കണ്ടോ തലസ്ഥാനത്തെ സ്ഥിതി ... ..കണ്ടെഴുതിയും ,തുണ്ടുകൊണ്ടുവച്ചും, വല്ലോനും സിന്ദാബാദു വിളിച്ചും ഒരു സർക്കാർ ഗുമസ്ത പണി ഒപ്പിച്ചു ഏതെങ്കിലും നാട്ടിൽ നിന്നു ശ്രീ പത്മനാഭന്റെ നാട്ടിൽ ചേക്കേറും.●പിന്നെ ഒരു പെണ്ണു കെട്ടും● ഏവന്റേം വിറകുപുരയിൽ മുടിഞ്ഞ വാടകയ്ക്ക് ചേക്കേറും● പിന്നെ പെണ്ണും പുള്ളക്ക് പണി കിട്ടാനായി നെട്ടോട്ടം● പെണ്ണും പിള്ളക്കു വേറേ വഴിയിൽപണി കിട്ടണ ചില കേസ്സു കെട്ടുകളേം ഭരണ സിരാകേന്ദ്രത്തിനടുത്തെ തലമുറകളായുള്ള ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടുണ്ടേ ●. പച്ച നോട്ടിൽ വീഴണ എത്രയോ എണ്ണത്തിനെ തലസ്ഥാനം എന്നും കാണുന്നു● .അതുകൊണ്ടു കണ്ട കാര്യം പറയുന്നതു തന്നെയാണു● ഒരു കാലഘട്ടത്തിൽ സബ്ബ് ഇൻസ്പെക്ടറായി ജോലി നേടിയ ആളുകളുടെ പല വഴികളും വീടിനു തൊട്ടരികിൽ നിന്നു ഞാൻ കാണേണ്ടതായും വന്നിട്ടുണ്ട്●
തൻെറ സർവീസ് കാലഘട്ടത്തിൽ ജോർജ് ജോസഫിനെ പോലെയുള്ളവർക്കു (റിട്ടയേഡ് SP) ആ കാര്യങ്ങൾ അറിയാതിരിക്കാൻ ഒരു സാധ്യതയും ഇല്ല● ചാനലുകളിൽ അദ്ദേഹം അതു വിളിച്ചു പറയുന്നില്ലാ എന്നേയുള്ളൂ● സർക്കാരിന്റെ നാല് ചക്രം വാങ്ങാൻ എങ്ങനെയെങ്കിലും സർവീസിൽ കേറിക്കഴിഞ്ഞാൽ പിന്നെ അഴിമതിയായി ...കൈക്കൂലിയായി...വല്ല ആറിന്റെയോ , വയലിന്റെയോ കരയിൽ മൂന്നു,നാലു സെന്റിൽ വീട് ഒപ്പിക്കാൻ തൻെറ മുന്നിൽ വരുന്ന പാവം വോട്ടറിൻെറ പോക്കറ്റിൽ കൈയ്യിട്ടു വാരലായി ●പിന്നെ പിള്ളാർക്കു പഠിത്തം കിടിലം, കിടിലം ഇംഗ്ളീഷ് മീഡിയം സ്കൂളിലായി● സകലവിധ ആധുനിക സൗകര്യങ്ങൾ വീട്ടിൽ വേറെയായി● പണം തികയ്ക്കണ്ടേ●അപ്പോപിന്നെ കണ്ണും പൂട്ടി തന്നെ സകല ഏഭ്യനും പിടിച്ചു പറിതുടങ്ങും● എല്ലാവരുമല്ല കേട്ടോ● പൊതു ജനങ്ങളുമായി സമ്പർക്കം പുലർത്തേണ്ടിവരുന്ന ഒരു വിഭാഗം ലാവണങ്ങളിലെ ചിലരെകുറിച്ചാണു ഞാൻ ഈ പറയുന്നതു●
