ന്യൂയോര്‍ക്കിലെ ഫോർഡ്‌ഹാം ഹൈറ്റ്‌സ് തെരുവിലെ 19 നിലകളുള്ള അപ്പാർട്ട്‌മെന്‍റിലുണ്ടായ തീ പിടിത്തത്തില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെട്ടെ 19 പേര്‍ വെന്തുമരിച്ചു. ഒരു കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ന്യൂയോർക്ക് നഗരത്തില്‍ കഴിഞ്ഞ 30 വർഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇത്. അപ്പാർട്ട്‌മെന്‍റിന്‍റെ നോർത്ത് വെസ്റ്റ് സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റ് നിലകളിലേക്ക് വ്യാപിച്ചത് പൊലീസ് പറയുന്നു. ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള ഒരു ചെറിയ രാഷ്ട്രമായ ഗാംബിയിയല്‍ നിന്നും പലപ്പോഴായി യുഎസില്‍ കുടിയേറിയ ഒരു മത വിഭാഗം താമസിക്കുന്ന അപ്പാര്‍മെന്‍റിലാണ് തീപിടിത്തമുണ്ടായത്. മറിയിലെ ചൂട് നിലനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന സ്‌പേസ് ഹീറ്ററില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് ന്യൂയോർക്ക് ഫയർ കമ്മീഷണർ ഡാനിയൽ നിഗ്രോ പറഞ്ഞു. മുറിയുപയോഗിച്ചിരുന്നയാള്‍, തീ പടരുന്നത് കണ്ട് വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടു. വാതില്‍ തുറന്നതോടെ മുറിയിലുണ്ടായിരുന്ന തീയും പുകയും മറ്റ് നിലയിലേക്ക് വളരെ വേഗം പടരുകയായിരുന്നു. ഇത് മരണ സംഖ്യ കൂട്ടിയാതായി പൊലീസ് പറയുന്നു. അഗ്നിശമന സേന ഏതാണ്ടെല്ലാ നിലയിലേക്കുള്ള പടികളിലും അബോധാവസ്ഥയിലായ ആളുകളെ കണ്ടെത്തിയതു..എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, അവർ പുതപ്പ് ഉപയോഗിച്ച് മൃതദേഹങ്ങൾ എടുക്കുന്നത് കണ്ടു,' കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ താമസിക്കുന്ന ക്രിസ്റ്റൽ ഡയസ് തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ പറഞ്ഞു. തീപിടിത്തമുണ്ടായ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറന്നിരുന്നതിനാല്‍ പുക പെട്ടെന്ന് തന്നെ എല്ലാ നിലകളിലേക്കും പടര്‍ന്നു. "മുകളിലേക്കുള്ള പടികളിലെല്ലാം ഹൃദയാഘാതവും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ടുകയായിരുന്ന നിരവധി പേരുണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്ന് കമ്മീഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
🌹GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
Courtesy: 💎 Thanks for News Media Journalists & photo Journalists all over the world💎
Courtesy: 💎 News Media Journalists & photo Journalists all over the world
No comments:
Post a Comment