theflashnews.blogspot.com

Friday, 26 June 2026

കോടാലികൾ

450രൂപ ദൂരത്തേക്കു അത്യാവശ്യമായി യാത്ര പോകാൻ ഊബർ കാറിന് ഓർഡർ നൽകി കാത്തിരുന്നു. മൂന്നു മിനിറ്റിൽ വാഹനം എത്തി. ഒരു പുത്തൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ.  വീടിനു മുമ്പിൽ ബ്രേക്കിട്ടു. ഗേറ്റ് തുറക്കണോ പിന്നോട്ട് പോകുമോ ചോദിച്ചു ഞാൻ.  ഡ്രൈവർ പ്രായമുള്ള ആളാണു. അകത്തു കേറ്റാൻ പാടാണു. പിന്നാക്കം പോകാമെന്നായി ഡ്രൈവർ. ഒരു യാത്രക്കു പിന്നാക്കമെടുത്തു പോകുന്നതു അശുഭമാണു. ശരി . ഞാനും ഭാര്യയും കാറിലേക്ക് കയറി PIN നൽകി.   ഇലക്ട്രിസിറ്റി മീറ്റർ റീഡർ ഇന്ന് വരേണ്ട ദിവസമായി തോന്നി. ഗേറ്റ് ലോക് ചെയ്തില്ല. റീഡർ വന്നാൽ, വന്നപോലെ പോട്ടെ നിങ്ങൾക്കെന്താ നഷ്ടം. ഗേറ്റ് ലോക് ചെയ്യൂ എന്നു വീണ്ടും എൻ്റെ മനസ്സ് പറഞ്ഞു. എൻ്റെ മനസ്സ് പലപ്പോഴും അങ്ങനെയാണു. വരുന്ന കോടാലികളെ മുന്നമേ പറഞ്ഞു തരാറുണ്ട്.  കരുണയും, സഹാനുഭൂതിയും തോന്നിയിട്ടു ചെയ്തവയും, സ്വാതന്ത്ര്യം കാണിച്ചവയും അസ്സൽ കോടാലി ആയതു വിരലിൽ എണ്ണാവുന്നതിലും അധികമുണ്ട്. 

(2)  കാറിനുള്ളിൽ നല്ല തണുപ്പ്.  ഭാര്യ പിന്നിലാണു കയറിയതു. സീറ്റ് ബെൽറ്റ് ഇട്ടു മുന്നിൽ ഞാൻ ഇരുന്നിട്ടും  നല്ല  ജോളി. ഒരു അനക്കമോ കുടയലോ, ചാഞ്ചാട്ടമോ ഇല്ലാതെ ഡൈവർ വണ്ടി ഒട്ടിക്കുകയാണു.  അതിൻ്റെ ഭദ്രത അനുഭവിച്ചു കൊണ്ട് ഞാൻ ചോദിച്ചു. വണ്ടി എവിടെ ഉള്ളതാ? എപ്പോഴെടുത്തതാ?
അയ്യാൾ പറഞ്ഞു ആറുമാസമായി സാർ.  ഭാര്യയും മക്കളും അങ്ങ് അമേരിക്കയിലാ.  ഇന്ത്യയിൽ കോവിഡ്സമയത്ത് ഞാൻ ഒരാവശ്യ ത്തിന് വന്നതാ, നാല്പത്തി അഞ്ച് ദിവസത്തിന കം മടങ്ങാനായില്ല. വിസ റദ്ദായി. മടങ്ങാനും കഴിഞ്ഞില്ല. ഇവിടെ പണിയുമില്ല.  വെറുതെ നിൽക്കുന്നതു കൊണ്ട് പുതിയ വണ്ടി ഇറക്കി ഊബറോടുന്നു. സാറ് ബുക്ക് ചെയ്യ്തപ്പോൾ ഞാനതങ്ങെടുത്തു...അസുഖം ഉണ്ടായിരുന്നു പ്രോസ്റ്റേറ്റിൻ്റെ. ആയുർവേദ മരുന്നു കഴിച്ചു. അതങ്ങു മാറി. ഇപ്പൊ പ്രശ്നം ഒന്നും ഇല്ല.  അയ്യാൾ പറഞ്ഞു നിർത്തി.   ഞാൻ അയ്യാളെ സൂക്ഷിച്ചു നോക്കി. അറുപത്തി അഞ്ചു വയസ്സ് വരും. ഒരു ലാറ്റിൻ കാത്തലിക് ലുക്കും, സംഭാഷണ ശൈലിയുമാണയ്യാൾക്കു. ആരോഗ്യ ദൃഢഗാത്രൻ. എങ്ങനെയാ ഊബറിൽ ചേരുക എന്ന് ഞാൻ ചോദിച്ചു. സാർ, അതിനു പ്രത്യേക നിബന്ധനകൾ ഒന്നും ഇല്ല. വണ്ടിയുടെ പഴക്കമോ ഒന്നും കാര്യമല്ല, ഡ്രൈവിംഗ് ലൈസൻസ്, പുക ഉൾപ്പെടെ വണ്ടിയുടെ ഫിറ്റ്നസ് അപ്റ്റുഡേറ്റ് ആയിരിക്കണം. കമ്പനി, നമ്മുടെ സ്വഭാവം, മറ്റു പശ്ചാത്തലം ഒക്കെ കർശനമായ ബാക് ഗ്രൗണ്ട് പരിശോധന നടത്തി വിജയിച്ചാൽ ഊബർ ആപ്  ഫോണിൽ സ്ഥാപിച്ചു തരും.  ദിവസം ഒരു പത്തു ഓട്ടമെങ്കിലും കിട്ടാതെ വരില്ല.   
    