വയസ്സാം കാലത്തു ഒരു മഴ പെയ്യുമ്പോ ഈ പറഞ്ഞ സകലോന്റെം വീടിന്റെ ഒന്നാം നിലക്കും മേളിൽ വെള്ളപൊക്കം കേറും● നല്ലൊരു മഴ പെയ്താൽ മതി● ഇതാണു കഴിഞ്ഞ മഴയിലും സ്ഥിതി ● ഇത്തരം കൈക്കൂലി, പിടിച്ചുപറിക്കാർക്കു വേണ്ടിയാണോ ദൈവം ഇപ്പോൾ മഴപെയ്യിക്കുന്നതെന്നു പോലും എനിക്കു മനസ്സിൽ തോന്നിയിട്ടൊണ്ടു●അത്രയും ശക്തമാണുതാനും തലസ്ഥാനത്തെ ഇപ്പോഴത്തെ മഴനാളുകൾ● കഴിഞ്ഞ ദിവസം ആറിന്റെ ബണ്ടു പൊട്ടിയപ്പോ ഓഡിയും ,സ്ക്കോടയും ,ബി .എം .ഡബ്ല്യൂ വും ,ലിമോസിനും, റേഞ്ച് റോവറും അഴുക്കു മഴവെള്ളത്തിൽ മുങ്ങി കുളിച്ചു ഒഴുകി നടക്കണത് കാണാൻ നല്ല ചേലായിരുന്നു ●.പിന്നല്ലേ കുഞ്ഞു കാറുകളുടെ അവസ്ഥ....●അലറി ;വിളിച്ചു കരഞ്ഞിട്ടു എന്താകാര്യം● ജീവൻ നിലനിർത്താൻ കഴിഞ്ഞാൽ അതന്നെ ചെയ്ത കർമ്മത്തിൻെറ പ്രതിഫലം●പണം കൂന കൂട്ടുന്നതു നേർമാർഗ്ഗത്തിൽ തന്നെ ആയിരിക്കണം● ●ഇല്ലെങ്കിൽ വെള്ളം കൊണ്ടു പോകും എന്നു പഴമക്കാർ പറയണതു കേട്ടിട്ടില്ലേ
●കഴിഞ്ഞ ദിവസത്തെ മഴയിൽ സിറ്റിയിൽ ഞാൻ പലതും കണ്ടു●
അഗതികൾക്കും അനാഥർക്കും അർഹതപെട്ട ബന്ധു ജനങ്ങൾക്കും പോക ബാക്കി കൂട്ടിയാൽ അതവിടെ ഉണ്ടാവും ..ഇല്ലെങ്കിൽ വെള്ളം കൊണ്ടുപോകും●അല്ലെങ്കിൽ രോഗം കൊണ്ടു പോകും ● ഇല്ലെങ്കിൽ ക്യാൻസർ പോലെയോ, കരൾ രോഗങ്ങൾ പോലെയോ മക്കൾക്കോ, പൊണ്ടാട്ടിക്കോ വന്നു പണചിലവുകളും കഷ്ടതയും അനുഭവിക്കും● ആഢംബര വാഹനങ്ങളിൽ സഞ്ചരിച്ചു മക്കൾ ദുർമരണങ്ങളിൽപെട്ടു ചിതറുന്നതും നാമൊക്കെ നിത്യവും കാണാറുണ്ട്● പെരുമ കാണിക്കാനും ,നാട്ടാരെ കാണിക്കാനും ഹജ്ജു കർമ്മത്തിനും, ക്ഷേത്ര ദർശനത്തിനും തിടുക്കം കൂട്ടല്ലേ ..● അതിന്റെ ശിക്ഷ വേറെ കിട്ടും ......●സർവ്വശക്തന് നന്നായി അറിയാം● ആർക്കു എന്തു നൽകണമെന്നു● ........നമുക്ക് അർഹതപെട്ടതു നമ്മെ തേടി എത്തി കൊള്ളും ....● ഇരിക്കുന്ന ഇരിപ്പിടത്തിൽ കൊണ്ടു പ്രപഞ്ച നാഥൻ എത്തിച്ചുതരും● ജഗദിശ്വരനെ വിളിക്കേണ്ട രീതിയിൽ വിളിക്കണം●ഏതു ഭാഷയിൽ എന്തു പേരിട്ടുവിളിച്ചാലും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനു കേൾക്കാനാകും● നാം ചെയ്യുന്ന കർമ്മങ്ങളുടെ ഫലമേ നമുക്കു കിട്ടൂ● അതാണ് അനുഭവം●
എല്ലാർക്കും നന്മയുണ്ടാകട്ടെ......🌹🌹
Copyright (c) All Rights Reserved.BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഇന്നു ഏറെ വാർത്താ പ്രാധാന്യം നേടിയതു⛑️
No comments:
Post a Comment