theflashnews.blogspot.com

Tuesday, 7 December 2021

ഭാര്യയായാലും ഭർത്താവായാലും എതു പ്രായത്തിൽ മരണപ്പെട്ടാലും തീവ്രദു:ഖിതർ തന്നെ


                  ഭാര്യയുടെ നടുവേദന പല്ലവി കേട്ടു കൊണ്ടാണു ഞാനുറക്കമുണർന്നതു🌂 ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ടു രണ്ടു മൂന്നു വർഷമായതുകൊണ്ട് പ്രത്യേകിച്ചൊരു പതുമയൊന്നും തോന്നിയില്ല🌂പതിവുപോലെ ഞാനും പറഞ്ഞു, നമുക്ക് ഹോസ്പിറ്റലിൽ പോകാമെന്ന്🌂 അതോടെ അവളുടെ വേദനാഭിനയം മാറുമെന്നു എനിക്കറിയാം🌂കാരണം എൻെറ കയ്യിൽ കാശില്ല എന്നവൾക്ക് അറിയും🌂മുൻപ് ഒരിക്കൽ കലശലായ വേദന പറയുന്നതു കേട്ടു ഹോസ്പിറ്റലിൽ കൊണ്ടുപോയതാ🌂 അന്ന് ഡോക്ടർ പറഞ്ഞു ഒരു MRI സ്കാൻ വേണമെന്ന്🌂

                       2️⃣ഓ!അതിന് ഇനി പത്തായിരം രൂപ വേണം എന്ന് പറഞ്ഞ് അവളാണ് ആദ്യം വിസമ്മതിച്ചതു🌂നടുവേദനിക്കുന്നേ എന്ന അവളുടെ സ്ഥിരം പല്ലവിയും ഹോസ്പിറ്റലിൽ പോകാം എന്ന എന്റെ സ്ഥിരം ഉത്തരവും ദിനചര്യയുടെ ഭാഗമായി മാറി🌂ഇന്നെന്തോ അവൾ കേട്ട പാതി കേൾക്കാത്ത പാതി കൂടെ വരാനായി  ഒരുങ്ങിയിറങ്ങി🌂അവിടെ ചെന്നപ്പോൾ ഡോക്ടർ കുറെ ടെസ്റ്റ്കൾക്ക് എഴുതിത്തന്നു• അവസാനം റിസൾട്ട് വന്നപ്പോൾ ഒരു പതർച്ചയോടെ ഡോക്ടർ പറഞ്ഞു, അവക്ക് നട്ടെല്ലിനുള്ളിൽ ക്യാൻസറാണെന്ന്🌂എന്തണു കേട്ടതെന്നു  ആദ്യം എനിക്ക് മനസ്സിലായില്ല🌂 ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കു പ്രത്യേകിച്ചു ഭാവഭേദം ഒന്നും കണ്ടില്ല🌂 അവൾ ഇത്‌ പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി🌂അവിടെനിന്നും വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കാലുകൾക്കും, ശരീരത്തിനും തളർച്ചയേറി🌂അവൾക്കാണെങ്കിൽ നട്ടെല്ലിൽ ക്യാൻസർ മൂന്നാം സ്റ്റേജിൽ ആണെന്നറിഞ്ഞ ഒരു ഭാവവും ഇല്ല🌂 ഒരു വിധമാണ് വീടെത്തിയത് 🌂എൻെറ ഹൃദയത്തിൽ ഒരു സങ്കടക്കടൽ ഇരമ്പുന്നുണ്ടു. കുറ്റബോധം കാരണം അവളുടെ മുഖത്തുനോക്കാൻ കഴിയുന്നില്ല🌂അവസാനം ഒരു പതർച്ചയോടെ RCC യിൽ പോകുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ..ഏട്ടന് ഒരു പണിയും ഇല്ലേ,ഈ സ്റ്റേജിൽ ഇനി ചികിത്സക്ക് ഇറങ്ങി, എല്ലായിടത്തൂന്നും സകല കടവും വാങ്ങി ചികിൽസിക്കാൻ പോയാൽ,ഞാൻ പോകാനുള്ളത് പോകുകയും ചെയ്യും, ഏട്ടന് വീട്ടാൻ കഴിയാനാകാത്ത കടവും ബാക്കിയാകും🌂 ഞാൻ എങ്ങോട്ടും ഇല്ല എന്ന അവസാന വാചകവും പറഞ്ഞു അവൾ അടുക്കളയിലേക്കു നടന്നു🌂

