theflashnews.blogspot.com

Thursday, 6 January 2022

POLICE ഫോഴ്‌സിൻെറ ഗംഭീര സേവനം

 







കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ചു കൊണ്ട് പോയി. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്‌സിംഗ് വേഷം ധരിച്ചെത്തിയ സ്ത്രീ മെഡിക്കൽ കോളേജിൽ നിന്നും തട്ടിയെടുത്തതു. ഏറെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്ത് നിന്ന് കുഞ്ഞിനെ കണ്ടെത്തി. കുട്ടിയെ കടത്തികൊണ്ടുപോയ സ്ത്രീ പൊലീസിന്റെ കസ്റ്റഡിയിലാണു. ചോദ്യം ചെയ്യൽ തുടരുന്നു.

ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കൾ കുട്ടിയെ അന്വേഷിച്ചു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു.

ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള

 ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തിയത്. കുഞ്ഞിനെ അമ്മക്ക് കൈമാറി. പൊലീസ് നടത്തിയ സമയോജിതവും സതുത്യർഹവും, ഗംഭീരവുമായ  ഇടപെടലിനെ തുടർന്നു നിമിഷങ്ങൾക്കകം കുട്ടിയെ കണ്ടെത്തി. Dysp ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് പാഞ്ഞെത്തി തിരച്ചിലിൽ പങ്കെടുത്തു.  അതു ശ്ളാഘനീയമായ പരിസമാപ്തിക്കു  ഇടയാക്കി. കസ്റ്റഡിയിലുള്ള സ്ത്രീയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

🌹GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു









No comments:

Post a Comment