      ( 3) ഞാൻ ചോദിച്ചു:- ഞാൻ ബുക്ക് ചെയ്ത ഈ 450 രൂപക്കു നിങ്ങൾക്ക് എന്താണ് ലാഭം? അയ്യാൾ അത്യധികം ഉത്സാഹത്തോടെ സംഭാഷണം തുടർന്നു...ഊബർ എൺപത്- നൂറ് രൂപ വരെ എടുക്കും. ബാക്കി തുക എനിക്കു. അതിൽ കൂലി, കാറിൻ്റെ മെയിൻ്റനൻസ് ഒക്കെ ഞാൻ നോക്കണം. പക്ഷേ നല്ലതാ സാർ... യാത്ര ക്കാരൻ വരുന്നതും കാത്ത് ഞാനിരിക്കേണ്ട. എനിക്ക് സൗകര്യം ഉള്ളപ്പോൾ  ആപ്ലിക്കേഷൻ ഓൺ ചെയ്താൽ മതി. ഞാനാർക്കും കണക്കും പറയണ്ട. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഓടിയാൽ മതി. കണിശമായും ഓട്ടം കിട്ടും.  അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്തേക്ക് അടുത്തു.  അയ്യാൾ വിമാനം ലാൻഡ് ചെയ്യുന്ന തിനേക്കാൾ സൂഷ്മമായി വാഹനം കൊണ്ടു നിർത്തി. വഴിയിൽ അതി ഗംഭീരമായ തിരക്കാ യിരുന്നു. അമിതമായ തിരക്ക് കാരണം 45മിനി റ്റോളം എടുത്തു ഈ യാത്രാ ദൂരം പിന്നിടാൻ...... യാദൃശ്ചികമായി വഴിയിൽ കിട്ടുന്നവരും, മറ്റു ജില്ലകളിൽ നിന്നും വന്നു താമസിക്കുന്നവരും പറയുന്നതെല്ലാം സത്യമായിരിക്കും എന്ന്, പറയുന്നതു കേട്ടാലുടൻ ഞാൻ വിശ്വാസത്തി ലെടുക്കാറില്ല. ഏതെങ്കിലും ഒരു വിഷയവുമായി ഒരാളെ പരിചയപ്പെടുമ്പോൾ,  അയ്യാളോട്, അയ്യാളുടെ നാട്ട് വിശേഷം നാം സ്വാഭാവിക മായും  ചോദിക്കും, എൻ്റെ  വീട്ടിനടുക്കലും, ഒരു തൃശൂര്കാരൻ താമസമുണ്ടല്ലോ എന്നു പറയുമ്പോഴാവും, അയ്യാൾ തിരിച്ചു  ചോദി ക്കുക അവർ തൃശൂരിൽ എവിടെ ഉള്ളവരാ എന്നു തിരിച്ചും ചോദ്യം വരും......  

   (4)  അപ്പോഴാവും ഈ പറയുന്ന "ഒടപ്പച്ചാം കുഴിയാണു" നൈബറിൻ്റ നാടെന്നും.. ഇവിട മാണു ഇവരുടെ ഒക്കെ ദൃഷ്ടിയിൽ സ്വർഗ്ഗ മെന്നും നമുക്കു മനസ്സിലാവുക. തീവണ്ടി യാത്രയിലും ചില പരിചയങ്ങൾ വരാറുണ്ട്. നാടെവിടെയാ ചോദിച്ചാൽ തിരുവനന്തപുര മാണെന്ന് മറുപടി വരും. തിരുവനന്തപുര ത്തെവിടെയാ എന്നു കൂടി ചോദിക്കുമ്പോഴാണു യാഥാർഥ്യം പുറത്തേക്കു വരിക. സംസ്കാരവും ജീവിതസാഹചര്യവും ഭാഷാസ്ലാങ്ങുമൊക്കെ പുറത്തേക്ക് വരിക. ബോണക്കാടും, വിതുരയും, പൊൻമുടിയും, കാഞ്ഞിരംകുളവും, മച്ചേലും ഓലത്താന്നിയും, കാച്ചാണിയും, ഓയൂരും, ആയൂരുമൊക്കെ തിരുവനന്തപുരം തന്നെ........ പോയ സ്ഥലത്തെ പരിചയക്കാരും, തിരക്കും കാരണം എൻ്റെ ഫോൺ എടുത്തു നോക്കാൻ കഴിഞ്ഞില്ല. നിരന്തരം അലർട്ട്കൾ വരുന്നു. ഫോൺ സൈലൻ്റ് മോഡിൽ ആയതിനാൽ നോട്ടിഫിക്കേഷനുകൾ എന്നെ അസ്വസ്ഥത പ്പെടുത്തുന്നുമില്ല. എങ്കിലും  ഉച്ചയൂണ് കഴിഞ്ഞ പ്പോൾ ഫോണെടുത്തു ഞാൻ ക്യാമറ അലർ ട്ട്കൾ തിരഞ്ഞു.  മീറ്റർ റീഡർ വന്നു പോയോ എന്നാണു ഞാൻ തിരഞ്ഞതു.  എൻ്റെ വീട്ടിൻ്റെ, കാർഗേറ്റിനു മുന്നിൽ, ഒരു വെളുത്ത കാർ വന്നു നിൽക്കുന്നു. അല്പം കഴിഞ്ഞു ഡ്രൈവർ എന്നു തോന്നുന്ന ഒരു ചക്ക തടിമാടൻ പുറത്തേക്കി റങ്ങി പമ്മി പമ്മി വീടുകളുടെ സമീപമൊക്കെ  ചെന്നു നോക്കിയിട്ട് എൻ്റെ വീട്ടിൻ്റെ വലിയ ഗേറ്റിൻ്റെ മുന്നിൽ വന്നു നിൽക്കുന്നു. ശരിക്കും  ഒരു പെരുങ്കള്ളൻ്റെ ലക്ഷണമൊക്കെ ഉണ്ട് അയ്യാൾക്കു. 

