ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോംഗ് ഉന്നിനു ദക്ഷിണ കൊറിയയില്‍ ഒരു അപരനുണ്ട്. കാഴ്ചയ്ക്ക് കിമ്മിനെ പോലെ തോന്നിക്കും. ഈ മിമിക്രി ചെറുപ്പക്കാരന്‍ കിമ്മിനെ പോലെ സംസാരിക്കുകയും അതു പോലെ വസ്ത്രം ധരിക്കുകയും അതേ ശരീരഭാഷ പിന്തുടരുകയും ചെയ്യുന്നു. കിമ്മിന്റെ അപരൻെറ പേരു ഡ്രാഗണ്‍ കിം എന്നാണു. കിം മിന്‍ യോംഗ് എന്നാണ് ശരിക്കുമുള്ള പേര്.
ഉത്തരകൊറിയയുടെ സര്‍വാധിപതിയാണ് കിം. 2011 -സിസംബറില്‍ അന്തരിച്ച ഉത്തരകൊറിയയുടെ പരമാധികാരി കിം ജോംഗ് ഇലിന്റെ മകന്‍. പിതാവിന്റെ മരണശേഷം ഉത്തരകൊറിയയുടെ അധികാരം കൈയിലേറ്റിയ കിം ലോകത്തെ ഏറ്റവും നിഗൂഢത സൂക്ഷിക്കുന്ന നേതാക്കളില്‍ ഒരാളാണ്. ആണവായുധ ഭീഷണിയിലൂടെ ലോകത്തെ മുഴുക്കുന്ന ഭീതിയിലാഴ്ത്തുകയും സ്വന്തം രാജ്യത്തെ എല്ലാ അന്താരാഷ്ട്ര ബന്ധങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുകയും ചെയ്യുന്ന കിം വിചിത്രമായ അനേകം കാര്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഈയടുത്ത്, കിമ്മിനൈ പോലെ വസ്ത്രം ജാക്കറ്റ് ധരിക്കുന്നത് ഉത്തരകൊറിയ നിരോധിച്ചിരുന്നു. തമാശ പറയുന്നതിനും ചിരിക്കുന്നതിനും വരെ നിരോധനം ഏര്‍പ്പെടുത്തിയും കിം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സദാ ഗൗരവത്തോടെ കാണപ്പെടുന്ന ആ കിമ്മിന്റെ ഡ്യൂപ്പാണ് അയല്‍രാജ്യത്ത് താമസിക്കുന്ന ഈ അപരന്‍. സദാസമയം ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയുമാണ് പണി. പേരില്‍ കിം എന്നുണ്ടെങ്കിലും, യഥാര്‍ത്ഥ കിമ്മുമായി മറ്റ് ബന്ധമൊന്നും ഇയാള്‍ക്കില്ല. കാണാന്‍ കിമ്മിനെ പോലിരിക്കും. അതിനാല്‍, പുള്ളി കിമ്മിനെ അനുകരിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. കിം അധികാരത്തിലേറുന്ന സമയത്താണ് പുള്ളി മുടിയൊക്കെ വെട്ടി, പൂര്‍ണ്ണമായും കിമ്മിന്റെ ഡ്യൂപ്പായി ജീവിതമാരംഭിച്ചത്. 10 വര്‍ഷമായി താന്‍ കിമ്മായി ജീവിക്കുകയാണെന്നാണ് സിബിഎസ് ന്യൂസിന് നല്‍കിയ ഒരഭിമുഖത്തില്‍ ഇയാള്‍ പറയുന്നത്.
No comments:
Post a Comment