theflashnews.blogspot.com

Saturday, 10 December 2022

പെൺകുട്ടികൾ നന്നായി പഠിക്കണമെന്നു ഞാൻ പറയും• ആൺകുട്ടികളും,അതെ•


പെൺകുട്ടികൾ നന്നായി പഠിക്കണമെന്നു ഞാൻ പറയും. ആൺകുട്ടികളും അതെ. പെൺകുട്ടികൾ പഠിച്ചു വിദ്യാഭ്യാസവും തൊഴിലും നേടിയാൽ ജീവിതം സുരക്ഷിതമായി.  നല്ല ഭർത്താവിനെ അതനുസരിച്ച് തന്നെ വന്നു കിട്ടും•     

      2️⃣ഇല്ലെങ്കിൽ പെൺകുട്ടിയുടെ സ്വത്തിനെയും സമ്പത്തിനേയും മോഹിച്ചു വരുന്നവൻ, പിന്നീട് പണിതരില്ലെന്നു ആർക്കും പറയാനാവില്ല. ട്യൂഷൻ എന്ന കൺസപ്റ്റിനോട് ഞാൻ എതിരാണു. കുഞ്ഞിലേ ട്യൂഷൻ വയ്ക്കപ്പെടുന്ന കുട്ടികൾ ഭാവിയിൽ ഒരിടത്തും എത്തിച്ചേരുകയില്ല. വളരേ ചെറിയ ക്ളാസിൽ വീര്യം കാണിച്ചിട്ടു. മുടന്തിപ്പോയ ആയിര ക്കണക്കിന് കുട്ടികളെ ഞാൻ കണ്ടിട്ടുണ്ടു. കുട്ടികൾ രണ്ടും പഠിത്തത്തിൽ അഗ്ര ഗണ്ണ്യരായിരുന്നു.  മകൻ Pre degreeക്കു പഠിക്കുബോൾ  MBBS entrance  ആയിരുന്നു ലക്ഷ്യം വച്ചതു•  മകൾക്ക്  SSLCക്കും BTech (Electronics & Telecommunication) നും ഞാൻ തന്നെയായിരുന്നു ട്യൂഷൻ സഹായി.  അതിനെ ട്യൂഷൻ എന്നു പറയാനാവില്ല. ക്ളാസ്സിൽ പഠിപ്പിച്ചതു അതാതു ദിവസം വീണ്ടും വന്നു മകൾ പറയുന്നതു ഞാൻ ശ്രദ്ധിച്ചു കേട്ടിരിക്കും. സംശയം ചോദിച്ചാൽ പറഞ്ഞു കൊടുക്കും.  സംശയമുള്ള വാക്കുകളുടെ അർത്ഥങ്ങളും, സ്പെല്ലിംങ്ങും അതെ. തെറ്റുണ്ടെങ്കിൽ തിരുത്തി കൊടുക്കും•  ഡിഷ്നറി ഉണ്ടെങ്കിലും അവ ഉപയോഗിക്കാറേയില്ല•  സ്കൂൾ കോളേജ് തലത്തിൽ നമുക്കു അറിയാൻ  പാടില്ലാത്ത എന്താണു പരീക്ഷകൾക്കു വരിക• ഒന്നുമില്ല.  രണ്ടു പേരും എല്ലാ പരീക്ഷകളിലും ഡിസ്റ്റിങ്ഷൻ നേടിയിരുന്നു. എൻ്റെ യൗവന കാലത്തു 23-24 വയസ്സിൽ തലസ്ഥാന നഗരി യിൽ ഏറെ പുകഴ്പെറ്റ SNT ട്യൂട്ടോറിയൽ കോളേജിലെ കുറച്ചു നാളത്തെ എൻ്റെ അദ്ധ്യാപന പരിചയം, മക്കൾക്കും ഒരു ഉന്തുകൊടുക്കാൻ എനിക്കു സഹായമായി.