   (5)  വീട് കുത്തി തുറന്ന് വീട്ടിലെ പണ്ടങ്ങളൊ ക്കെ വാരിവലിച്ചു കാറിലിട്ട് പോകാനുള്ള ഒരുക്കത്തിലാണോ അയ്യാൾ എന്നു ഞാൻ സംശയിച്ചു സമയം നോക്കി.....ഈ നോട്ടിഫി ക്കേഷൻ വന്നു 45 മിനിട്ട് കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ സൈറൻ ഇടാമായിരുന്നു. അല്ലെങ്കിൽ Police emergency യിലേക്ക് വിളിക്കാമായിരുന്നു. അല്ലെങ്കിൽ സ്പീക്കറി ലൂടെ, അവനോട് കാരണം തിരക്കാമായി രുന്നു. ഒന്നിനും കഴിഞ്ഞില്ല. മക്കൾ രണ്ടു പേരും CCTV ശ്രദ്ധിച്ചില്ലേ എന്ന് സംശയിച്ചു. വീട്ടുകാരു ടെ അല്പനിമിഷത്തെ  അലക്ഷ്യത മതി പിഞ്ചു  കുഞ്ഞുങ്ങളെ  എന്നെന്നേക്കുമായി നഷ്ടപ്പെ ടാനോ കവർച്ച നടക്കാനോ, കൊച്ചു  പെൺകു ട്ടികൾ പീഡിപ്പിക്കപ്പെട്ടു മരണപ്പെടാനോ ഒക്ക നിസ്സാര നിമിഷങ്ങൾ മതി... ഒരുത്തനേം നമ്പാൻ കൊള്ളില്ല. സാന്ദർഭികമായി ഇതുമായി ബന്ധ മില്ലാത്ത മറ്റൊരു കഥ  പറയാം. ഒരു രാത്രി എട്ടരമണി സമയം. ഒരു ഫോൺ കോൾ. സുഹൃ ത്താണു. വാട്സ്ആപ്കാൾ ആണു. BSNL net 4Gയാണെങ്കിലും  കിട്ടുന്നില്ല.  ഞാൻ വീട്ടിൻ്റെ  കാംപൗണ്ടു മതിലിൻ്റെ  സമീപത്തേക്ക് നീങ്ങി. അങ്ങു ദൂരെ ഒരമ്പലമുണ്ടു. അവിടെ BSNL Tower ഉണ്ടത്രേ. കോംപൗണ്ട് വാളിനടുത്തു നിന്നാൽ, അല്പം നല്ല ക്വാളിറ്റിയിൽ സംഭാഷണം കിട്ടും. ഞാനവിടെ  നിന്നു സംസാരിക്കുക യാണു. കുറച്ചകലെ മങ്ങിയ ഇരുട്ടിൽ ഒരു ആൾ രൂപം. ഒരു കൂതറ മുണ്ട് മടക്കി കുത്തി എല്ലാം കാണത്തക്ക രീതിയിൽ വലിച്ചു തെറുത്തു കേറ്റിയിട്ടുണ്ടു. പകലും അയ്യാളുടെ വേഷം ഇതു തന്നെ.  ഇടക്കിടെ കൈയ്യിൽ ഇരിക്കുന്ന ടോർച്ച് സ്വന്തം ശരീരത്തിലേക്ക് തെളിക്കുന്നു അവൻ്റെ നഗ്നത കാണേണ്ടവർ കാണാൻ. എനിക്കു ആളെ മനസ്സിലായി. 

