പുരുഷന്മാർ സ്വയം വരുത്തി വയ്ക്കുന്ന ബദ്ധപ്പാടുകൾ (ആരോഗ്യ രംഗം)
സിഫിലിസ്' (Syphilis) എന്ന ലൈംഗികമായി പകരുന്ന രോഗങ്ങളെ (sexually transmitted infection) കുറിച്ച് പലർക്കും ഒരു ധാരണയുമില്ല🗼 ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ടെന്നു വിദഗ്ദ ഡോക്ടർമാർ കണ്ടു പിടിച്ചിട്ടുണ്ടു🗼
പുരുഷന്മാർ സ്വയം വരുത്തി വയ്ക്കുന്ന ഇത്തരം ലൈംഗിക രോഗങ്ങൾ ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്🗼
ലൈംഗിക രോഗത്തെ തടയാൻ പ്രയാസമാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാൻ ചില മുൻ കരുതലുകൾ സ്വീകരിക്കാവുന്നത് നല്ലതാണ്🗼 ലൈംഗിക ബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം🗼 ഇടയ്ക്കിടെ ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തേണ്ടതാണു🗼 പങ്കാളിക്കും ഇത്തരം ലെെംഗിക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം🗼 ലെെംഗിക രോഗങ്ങളിലെ പടരുന്ന തീവ്രമായ ഒരു ബാക്റ്റീരിയൽ രോഗമാണു 'സിഫിലിസ്' (syphilis)🗼
ട്രെപോണെമാ പല്ലിഡം (Treponema pallidum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്🗼 അടുത്ത സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരും🗼 2016-ൽ അമേരിക്കയിൽ 88,000-ലധികം സിഫിലിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നതു🗼ലൈംഗിക അവയവങ്ങളിൽ കൂടിയോ മലാശയത്തിൽ കൂടിയോ ആണ് ബാക്ടീരിയ പ്രധാനമായും പകരുക🗼 വ്രണങ്ങൾ, പുണ്ണുകൾ, തടിപ്പുകൾ, മുറിവുകൾ തുടങ്ങിയവയാണ് സിഫിലിസ് ബാധയുടെ പ്രാരംഭ ലക്ഷണം ലൈംഗിക ഭാഗങ്ങൾ, വായ്ക്കുൾവശം, കൈപ്പത്തി എന്നിവിടങ്ങളിലാണു ആദ്യം വ്രണങ്ങൾ ഉണ്ടാവുന്നതു🗼
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് രോഗബാധ തടയാനുള്ള ഫലപ്രദമായ മാർഗം🗼 ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാം🗼രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തുടക്കത്തിൽ തന്നെ ചികിത്സിക്കുക🗼
സെക്സിനോടുള്ള താൽപര്യക്കുറവിനു ഈ രോഗവും ഒരു പ്രധാന കാരണം തന്നെ.
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 07-2-2014ൽ പ്രസിദ്ധീകരിച്ചതു.
**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️
picture courtesy: Google
No comments:
Post a Comment