രാജ്യം ദു:ഖാചരണത്തിൽ
◆◆◆◆◆◆◆◆◆◆◆◆◆
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപും ഊട്ടിക്ക് അടുത്തെ ഈ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അടിയന്തര സന്ദേശം എയർ ട്രാഫിക് കണ്ട്രോളിനു ലഭിച്ചതുമില്ല. ഡേറ്റ റെക്കോർഡർ ഇന്നു കണ്ടെത്താൻ കഴിഞ്ഞു. അപകടത്തിൻെറ തൊട്ടു മുൻപത്തെ അവസാന ആകാശ ദൃശ്യങ്ങൾ എന്ന പേരിൽ തമിഴ് നാട്ടിൽചില ദൃശ്യങ്ങൾ പ്രചരിക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചതു. അദ്ദേഹം ഗുരുതര ചികിത്സയിലാണു.
കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
No comments:
Post a Comment