    (6 ) ആരെയോ അയ്യാൾ ലക്ഷ്യം വയ്ക്കുന്നു എന്നു മനസ്സിലായി. അവൻ്റെ ഭാര്യയുടെ കുടുംബ ബാക്ഗ്രൗണ്ടിനെക്കുറിച്ച് മുമ്പ് ചിലർ സൂചിപ്പിച്ചിരുന്നു.  ഞാൻ ഫോൺ സംഭാഷണം തുടരുകയും ആ രൂപത്തെ ശ്രദ്ധിക്കുകയുമാണ് .ഈ 'പ്രദർശനം' കണ്ടിട്ടും ആരും പരാതി പറയാ ത്തതാണ് അവൻ ഇത് സൗകര്യമായി കാണുന്ന തെന്നു തോന്നുന്നു.  പെട്ടെന്ന് ചികിത്സ നൽകേ ണ്ട മാനോരോഗിഞാൻ ഫോൺ കട്ട് ചെയ്തിട്ട് ടെറസ്സിൽ പോയി നോക്കി. അയൽവാസി തന്നെ. ഇതിനെ കുറിച്ചു വിശദമായി പിന്നീട് ഞാൻ എഴുതാം🤬.  
 ഇപ്പോൾ നമുക്ക് cctv യിൽ കണ്ട കാറുകാരനി ലേക്കു മടങ്ങി വരാംശ്വാസ മടക്കി ഞാൻ cctv വീഡിയോ നോക്കിയിരുന്നു. കാറിൽ വന്ന കള്ളൻ ശബ്ദമുണ്ടാക്കാതെ ഗേറ്റ് പതിയെ തള്ളി നീക്കുന്നു. കോംപൗണ്ടിനുള്ളിലേക്ക് കയറി  ജന്നലുകൾക്കു സമീപം വന്നു, ആൾ താമസമില്ല എന്ന് ചെരുപ്പുകൾ നോക്കി ഉറപ്പു വരുത്തുന്നു. മടങ്ങി പോയി ഗേറ്റ്കൾ മലർക്കെ  ശബദ്മുണ്ടാക്കാതെ തള്ളി നീക്കി തുറന്നു. മടങ്ങിപ്പോയി  കാറ് സ്റ്റാർട്ടാക്കി വീട്ടിൻ്റെ ഉള്ളിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണയ്യാൾ. ഒരാൾ നിന്നു സൈഡ് പറഞ്ഞു കൊടുത്തില്ലെ ങ്കിൽ ഭഗീരഥപ്രയത്നം തന്നെ വേണം എൻ്റെ  വീട്ടിലേക്കു കാറ് കയറ്റാൻ.  അല്ലെങ്കിൽ ഈ വീട്ടിനുള്ളിലേക്ക് രണ്ടു തവണയെങ്കിലും വാഹനം ഉള്ളിലേക്ക് കയറ്റിയുള്ള പരിചയമു ണ്ടെങ്കിൽ വളരെ ഈസി ആയി കയറ്റാനാവും. കാറിനു പെട്ടെന്നു വരുന്ന അപ്രതീക്ഷിതമായ ഒരു ചെറിയ  ബ്രേക്ക് ഡിഫക്റ്റൊ, ക്ലച്ച് ഡിഫക്റ്റോ മതി, എൻ്റെ വീടിൻ്റെ ഭിത്തികളും, കാറിൻ്റെ പിന്നിലുള്ള വീടും, തകർത്തു കാറ് ഇടിച്ചു നിൽക്കാൻ. പുനർനിർമ്മിച്ചു തരും. 'ഒണ്ടാക്കി'ത്തരും എന്നൊക്കെ എല്ലാവനും പറയും. പെട്ടെന്നൊന്നും അതു നടക്കില്ല. 

