theflashnews.blogspot.com

Monday, 3 January 2022

കലഹം പല വിധം

 



ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം സ്വദേശി  ലിജിൻ ആണ് അറസ്റ്റിലായത്. പരുക്കേറ്റ അമ്മായി അമ്മ കോഴിക്കോടു മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി. ഈ പോയശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കുടുംബകലഹമാണ് ആക്രമണത്തിന്കാരണം. പിണങ്ങിപ്പോയി വീട്ടിൽ നിന്ന ഭാര്യയ്ക്ക് പുതുവത്സര സന്തോഷമായി കേക്ക് വാങ്ങി ഭർത്താവു നൽകി. 
എന്നാൽ ഭാര്യ കേക്കെടുത്തു ഭർത്താവിന്റെ മൂഞ്ചിക്കു തന്നെ വലിച്ചെറിഞ്ഞു. 

അതിൽ പ്രകോപിതനായ ഭർത്താവു , ഇങ്ങനെയാണോ പെൺമക്കളെ വളർത്തേണ്ടതെന്നു ചോദിച്ചുകൊണ്ടു അമ്മായി തള്ളയുടെ തലമണ്ടക്കു, കൈയ്യിൽ കിട്ടിയ ഏതോ സാധനമെടുത്തു ഒറ്റയടി. ഇതാനിലത്തു കിടക്കുന്നു അമ്മായിതള്ള. വാക്കിനു വാക്കിനു സംസാരംമുറുകുബോൾ, വേണ്ടാത്ത പ്രവർത്തികൾ ഉണ്ടാകുബോൾ സംസാരം കലഹമായി മാറും~ കലഹം മൂത്തു കൈയ്യക്രമവുമായി മാറും. പിന്നെ പറ്റിപ്പോയെന്നു പരിതപിച്ചിട്ടു കാര്യമില്ല. കൂട്ടിച്ചേർത്താലതൊട്ടു കൂടിച്ചേരുകയില്ല. ക്ഷമ ഒരു ഭാഗത്ത് മാത്രമല്ല... ഇരുഭാഗത്തും കൂടിയേ തീരൂ.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു. 

GOOGLE ൻെറ  Stat Counter  Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️








No comments:

Post a Comment