theflashnews.blogspot.com

Saturday, 11 December 2021

ചില നേരങ്ങളിൽ, ചില മനുഷ്യർ


കഴിഞ്ഞനാളിൽ ഒരു ദിവസം വളരെ അത്യാവശ്യമായി മലബാറിലേക്കു എനിക്കു പോകണമായിരുന്നു 🚶തിരുവനന്തപുരത്തു അന്നു സ്കൂൾ യുവജ നോത്സവം നടക്കന്ന സമയമാണു🚶 വടക്കൻ ജില്ലയിൽനിന്നും ഏറെ കഷ്ട പ്പെട്ടാണു മാഷ്മാരും കുട്ടികളും ഇവിടെ വന്നു തങ്ങുക, കലയോടുള്ള ആത്മാർഥത കൊണ്ടാണ് കുട്ടികളേയും കൊണ്ട് ആ മാഷ്മാർ തെക്കൻ ജില്ലയിലേക്ക് വരുന്നതു 🚶എനിക്കു വടക്കോട്ട് പോകണ മെങ്കിൽ ട്രെയിൻ ടിക്കറ്റിനു സ്ലീപർ റിസർ വേഷനു ഒരു ടിക്കറ്റ് പോലും ഒഴിവില്ല🚶 അക്രഡിറ്റഡ് പത്രക്കാരായ  സുഹൃത്തു ക്കളോടൊക്കെ വിളിച്ചു ചോദിച്ചു🕴️ ഇത്രയും തിരക്കുള്ള ട്രെയിനിനു ഇന്നു തന്നെ ടിക്കറ്റ് വേണമെ ന്നു ആവശ്യ പ്പെട്ടാൽ കിട്ടാൻ ഒരു വഴിയുമില്ലെന്നു എല്ലാവരും കൈ മലർത്തി🚶

                         2️⃣അപ്പോഴാണു ഓർമ്മവന്ന തു മിനിസ്റ്റർ ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് ആയ എൻ്റെ ഒരു സുഹൃത്തിനെ🚶 അയ്യാൾക്ക് എന്നോടു വലിയ ബഹുമാന മൊക്കയാണു ആണ്🚶ഫേരുപേരു രാജേഷ് 🧍    നമ്പർ തപ്പി എടുത്തു വിളിച്ചു 🚶കൈയ്യോ ടെ മറുപടിയും കിട്ടി, സെക്രട്ടറിയേറ്റിൻെറ മെയിൻ ഗേറ്റിലേക്കു സാർ വന്നാൽ  എമർജൻസി ക്വാട്ടോക്കുള്ള കത്തു  നമുക്കു സംഘടിപ്പിക്കാമെന്നു അയ്യാൾ ഏറ്റു🤾 എന്തായാലും ടിക്കറ്റു എനിക്കിന്നു തന്നെ കിട്ടണം🚶 ഞാൻ വണ്ടി എടുത്തു സെക്രട്ടറിയേറ്റിലെ മെയിൻ ഗേറ്റിലേക്കു പാഞ്ഞു പോയി🚶  PA എന്നേം കാത്ത് ഗേറ്റിൽ നില്പുണ്ട് 🚶കുശലങ്ങൾക്ക് ശേഷം സാറു വരൂ എന്നു പറഞ്ഞു, എന്നേം കൂട്ടി Chief Minister ൻെറ ഓഫീസിലേക്ക് കേറി🚶 പത്തു മിനിട്ടിനകം എമർജൻസി ടിക്കറ്റിനുള്ള ഒരു കത്തുമായി എന്നെ യാത്രയാക്കി❣️ സെക്രട്ടറിയേറ്റിനുള്ളിൽ ഇങ്ങനെ കയറിയിറങ്ങി നടക്കാൻ ഇതുപോലെ ഒരാളുടെ സഹായമോ, ഉദ്യോഗസ്ഥരുടെ സഹായമോ ഇല്ലാതെ പറ്റില്ല 🌶️ അല്ലെങ്കിൽ വൈകിട്ട് മൂന്നു മണിക്കു  എൻക്വയറി കൗണ്ടറിൽ ക്യു നിന്നു മാത്രമേ സാധിക്കുകയുള്ളൂ 🧯      ൻെറ പിതാവു 42 വർഷത്തോളം റെയിൽവേയിൽ നല്ല പദവി അലങ്കരിച്ചി രുന്നു 🚶എങ്കിൽ പോലും ഒരു റിസർവേ ഷൻ സ്ലീപർ ടിക്കറ്റ് അനുവദിച്ചു കിട്ടാനായി പണ്ടും ദിവസങ്ങളുടെ കാത്തിരിപ്പു വേണമായിരുന്നു🚶 ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് 🕺 സൗകര്യപ്രദമായ ഒരു   ലോവർ ബർത്ത് ആണ് പോകാനും, മടങ്ങി വരാനുമുള്ള യാത്രക്കായി എനിക്കു കിട്ടിയതു     