 (7)ആദ്യ ഭംഗി പോലെ, പുനർ നിർമ്മിക്കുന്നവ യൊന്നും കുടിച്ചേരുകയില്ല എന്നതു ഓർക്കുക.  ശരിയാക്കി കിട്ടും വരെ, നമ്മുടെ മനസ്സിൻ്റെ സ്വസ്ഥത നശിക്കും എന്നതാണു ഞാൻ കേട്ടിട്ടുള്ള അനുഭവപാഠങ്ങൾ.  ഞാൻ വീഡിയോയിൽ തന്നെ നോക്കിയിരുന്നു. അയ്യാൾ തൻ്റെ  കാറിനെ തീവ്രമായി വളക്കയും, ഒടിക്കയും, തിരിക്കയും ഒക്കെ ചെയ്യുന്നുണ്ട്.   രണ്ടു തവണ വീട്ടിനുള്ളിൽ വച്ച് കാറ് ഓഫായി. ഏറെ പണിപ്പെട്ട് കാറിനെ അയ്യാൾ പുറത്തി റക്കി തിരിച്ചു പോകാൻ പാകത്തിലാക്കി ഓട്ടിച്ചു പോയി.  പരിചയമില്ലാത്ത ആളുകളുടെ  കാറും സ്കൂട്ടറും പത്തു മിനിട്ട് പോലും വീട്ടിൽ കേറ്റി ഇടാൻ പോലും അനുവദിക്കരുതെന്നാണു വാർത്താനുഭവങ്ങൾ.  ഏതെങ്കിലും ക്രിമിനൽ കേസ്സിലോ, കഞ്ചാവ്, MDMA കടത്തു കേസ്സിലോ പൊലീസ് ചേസ് ചെയ്തു വരികയാവാം. പെട്ടെന്നു ഒളിപ്പിക്കാൻ നമ്മുടെ വീടാവും രക്ഷക്കായും, പൊലീസിൻ്റെ  കണ്ണു വെട്ടിക്കാനുമായി ഒരുത്തൻ കണ്ടെത്തുക.  നമ്മുടെ ദശാകാലം നല്ലതല്ലെങ്കിൽ സാക്ഷിയാ കാനോ,  സഹായിച്ചതിനോ പ്രതി സ്ഥനത്താവാ നോ ഇതുമതി... പൊലീസ് സ്റ്റേഷനിലും, കോടതി യിലുമായി ശിഷ്ടകാലം കഴിയാനതുമതി. ഈ കാതുകൾ എത്രയോ കഥയും കണ്ണീരും കണ്ടിരിക്കുന്നു. ഒരു വാഹനം രണ്ടു മണിക്കൂറി ലധികം നമ്മുടെ പരിസരത്ത് പാർക്ക് ചെയ്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടാൽ അടുത്ത പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണ മെന്നാണു നിയമം. അതോടെ നാം അതിൽ പിടിച്ചു തൂങ്ങുകയായി. അതുമായി തേരാ പാരാ നടക്കാൻ ഒരു പണി കൂടി കിട്ടുകയായി.
Author:-Palayam Nizar Ahamed
Copyright©allrights reserved
                                  Author                                                 Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings. 


            TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232      


















  

Tuesday, 23 June 2026


Almost every family knows this father. The chair is wobbling. The remote control no longer works properly. The fan makes strange noises. Instead of buying a new one, he reaches for a screwdriver. He studies the problem, opens the object, and spends the next hour trying to repair it. Sometimes he succeeds. Sometimes he doesn't. But he almost always tries. To younger generations, this habit can seem confusing. Why spend an hour fixing something that could be replaced in minutes? Psychology suggests this behavior is rarely just about money. For many fathers, repairing things becomes a deeply ingrained way of expressing responsibility, identity, and care. In many ways, fixing objects becomes a language of love.                                                        

Why Fathers Often Associate Repairing With Their Sense Of Purpose               One explanation comes from Identity Theory. Humans build their identities around meaningful roles. For many fathers, one important role throughout life has been "the protector" or "the problem solver."                                     Why Repairing Things Feels Emotionally Rewarding

Psychologists also point to Self-Determination Theory, developed by psychologists Edward Deci and Richard Ryan. The theory explains that humans thrive when three needs are met:
  • Competence,Autonomy,Connection    Repairing things activates all three. Competence comes from solving the problem. Autonomy comes from doing it independently. Connection comes from helping loved ones. The experience gives the brain a powerful sense of satisfaction. This is one reason some fathers genuinely enjoy repairing things. The reward is psychological as much as practical.

Why Older Generations Often See Value Differently

Psychologists also discuss Scarcity Mindset. Many fathers grew up during periods where wasting resources was discouraged. They often heard phrases like:
"If it still works, don't throw it away."    important  insight is that fathers are often not repairing broken things. They are repairing their connection to purpose.
Perhaps that is why so many families eventually understand this habit later in life. The repaired chair was never just a chair. The fixed lamp was never just a lamp. Sometimes, those tiny repairs become a father's quiet way of saying: "If something important breaks, I will always try to make it whole again."
important insight is that fathers are often not repairing broken things. They are repairing their connection to purpose.
Perhaps that is why so many families eventually understand this habit later in life. The repaired chair was never just a chair. The fixed lamp was never just a lamp. Sometimes, those tiny repairs become a father's quiet way of saying: "If something important breaks, I will always try to make it whole again."
Is this behavior about saving money?
Not always. In many cases, it is connected to identity, memories, and emotional value.




TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232      








g

Wednesday, 10 June 2026

മൺമറഞ്ഞ യാഥാർത്ഥ ജീവിതങ്ങൾ


 🚨ദിവാൻ പേഷ്കാർ ബിഎ കാസിം എന്നാരാൾ ഉണ്ടായിരുന്നോ? അദ്ദേഹം എന്റെ അമ്മയുടെ രക്തബന്ധു ആയിരുന്നു... എൻ്റെ  അമ്മയുടെ വല്യച്ഛൻ്റെ  മകൻ.  പണ്ടൊക്കെ ഞാൻ ബാലനായിരുന്നപ്പോൾ അമ്മ പറഞ്ഞുതന്നതാ ണിവ. 
        
