theflashnews.blogspot.com

Tuesday, 21 December 2021

പഴങ്കഥയും പറഞ്ഞു വന്നാൽ- കാലം ഓട്ടിച്ചു വിടും🏃

 


  ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയുടെ അവകാശം ഉന്നയിച്ചു മുഗൾ രാജ പരമ്പരയിലെ വിധവ നല്കിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അവരുടെ അവകാശം ഒന്നും കോടതി നിഷേധിച്ചില്ല.... ഹർജിസമർപ്പിച്ച കാലതാമസമാണു കോടതി പറഞ്ഞതു . ഒന്നു നാം ശ്രദ്ധിക്കണം.... ബാബറിൻേറയും, അക്ബറിൻേറയും, ഷാജഹാൻ ചക്രവർത്തിയുടെയും, ഔറംഗസേബിൻേറയും അർഹതപ്പെട്ട രക്ത ബന്ധുക്കളാണിവർ👥 വെണ്ണക്കൽ ഗോപുരമായ താജ്മഹൽ പണിത കോലോത്തെ തമ്പ്രാക്കന്മാരുടെ പിന്നത്തെ  മൂന്നു തലമുറക്കു പോലും ആഢംബരമായി ജീവിക്കാനായില്ല.

 അവരിൽ പലരും താജ്മഹൽ കാണാൻ വരുന്നവരുടെ പാദുകങ്ങൾ നോക്കിയും, റിക്ഷാവലിച്ചും കിട്ടുന്ന തുഛമായ വരുമാനം കൊണ്ടാണു ഇന്നു ജീവിതം തള്ളി നീക്കുന്നതു.
ഇത്രയേയുള്ളൂ മനുഷ്യരുടെ ആർഭാടങ്ങളുടെ നാളുകൾ🗣️ പൂർവികർ അങ്ങു "കൊമ്പത്തിരുന്നു" എന്നു ഇന്നു അവകാശം പറഞ്ഞിട്ടും, മേനി പറഞ്ഞിട്ടും ഒരു കാര്യവുമില്ല...... ഏറിയാൽ ഒരു അറുപതു കൊല്ലത്തിനപ്പുറം ധനാഢ്യരുടേയും, ജന്മികളുടേയും അധികാരത്തിൽ വാണവരുടേയും പിൻതലമുറ അല്ലലില്ലാതെ കഴിയുന്നതു എൻെറ ദൃഷ്ടിയിൽ കണ്ടിട്ടുമില്ല.
ചെങ്കോട്ടയുടെ നിയമപരമായ പിന്തുടർച്ചാവകാശം തനിക്കാണെന്നാണു ഇവർ അവകാശപ്പെടുന്നതു. 
മുഗൾ  ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫർ രണ്ടാമന്റെ (ബഹദൂർഷാ സഫർ രണ്ടാമനെന്ന ചക്രവർത്തിയെ ബ്രിട്ടീഷുകാർ
പണ്ടു ബർമ്മയിലേക്കു നാടു കടത്തിയതാണു)  പേരക്കുട്ടിയായ മിർസ മുഹമ്മദ് ബദർ ഭക്തിന്റെ ഭാര്യയായ സുൽത്താന ബീഗമാണു ചെങ്കോട്ടയുടെ അവകാശം തേടി കോടതിയെ സമീപിച്ചത്.  ഉപജീവനത്തിനു വേറേ വഴി കണ്ടത്താൻ  കഴിയാഞ്ഞതു കൊണ്ടാണേ.    1980 മെയ് 22നാണ് മിർസ മുഹമ്മദ് ബദർ മരിച്ചത്. 1857ല് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നെന്ന് ഇവര് കോടതിയില് വാദിച്ചു. ചെങ്കോട്ട തനിക്ക് കൈമാറാന് കേന്ദ്ര സർക്കാറിന് കോടതി നിർദേശം നൽകുകയോ അല്ലെങ്കിൽ നിയമവിരുദ്ധമായി കോട്ട പിടിച്ചെടുത്തതിനു തുല്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് പരാതിക്കാരി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു
എന്നാല്, സുല്ത്താന ബീഗം സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് കാലതാമസം ചൂണ്ടിക്കാട്ടി തള്ളി. 1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളോട് അനീതി ചെയ്തുവെന്ന് നിങ്ങൾ പറയുന്നു. കോടതിയിലെത്താൻ എന്തുകൊണ്ടാണ് 150 വർഷത്തിലധികം കാലതാമസമുണ്ടായത്. ഇത്രയും വർഷമായി നിങ്ങൾ എന്താണ് ചെയ്തു കൊണ്ടിരുന്നതെന്നും ജസ്റ്റിസ് ചോദിച്ചു.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

❣️GOOOGLE ൻെറ  Stat Counter  Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️




No comments:

Post a Comment