theflashnews.blogspot.com

Thursday, 23 December 2021

കോടതിയുടെ ശാസന വാങ്ങാൻ ഇനിയും ഇടവരുത്തരുതേ


ഒന്നര ലക്ഷം നഷ്ടപരിഹാരം നൽകാനും പിങ്ക് പോലീസിലെ സി.പി.ഓ യുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവുണ്ടായി.   എട്ടുവയസ്സുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അവഹേളിച്ച കേസിൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. കോടതിച്ചെലവിലേക്കായി 25,000 രൂപയും നൽകണമെന്നും നീതിന്യായപീഠത്തീൽ നിന്നും ഉത്തരവിട്ടു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി പെൺകുട്ടിയുടെ മൗ ലികാവകാശം ലംഘിച്ചെന്നു കോടതി വിലയിരുത്തി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ ഭാഗം കേട്ടതിനുശേഷം ആവശ്യമായ അച്ചടക്ക നടപടി ജില്ലാ പൊലീസ് മേധാവി സ്വീകരിക്കണമെന്നും ന്യായാധിപൻ നിർദേശിച്ചു. 

പൊലീസ് പട്രോളിങ് വാഹനത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന കേസിൽ പ്രതിയാക്കാൻ ശ്രമിച്ച, തന്നെയും പിതാവിനെയും പരസ്യമായി അവഹേളിച്ച പിങ്ക് സിവിൽ പൊലീ ഓഫിസറിനെതിരെ നപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.കുറ്റവാളികളോടല്ലാതെ നിയമം പാലിച്ചു നടക്കുന്ന പൗരനെ ശരീരികമായും മാനസികമായും       ഉപദവിക്കരുതു💃ഇക്കാലത്തു ഒരാൾ പരാതിയുമായി കോടതിയെ പ്രപിച്ചാൽ   പോലീസ് പണി  ഇടങ്ങേറിലാവുമെന്നു ഒരോ നിയമ പാലകരും ഓർക്കണം🏃 ഒരു ചിലവുമില്ലാതെ കോടതിയിൽ ന്യായം വാദിക്കാൻ ഇഷ്ടംപോലെ ചെറുപ്പക്കാരായ മിടുമിടുക്കരായ വക്കീലരെ ആർക്കും കിട്ടും🚶 വലിയ ചിലവില്ലാതെ🏃 എല്ലാ വിഭാഗം ജനങ്ങൾക്കും, നല്ല അറിവും, പഠിത്തവുമുണ്ടു🏃ഇനിയെങ്കിലും സേനയിലെ  അൽപ്പം ആളുകൾ ചെയ്യുന്ന വഴി വിട്ട കാര്യങ്ങൾക്കു സേനക്കാകെ നാണക്കേടു  വരുത്താതെ നോക്കാൻ കൂടെ ജോലി ചെയ്യുന്ന   നിയമപാലകർ ശ്രദ്ധിക്കുക തന്നെ വേണം.BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

❣️GOOGLE ൻെറ  Stat Counter  Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️






No comments:

Post a Comment