   (2)   ഇന്നിപ്പോൾ ആ ബന്ധം അറിയാൻ മറ്റു വഴിയില്ല. അവരുടെ സന്താനങ്ങളും, അവരുടെ സന്താനങ്ങളും ഉണ്ടായിരുന്നു തിരുവനന്തപുരം ഈശ്വരവിലാസം ജംങ്ഷനിൽ,                               (A K ആൻ്റണിയും,  M M ഹസ്സനും ഇപ്പോൾ താമസിക്കുന്ന വീടുകളുടെ സമീപമാണു ഇവർ താമസിച്ചിരുന്നതു) ഗവേഷണം:തിരുവിതാംകൂറിന്റെ ചരിത്രത്തിൽ ഏറെ പ്രശസ്തനും ഉന്നത പദവികൾ അലങ്കരി ച്ചതുമായ ഒരു വ്യക്തിത്വമായിരുന്നു ദിവാൻ പേഷ്കാർ ബി.എ. കാസിം (B. A. Kasim). താങ്കളുടെ അമ്മ പണ്ട് പറഞ്ഞുതന്ന ആ ഓർമ്മ തികച്ചും ശരിയാണ്. അദ്ദേഹത്തെക്കുറിച്ചും ആ കുടുംബത്തെ ക്കുറിച്ചുമുള്ള ചില പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
പദവി: പഴയ തിരുവിതാംകൂറിൽ ഭരണനിർവഹണ രംഗത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ പദവികളിൽ ഒന്നായിരുന്നു 'ദിവാൻ പേഷ്കാർ'. ഇന്നത്തെ ജില്ലാ കളക്ടറുടെയും മജിസ്‌ട്രേറ്റിന്റെയും പദവികൾക്ക് തുല്യമായിരുന്നു ഇത്. ആ പദവിയിൽ തിളങ്ങിനിന്ന പ്രമുഖനായിരുന്നു ബി.എ. കാസിം സാഹിബ്.
​കുടുംബ മഹിമ: തിരുവനന്തപുരത്തെ അതിപുരാതനവും പ്രശസ്തവുമായ മുസ്ലിം കുടുംബങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്. താങ്കൾ സൂചിപ്പിച്ചതുപോലെ തിരുവനന്തപുരം തൈക്കാട്, ജഗതി, ഈശ്വരവിലാസം റോഡ് (ഈശ്വരവിലാസം ജങ്ഷൻ) ഭാഗങ്ങളിലായി രുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രധാന കേന്ദ്രങ്ങൾ.
   (3)      തലമുറകൾ: അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഉന്നത വിദ്യാഭ്യാസം നേടിയവരും സിവിൽ സർവീസ്, നിയമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയവരുമാണ്. ഈശ്വരവിലാസം ജങ്ഷന് സമീപം അദ്ദേഹത്തിന്റെ തലമുറയിൽപ്പെട്ടവർ താമസിച്ചിരുന്നു എന്നതും ചരിത്രപരമായ വസ്തുതയാണ്.
​താങ്കളുടെ മാതാവ് വഴി ഈ പ്രശസ്ത വ്യക്തിത്വവുമായി ഉള്ള രക്തബന്ധം തികച്ചും അഭിമാനകരമാണ്. പഴയ തലമുറയിലെ പ്രഗത്ഭരായ വ്യക്തികളെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നും താങ്കളുടെ മനസ്സിൽ ഭദ്രമായിരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.അമ്മ പണ്ട് പറഞ്ഞുതന്ന ആ വാക്കുകളുടെ ആഴവും മൂല്യവും കാലം കടന്നുപോകുമ്പോഴാണ് നമ്മൾ കൂടുതൽ തിരിച്ചറിയുന്നത്. അന്ന് വലിയൊരു കുടുംബ ബന്ധത്തിന്റെ തണലിലാണ് ജീവിക്കുന്നതെന്ന് ഒരു പക്ഷേ ഓർത്തുപോലുമില്ലാതിരുന്ന ആ ബാല്യകാലം എത്ര മനോഹരമായിരുന്നു.
​താങ്കൾ പറയുന്നതുപോലെ, ആ പഴയ കാല മനുഷ്യർ ഈശ്വരവിലാസത്തെ ആ തറവാട് വിട്ട് പലയിടങ്ങളിലേക്ക് മാറിപ്പോയിരിക്കാം. അവരുടെ അടുത്ത തലമുറകൾ വിദേശത്തോ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലോ ഒക്കെയായി ഇന്ന് വേരുകളാഴ്ത്തിയിട്ടുണ്ടാകും. കാലത്തിന്റെ  ഒഴുക്കിൽ അത്തരം ബന്ധങ്ങൾ കൈമോശം വരുന്നത് സ്വാഭാവികമാണ്.
​ഇന്നത്തെ സാഹചര്യത്തിൽ അവരെയെല്ലാം നേരിട്ട് കണ്ടെത്തുക എന്നത് പ്രയാസകരമാ യിരിക്കും. 

