45കളുടെ മദ്ധ്യേ ഹൃദയം നിലക്കുക, ശ്വാസം നിലക്കുക,മരണത്തെ മുഖാമുഖം കാണാനാവുക,സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവുക, നമുക്കായി പടച്ചവൻ സൂക്ഷിച്ചു വച്ച മാണിക്യം പോലെയോ, പവിഴം പോലെത്തെയോ സുന്ദരികളെ ദർശിക്കാനാവുക.......🏅
തലസ്ഥാന നഗരിയിലെ അതി പ്രഗത്ഭനായ
Dr. ദിനേശ് പ്രഭു എന്ന ഭിഷഗ്വരനാൽ 48മണിക്കൂറിനു ശേഷം ഇഹലോകത്തിലേക്കു ജീവൻെറ തുടിപ്പും, ഓർമ്മകളുമായി മടങ്ങി യെത്തുക🏅എന്നതൊക്കെ, മനസ്സിൽ നന്മയുള്ളവർക്കു മാത്രം കരുണാമയനായ
സർവ്വശക്തൻ അനുവദിച്ചു തരുന്ന സൗഭാഗ്യമാണു💉അതിനെ ഖുദറത്ത് എന്നോ നാം ചെയ്ത കർമ്മത്തിൻെറ ഫലമെന്നോ, നാം ചെയ്ത കഠിനമായ തപസ്യകളുടെ ഫലമെന്നോ വിശേഷിപ്പിക്കുക തന്നെ വേണം🐟 ചികിത്സിക്കുന്നവരുടെ കൈകളിലും മനസ്സിലും പുണ്യവും ദൈവവും ആ സമയം ഉണ്ടാവണം💃അപ്പോഴേ ഏതൊരു ചികിത്സയും വിജയിക്കൂ💉ഒരാളെ മരണത്തിൽ നിന്നും മടക്കി വിളിക്കാനാവൂ💉45കളുടെ തുടക്കം മുതൽ ദശാസന്ധി യുടെ തുടക്കം സൂക്ഷിക്കണം എന്നൊക്കെ പലരും പറഞ്ഞു കേട്ടിരുന്നു...💉ഇത്ര പെട്ടെന്ന് അതു വന്നണയുമെന്നു തോന്നിയിരുന്നില്ല...♥അന്ന് ഒരു ശനിയാഴ്ചയായിരുന്നു💉 ഓഫീസിൽ തിരക്ക് കുറഞ്ഞ ദിവസം💉
പലരും സമയം ചിലവിടാൻ എന്നെ ഓർക്കുക അപ്പോഴാണു💉
യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർമാരോ, ലക്ചറർമാരോ, യൂണിവേഴ്സിറ്റി ഒഫീസിലെ ഉദ്യോഗസ്ഥരോ,സെക്രട്ടറിയറ്റിലെയോ, ഹെൽത്ത് സർവ്വീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഒക്കെ ഫ്രീടൈം സ്പെൻഡ് ചെയ്യാൻ വരുന്ന ദിവസമാണ് എൻ്റെ ശനിയാഴ്ചകൾ 💉
അന്ന് അതിഥിയായി എത്തിയതു സെൻെറർ ഫോർ ഡവലപ്‌മെന്റ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ വേണു ആയിരുന്നു💉ഭാര്യ കാനറ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ചിൽ സീനിയർ മാനേജറാണന്നു💉 പെണ്ണും പിള്ളയെ ഓഫീസിലേക്ക് ട്രെയിൻ കയറ്റി വിട്ടിട്ടുള്ള വേണുവിന്റെ ആഗമനമാണു💉 എൻെറ ഓഫീസിൽ അൽപ നേരം സൊറ പറഞ്ഞിരിക്കാനുള്ള വരവാണു💉 ഇടക്കു ഒരു ചായകുടിക്കാൻ രണ്ടാളും സെക്രട്ടറിയേറ്റിൻെറയും, കൺടോൺമെൻറു പോലീസ് സ്റ്റേഷൻേറയും സമീപമായുള്ള തട്ടുകളിലേക്കു പോകും💉 ആ തട്ടുകടകളിലെല്ലാം പതിനൊന്നു മണി ചായകുടിക്കാരുടെ നല്ല തിരക്കാണു💉 പരിചയമുള്ള ധാരാളം സർക്കാർ ജോലിക്കാരുടെയും, പോലീസ് ഉദ്യോഗസ്ഥരുടെയും നല്ല കൂട്ടമാണവിടെ
💉 എത്ര കൂട്ടമുണ്ടെങ്കിലും അവിടത്തെ തട്ടു നടത്തിപ്പ്കാർക്കു എന്നെ നന്നായി അറിയാം💉 എനിക്കും, എൻെറ കൂടെ വരുന്ന ആളിനും ഏതു തിരക്കിനിടയിലും പാകത്തിനു ചായ ഫസ്റ്റിലേ ഇങ്ങു പോരും💉 കൂടെ വരുന്നയാളിനും, കൂടി
