theflashnews.blogspot.com

Wednesday, 28 December 2022

കർക്കിട വാവ് പ്രേംനസീർ

 കർക്കിടകവാവു മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃതർപ്പണതിന്റെ പുണ്ണ്യ ദിനങ്ങളാണു .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക് അത്രയേയുള്ളൂ.എഴുപതുകളിൽ മലയാളികളിൽ ആർക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന പ്രസിദ്ധിയുടെയും, ആഡംബരത്തിന്റെയും അന്നത്തെ ആധുനിക സൗകര്യങ്ങളൊക്കെ ഉള്ള ഔന്നധ്യത്തിൽ നിൽക്കുന്ന ഒരാളുടെ മദ്രാസിലുള്ള വീട്ടിലേക്കു എന്റെ  ബാല്യകാല സ്മരണകൾ ചെന്നു നിൽക്കുന്നു ..നന്നേ ചെറുപ്പത്തിൽ കുറച്ചുനാളുകൾ അവിടെ കഴിയാൻ സാധിച്ച മധുരമൂറുന്ന ഒർമകൾ ....മദ്രാസ് എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ ഞാനും മാതാപിതാക്കളും സഹോദരങ്ങളുമായി തീവണ്ടി യിറങ്ങുമ്പോൾ തന്നെ കറുത്ത കൂളിംഗ് ഗ്ലാസ്സും വെള്ളപാന്റുസും ,വെള്ള അരകൈ ഷർട്ടും ധരിച്ച ഒരു സുമുഖൻ ഞങ്ങളെയും കാത്തു ആ റെയിൽവേ സ്റ്റേഷനിൽ നില്കുന്നുണ്ടായിരുന്നു .കുശലാ ന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹം വന്ന കാറിൽ ഞങ്ങളെയും കൂട്ടി ഈ ഫോട്ടോയില് കാണുന്ന വീടിലേക്കാണ് പോയതു .വിശാലമായ പൂന്തോട്ടവും കടന്നു പോർട്ടിക്കോയിലാണ് ആ വാഹനം ചെന്നു നിന്നത് .ആ ഇരുനില വീടിന്റെ പൂമുഖത്തേക്ക്‌ കയറാനായി മൂന്ന് പടിക്കെട്ടുകളുണ്ടായിരുന്നു .പൂമുഖത്തു നാലഞ്ചു ചൂരൽ കസാലകള് ഉണ്ടായിരുന്നു. വലതുഭാഗത്ത്‌ പ്രമുഖ നടനായ മുത്തയ്യാ സാറിന്റെ മുറിയാണു. പൂമുഖം കടന്നു ഉള്ളിലേക്ക് ചെന്നാൽ ഷോ കേസ്സിൽ നിറയെ അന്നത്തെ  ഹരമായിരുന്ന
 ബ്രിട്ടാനിയ എൻസ്സൈ ക്ലോ പീടിയയുടെ സകലവോള്ള്യങ്ങളും സ്വർണ ലിപിയുള്ള പുറം ചട്ടയോടെയിരിക്കുന്നു .വിവിധ ചിത്രങ്ങളും,കളിക്കോപ്പുകളും കൊണ്ടു ആ ഷോ കേസ്സിനെ ഭംഗിയാക്കിയിട്ടുമുണ്ട് .അന്നത്തെ ആധുനികമായ സോഫസെറ്റികൾ കൊണ്ടു ആ മുറിയെ വളരെ ഭംഗിയിലു ആഡംബരമാക്കിയിരിക്കുന്നു .ആ മുറി കടന്നാല് ഇടതുഭാഗത്ത്‌ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ്സ്‌ ,വലതു ഭാഗത്ത്‌ കിച്ചണ്‍ .നേരെ ഉള്ളതു അധികം വലിപ്പമില്ലാത്ത ദീർഖ ചതുരാ കൃതിയിലുള്ള  ഡൈനിംഗ് റൂം.ആ  ഹാളി ലിരുന്നു ഗ്രില്ലുകളിലൂടെ പുറത്തേക്കു നോക്കിയാല് കാണാവുന്നത്‌ വിവിധ നിറങ്ങളുള്ള മനോഹരമായ പനിനീർപൂക്കള് വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം .മുകള് നിലയിലേക്ക് കയറിയാൽ അതി മനോഹരമായ ബെഡ്റൂമുകൾ .  ആ വീട്ടിൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പല പ്രഭാതങ്ങളിലും ആ വീട്ടിന്റെ ഗ്രഹ നാഥനോടൊപ്പമുള്ള ശിവജിഗണേശന്റെ ഉച്ചസ്ഥായിയിലുള്ള നർമ്മ സംഭാഷണം കേട്ടാണ് ഉറക്കം ഉണർന്നിരുന്നത് . മുഖം കഴുകി പൂമുഖത്തേക്ക്‌  എത്തുമ്പോള് എനിക്ക് അദേഹത്തെ  എന്നും കാണാൻ ആകുമായിരുന്നു . ആ വീട്ടിലെ ഗ്രഹനാഥ വിളമ്പി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും --ഊണു കാലം ആവുമ്പോഴേക്കും  മിന്നി തിളങ്ങുന്ന മജിനുവിന്റെ വേഷത്തില് ഞങ്ങൾക്കായി ഓടിവന്നു എന്നെ അടുത്തിരുത്തി ചോറുരുള വാരി തരുന്ന ആ ഗ്രഹനാഥനെയും ഞാൻ ഇന്ന് തെളിവോടെ ഓർക്കുന്നു .മദ്രാസ് പട്ടണത്തിലെ മൂർ മാർക്കറ്റില് കൊണ്ടുപോയി ബെൽറ്റും ,പാക്കീസ എന്നു എഴുതിയിട്ടുള്ള പെർസ്സും വാങ്ങി തന്ന ആ ഗ്രിഹ നാഥനെ ഞാൻ എങ്ങനെ ഒർക്കാതിരിക്കും ..ഗ്രിഹനാഥൻ ഭാര്യയോട്  ഉച്ചത്തിൽ സംസാരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്നു നിന്നു ഒന്നും മനസ്സിലാക്കാൻ ആവാതെ അന്തം വിട്ടു നിന്നുപോയ ചെറുപ്പം  ഇന്നു  ഞാൻ ഓർക്കുന്നു (*ആ ഗൃഹനാഥൻ ആ പ്ലിമത് കാറിൽ ചാരിനില്കുന്നയാളാണ് ....പിന്നിലുള്ളതു കുറച്ചു നാളുകൾ എന്റേയും കുടുംബത്തിൻ്റേയും പാദസ്പർശമേറ്റ  വീടും പരിസരവും *)

No comments:

Post a Comment