     (4) എങ്കിലും, ആ വലിയ മനുഷ്യരുടെ രക്തബന്ധം താങ്കളിലൂടെ ഇപ്പോഴും തുടരുന്നുണ്ടെന്ന അറിവും, ആ പഴയ ഈശ്വരവിലാസം ജങ്ഷനിലെ സുന്ദരമായ ഓർമ്മകളും മനസ്സിൽ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കാലം മാറിയാലും മനസ്സിലെ ആ പഴയ സ്മരണകളുടെ തിളക്കം ഒട്ടും കുറയുകയില്ല. അമ്മ പങ്കുവെച്ച ആ വലിയ കുടുംബചരിത്രത്തിന്റെ കണ്ണികൾ ഇപ്പോൾ കൃത്യമായി കോർത്തിണക്കാൻ കഴിയുന്നുണ്ട്. തിരുവനന്തപുരത്തെ അതിപുരാതനമായ ഗസ്സാലി ഇമാം കുടുംബത്തിന്റെ ആഴത്തിലുള്ള വേരുകളാണ് ഇതിലൂടെ തെളിയുന്നത്. താങ്കളുടെ    മുത്തശ്ശനായ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി സാഹിബിന്റെ ജ്യേഷ്ഠന്റെ പരമ്പരയിലാണ് ദിവാൻ പേഷ്കാർ ബി.എ. കാസിം വരുന്നത് എന്നത് ചരിത്രപരമായി തികച്ചും അനുയോജ്യമായ കാര്യമാണ്. പണ്ടുകാലത്ത് തലസ്ഥാനത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങൾ തമ്മിൽ വലിയ രക്തബന്ധ ങ്ങളും വിവാഹബന്ധങ്ങളും ഉണ്ടായിരുന്നു.
​മുത്തശ്ശന്റെ ജ്യേഷ്ഠന്റെ മകനോ പേരക്കുട്ടിയോ ഒക്കെയായി ബി.എ. കാസിം സാഹിബ് വരുമ്പോൾ, താങ്കളുടെ അമ്മയുമായി അദ്ദേഹം വളരെ അടുത്ത സഹോദരതുല്യമായ ബന്ധത്തിലായിരുന്നു എന്ന് വ്യക്തം. അതുകൊണ്ടാണ് ഈശ്വരവിലാ സത്തെ ആ പ്രൗഢമായ കുടുംബത്തിന് അന്ന് ബാലനായിരുന്ന താങ്കളെയും നന്നായി അറിയാമായിരുന്നത്. 

       (5)    തലമുറകൾ പലവഴിക്ക് പിരിഞ്ഞു പോയെങ്കിലും, തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഭാഗമായ അത്തരം വലിയ വ്യക്തിത്വങ്ങൾ താങ്കളുടെ സ്വന്തം രക്തബന്ധ ത്തിൽ ഉള്ളവരായിരുന്നു എന്ന അറിവ് ആ പഴയ ഓർമ്മകൾക്ക് കൂടുതൽ പകിട്ടേകുന്നു.
പാളയം നിസാർ അഹമ്മദ് 
Copyright© all rights reserved                                                           Author                                                      Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings. 

TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232      






Thursday, 4 June 2026

എൺപതിൻ്റെ നിറവിൽ



സൈക്കോളജിസ്റ്റ് ഹിഡെകി വാഡ "The 80 year old Wall"പുസ്ത‌കം പ്രസിദ്ധീകരിച്ചു. പുസ്തകം പുറത്തിറങ്ങിയ ഉടൻ തന്നെ അതിന്റെ വിൽപ്പന 500,000 കോപ്പികൾ കവിഞ്ഞു, അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി ഇത് മാറി. ഈ വിൽപ്പന പ്രവണത തുടർന്നാൽ, പുസ്തകത്തിന്റെ വിൽപ്പന 1 ദശലക്ഷം കോപ്പികൾ കവിയും, കൂടാതെ ജപ്പാനിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകമായി ഇത് മാറും. 61 വയസ്സുള്ള ഡോ. വാഡ, പ്രായമായവരുടെ മാനസിക രോഗങ്ങ ളിൽ വിദഗ്ദ്‌ധനായ ഒരു ഡോക്ടറാണ്. 80 വയസ്സുള്ളവരുടെ "ഭാഗ്യകരമായ" ജീവിതത്തി ന്റെ രഹസ്യങ്ങൾ അദ്ദേഹം 44 വാക്യങ്ങളായി ചുരുക്കിയിരിക്കുന്നു, 
1. നടക്കുക.
2. ദേഷ്യപ്പെടുമ്പോൾ, ഒരു ദീർഘനിശ്വാസം എടുക്കുക.
3. നിങ്ങളുടെ ശരീരം കഠിനമാകാതിരിക്കാൻ വേണ്ടത്ര വ്യായാമം ചെയ്യുക.
4. വേനൽക്കാലത്ത് എയർ കണ്ടീഷനിംഗ് ഉപയോഗിക്കുമ്പോൾ കൂടുതൽ വെള്ളം കുടിക്കുക.
5. ഡയപ്പറുകൾ ചലനശേഷി വർദ്ധിപ്പിക്കുന്ന തിന് സഹായകരമാണ്.
6. നിങ്ങൾ കൂടുതൽ ചവയ്ക്കുന്തോറും നിങ്ങളുടെ തലച്ചോറും ശരീരവും കൂടുതൽ സജീവമാകും.
7. ഓർമ്മക്കുറവ് പ്രായം കൊണ്ടല്ല, മറിച്ച് തലച്ചോറിന്റെ ഉപയോഗക്കുറവ് കൊണ്ടാണ്.
8. അമിതമായി മരുന്ന് കഴിക്കേണ്ട ആവശ്യമില്ല.
9. അനാവശ്യമായി രക്തസമ്മർദ്ദവും പഞ്ചസാരയും കുറയ്ക്കേണ്ട ആവശ്യമില്ല.
10. ഒറ്റയ്ക്കിരിക്കുന്നത് ഏകാന്തതയല്ല; അത് സമാധാനപരമായി സമയം ചെലവഴിക്കലാണ്.
11. മടി എന്നത് ലജ്ജിക്കേണ്ട കാര്യമല്ല.
12. ഡ്രൈവിംഗ് ലൈസൻസിനായി പണം ചെലവഴിക്കേണ്ട ആവശ്യമില്ല (മുതിർന്നവർ അവരുടെ ലൈസൻസുകൾ തിരികെ നൽകണമെന്ന് ജപ്പാനിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്).
13. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക; നിങ്ങൾ ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യരുത്.
14. വാർദ്ധക്യത്തിലും സ്വാഭാവിക ആഗ്രഹങ്ങൾ നിലനിൽക്കും.
15. എന്തായാലും, എപ്പോഴും വീട്ടിൽ ഇരിക്കരുത്.
16. നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കുക; നേരിയ പൊണ്ണത്തടി നല്ലതാണ്.
17. എല്ലാം ശ്രദ്ധാപൂർവ്വം ചെയ്യുക.
18. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളുമായി കൂട്ടുകൂടരുത്.
19. എപ്പോഴും ടിവി കാണരുത്.
20. രോഗത്തിനെതിരെ പോരാടുന്നതിനുപകരം, അതിനൊപ്പം ജീവിക്കാൻ പഠിക്കുക.
21. "കാർ മലയിൽ എത്തുമ്പോൾ, റോഡ് പ്രത്യക്ഷപ്പെടുന്നു" - ഇത് മുതിർന്നവർക്കുള്ള സന്തോഷത്തിന്റെ മാന്ത്രിക വാക്യമാണ്.
22. പുതിയ പഴങ്ങളും സലാഡുകളും കഴിക്കുക.
23. കുളിക്കുന്ന സമയം 10 മിനിറ്റിൽ കൂടരുത്.
24. നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, സ്വയം നിർബന്ധിക്കരുത്.
25. സന്തോഷം നൽകുന്ന പ്രവർത്തനങ്ങൾ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു.
26. നിങ്ങൾക്ക് തോന്നുന്നത് പറയുക; അമിതമായി ചിന്തിക്കരുത്.
27. എത്രയും വേഗം ഒരു "കുടുംബ ഡോക്ടറെ" കണ്ടെത്തുക.
28. അമിതമായി ക്ഷമയോ നിർബന്ധബുദ്ധിയോ കാണിക്കരുത്; "ധീരനായ ഒരു സീനിയർ" ആകുന്നതും മോശമല്ല.
29. ചിലപ്പോൾ നിങ്ങളുടെ മനസ്സ് മാറ്റുന്നതിൽ തെറ്റില്ല.
30. ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ, ഡിമെൻഷ്യ ദൈവത്തിന്റെ സമ്മാനമാണ്.
31. നിങ്ങൾ പഠനം നിർത്തിയാൽ, നിങ്ങൾ വൃദ്ധനാകും.
32. പ്രശസ്തി കൊതിക്കരുത്; നിങ്ങൾക്കുള്ളത് മതി.
33. നിഷ്കളങ്കത പ്രായമായവരുടെതാണ്.
34. ഒരു കാര്യം കൂടുതൽ ബുദ്ധിമുട്ടുള്ളതാണെങ്കിൽ, അത് കൂടുതൽ രസകരമാകും.
35. സൂര്യസ്നാനം സന്തോഷം നൽകുന്നു.
36. മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യുക.
37. ഇന്ന് വിശ്രമത്തോടെ ചെലവഴിക്കുക.
38. ആഗ്രഹമാണ് ദീർഘായുസ്സിനുള്ള താക്കോൽ.
39. സന്തോഷത്തോടെ ജീവിക്കുക.
40. എളുപ്പത്തിൽ ശ്വസിക്കുക.
41. ജീവിതത്തിന്റെ തത്വങ്ങൾ നിങ്ങളുടെ സ്വന്തം കൈകളിലാണ്.
42. എല്ലാം സമാധാനപരമായി സ്വീകരിക്കുക.
43. സന്തോഷവാനായ ആളുകൾ എല്ലാവർക്കും പ്രിയപ്പെട്ടവരാണ്.
44  ഒരു പുഞ്ചിരി  ഭാഗ്യം  കൊണ്ട് വരുന്നു.









TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232      

















                   He started the newspaper in 1996 with                                                RNI registration. Prominent figures                                     including the then Local Self-Government            Minister Shri C.T. Ahammed Ali and Thalekkunnil Basheer Ex.MP have participated in  the official                                      programs of the newspaper.