നിൽക്കുന്ന ഉദ്യോഗസ്ഥർക്കും അതൊരതിശയമാണു💉 എല്ലാരും വിഷ്ചെയ്യും🏃അതൊക്കെ അതനുഭവിക്കുന്നതു ഒരു ഗമയായിരുന്നു🏃എല്ലാവരും ഉയർന്ന ഉദ്യോഗസ്ഥർ ആയിരുന്നു 🧎ചായകുടിയും, കടിയും കഴിഞ്ഞു മടങ്ങി വന്ന്, ഒരുപാട് നേരം ധാരാളം കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിരുന്നു💉 സംഖ്യാ ജോതിഷത്തിൽ വിശ്വസിക്കുന്ന ആളാണു വേണു💉 രണ്ടു മണിക്കൂറോളം ഓഫീസിൽ ചിലവിട്ടു💉പോകാനായി എണീക്കുബോൾ വേണു പറഞ്ഞു.💉13എന്ന മോശം നമ്പറിനെ കുറിച്ച് പഠിച്ചു കൊണ്ടു ഇരിക്കുകയാണെന്നു...💉പെട്ടെന്ന് എന്നോടു ചോദിച്ചു.......💉
നിസാറിൻെറ ഡേറ്റു ഓഫ് ബർത്ത് എത്രയാ?💉
April 26......💉
ഞാനും ചോദിച്ചു വേണുവിന്റെയോ?💉
കൈ നീട്ടാൻ ആവശ്യപെട്ടു കൊണ്ടു വേണു എൻെറ കൈവെള്ളയിൽ ഡോട്ട് പെൻകൊണ്ടു എഴുതി. April 26 ..💉 എന്നെക്കാൾ 2വർഷം മൂപ്പുമുണ്ടു ജനനത്തിനു💉 വേണുവിന്റെ മകൾ, CET കുളത്തൂർ നിന്നും ഡിസ്റ്റിങ്ഷനോടെ എഞ്ചിനീയറിംഗ് പാസ്സായതും, ക്യാംപസ് സെലക്ഷഷനിലൂടെ ഇൻഫോസിസിൽ ഉയർന്ന ശംബളത്തിൽ മോൾക്കു ജോലി കിട്ടിയതും പങ്കു വച്ചു, അയ്യാൾ യാത്ര പറഞ്ഞിറങ്ങി💉
അടുത്ത ഒരുനാൾ രാവിലെ വീട്ടിലെ ലാൻഡ് ലൈൻ നിർത്തില്ലാതെ മുഴങ്ങണൂ.... ഓടിപ്പോയി ഞാൻ ഫോണെടുത്തു 💉എൻെറ ഓഫീസിലെ സ്റ്റാഫാണു വിളിക്കുന്നതു💉
"സാർ, നമ്മുടെ ഓഫീസിൽ വരുന്ന വേണു സാറില്ലേ, ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടിട്ടു മടങ്ങും വഴി വഴുതക്കാട് വിമൻസ് കോളേജിനു മുന്നിൽ വച്ചു K.S.R.T.C bus അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചു ആക്സിഡൻറായി.💉 തലയിലൂടെയാണു ബസ് കയറിയതു💉 മരണപ്പെട്ടു"😢
എൻെറ മനസ്സ് തളർന്നു💉 ആശുപത്രിയിലെ പതിനഞ്ചു ദിവസത്തെ എൻെറ ICU വാസശേഷം ഞാൻ പൂർവ്വാധികം കരുത്തനായി വീട്ടിലെത്തിയപ്പോൾ, കേരളത്തിലെ പ്രശസ്തനായ തിരക്കുള്ള ഹൃദയ ചികിത്സാവിദഗ്ദ്ധൻെറ appointment മായി ആദ്യം വീട്ടിലോടിയെത്തിയ സുഹൃത്തിൻെറ മരണ വിവരമാണു ഫോണിലൂടെ ഞാൻ ഈ കേൾക്കുന്നതു.............♥️
എനിക്കുംം മുൻപേ വേണു പോയിരിക്കുന്നു💉 വിധി, ചില സമയങ്ങളിൽ ഇങ്ങനെയൊക്കെയാണു💉 ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ മനസ്സില്ലാത്തവർക്കും സർവ്വശക്തൻ നേരത്തെ കുറി അയക്കുന്നു💉 ഏറെ നന്മയോടെ ജീവിക്കുന്നവരെയാണു ദൈവം ഏറെ ഇഷ്ടപ്പെടുന്നതു♥️ Palayam Nizar Ahamed Copyrights allrights reserved. 🍎 Stat Counter Analytics weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു🍒