theflashnews.blogspot.com

Friday, 24 December 2021

കഥകൾ പലതു.....


 പണ്ട് പണ്ട് ഒരു രാജ്യത്ത്  രാജകുമാരൻ പൂന്തോട്ടം ഉണ്ടാക്കാൻ ശ്രമിച്ചു. കുറെ ഏറെചെടികൾ നട്ടുവളർത്തി പരിചരിച്ചു .എന്നാൽ വളരെ ഏറേ ആഗ്രഹിച്ച ഒരു പുഷ്പത്തിന്റെ ചെടി മാത്രം കിട്ടിയില്ല . ഒരായുസ്സിൽ ഒരു വട്ടം മാത്രം, ഒരു പുഷ്പം മാത്രം പുഷ്പ്പിക്കുന്ന ചെടി... പുഷ്പ്പത്തിൻെറ പേരു പോലും അറിയില്ല . നാട്ടുവളർത്തിയ ചെടികൾ പൂക്കാൻ തുടങ്ങി ഓരോ ചെടിയും മൊട്ടിടുമ്പോൾ  രാജകുമാരൻ  കരുതും.   ഇതാണ് ആ ചെടി എന്ന്.. എല്ലചെടികളും പൂത്തു കായ്ച്ചു പലവട്ടം . ആ പുഷ്പ്പം മാത്രം കിട്ടിയില്ലാ. രാജകുമാരാൻ അന്വേഷണം നിർത്തിയില്ലാ ....കാലം ഏറെ കഴിഞ്ഞു .. 

രാജകുമാരൻ മഹാരാജാവായി . ഭരണ കർത്തവ്യത്തിനാൽ പൂവാടി ശ്രദ്ധിക്കാൻ സമയം കുറഞ്ഞു . എങ്കിലും ഇടക്കു തന്റെ പൂവാടി കാണുമ്പോൾ ആശയോടെ നോക്കും . എവിടെ എങ്കിലും ആ പുഷ്പ്പം വിടർന്നു വെങ്കിലോ . തന്റെ സഞ്ചാര വീഥി കളിലും കണ്ണുകൾ നീളും എവിടെ എങ്കിലും കണ്ടാലോ . അങ്ങനെ കാലം ഏറെ കഴിഞ്ഞു . ഒരു നാൾ മഹാ രാജാവ് ദീർഘയാത്ര കഴിഞ്ഞു വന്നു വിശ്രമിക്കുമ്പോൾ ഒരു നേർത്ത ഗന്ധം അദേഹത്തെ വലയം ചെയ്തു . അദ്ദേഹം ആഹ്ലാദ ചിത്തനായി . തെന്നൽ അദ്ദേഹത്തിനടുത്തു ഒന്ന് രണ്ടു ഇതളുകൾ എത്തിച്ചു . .....മതിമറന്നു പോയി മഹാരാജാവ് ...കാലങ്ങളായി ആശിച്ച കുസുമം........അദ്ദേഹം വാടികയിലേക്ക് ഓടി .... നൂറായിരം ചെടികൾക്കിടയിൽ ....തിരഞ്ഞു തിരഞ്ഞു ....അവസാനം കണ്ടു .....പക്ഷേ ...ഇതൾ അടർന്നു നിറം മാഞ്ഞു തുടങ്ങിയ പുഷ്പ്പവും ചെടിയും .

ഇതുമായി ബന്ധമൊന്നുമില്ലാത്ത  മറ്റൊരു പുരാണ കഥ കൂടെ എഴുതാം.  പ്രൊഫറായിരുന്ന നമ്പൂതിരി സാർ "നളചരിതം ആട്ടക്കഥയും",  കാളിദാസൻെറ         "സ്വപ്ന വാസവദത്തവും"  ക്ളാസിൽ  പഠിപ്പിക്കുന്ന മദ്ധ്യേ പറഞ്ഞു തരുന്ന നൂറായിരം കഥകളിൽ ഒന്നു.  

 ഹൈന്ദവ പൂജകളില്‍ പ്രധാനമാണ്. ഗണപതിക്കുള്ള പൂജകളില്‍ പ്രത്യേകിച്ചും. കറുകപ്പുല്ല് പ്രധാനമായും മൂന്നു ശക്തികളെ വഹിയ്ക്കുന്നുവെന്നാണ് വിശ്വാസം. ശിവന്‍, ശക്തി, ഗണേശന്‍ എന്നിവരാണിവർ. പൂവില്ലാത്ത കറുകയാണ് പൂജകള്‍ക്കെടുക്കാറ്. കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ ഒരു കഥയുണ്ട്.