                       3️⃣മടക്കയാത്രയിൽ അസഹ്യമായ തോരാത്ത മഴയായിരുന്നു 💃ഏറെ വൈകിയ നിശബ്ദമായ തണുത്തു വിറങ്ങലിച്ച രാത്രി 💃ഞാൻ ട്രെയിനിൽ കയറി സീറ്റു കണ്ടുപിടിച്ചു വന്നപ്പോഴേക്കും  നാലഞ്ചു ആജാനു ബാഹുക്കൾ എൻ്റെ ലോവർ സീറ്റു കൈയടക്കി വച്ചിട്ടുണ്ട്🚶 ഉടനെ ഒന്നും ഒഴിഞ്ഞു തരാനുള്ള മനസ്സും അവരിൽ കണ്ടില്ല🚶 സ്വന്തം അച്ഛനമ്മമാരെ ബഹു മാനിച്ചിട്ടു വേണ്ടേ ... മുതിർന്ന ആളാണ്‌ എന്ന പരിഗണന എങ്കിലും എനിക്കു ഇവന്മാർ തരാൻ🤾 പരസ്പരമുള്ള അവരുടെ സംഭാഷണത്തിൽ നിന്നും അവർ നിലമ്പൂർ ടൗൺ പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാരാ ണെന്നു എനിക്കു മനസിലായി 💃അതാണു ഇത്ര അഹങ്കാരമായി എൻ്റെ താഴത്തെ സീറ്റ് കയ്യേറി സൊറ പറഞ്ഞിരിക്കുന്നത്💃 ചിലർ ശരിക്കും വീശിയിട്ടുമുണ്ടു💃 ഇത്തരം സന്ദർഭങ്ങളിൽ ഉടക്കാൻ പോയാൽ അവന്മാർ എന്നെ ചുരുട്ടിക്കൂട്ടി സീറ്റിനടിയിലിടും💃 ടി .ടി ക്കായി ഞാൻ അല്പം നേരം കാത്തിരുന്നു 🤾TTE (Traveling Ticket Examiner) കടന്നു വന്നപ്പോഴേക്കും   ഞാൻ അയ്യാളുടെ ചെവിയിലോട്ട് വിഷയം അവതരിപ്പിച്ചു 🚶അയ്യാൾ ആ ആജാനു ബാഹുക്കളായ  മഫ്തി പോലീസ്കാരെ അപ്പർ ബർത്തുകളിലേക്കു ഓടിച്ചു വിട്ടിട്ടു എന്നെ സ്വസ്തനാക്കി, ലോവർ ബർത്തിൽ കിടക്കാൻ സഹായിച്ചു 🚶ഉറങ്ങാനായി ഷീറ്റ് വിരിച്ചു തിരിയുംബോഴേക്കും , എതിരേ ഉള്ള അപ്പർ ബർത്തിൽ നിന്നു ഒരു സ്ത്രീ നാദം കാതിൽ വന്നു അണഞ്ഞു🚶.
സാറു എവിടെക്കാന്നു ....?
ഞാൻ എവിടേക്ക് ആയാൽ അവൾക്കു എന്താ ...എന്നാണ് പെട്ടന്നു മനസ്സിൽ ഉത്തരം വന്നതു ...🚶എങ്കിലും ഞാൻ  സ്ഥലം പറഞ്ഞു🧯അപ്പോൾ വന്നു അടുത്ത നാദം 🦕7,8 മണിക്കൂർ യാത്രയുണ്ടല്ലോ ചേട്ടാ🦜സീറ്റു വച്ചു മാറാമോന്നു🦜