                   3️⃣മോൾ IAS ആയിരുന്നു ലക്ഷ്യം വച്ചിരുന്നതു. ജോലിക്ക് കയറിയപ്പോൾ വിവാഹാലോചനകളുടെ പെരു മഴയെ തന്നെയായിരുന്നു ഞാൻ തിരക്കി എടുത്തതു• വിവാഹാലോചനകൾ ശരിക്കും എത്തി• മുസ്ലിം സമുദായത്തിൽ സ്ത്രീധനം വാരിക്കോരി കൊടുക്കണം• മകളെപ്പോലെ പഠിത്തത്തിലും ജോലിയിലും മിടുക്കുള്ള ഒരാളെ തേടി തേടി കറയറ്റ പ്രാർത്ഥനകളോടെ ഇരുന്നു•   തഹ്ജും, ദിക്റുകളും എടുക്കുന്നയാൾ സത്യസന്ധതയും , നീതിയും ഉള്ളയാളായിരിക്കണം• നമ്മുടേതു   കറയറ്റ പ്രാർത്ഥനയാണെങ്കിൽ, ആ പ്രാർത്ഥനയുടെ പിന്നാലെ തന്നെ നമ്മുടെ കൂടെ  മെൻറലിസവും വരും•  അങ്ങനെ ഒരു കൂട്ടം ആലോചനകളിൽ ഒന്നു നല്ലതെന്നു  ബോദ്ധ്യം വന്നപ്പോൾ  വിവാഹം ഉറപ്പിച്ചു•  IAS മോഹം വിട്ടു•  ഇന്ത്യയിൽ തന്നെ  ഉയർന്ന ശംബളമുള്ള ഒരാളെ  വരനായി കിട്ടി•  വിവാഹ ശേഷം ആറുമാസത്തിനകം രണ്ടു പേരും ഇവിടത്തെ ജോലി ഉപേക്ഷിച്ചു ബ്രിട്ടനിലേക്ക് സ്വന്തം വിസയിൽ പോയി.......ഇപ്പോൾ പന്ത്രണ്ടു വർഷം കഴിയുന്നു•  ബ്രിട്ടനിൽ ജീവിച്ച കുട്ടികളും ജനിച്ച കുട്ടികളും മടങ്ങി വരികയില്ല. പ്രത്യേകിച്ച് പേരക്കുട്ടി.  കാലാവസ്ഥയും, അന്തരീക്ഷവും വളരെ നല്ലതാണ്, സുഖകരമാണു.  പെട്ടെന്നൊ ന്നും അസുഖങ്ങൾ ബാധിക്കുകയില്ല. ഞങ്ങൾ  വളരെയധികം നാൾ അവിടെ നിന്നു. എൻ്റെ മകനും അതെ. ഉടനേ അടുത്തൊരു ദീർഘനാൾ യാത്രയും  മുൻപോട്ടു നീക്കുന്നു• ശരീര സുഖമാണല്ലോ  മനുഷ്യനു  ഏറേ പ്രധാനം•

