theflashnews.blogspot.com

Tuesday, 4 January 2022

വന്നതിനേക്കാൾ കൂടുതൽ വേറെ എന്തു വരാനാ

      

    1️⃣ഇംഗ്ലണ്ടിലെ ഒരു നുനുത്ത പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരി. മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു . പക്ഷേ വീടിനുള്ളിലെ ജനതതി അതു ആഘോഷമായി മാറ്റുകയാണു ചെയ്യുക . ആ മാസങ്ങളിൽ ലണ്ടൻ ജനതക്കും, പുറത്തു ഇറങ്ങി നടക്കുന്നവർക്കും വലിയൊരു ആഘോഷനാളുകളാണവ.
      
   2️⃣ഭൂലോകത്തെ ചില ദിക്കിൽ മാത്രം കഠിന ചൂടിനാലും, ചില ദിക്കിൽ മാത്രം അതി ശൈത്ത്യത്തിനാലും ഉഴറാൻ മനുക്ഷ്യ ജീവിക്കു അവസ്ഥയുണ്ട്🧑‍🦽   ശിശിരവും, വസന്തവും എന്തു കൊണ്ടു വന്നു ഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ല🧑‍🦽മനുഷ്യ ജീവിതങ്ങളിലും അതുണ്ടു🧑‍🦽അതെന്തു കൊണ്ടെന്നു അറിയുമോ! ഞാൻ കണ്ടിട്ടുണ്ട് ! അനുഭവിച്ചിട്ടുണ്ടു !  എൻെറ യുവത്ത്വത്തിൽ, മാതാപിതാക്കളുടെയും, സഹോദരീ സഹോദരങ്ങളുടെയും സംരക്ഷകനായി നിന്നുകൊണ്ടു തികഞ്ഞ അവധാനതയോടെ  പല 'ടൈപ്പിലുള്ള' പ്രശ്നങ്ങളും ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടു , പ്രശന്പരിഹാരങ്ങൾക്കു വീട്ടുകാർ എന്നെയാണു മുന്നിൽ നിർത്തുക🧑‍🦽 അതിനാൽ തന്നെ  കുടുംബത്തിൽലെല്ലാവർക്കും എന്നെ നന്നായി അറിയുമായിരുന്നു🧑‍🦽 നസീർമാമക്കും, ഹബീബ് മാമിക്കും ഏറെ വത്സല്യമായിരുന്നു (ജനാബ് പ്രേംനസീർ സാഹിബും അദ്ദേഹത്തിൻെറ ഭാര്യക്കും) ഏതു കൂട്ടത്തിലും, എത്ര വലിയ കൂട്ടത്തിലും തിരക്കിലും " മോനേന്നു" പേരു ഉച്ചത്തിൽ വിളിക്കാൻ അർഹത നേടിയിരുന്നു🧑‍🦽മനുക്ഷ്യ ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭമില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടും🧑‍🦽  അനർഹമായി താൻ സ്വയം ഉണ്ടാക്കിയതല്ലാത്ത സ്വത്തും , ധനവും വന്നു കൈയ്യിൽ കിട്ടും🧨ഒരു മനുക്ഷ്യായുസ്സു മുഴുവൻ വിയർപ്പൊഴുക്കി  കഷ്ടപ്പെട്ടാലും  ചിലർക്കു വേണ്ടെത്ര  ധനം സമ്പാദിക്കാനേ കഴിയാറുമില്ല🧑‍🦽  അതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കൂ 🧑‍🦽അപ്പോൾ അറിയാം അവനും അവൻെറയൊക്കെ മാതാ-പിതാക്കളും, ഏതൊക്കെ മനുക്ഷ്യ ഹൃദയങ്ങളെ ആണു ചവിട്ടി അരച്ചിട്ടുള്ളത്, താങ്ങാൻ പറ്റാത്ത തരത്തിലുള്ള അസഭ്യവും, കൂട്ടി വാഴിപ്പും, നല്ല ആരോഗ്യമുള്ള കാലത്തു, നടത്തിയിട്ടുള്ളതു എന്നു  അന്വേഷിച്ചു ചെന്നാൽ നമുക്കു മനസ്സിലാക്കാനാവും🧑‍🦽   അതിനുള്ള കർമ്മ ഫലമാണ് ഓരോ രുത്തരും, മക്കളും ഓരോന്നായി അനുഭവിച്ചു തീർക്കുന്നതു !