                                                 4️⃣സ്ത്രീ അല്ലേ? എന്തെങ്കിലും അസൌകര്യം വന്നിട്ടാവണം ദയനീയമായി ഈ ആവശ്യം എൻ്റെ മുന്നിൽ അവൾ വക്കുന്നതു എന്നു എനിക്കു തോന്നി🚶നല്ല ആഡ്യത്വമുള്ള മുഖമാണ് ,സുമുഖിയും, വെളുത്തു സുന്ദരിയുമാണു🌺 കാണാൻ നല്ല ചന്തമുണ്ടു. 7, 8 മണിക്കൂർ കമ്പനി കൂടി സംസാരിച്ചിരിക്കാൻ നല്ല അവസരമാണ് 🚶 എന്നിലെ ഊഷ്മളമായ നല്ല മനസ്സു പെട്ടന്നുണർന്നു🚶ഒരുനിമിഷം പോലും മറുപടി പറയാൻ എനിക്കു താമസം ഉണ്ടായില്ല 🚶ഉറക്കെ, കൃത്യമായി തന്നെ ഞാൻ അവരോടു പറഞ്ഞു..." പറ്റില്ലാ !  അവരവർക്കു അനുവദിച്ച സ്ഥലങ്ങളിൽ കിടന്നാൽ മതീന്നു "🏃അവർ ഒന്നു ഞെട്ടിയപോലെ എനിക്കു തോന്നി , രൂക്ഷമായി എന്നെ തുറിച്ചു നോക്കി പറയണതു എന്റെ കാതിൽ വീണൂ 🏃താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈനയിരക്കമില്ലാത്ത വർഗങ്ങൾ ...🏃അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ 🏃പക്ഷെ എന്റെ ചെവി അല്പം പവർ ഫുൾ ആയിപ്പോയി🏃 ഞാനും മറുപടി അവളെ നോക്കാതെ തന്നെ പറഞ്ഞു🏃നിന്നെ സുഖിപ്പിച്ചിട്ടു എനിക്കീ  യത്രയിൽ ഒരു പിണ്ണാക്കും കിട്ടാൻ പോണില്ല എന്ന്🏃CM ൻ്റെ ഓഫീസ് വഴി എമർജൻസി ക്വാട്ടാ സീറ്റ് വാങ്ങിയ മിനക്കേട് എനിക്കേ അറിയൂ🧍 അങ്ങനെ 
ഒന്നും രണ്ടും പറഞ്ഞു കുറേ സ്റേറഷ നുകൾ പിന്നിട്ടപ്പോൾ കോഫിയും കൊണ്ടു വന്ന പയ്യനിൽ നിന്ന് രണ്ടു കോഫി വാങ്ങി അവൾ എനിക്കൊന്നു ഓഫർ ചെയ്തു 🏃ഞാൻ താങ്ക്സ് പറഞ്ഞു ഒരു കപ്പു കയ്യിൽ വാങ്ങി പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ ,അവൾ തന്നെ അതു കൊടുത്തു കഴിഞ്ഞിരുന്നു 🏃

               5️⃣എന്റെ മനസ്സ് എന്നോട്  പറഞ്ഞു അസൗകര്യം കൊണ്ടു സീറ്റു വച്ചു മാറാൻ അനുകമ്പ കാണിക്കാത്ത ഞാൻ അവളുടെ കാപ്പി ഓഫർ സ്വീകരിച്ചതു ഒട്ടും ഉചിതമായില്ലായിരുന്നു എന്ന്🏃ഒരു യാത്രയിൽ എന്തിരിക്കുന്നു 🏃അല്പം കഴിഞ്ഞു പിരിഞ്ഞു പോകേണ്ടവരാണു   നമ്മളെല്ലാം🏃ചില ബന്ധങ്ങൾ സ്ഥാപിക്ക പെടുന്നു 🏃ചില ബന്ധങ്ങൾ ക്ഷണനേരം കൊണ്ടു തുടച്ചുനീക്കപ്പെടുന്നു 🏃ഒരാളും ഒരാളുടേതും ആവണില്ല്യ 💃 കുറച്ചു കൂടി മാർദ്ദവമായി സംസാരിക്കാമായിരുന്നല്ലോ  എന്നു  ട്രയിനിൽ  നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ തോന്നി🧯 പൊലീസ്കാരോടുള്ള അമർഷമാണു ആ സ്ത്രീയോട് ഞാൻ തീർത്തതു💃 ചിലനേരം ചില മനുഷ്യർ അങ്ങനെയാണു, മൂക്കിൻ്റെ തുമ്പത്താവും ഇഞ്ചി 💃അതു കഴിഞ്ഞാൽ കഴിഞ്ഞു 😍
പാളയം നിസാർ അഹമ്മദ്‌
Copyright (c) All Rights Reserved. 
Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർഷിപ്പുള്ളതു⛑️ 

 R 21-9-24 sat

No comments:

Post a Comment