                           3️⃣എനിക്കാണെങ്കിൽ നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച പോലെ🌂 അലറി വിളിച്ചു പൊട്ടിക്കരയാൻ മനസ്സ് വെമ്പുന്നു🌂 അവൾ തിരിച്ചു മുറിയിലേക്കു വന്നപ്പോൾ ഞാൻ ചെന്ന് അവളെ ചേർത്തുപിടിച്ചു🌂 എൻെറ കൈ പതിയെ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞു,ഇന്നെന്താ ഒരു പുതുമ'🌂 ഇതുപോലെ എന്നെ ഒന്ന് ചേർത്തു നിർത്തിയിരുന്നേൽ എന്നാഗ്രഹിച്ച എത്രയോ സമയങ്ങൾ ഉണ്ടായിരുന്നു🌂 അന്നൊക്കെ നിനക്കിതെന്തിൻ്റെ അസുഖമാണു എന്നും പറഞ്ഞു മാറ്റി നിർത്തിയ ആളാണോ ഇപ്പൊ ചേർത്തു പിടിക്കാൻ വരുന്നത്🌂ഇനി അതിന്റെയൊന്നും ആവശ്യമില്ല🌂 ഞാൻ ആ ആഗ്രഹമൊക്കെ എന്നേ കുഴിച്ചുമൂടി എന്നുപറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ അവിടെനിന്നും എണീറ്റു പോയി🌂എന്നിട്ടും എനിക്ക് പറയാൻ കഴിഞ്ഞില്ല, എനിക്കുവേണ്ടിയാണ് ഞാൻ അവളെ ചേർത്തു പിടിച്ചതെന്നു🗡️ എനിക്കവളെ എൻെറ അവസാന കാലം വരെ വേണമെന്നു🌂 എനിക്കു അവളെ വളരെ ജീവനായിരുന്നു     വെന്നു, ഒരോ ദിവസവും ജീവിതം മുൻപോട്ടു കൊണ്ടു പോകുന്ന തത്രപ്പാടിൽ അവളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ സാഹചര്യങ്ങൾ ഉണ്ടാവാതെ പോയതാണെന്നു🌂അവൾക്കാണെങ്കിൽ എപ്പോഴും പരാതിയും, താറ്റലും, അതുകൊണ്ട് അവളെ ശ്രദ്ധിക്കാതെ പോയതാണെന്നു🌂 പിന്നെപ്പിന്നെ പരാതി പറയുന്നത് അവളും നിർത്തി🌂വീടിന്റെ ഏതൊക്കെയോ മൂലകളിൽ എന്തൊക്കെയോ ചെയ്തുകൊണ്ട് അവളും ഒഴിഞ്ഞു മാറി 🌂 മിണ്ടാട്ടവും അങ്ങനെ ഇത്രടം വരെ നിലച്ചു🌂  എനിക്ക് അതു ഒരു സ്വാതന്ത്ര്യവുമായി🌂 പക്ഷെ ഇപ്പോൾ-ഇന്നു ഞാനവളെ ഒരുപാട്‌ അവഗണിച്ചു എന്ന തോന്നൽ എന്നിൽ ശക്തമായി വളരുന്നു🌂

                                  4️⃣ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ എന്റെ കട്ടിലിന്റെ അരികു ചേർന്ന് അവൾ ഇല്ല🏌️അവൾ എല്ലാ പരാതികളും, പരിഭവങ്ങളും ഉപേക്ഷിച്ചു, അവൾ ഇനി ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും എന്നെ ശല്യം ചെയ്യാൻ വരാത്തയിടത്തേക്കു പോയി🌂ഇന്നെന്തോ ഈ കട്ടിലിൽ ഒരു വലിയ ശൂന്യത എനിക്ക് അനുഭവപ്പെടുന്നു🔥 അവൾ എന്റെ ജീവിതത്തിൽ ഒരു വലിയ ഭാഗമായിരുന്നു വെന്നു ഇന്നെനിക്കു മനസിലാക്കാൻ അവൾ ഇല്ലാതെയാകേണ്ടി വന്നു🔥അവൾ അധികം സംസാരിക്കാതിരിക്കാൻ വേണ്ടി വെറുതേ കണ്ണടച്ചു കിടന്നിരുന്ന എന്റെ കണ്ണിന്റെ വിടവിൽ കൂടി  കണ്ണുനീർ തുള്ളികൾ ഒഴുകുന്നു🔥 ഒന്നുമാത്രം ഇപ്പോൾ എനിക്കറിയാം, അവളെ ഒരുപാടു സ്നേഹിക്കേണ്ടതായിരുന്നു എന്നു🔥നന്നായി അവളെ പരിഗണിക്കേണ്ടതായിരുന്നു എന്നു🔥 കാരണം അവൾ ഇല്ലാതെയായപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ വിടവ് ആ ശൂന്യത അത്‌ എന്നെ കൊല്ലാതെ കൊല്ലുന്നു🔥കഴിഞ്ഞ കാല ഓർമ്മകളും🔥ഇന്നു എനിക്കറിയാം, സ്നേഹിക്കുവാനുള്ള ഒരു അവസരത്തെയും ഒരിക്കലും നാളത്തേക്ക് മാറ്റിവെക്കരുതെന്നു📌 ഇതിൽ ഞാനെഴുതിയ കഥയും കഥാപാത്രങ്ങളും സത്യങ്ങളാണു🔥 ഭാര്യയായാലും ഭർത്താവായാലും  എതു പ്രായത്തിൽ മരണപ്പെട്ടാലും പരസ്പരം  തീവ്രദു:ഖിതർ തന്നെയാണു🔥

                       5️⃣ 35ഓ-40ഓ വർഷം മാത്രം കിട്ടുന്ന ഒരു ദാമ്പത്യ ജീവിതത്തിൽ കലഹങ്ങളില്ലാതെ വിട്ടു വീഴ്ചയോടെ സ്നേഹിച്ചു കഴിയാൻ ഭാഗ്യമുണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ🔥ഈ കഥ വായിച്ചവർക്ക് നന്മയും, സകല ദൈവാനു ഗ്രഹങ്ങളും പ്രാർത്ഥിക്കുന്നു💧                         പാളയം നിസാർ അഹമ്മദ്                          Copyrights ©all rights reserved                           23-3-2016ൽ പ്രസിദ്ധീകരിച്ചതു.                          ഗൂഗിൾ StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ വളരെ ഏറെ വായനക്കാരുള്ളതു.


No comments:

Post a Comment