എൻെറ ബാല്യകാലത്തിൽ ഏഴു വയസ്സു മുതൽ പതിനേഴു വയസ്സോളം- ഏഴു - വർഷക്കാലം സായാഹ്നങ്ങൾ ചിലവഴിച്ച സ്ഥലമാണ് ഇതു. പാളയത്തെ കേരള സ്റ്റേറ്റ് പബ്ലിക് ലൈബ്രറി. താഴെയുള്ള ചിത്രം അടുത്ത കാലത്തായി ലൈബ്രറിയുടെ മുന്നിൽ സഥാപിച്ച മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുട പ്രതിമായാണു.
1829 കളിൽ സ്വാതിതിരുന്നാൾ മഹാരാജാവിന്റെ കാലത്തു പണികഴിപ്പിക്കപെട്ടതാണു "വിക്ടോറിയാ ഡയമെണ്ട് ജുബിലീ ലൈബ്രറി" എന്ന ഇന്നത്തെ കേരളാ സ്റ്റേറ്റ് പുബ്ലിക് ലൈബ്രറി കെട്ടിട സമുച്ചയം . ഈ കെട്ടിടത്തിന്റെ വലതുഭാഗത്ത് ആയിരുന്നു അന്നു ചിൽഡ്രൻസ് ലൈബ്രറി. വളരെ വലിയ ഹാളുകൾ. വളരെ വലിയ ഒരു പൂന്തോട്ടം അവിടെ ഉണ്ടായിരുന്നു .പിൽക്കാലത്ത് റോഡ് വികസനം വന്നപ്പോൾ അവയുടെ രൂപം തന്നെ നഷ്ടപ്പെട്ടു . സായാഹ്നങ്ങളിൽ 4.30 മുതൽ 7 മണി വരെ ആയിരുന്നു പ്രവർത്തന സമയം . ആഴ്ചയിൽ ഒരുദിവസം ഒഴിച്ച് മറ്റെല്ലാദിവസവും കൃത്യമായി ഞാൻ അവിടെ എത്തി പുസ്തക വായനയിൽ ഏർപ്പെട്ടിരുന്നു. 4.30 മുതൽ 7മണിവരെ.
അതി മനോഹരമായ തിളക്കമുള്ള താളുകളിൽ പ്രിന്റു ചെയ്ത കട്ടി പുറം ചട്ടകളോടു കൂടിയ വിദേശത്തു പ്രിൻറ്റു ചെയ്ത വായനാ പുസ്‌തകങ്ങൾ ധാരാളം അന്നു അവിടെ ഉണ്ടായിരുന്നു. അവയാണു അവിടെ ഇരുന്നുള്ള വായനക്കു ഞാനെടുത്തിരുന്നതു. കുട്ടികൾക്കു ഇരുന്നുള്ള വായനക്കു യോജിച്ച വളരെ വീതിയേറിയ പൊക്കം കുറഞ്ഞ മേശകളും കസാലകളും അവിടെ ഇഷ്ടം പോലെ ഉണ്ടായിരുന്നു. നല്ല ഭംഗിയായി, വൃത്തിയായി വാർണിഷ് ചെയ്തു സൂക്ഷിച്ചിരുന്നു.
