theflashnews.blogspot.com

Tuesday, 14 December 2021

നിലത്തു നിന്നും വലിയ കല്ലുകൾ എടുത്തു മുഖത്തേക്ക് വലിച്ചെറിഞ്ഞു

 

നോക്കൂ  ..നീ എനിക്കായി ഒരു കവിത പാടാമോ....
പറ്റില്ലയെങ്കിൽ നിനക്കായ് ഞാനതു പാടാം


       വളരെ മുൻപു തിരുവനന്തപുരം മഹാരാജാസ് യുണി വേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്തു അവിടെ പഠിച്ച എല്ലാ പിള്ളേർക്കും ഉണ്ടായിരുന്ന പോലെ എനിക്കും ഉണ്ടായിരുന്നു ഒരു "കാതലി ". അവളെ മെെനേ എന്നു ചെല്ലപ്പേരിട്ടണ് ഞാൻ വിളിച്ചിരുന്നതു. അവൾ എൻറെ ഡിപ്പാർട്ട് മെന്റിലെ കുട്ടി അല്ലായിരുന്നു . കെമിസ്റ്റ്രിയോട് ആയിരുന്നു അവൾക്കു താൽപര്യം .എന്നെ കണ്ടാൽ ഉടൻ ഒക്സിജനും ,ഹൈഡ്ര ജനും കൂടിചേരുമ്പോൾ ഉള്ള കാര്യങ്ങൾ ആവും ഉച്ചത്തിൽ വായിക്കാൻ തുടങ്ങുക . എന്റെ നിമിഷ കവിതകളെ ഉറക്കെ ചൊല്ലി അവളുടെ വായനയെ തടയാനാവും ഞാനും സുഹൃത്തുക്കളും ശ്രമിക്കുക .
ഒരുനാൾ ഞാനും സുഹൃത്തുക്കളുമായി മഹാഗണിയുടെ ചോട്ടിലെ തിട്ടയിൽ മെയിൻ റോഡും നോക്കി കളിപറഞ്ഞു ഇരിക്കുമ്പോൾ കോളേജു ഗേറ്റുകടന്നു അവളും കൂട്ടുകാരികളും വരുന്നത് കാണാനായി . സുഹൃത്തുക്കൾ കൂടെ ഉള്ള ബലത്തിൽ അവളെ അടുക്കലേക്കു വിളിച്ചൂ..വിളിച്ച ഉദ്ദേശം അറിയാൻ അവൾ അരികിലേക്ക് വന്നു . ഞാൻഅവളെ അല്പം മാറ്റിനിർത്തി സീരിയസ് ആയിത്തന്നെ പറഞ്ഞൂ .......ദാ നോക്ക് ....എല്ലായ് പ്പോഴും നിനക്കായ് ഞാൻ നിമിഷനേരം കൊണ്ടാണ് കവിതകൾ ഉണ്ടാക്കുക ......ഇന്നലെ രാവുമുഴുവൻ നിൻെറ ഓർമ്മകളുമായ് ഇരുന്നു ഒരു കവിത ഉണ്ടാക്കിയിട്ടുണ്ട് ...നിനക്കായ് ഞാനത് പാടട്ടെയോ ?
ചോദ്യം കേട്ടതും പാടാനായ് സന്തോഷത്തോടെ അവൾ തലകുലുക്കി .
കിട്ടിയ സൗകരിയത്തിനു ഈ കവിത ഞാൻ തൊണ്ട പൊട്ടെ അലറി പാടി .


പാട്ടു ഞാൻ നിർത്തിയതും അവൾ എന്നെ തീക്ഷ്ണ മായി നോക്കി .
താഴേക്കു എന്തോ പരതുന്നപോലെ തോന്നി . ഞാൻ ഓർത്തു ...........
ഹോ
എൻറെ പാട്ടിൽ നാണം പൊട്ടിവിരിഞ്ഞിട്ടു ,കാൽവിരൽ കൊണ്ടു തറയിൽ വരവരക്കാനുള്ള ശ്രമം ആവുമെന്നു .
പെട്ടെന്നു തന്നെ സംഗതി എനിക്കു ഗ്രഹിക്കാനായി .....അവൾ നിലത്തു നിന്നും വലിയ കല്ലുകളെടുത്തു എൻെറ നേർക്കു വലിച്ചെറിഞ്ഞു.
 സുഹൃത്തുക്കളുടെ നിലവിളിയും ഒപ്പം എത്തി.
ഓടിക്കോടാ .......അവൾ നമ്മളെ എറിയാനുള്ള പുറപ്പാ ടാഡാ ന്നു . കോളേജ് ലൈഫ് ഓർമ്മവരുന്ന സന്ദർങ്ങളിൽ
ഇന്നും       ഞാൻ       ഓർക്കാറുണ്ട്    പലതും.
എന്തിനാണവൾ  എൻെറ നേർക്കു വലിയ കല്ലുകൾ വലിച്ചെറിഞ്ഞതെന്നു.. ......................................സുഹൃത്തുക്കൾക്കായതു  ഞാനിവിടെ  പകർത്താം.   വരികളിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്നാണു എൻെറ ഓർമ്മ !!!!!!!!!

No comments:

Post a Comment