                               4️⃣പല ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും എൻെറ ഓഫീസിൽ വരുമ്പോൾ  നന്നായി സംസാരിച്ചു പരിചയമായാൽ  കുടുംബ വിഷയങ്ങളോടൊപ്പം, അവരുടെ പെൺകുട്ടി കളുടെ വിവാഹം നടക്കാത്ത സങ്കടം എന്നോടു പറയാറുണ്ട്. മുൻപ്റ പഞ്ഞിട്ടുണ്ടല്ലോ,  ലോകത്തെ ഏറ്റവും വലിയകേൾവിക്കാരനാണു ഞാനെന്നു• അപ്പോൾ  പരിചയമായവർ  അവരുടെ ദുഃഖങ്ങൾ,  കടന്നു വന്ന വഴികൾ, പ്രതിബന്ധങ്ങൾ ഒക്കെ പതിയെ  പറഞ്ഞു തുടങ്ങും. അതുകേട്ട് എനിക്കു ഉത്തമമായ പരിഹാര നിർദേശങ്ങൾ പറഞ്ഞു  കൊടുക്കാനും ആവും. ബ്രോക്കറിനും , ജോത്സ്യർക്കും പൈസയും കൊടുത്തു മകളുടെ വിവാഹത്തിന് കാത്തിരിക്കുന്നവരാണു പലരും. പ്രമുഖ മാട്രിമോണിയൽ സൈറ്റ്കളിൽ രെജിസ്റ്റർ ചെയ്തു കാത്തിരിക്കും. മാട്രിമോണി സൈറ്റുകളിൽ രെജിസ്റ്റർ ചെയ്താൽ പോര....•  നോക്കേണ്ട പോലെ നോക്കണം.. അതിൽ എഴുതി വയ്ക്കുന്ന ശൈലികൾക്കും, വാക്കുകൾക്കും  വരൻ്റെ കുടുംബങ്ങളെ നന്നായി സ്വാധീനിക്കാൻ കഴിയും•  ആലോചനകൾ വരുമ്പോൾ  നല്ല സംഭാഷണം നന്മയോടെ നടക്കും• ഇപ്പോഴത്തെ പിള്ളാരുടെ ഇംഗ്ലീഷ് ശൈലി പോലും തല്ലു വാങ്ങുന്ന തരത്തിലുള്ളതാണു• പൂച്ച എന്നു  straight forward ആയി പറയാതെ, മ്യാ, മ്യാ സാർ, നാലു കാൽ സാർ, നടുക്കൊരു വാൽ സാർ എന്നു  software developer ശൈലിയിൽ പറഞ്ഞാൽ  ആരും കുടുംബത്തിൽ കേറി വരികയില്ല•  ഒരുകാര്യവും സാധിക്കുകയുമില്ല.ഇതിനൊക്കെ  പുറമേ ദൈവാധീനം വേണം.      

                                          5️⃣അതു കഠിനമായ പ്രാർത്ഥനയിലൂടെ നേടാം.  അതിലും ചില തടസ്സങ്ങൾ, ഭാഗ്യക്കേടുകൾ  സമയദോഷങ്ങൾ എന്നൊക്കെ ചിലർ പറഞ്ഞു കരഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.   ഈശ്വരാരാധനയിലൂടെ അതൊക്കെ മറികടന്നു, ആഹ്ലാദ ചിത്തരായി  വന്നു നന്ദി പറഞ്ഞു പോയ വിവിധ മതസ്ഥരേയും ഞാൻ കണ്ടിട്ടുണ്ടു•  മതമേതായാലും, ദൈവ വിശ്വാസങ്ങൾ ഏതായാലും മറ്റുള്ളവരുടെ കുഞ്ഞുങ്ങൾ നന്നായി വരണമെന്ന് നാം മനസ്സിൽ അനുഗ്രഹിച്ചാൽ നമ്മുടെ കുഞ്ഞുങ്ങളും നന്നായി വരും•  Btech പഠിച്ചിട്ടും ഒരു ജോലിയും കിട്ടാത്ത ഒരു പാട് ബന്ധുക്കൾ എൻെറ കുടുംബത്തിൽ തന്നെയുണ്ടു.   (പലർക്കും പേപ്പറുകൾ ബാക്കിയാണു-എങ്കിലും ജയിച്ചു എന്നു കള്ളം പറയും, നല്ല തൊഴിൽ കിട്ടുകയുമില്ല) ജയിച്ച  കുറച്ചു പേർ 25000 രൂപയ്ക്കു അടുപ്പിച്ചു  ടെക്‌നോപാർക്കിൽ  ജോലി ചെയ്യുന്നു ഇൻഫോസിസ്സിലും, UST Globel, TCS ലും, ബന്ധുവിന്റെ Qburst കമ്പനിയിലും, സോഫ്റ്റ്‌വെയർ ഡവലപ്പർമാരായി ജോലി ചെയ്യുന്ന ധാരാളം പിള്ളേരുണ്ടു•   ജോലിക്കു കറുബോൾ ആദ്യ കാലത്ത് മാക്സിമം കൈയ്യിൽ വാങ്ങുക 20000 രൂപ. അതു വലിയ ശംബളമൊന്നും അല്ല. AC യിൽ മേശപ്പുറത്ത് ഇരുന്നു പണിചെയ്യാം. അത്രതന്നെ.   MBBS മാത്രം പാസ്സായ പിള്ളേർക്കും ഇതിനേക്കാൾ ഗതികേടാണു.  പ്രസിദ്ധ സ്വകാര്യ ആശുപത്രിയിൽ  8000നും 10000നും സ്തെതസ്കോപ്പും ചുറ്റി, വെള്ള കോട്ട് മിട്ടു ചുറ്റിത്തിരിയും.    

