയാനാകാതെ വിഷണ്ണനായി എന്നെ ആശ്വസിപ്പിച്ചു കൊണ്ടു Prostate Cancer ചികിത്സക്കായി മറ്റൊരു ഡോക്ടറിനു കത്ത് നൽകി കൈയ്യൊഴിഞ്ഞ ജനറൽ ആശുപത്രിയിലെ വേണുഗോപാൽ എന്ന ഭിഷഗ്വരൻെറ ദു:ഖഭാരം ഏറിയ മുഖം ഞാനിന്നും ഓർക്കുന്നു. ഒരു ദിവസം ആയിരക്കണക്കിനു രോഗികളെ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ നിസ്സാരനായ എൻെറ മുന്നിൽ എന്തിനു എന്നെയോർത്തു സങ്കടപ്പെടണം😢
ചികിത്സാവിധികളും, ഓപ്പറേഷൻ ടേബിളും കണ്ടു പകച്ചു, അനസ്തേഷ്യ Fitness സർട്ടിഫിക്കറ്റ് വാങ്ങാൻ മെഡിക്കൽകോളേജിലെ മുരളീധരൻ നായർ എന്ന തീവിഴുങ്ങിയായ ഒരു കാർഡിയോളജി ഡോക്ടറിൻെറ മുന്നിൽ നിന്നും ജീവനും കൊണ്ടു ഞാൻ എണീറ്റോടിയ നാളുകൾ🐙 നല്ല പ്രായത്തിൽ അൽപ്പം നിമിഷം എൻെറ ഹൃദയം നിന്നു പോയിരുന്നു! അതികഠിനമായ വേദന കുറക്കാനും, മയക്കാനും ഇഷ്ടം പോലെ മോർഫിൻ അടിച്ചു കേറ്റിയിട്ടുമുണ്ടു. പണ്ട് ഈ സർക്കാർ ആശുപത്രിയിൽ. അതു അറിയാനുള്ള ഫിറ്റ്നസ് ഇപ്പോ കിട്ടിയാലേ ആ തീ വിഴുങ്ങിക്കു എൻെറ ശരീരം മയക്കി കിടത്താൻ യോഗ്യമാണോന്നു ഉറപ്പിക്കാൻ കഴിയൂത്രേ!ഓരോ പതിനഞ്ചു ദിവസം കൂടുബോഴും ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാനായി മൂത്ര നാളിയിൽ നിന്നും പുറത്തക്കു വലിച്ചെടുക്കുന്ന കത്തീറ്റർ ട്യൂബ്. അപ്പോൾ തന്നെ വീണ്ടുംപുതിയ മറ്റൊരെണ്ണം മൂത്ര നാളിയിലേക്കു കുത്തിക്കയറ്റുബോഴുള്ള അതികഠിനമായ വേദന.... ബോധമില്ലാതെ ഉറക്കമരുന്നു കഴിച്ചു കിടക്കുന്ന രോഗിയുടെ പച്ച മാംസത്തിലേക്കല്ല കത്തീറ്ററും ട്യൂബും കുത്തിക്കയറ്റുന്നതെന്നതു ഓർക്കണം.ക്യാൻസർ എന്ന മഹാവ്യാധി ശരീരത്തെ പിടി കൂടി എന്ന മനസ്സിൻെറയും, ശരീരത്തിൻേറയും തളർച്ച മറ്റൊരു വശത്തു.
ഒരു ഉറുമ്പിനെ എങ്കിലും നാം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ..... അതിനുള്ള ശിക്ഷ അണാ പൈസ കണക്കു പറഞ്ഞു അനുഭവിച്ചു തീർക്കുന്ന ദിവസങ്ങൾ.....🌡
അപ്പോഴേക്കും നാം ഒരാൾക്കും വേണ്ടത്ത ഒരു ചണ്ടിയായി മാറിയിട്ടുണ്ടാവും🌡 നിറഞ്ഞ
മൂത്രസഞ്ചിയെ ഒഴിക്കാനായി ട്യൂബോടൊപ്പം toilet ലേക്കുള്ള പരസഹായം കിട്ടാതെയുള്ള പ്രാഞ്ചി പ്രാഞ്ചിയുള്ള നടപ്പുകൾ🌡
വീടാകെ
മൂത്രനാറ്റം കാരണം ആഹാരം കഴിക്കാനാവുന്നില്ലെന്നു ചുറ്റുമുള്ളവരിൽ നിന്നുമുള്ള അലോസരം വരുത്തുന്ന വാചകങ്ങൾ🌡ഒരാൾക്ക് ഒരു രോഗദുരിതകാലം വന്നാൽ വേഗം ചത്തു പോണമെന്ന പൊതു തത്വം നമ്മുടെ മനസ്സിലും തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ.....🌡
പള്ളി വിളയിൽ (ഖബർസ്ഥാൻ) നമുക്കുള്ള ആറടി കുഴി വെട്ടാൻ സമയമായെന്നു ദയനീയമായ കണ്ണുകളോടെ നോക്കുന്ന വേറേ കുറേ മനുഷ്യർ. ... 🌡
അവൻെറ
അഹന്തയും, അഹങ്കാരവും,തുടിയും ഇതോടെ എങ്കിലും തീർന്നോ എന്നു അന്വേഷിച്ചു ദിവസങ്ങളെ ഒത്തു കൂടി ആഘോഷമാക്കി മാറ്റുന്ന മറ്റൊരു കൂട്ടർ.🌡
