ചൈന ഉൾപ്പെടെയുള്ള വിദേശ രാഷ്ട്രങ്ങൾ കർശനമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിൽ വരുത്തുന്ന താമസം ഒരുപക്ഷേ കോവിഡ് ഏറെ പടരാൻ ഇടയാക്കും.... ചൈനയെ നോക്കൂ...........🍒🍒🍒🍒🍒🍒
രണ്ടാം തരംഗം അടങ്ങുന്നതിന് മുമ്പ് തന്നെ മൂന്നാം തരംഗവുമായി കൊവിഡ് വീണ്ടും ലോകമെങ്ങും വ്യാപിക്കുകയാണ്. വാക്സീനേഷനും സാമൂഹിക അകലവും മാസ്ക്കും നിര്‍ബന്ധമാണെന്ന് പറയമ്പോഴും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യം. എന്നാല്‍ ചൈനയില്‍ കാര്യങ്ങള്‍ മുറപോലെയാണ്. വരാനിരിക്കുന്ന ബീജിംഗ് ഒളിമ്പിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ്. എന്നാല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.ക്യാമ്പിന് പുറത്ത്, ആവിയിൽ വേവിച്ച ബണ്ണുകൾ വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ഒരാളെ പാൻഡെമിക് തൊഴിലാളികൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി. അനിയാങ്ങിലും യൂഷൂവിലുമായി ഇപ്പോൾ 20 ദശലക്ഷം ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ കഴിയുകയാണെന്നാണ് വാര്‍ത്തകള്‍.
BLOGGER,TWITTER
No comments:
Post a Comment