         3️⃣ആരേയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാതിരിക്കൂ! മനുഷ്യ മനസ്സിൽ അഗാധമായി ഏൽക്കുന്ന മുറിവുകൾ    നല്ല കർമ ഫലങ്ങളുടെ ഫലം ഇല്ലാതെ ആക്കും🧑‍🦽പ്രിയ മിത്രമേ....!🧑‍🦽നോക്കൂ, നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്കുറ്റം മുഴുവൻകൂടോത്രത്തിലോ,വിധിയിലോ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ്  മനുഷ്യസ്വഭാവം🧑‍🦯തല വിധി എന്തു! യോഗമെന്തു !🧑‍🦯നാം വിതച്ചതു നാം കൊയ്യുന്നു🧑‍🦯ഇല്ലെങ്കിൽ നമ്മുടെ പിതാമഹന്മാർ ചെയ്ത കർമ്മ ഫലം നാം അനുഭവിക്കുന്നു🧑‍🦽മറ്റൊരാളെ പഴിക്കേണ്ടതും ഇല്ല, ഇകഴ്ത്തേണ്ടതും ഇല്ല🧑‍🦯 നല്ലത് നടന്നു കിട്ടുവാൻ ഹൃദയ ശുദ്ധിയോടെ പ്രാർത്ഥിക്കണം🧑‍🦯പ്രാർത്ഥനകൾക്കും, ദിക്റ് (മന്ത്രങ്ങൾ) കൾക്കും ശക്തിയുണ്ടെന്നു സയൻസ്  തെളിയിച്ചിട്ടുണ്ട്🧑‍🦯 സർവ്വശക്തനെ ശുദ്ധ മനസ്സോടെ വിളിക്കേണ്ടതു പോലെ വിളിക്കണം🧑‍🦽വിളി കേൾക്കുക തന്നെ ചെയ്യും🧑‍🦯തൂറണ സ്ഥലത്തും,മൂത്രം ഒഴിക്കണ സ്ഥലത്തും,ഇരിക്കണ കസേരയിലിരുന്നും, രണ്ട് മഗ്ഗു വെള്ളം ഒഴിച്ചു കുളിച്ചിട്ടല്ലാതെയും, സർവ്വശക്തനെ വിളിച്ചാൽ പ്രപഞ്ചം അതു ശ്രദ്ധിക്കുകകൂടിയില്ല 🧑‍🦯അന്യൻെറ നമുക്കു അർഹതയില്ലാത്ത പണം ലാഭം എടുത്താൽ ഡോക്ടറിനു പണം കൊടുത്തു വീടു മുടിയും🧑‍🦯മരുന്നുകളും, രോഗവും, കഷ്ടപ്പാടും മാറാതെ നിന്നാൽ, ചെയ്യ്ത പ്രവർത്തി പരിശോധിച്ചു,  നാം കാരണം വേദനിച്ചവരോട്  കയ്യോടെ മാപ്പ് തേടുക🧑‍🦯

           4️⃣ഇന്നലെ രാത്രി ഏറെ വൈകി എന്നെ ഒരു പഴയകാല സുഹൃത്തു വിളിച്ചു. മർച്ചന്റു നേവിയിൽ എഞ്ചിനീയർ ക്യാപ്റ്റനാണു. പൂത്ത പണമുണ്ടു. ക്രിസ്ത്യനാണു.  കോട്ടയത്തു ഏറ്റുമാനൂരാണു താമസം. ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളുന്ന ഏറ്റുമാനൂരപ്പൻെറ അമ്പലത്തിൻെറ പത്തു വീടു അടുത്താണു  വാസസ്ഥലം. പഴയ ഹാസ്യ നടൻ S P pilla യുടെ വീടും അടുത്താണത്രേ.  ഉടൻ നിനവിൽ വന്ന ആ മഹാനടൻെറ പാട്ട് ഫുൾ ഉച്ചത്തിൽ ഞാൻ പാടികൊടുത്തു. ' കേളടി നിന്നെ ഞാൻ കെട്ടണ കാലത്ത്നൂറിൻെറ നോട്ടു കൊണ്ടാറാട്ടു                                              കണ്ണാണെ നീയെന്നെ, കെട്ടിയില്ലെങ്കിലോ,  കണ്ണീരിലാണെൻെറ നീരാട്ടു'          ഇങ്ങോട്ടാണു എന്നെ വിളിച്ചതു.   സംസാരിച്ചതു രണ്ടരമണിക്കൂർ. കപ്പലടുത്ത പോർച്ചുഗലിൽ നിന്നാണു  വിളിക്കുന്നതു എന്നെ സമാധാനിപ്പിക്കാൻ 🧑‍🦽 കപ്പലടുത്ത നിരവധി ലോക രാജ്യങ്ങളിൽ നിന്നും ശേഖരിച്ച ആയിരക്കണക്കിന് പുരാവസ്തുക്കൾ ഉണ്ട് അയ്യാളുടെ വീട്ടിൽ.  രണ്ടു പെൺമക്കളിൽ മൂത്തകുട്ടി എറണാകുളം അമൃതമെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ പരീക്ഷ റാങ്കോടെ പാസ്സായി ലണ്ടനിലോട്ടു യാത്രകാത്തു നിൽക്കുന്നു, മേൽ പഠിത്തത്തിനും തൊഴിലിനുമായി. അയ്യാളുടെ ബന്ധുക്കൾ എല്ലാം ലണ്ടനിലാണു.  