ഈ ദുരിതകാലം കുറച്ചു തരുവാനും, കഠിനമായ വേദനകൾക്കു ആശ്വാസം പകരുവാനും, രോഗത്തിന്റെ തീവ്രതയെ കുറിച്ച് നിരന്തരം അന്വേഷിക്കാനും, ഒന്നു തലോടി ആശ്വസിപ്പിക്കാനും, നമുക്കു വേണ്ടി നിരന്തരം പ്രാർത്ഥിക്കുവാനും ഈ ലോകത്തു ഒരാളെങ്കിലും ഉണ്ടായെങ്കിലെന്നു നാം ഏകാഗ്രതയോടെ സർവ്വശക്തനോടു കേണു വീണു കെഞ്ചുന്ന യാമങ്ങൾ🌠
അർദ്ധരാത്രികളിലെ കഠിനമായ തഹ്ജൂത് നമസ്കാരങ്ങൾ🌠ഒരാളിൽ ക്യാൻസർ എന്ന മാറാ വ്യാധിക്കു തുടക്കമായി എന്നറിയുബോൾ തന്നെ മനസ്സ് സ്വയം ഭക്തി നിർഭരം ആയിതീരുന്നൂ മനുഷ്യമനസ്സെന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളതു🌠 ആയുസ്സ് നീട്ടികിട്ടാനല്ല..... എത്രയുംവേഗം തെക്കോട്ട് എടുക്കുവാൻ കൊതിച്ചു പോകുന്ന മനസ്സാവും അപ്പോൾ നമുക്കുണ്ടാവുക🐞അപ്പോൾ-ആ കറയറ്റ പ്രാർത്ഥനകൾക്കിടയിൽ സർവ്വശക്തൻെറ അദൃശ്യകരങ്ങൾ നമ്മുടെ മുന്നിൽ എത്തി ചേരുക തന്നെ ചെയ്യും🙏അതു പ്രകൃതി നിയമമാണു🙏 വിശുദ്ധ ഗ്രന്ഥങ്ങളിൽ വിവിധ അദ്ധ്യായങ്ങളിൽ ഈ കാര്യം എടുത്തു എടുത്തു പറയുന്നുണ്ടു. ഏകാഗ്രതയോടെ നാം വിളിക്കുന്ന കരുണാമയനായ സർവ്വശക്തനു നമ്മുടെ മുന്നിൽ നേരിട്ടെത്തുവാനാവുകയില്ല. പകരം അനുയോജ്യമായ മനുഷ്യ ജന്മങ്ങൾ നമ്മുടെ മുന്നിലേക്കു സകല വിധ സാന്ത്വനങ്ങളുമായി നിയോഗിക്കപ്പെടും. ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന പ്രപഞ്ച നാഥൻെറ അദൃശ്യകരങ്ങൾ അതാണു. അവിടെ നിന്നങ്ങോട്ടു ഫീനിക്സ് പക്ഷിയെപ്പോലെയാവും നാം ഉയർത്തെഴുന്നേൽക്കുക. ക്യാൻസർ എന്നല്ല, സകല മഹാരോഗവും നിമിഷങ്ങൾ കൊണ്ടു ഓടിപ്പോകും🏃 നിങ്ങൾക്കു വേണ്ടി പ്രാർഥിക്കാം എന്നു കഷ്വലായി എല്ലാവരും പറയുബോലെ പറഞ്ഞാൽ പോര🏃 നമുക്കതു അനുഭവേദ്യമാവുകതന്നെ വേണം🚶
ചികിത്സാ വിധികൾ പരാജയപ്പെട്ടിടത്തു സർവ്വശക്തൻെറ അദൃശ്യകരങ്ങൾ നമ്മെ സംരക്ഷിക്കുന്നു..
പുണ്യ ഗ്രന്ഥത്തിലെ ഉരുവിടുന്ന ഓരോ വരികൾക്കും അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ.......
നമ്മെ ഏറെ ആഗ്രഹിക്കന്നവരുടെ,
അതി കഠിനമായ പ്രാർത്ഥനകൾക്കു അതീവ ശക്തിയുണ്ടു എന്നു തെളിയുന്ന നാളുകൾ.
അതാണു കാലവും...വിധിയും🐙
സ്മാർട്ട് ഫോൺ ഞാൻ സർവ്വീസിങ്ങിനായി റീബൂട്ടു ചെയ്യുബോൾ. രണ്ടു options ഡിസ്പ്ലേക്കു മുന്നിൽ വരും. "റിക്കവറി മോഡ് or റീ ബൂട്ട് എന്നു. നോക്കി ചെയ്തില്ലെങ്കിൽ അതോടെ dead തന്നെ⛑️ മനുഷ്യ ജീവിതത്തിലും അങ്ങനെ രണ്ടു options ഉണ്ട്. ഒന്നു... Suicide അതായതു ആത്മഹത്യ.. രണ്ടാമത്തേതു...recovery mode. നമുക്കു ഏതു വേണേലും തിരഞ്ഞെടുക്കാം. മനക്കരുത്തുപോലെ⛑️
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
🌹GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️
No comments:
Post a Comment