theflashnews.blogspot.com

Wednesday, 12 January 2022

ഭൂമി കുലുക്കിയാൽ

 


കഴിഞ്ഞ ദിനം തിരുവനന്തപുരം ശംഖുമുഖത്തേക്കുള്ള യാത്രയിൽ കഴക്കൂട്ടം മുതൽ  അംബരചുംബികളായ നിരവധി കെട്ടിടങ്ങളാണു റോഡിൽ ഇരുഭാഗത്തും തീപ്പെട്ടിക്കൂടുപോലെ നിരന്നു നിൽക്കുന്നതു കാണുന്നതു  കായൽക്കരയിലാണു പലതും. തീപിടുത്തം വന്നാലൊ, ഭൂമി കുലുങ്ങിയാലോ നിരപ്പായ സ്ഥലത്തേക്ക് ഒന്നു ഓടി ഇറങ്ങി അംബരചുംബികളായ ഈ കെട്ടിട സമുച്ഛയങ്ങൾക്കു അരികിൽ നിന്നും അകന്നു നിൽക്കാനുള്ള സ്ഥലസൗകര്യം പോലും അടുത്തെങ്ങും ഇല്ല.

 ഇനിയുള്ള വർഷങ്ങൾ പ്രകൃതിദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളുടെയും ഒരു പരമ്പര തന്നെ തിരുവനന്തപുരത്തും, മറ്റു ജില്ലകളിലും ലോകത്താകമാനം ഉണ്ടാകുമെന്നു തന്നെയാണു ഭുമിശാസ്ത്രം പറയുന്നതു. ഭൗമ നിരീക്ഷകരും അതുതന്നെ പ്രവചിക്കുന്നു. ഭരണകൂടങ്ങൾ ഇതൊക്കെ കൂടി ശ്രദ്ധിക്കുക തന്നെ വേണം. ഇല്ലെങ്കിൽ ദശലക്ഷക്കണക്കിനു  ജീവനുകളാണു വരും തലമുറയുടേതു നഷ്ടപ്പെടുക.  അണ്ണാൻ കുഞ്ഞും തന്നാലായതു എന്നു പറയുന്നത് പോലെ ഓരോ കുഞ്ഞു ഭരണകൂടവും   ഇത്തരം കാര്യങ്ങളിൽ  ഉടനേ ശ്രദ്ധവയ്ക്കേണ്ടിയിരിക്കുന്നു. ഭൂമി ഉണ്ടായിരുന്നാൽ മാത്രമേ  മനുഷ്യൻെറ ആവാസവ്യവസ്ഥയും നിലനിർത്താൻ കഴിയൂ. ഈ മണ്ണിൽ അതിനു താങ്ങാവുന്നതിലധികം കോൺക്രീറ്റ് മന്ദിരങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ പൊക്കി ഉയർത്തിയാൽ  ഭൂമിദേവിക്കു അവ താങ്ങി നിർത്താൻ കഴിയാതെ വരും.

Copyrights©all rights reserved.

🤳BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.                  GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🤳

Courtesy: 💎 News Media Journalists & photo Journalists all over the world with Thanks💦




No comments:

Post a Comment