പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് എസ്ഐയുടെ വക മർദ്ദനവും അസഭ്യവർഷവും . അതു പുറത്തു അറിയാതിരിക്കാൻ കാക്കിയിൽ പിടിച്ചു, ഡ്യൂട്ടി തടസപ്പെടുത്തി, പിടിച്ചു തള്ളി എന്ന സ്ഥിരം കുറ്റം ആരോപിച്ചു റിമാൻഡും, സമൂഹ മാദ്ധ്യമങ്ങൾ വാർത്ത പുറത്തു കൊണ്ടു വന്നതു ശ്ളാഘനീയം.
വിമർശനങ്ങൾ ശക്തമാകുമ്പോഴും സംസ്ഥാനത്തെ പോലീസ് അതിക്രമത്തിന്റെ കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നു. സിവിൽ തർക്കത്തിൽ നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങൾക്ക് നേരെ പൊലീസ് സ്റ്റേഷനിൽ വച്ചു എസ്ഐയും സംഘത്തിൻെറയും മർദ്ദനവും അസഭ്യവർഷവും, ജയിലും. മൊബൈലിൽ അവ റെക്കോർഡ് ആയി. സത്യത്തിനും, ധർമ്മത്തിനും, നീതിക്കും മുകളിൽ ദൈവം കാവലായുണ്ടു എന്ന കാര്യം പല നിയമപാലകരും മറന്നു പോകുന്നു.
സ്റ്റേഷനിൽ വരുന്ന വ്യക്തിക്കെതിരെ ഡ്യൂട്ടി തടസപ്പടുത്തി, കാക്കിയിൽ പിടിച്ചു, തള്ളി എന്നൊക്കെ "സ്ഥിരമായ" ആരോപണങ്ങൾ എഴുതി ചേർക്കുബോൾ ഉയർന്ന ഉദ്യോഗസ്ഥരുടെ അന്വേഷണം നടന്നു അഭ്യന്തര വകുപ്പിൽ നിന്നും അനുമതി വാങ്ങിയ ശേഷം മാത്രമേ വ്യക്തികളുടെ പേരിൽ നടപടി പാടുള്ളൂ എന്ന കർശന നിർദ്ദേശം ഉണ്ടാവണം. പൊലീസ് സ്റ്റേഷനിൽ എത്തിയ വ്യക്തിയുടെ ഫോൺ എന്തിനാണ് പിടിച്ചെടുക്കുന്നതു. അതൊരിക്കലും ശരിയല്ല. സകലതും സുതാര്യമായി നടക്കുന്നതാണു നിയമം ഇനിയും നന്നായി പഠിക്കാൻ തയ്യാറാകാത്ത ഇത്തരം നിയമപാലകരെ നിലക്കു നിർത്താൻ അവശ്യം. ഒളിക്കാനും മറയ്ക്കാനും യാതൊന്നുമില്ലങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ എന്തിനു ഒരു വ്യക്തിയുടെ മൊബൈൽ ക്യാമറയെ ഭയക്കണം.
എസ്ഐ ക്കും നാലു പോലീസുകാർക്കും എതിരെ കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരാണ് പരാതിയുമായി ഹൈക്കോടതിയിൽ എത്തിയതു. എസ്ഐ യെ കയ്യേറ്റം ചെയ്തെന്ന പേരിൽ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കി. സ്റ്റേഷനിൽ നടന്ന പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തുവന്നു.
അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നീട് സംഭവം മറയ്ക്കാൻ പൊലീസുകാർ ഗൂഢാലോചന നടത്തിയതിന് തെളിവായി ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, എസ്ഐയെ കയ്യേറ്റം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ജയിലിലാക്കിയില്ലെങ്കിൽ പെട്ടു പോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ എസ്ഐയെ ഉപദേശിച്ചു.
പോലീസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ സഹോദരങ്ങൾ. ഇവർ നൽകിയ ഹർജി കോടതി നാളെ പരിഗണിക്കും.
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
*❤️ഗൂഗിളിൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു
No comments:
Post a Comment