theflashnews.blogspot.com

Saturday, 11 December 2021

മനസ്സമാധാനം കിട്ടില്ല..ആഹാരം കഴിച്ചാൽ മാത്രം.

 ഈ ചിത്രം എന്നിൽ ഉണർത്തുന്ന സ്മരണ മാതാവിന്റേതാണ് ,സ്നേഹമയിയും വാത്സല്ല്യ നിധിയുമയ ഒരു അമ്മയുടെ. .അതോടൊപ്പം സ്നേഹ പൂർവ്വം വാത്സല്യത്തോടെ ചേർത്ത് അണക്കുന്ന കാമിനിയുടേയും. നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും ദൈവം അതറിയുന്നു. അതിനുള്ള പ്രതിഫലം ലഭിക്കാതെ വരികയുമില്ല. 


നാലു നേരത്തെ തീറ്റയും കുടിയും കൊണ്ടു ആർക്കും ഒന്നും ലഭിക്കുക ഇല്ല. മനസ്സമാധാനം എന്നുള്ളതു ആഹാരം ലഭ്യമായി എന്നുള്ളതു കൊണ്ട് മാത്രം നേടാൻ ആർക്കും ആവില്ല . സ്നേഹം പങ്കു വൈയ്ക്കപ്പെടുക എന്നതു മാത്രമാണ് കരണീയം ആയിട്ടുള്ളത്‌ .അത് ലഭ്യമല്ലാതെ ആയി തീരുമ്പോൾ ആണ് ലോകത്ത് അശാന്തി പടരുന്നത്‌ .ഗൃഹാന്തരങ്ങളിൽ തന്നെ അതിനുള്ള വേരു ഉറപ്പിക്കപ്പെടുകയാണു ചെയ്യേണ്ടതു !!!

നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്കു "വന്ദനം" പറയുകയും ചെയ്തിട്ടല്ലാതെ  നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; അന്ന്യ വീടുകളിലേക്ക് കടക്കുകയും അരുത്. നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുന്നത്‌ വരെ നിങ്ങള്‍ അവിടെ കടക്കരുത്‌. നിങ്ങള്‍ തിരിച്ചുപോകൂ എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ്‌ നിങ്ങള്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. . മത ഗ്രന്ഥങ്ങളിൽ അവയെ കുറിച്ചു നന്നായി വിശദീകരിക്കുന്നു ണ്ടു. ഈശ്വര ചിന്ത ഇല്ലാതെ ദുർമാർഗത്തിൽ നടക്കുന്നവർക്കു വരാനിരിക്കുന്ന ദുരന്തത്തിന്റെ ഭീകരതയെയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിപ്പിക്കുന്നതു.

എല്ലാം നിയന്ത്രിക്കുന്ന ഒരു നിയതി നമുക്കും മുകളിൽ ഉണ്ടെന്നു കരുതി ജീവിക്കുന്നവർക്ക് എല്ലാം നല്ലതായി ഭവിക്കും എന്നുതന്നെ വിശ്വസിക്കാം. നേർമാർഗത്തിൽ കൂടി ജീവിച്ചവർക്ക് കിട്ടുന്ന സൗഭാഗ്യങ്ങളെ കുറിച്ചും അതിൽ പറയുന്നുണ്ട് .സൗഭാഗ്യങ്ങൾ വന്നണയുക രണ്ടു തരത്തിൽ ആണു. അതു ഇപ്പോൾ ഇവിടെ വിസ്തരിച്ചു പറയാൻ സ്ഥലം പോരാതെ ഉണ്ടു .
എന്തായാലും ആ പറഞ്ഞതു ഈ എഴുതുന്ന ആളിനും ലഭ്യമാകുന്നു എന്നതു മൂന്നരത്തരം.

അതാണു "പൊളവ " എന്നു നാടൻ ഭാഷയിൽ വിളിക്കപ്പെടുന്ന കാൻസർ രോഗം സംശയിക്കപ്പെട്ടു ജിവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു, മെഡിക്കൽ കോളേജിലെ ഏറെ പ്രസിദ്ധനായ യൂണിറ്റ്‌ ചീഫ് ഡോക്ടർ വാസുദേവന്റെ ഓപ്പറേഷൻ ടേബിളിൽ ചെന്നു കിടന്നിട്ടു ,ജീവനും  കൈയ്യിൽ എടുത്തു പിടിച്ചു   കൊണ്ട് ഞാൻ ഓടി പോയതു. അല്ലെങ്കിൽ എൻെറ ശിഷ്ഠ ജീവിതം കോഞ്ഞാട്ടപോലെ ആയിപ്പോയേനേ. ചികിത്സയ്ക്കുള്ള ഭീമമായ  പണത്തിന്റെ ആവശ്യത്തിനായി  പിച്ച ചട്ടിവരെ വിൽക്കേണ്ടിവരുന്ന ഒരു ഗതികേടിൽ എൻെറ ഭാവികാലം എന്നെ കൊണ്ടു  പോയി ചേർക്കുമായിരുന്നേനേ.  കാവലായി നിന്നു നിത്യവും പ്രാർത്ഥനകളോടെ

അതിനു പിന്നിൽ പ്രവർത്തിച്ച ശക്തിയോട് ഏറെ കടപ്പാട് ഉണ്ടാവുക സ്വാഭാവികം.

എല്ലാർക്കും ഇതു ഒരു പാഠം . ഇവിടെ
സ്വന്ത ബന്ധങ്ങൾക്കല്ല  സ്ഥാനം. ഇബാദത്തുകളോടെ-പ്രാർത്ഥനകളോടെ - ദിക്റുകളോടെ,  ദ്വാകളോടെ  ഉയരുന്ന കരങ്ങൾ ആണു   ജീവിതത്തിൽ പ്രധാനം.

നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി
 പ്രാർത്ഥിക്കുന്നു
🌹
 
Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️








No comments:

Post a Comment