     5️⃣അയ്യാൾ എൻെറ വീട്ടിൽ പലതവണ വന്നിട്ടുണ്ട്🧑‍🦽 പ്രഗത്ഭഭിഷഗ്വരൻെറ വായിൽ നിന്നും  പെട്ടെന്ന്, പെട്ടെന്നു, ദിവസം തോറും വലുതാവുന്ന പ്രോസ്റ്റേറ്റ്മുഴ, ക്യാൻസറാവാമെന്നു കേട്ട നിമിഷത്തിലും,   അസുഖമായി കിടന്നപ്പോഴും ആശ്വാസവും, പ്രാർത്ഥനകളുമായി എത്തിയ മൂന്നു പേരെ മരണത്തിലും എനിക്കു ഓർക്കാതെ വയ്യ🧑‍🦽 മറ്റൊരാൾ ജനാബ് അൻവർ  ( Personnel Secretary to Chief Secretary,  Government Secretariat, Finance Trivandrum) അവരുടെ വാക്കുകൾ  ആത്മഹത്യയിൽ നിന്നും എന്നെ പിന്തിരിയാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്🧑‍🦯മർച്ചന്റു നേവിയിലെ ആ ക്യാപ്റ്റൻ വീട്ടിലേക്കു വളരെ താൽപര്യപ്പെട്ടു പലതവണ വിളിച്ചു🧑‍🦽 വീട്ടിലേക്കു  വന്നാൽ  കഥയെഴുതാനുള്ള താമസ സൗകര്യവും ചുറ്റുപാടുകളും  യാതൊരു ചിലവും ഇല്ലാതെ ഒരുക്കിതരാമെന്നയ്യാൾക്കു ഒരേ ശാഠ്യം....അതാണു എൻെറ ജീവൻെറ ജീവനായ വിരലിലെണ്ണാവുന്ന മൂന്നു വ്യക്തി ബന്ധങ്ങൾ🎀  ആർക്കും വേണ്ടെങ്കിൽ, താമസവും, ശുശ്രൂഷയും,                        കീമോതെറാപ്പിയടക്കം ഏതു ചികിത്സയും നോക്കാമെന്നു 'വാഗ്ദാനം' നൽകിയ മൂന്നാമത്തെ ആളെ  കുറച്ചു പിന്നീടൊരിക്കൽ എഴുതാം🎀 അതൊരു സ്ത്രീയാണ് 🧑‍🦽എഴുതാൻ ഇപ്പോൾ പരിമിതികളുണ്ടു 🧑‍🦽 അസഭ്യം പറയു മ്പോ ഴും, തൊഴിത്തിൽ കുത്തുമ്പോഴും,ചവിട്ടി ത്തേക്കുമ്പോഴും പലരും ഓർക്കാറില്ല കേണുവിളിച്ചു പ്രാർത്ഥിക്കുന്നവരുടെ മുന്നിൽ  സർവ്വശക്തൻ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നു🚩                          പാളയം നിസാർ അഹമദ്       Copyrights©All Rights Reserved          ചിത്രം:  മകളുടെ വീടിൻെറ ജനാലയിൽ കൂടെ എടുത്ത മനോഹരമായ  ഇംഗ്ലണ്ടിൻ്റെ ദൃശ്യം-   

GOOGLE ൻെറ  Stat Counter  Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു 2014  ൽ പ്രസിദ്ധീകരിച്ചു       




                                                                                  





    

No comments:

Post a Comment