മറ്റു സുഗന്ധമലരുകളേക്കാൾ ഗണപതിക്ക് മാത്രം അർപ്പിക്കാന്‍ സൗന്ദര്യമോ സൗരഭ്യമോ ഇല്ലാത്ത കറുകപുല്ലു ഉപയോഗികുന്നതിനു പിന്നല്‍ ഒരു ഐതിഹ്യമുണ്ട്..

ഒരു ആഘോഷദിവസം രംഭതിലോത്തമമാരുടെ നൃത്തം നടക്കുകയായിരുന്നു. യമധർമ്മൻെറ രാജസഭയില്‍. വേഗത്തില്‍ നൃത്തം ചെയത്പ്പോള്‍ തിലോത്തമയുടെ വസ്ത്രം അഴിഞ്ഞുവീണു. ആ രൂപത്തില്‍ യമന്‍ തിലോത്തമയെ കണ്ടതുകൊണ്ടു യമന്റെ നോട്ടത്തിന്റെ ഫലമായി തിലോത്തമയ്ക്ക് പുത്രനായി അനലാസുരന്‍ പിറന്നു.

അവന്‍ പിതാവിനെ ഒഴിച്ചു ബാക്കിയുള്ളവർക്കെല്ലാം ഉപദ്രവം ചെയ്തു.     ഭൂലോകത്തുള്ള ജിവ്ജാലങ്ങളെ  ഒക്കെ വിഴുങ്ങി. ദേവന്മാരെയും വിഴുങ്ങാന്‍ ചെന്നപ്പോള്‍ അവര്‍ ഭയപ്പെട്ടു. ദേവന്മാര്‍ ശ്രീഹരിയോട് സങ്കടം ഉണര്ത്തിച്ചു, ശ്രീഹരി അനലാസുരനെ വധിക്കാന്‍ ഗണപതിക്കെ കഴിയുവെന്നു പറഞ്ഞു. അങ്ങനെ ദേവന്മാരുടെ രക്ഷക്കായി ഗണപതി അനലാസുരനെ വിഴുങ്ങി. ഗണപതിയുടെ ഉദരത്തില്‍ അനലാസുരന്‍ എത്തിയതോടെ ഗണപതിക്കും മറ്റു ദേവന്മാര്ക്കും അമിതമായ ചൂട് ഉദരത്തില്‍ അനുഭവപ്പെട്ടു.

ഗണപതിക്ക്‌ ഉഷ്ണം മാറിയാലേ മറ്റുള്ളവരുടെയും ചൂട് മാറുകയുള്ളൂ. അപ്പോള്‍ ദേവേന്ദ്രന്റെ ആജ്ഞപ്രകാരം ചന്ദ്രന്‍ ഗണപതിയുടെ ശിരസ്സില്‍ അമൃതകിരണങ്ങള്‍ പൊഴിച്ചു. ശ്രീഹരി ധാരാളം താമാരകള്‍ വെച്ചു, വരുണന്‍ കുളിര്ജലത്താല്‍ അഭിഷേകം ചെയ്തു, പരമേശ്വര ഭഗവാന്‍ അണിഞ്ഞ നാഗങ്ങളെ കൊണ്ടുവന്നു ഗണപതിയെ അണിയിച്ചു നോക്കി എന്നിട്ടും ഗണപതിയുടെ ഉഷ്ണം ശമിച്ചില്ല.

ഒടുവില്‍ എണ്പ്ത്തിനായിരം  മുനി ശ്രേഷ്ഠന്മാര്‍ വന്ന് വളരെ തണുപ്പ്‌ പ്രദാനം ചെയ്യുന്ന കറുകകള്‍ ഇരുപത്തിയൊന്നു വീതം എടുത്തു ഗണപതിയെ അടിമുടി ചൊരിഞ്ഞു. ആ മാത്രതന്നെ ഗണപതിയെ പിടികുടിയിരുന്ന അത്യുഷ്ണവും വിട്ടകന്നു. അന്ന് മുതലാണ്  കറുക പുല്ല് ഇഷ്ട വസ്തു ആയത്.

 ഇതോടെ ചൂടില്‍ നിന്നും ഗണപതിക്കു ആശ്വാസം ലഭിയ്ക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന്, തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിക്കുന്നവരിൽ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിക്കും. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്യമായി കരുതുന്നു.

No comments:

Post a Comment