theflashnews.blogspot.com

Tuesday, 11 January 2022

എന്തെളുപ്പം..... വളഞ്ഞ വഴി നടക്കുകില്ലെങ്കിൽ

 

ഇനി മുതൽ ലൈസൻസ് എടുക്കുവാൻ ആഗ്രഹം ഉണ്ടെങ്കിൽ ആർ.ടി.ഓ ഓഫീസിൽ പോയി ഒരു തരത്തിലുള്ള റോഡ് ടെസ്റ്റും നടത്തേണ്ട.  അതിനു പകരമായി അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്നും ഡ്രൈവിംഗ് പരിശീലനം നേടേണ്ടതാണ്. ആ സ്കൂളിൽ നിന്നും ടെസ്റ്റ് വിജയിക്കുകയും വേണം. അത്തരത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചു കഴിഞ്ഞാൽ അപേക്ഷകർക്ക് അവിടെ നിന്നും  സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും .ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഡ്രൈവിംഗ് ലൈസൻസ് കിട്ടുക. അതുപോലെ തന്നെ ഇത്തരത്തിൽ ഉള്ള അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകൾക്കും കർശനമായ നിബന്ധനകൾ വച്ചിട്ടുണ്ടു.

ഇരുചക്ര, ത്രീ വീലർ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങൾക്ക് കുറഞ്ഞത് ഒരു ഏക്കർ സ്ഥലമുണ്ടെന്നും, മറ്റു കൃത്യമായ വ്യവസ്ഥകളും അംഗീകൃത ഏജൻസി ഉറപ്പാക്കണം. അതുപോലെ തന്നെ ഹെവി വെഹിക്കിളുകൾ ,ചരക്ക് ട്രക്കുകൾ എന്നിവയ്ക്കും പരിശീലനം നൽകുന്ന സ്‌കൂളുകൾക്ക് 2 ഏക്കർ സ്ഥലം ആവശ്യമാണ് .അതുപോലെ പ്രധാന നിബന്ധന പരിശീലകൻ കുറഞ്ഞത് 12 ആം ക്‌ളാസ് പാസ്സായിരിക്കണം .ഇത്തരത്തിൽ പല നിബന്ധനകളും ഡ്രൈവിംഗ് നൽകുന്ന സ്‌കൂളുകൾക്കും ഉണ്ട് .

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.  
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു

Courtesy: 💎 News Media Journalists & photo Journalists all over the world💎with Thanks




No comments:

Post a Comment