കേരളാ ഗവർണർറും, ഉയർന്ന മറ്റു ഉദ്യോഗസ്ഥരും വായനക്കായും, പുസ്തകങ്ങൾ എടുക്കനുമൊക്കെ വരുന്ന സ്ഥലമായിരുന്നു സ്റ്റേറ്റ് ലൈബ്രറി. റൈറ്റ് ബ്രദേഴ്സ്സ്സ്, മാഡം ക്യൂറി ,തോമസ് ആൽവാ എഡിസൺ, ജോണ് ബെയാർഡ്, ടെസ്സിയ ,മാർക്കോണി , ആൽബർട്ട് ഐൻസ്റ്റൻ ,അലക്സ്സാണ്ടാർ ഫ്ലെമിംഗ് ,ഹംഫ്രീഡേവിഡ്, ലൂയി പാസ്റ്റർ ,ഫാദർ ഡാമിയൻ ,ജോർജ് വാഷിങ്ങ്ടൻ, എബ്രഹാം ലിങ്കണ് ,അങ്ങനെ എത്രയോ മഹാന്മാരുടെ ജീവിതകഥകളും, അവരുടെ കണ്ടു പിടിത്തങ്ങളുടെ സ്കെച്ചുകളും, കണ്ടു പിടിച്ച പരീക്ഷണങ്ങളുടെ ആദ്യകാല സ്കെച്ചുകളും ഉള്ള എത്ര എത്ര വിദേശ നിർമ്മിത പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നു അന്നു . അവ വായിക്കുമ്പോൾ ആ മഹാരഥന്മാരുടെ കൂടെ അവയിലൊക്കെ പങ്കെടുത്തിരുന്ന പ്രതീതിയാണു തോന്നിച്ചിരുന്നതു. .കുളിർമയും നിശബ്ദവുമായ ആ അന്തരീക്ഷം മറക്കുവാൻ കഴിയുന്നതല്ല ..അത്രയ്ക്ക് സ്വപ്ന തുല്യമായിരുന്നു വായന നിറഞ്ഞു നിന്ന ആ കുട്ടിക്കാലം. തൂവെള്ള സാരിയും കറുത്ത ബ്ലൌസും ധരിച്ച ഞാൻ ആന്റി എന്നു വിളിച്ചിരുന്ന ഒരു യുവതി ആയിരുന്നു അന്നു ചിൽഡ്രൻസ് ലൈബ്രറിയുടെ ചുമതല വഹിചിരുന്നതു. അനന്തപുരിയിലെ നന്താവനം എന്ന സമീപ പ്രദേശത്തു നിന്നായിരുന്നു അവർ കൃത്യ സമയത്തു തന്നെ ജോലിക്കായിട്ടു ലൈബ്രറിയിൽ എത്തി വായനാമുറി തുറന്നു തന്നിരുന്നത് .
ഉപന്ന്യാസങ്ങൾതയ്യാറാക്കുവാനും ,പ്രസംഗമത്സരങ്ങളിൽ പങ്കെടുക്കുവാനും ഉള്ള ചെറു കുറിപ്പുകൾ തയ്യാറാക്കുവാൻ ആ മഹിള അക്കാലത്തു ഏറെ സഹായി ആയി വർത്തിച്ചിരുന്നു. വായിക്കുന്ന പുസ്തകങ്ങൾ, ബാക്കി വായനക്കായി തേടി എടുത്തു തരുന്നതിൽ പ്രത്യേകമായ ഒരു ശ്രദ്ധ യും അവർ കാണിച്ചിരുന്നു. ഇന്നു എല്ലാം ആകെ മാറിയിരിക്കുന്നു ..ശബ്ദ മുഖരിതമായ അന്തരീക്ഷം . വാഹനങ്ങളുടെ ബാഹുല്യം ആ നിശബ്ദതക്കു ഭംഗം വരുത്തിയിരിക്കുന്നു . ഇന്ത്യയിലെ തന്നെ ആദ്യത്തെ ലൈബ്രറി എന്നു പറഞ്ഞിട്ടെന്തുകാര്യം . എഴുതുവാനും ,വായിക്കുവാനും നിശബ്ദമായ അന്തരീക്ഷം നമുക്കു കൂടിയേ തീരൂ😡അനന്തപുരി പട്ടണത്തിനു അതു എന്നേ നഷ്ടപ്പെട്ടു പോയിരിക്കുന്നു.!
N:B:അടുത്ത കാലത്തു എൻെറ ഈ കഥകൾ വായിച്ചിരുന്ന ഇപ്പോഴത്തെ ചുമതലയുള്ള സ്റ്റേറ്റ് ലൈബ്രേറിയൻ തൃശ്ശൂർകാരിയായ ശ്രീമതി. ശോഭനപടിഞ്ഞാറ്റിൽ അവരുടെ പേരു വിവരം എനിക്കു എഴുതുകയും, അന്നത്തെ കുട്ടികൾക്കു നൽകിയ ആ സതുത്ത്യർഹമായ സേവനങ്ങൾക്കു ഉചിതമായ സ്മാരണിക ഏർപ്പെടുത്തുമെന്നും അറിയിച്ചു.
Copyright (c) All Rights Reserved. BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
*❤️ഗൂഗിളിൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു
No comments:
Post a Comment