                                          6️⃣ഏറ്റവുമടുത്ത ബന്ധുക്കളിലുള്ളവർ MD യുമെടുത്തു ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ യൂണിറ്റ് ചീഫ് മാരായിരിക്കുമ്പോൾ സാദാ  ഡിഗ്രിക്കാർക്ക് പൾസും, ബിപിയും നോക്കാൻ ആരാ പോയി കിടന്നു കൊടുക്കുക.   സോഫ്റ്റ്‌വെയർ ഡവലപ്പർമാർ അവരുടെ ഓഫീസിൽ വേറേ ആരേയും പുതിയതായി പരിചയപ്പെടുന്നില്ല. അവരുടെ മുന്നിൽ പുതിയതായി ഒരാളേം അവർ  കാണുന്നുമില്ല, പരിചയപ്പെടാൻ അവസരവുമില്ല•  ജോലി ചെയ്യുന്ന ബേയിൽ  പത്തു പതിനഞ്ചു സഹപ്രവർത്തകരെ എന്നും കുന്നും കാണാം• അത്രതന്നെ•  മറ്റുള്ളവരോടു സംസാരിക്കേണ്ട മര്യാദ,രീതി, സംസർഗ്ഗ ഗുണങ്ങൾ അറിയാനും ഇവർക്ക് അവസരമുണ്ടാകുന്നില്ല•  പകൽ വെയിലത്തു കിടന്നു പണിചെയ്യുന്ന കൊത്തൻ മേസ്തിരി യുടെ കൈയ്യാളിനു കൂട്ടി നോക്കിയാൽ 30 ദിവസം ഇതിലും കൂടുതൽ ശംബളം ഒരു മാസം കിട്ടില്ലേ എന്നു  പലരും എന്നോടു തമാശയായി ചോദിക്കാറുണ്ട്.  എൻെറ അടുത്ത സ്വന്തക്കാരായ Btech പാസ്സായ  രണ്ടു മൂന്നു ആൺകുട്ടികളും, പെൺകുട്ടികളും KSA എന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ടെസ്റ്റ് പാസ്സായി സബ് കളക്ടറായും, സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറി ആയും നേരിട്ട് ജോലിക്ക് കയറി.    അത് പദവിയാണു. കേരളസർക്കാർ എന്ന ബോർഡും, നീല ബീക്കൺ വച്ച കാറും കിട്ടും. ഒരു ഡഫേദാറും , ഒരു പോലീസ് കോൺസറ്റബിളും കൂടെ സദാ കാണും•അതാണു അധികാരം • 

                             7️⃣ഞാൻ കുടുംബമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ടു•  പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പോയി ഡയറക്ടർ ജനറൽ ഓഫ് പോലീസി (DGP) നെ  കുടുംബമായി നേരിട്ട്  സന്ദർശിച്ചിട്ടുണ്ട്•    പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പോയി  ഉന്നത ക്രൈം ബ്രാഞ്ച് മേധാവിയെ കണ്ടിട്ടുണ്ടു• സിറ്റി പോലീസ്‌ കമ്മിഷണർ ഓഫീസിൽ പോയി  നിരവധി തവണ മണിക്കൂറുകൾ അപ്പോഴുള്ള കമ്മിഷണർമാരുമായി സംസാരിച്ചിട്ടുണ്ടു•  നമ്മുടെ സത്യമായ കാര്യങ്ങൾ ഭംഗിയായി  അടുക്കും ചിട്ടയോടെ വളരെ കുറച്ചു സമയത്തിനുള്ളിൽ അവതരിപ്പിക്കാൻ നമുക്കു കഴിയണം •അതാണു കഴിവ് • വല്ലവൻ്റെയും വായിൽ നിന്നും വീഴുന്നതും കേട്ട്, ഏതെങ്കിലും ഒരു പത്രത്തിൽ വരുന്നതും വായിച്ചു  ഇരു ന്നാൽ മറ്റു മതസ്ഥരെ കൂടി സമഭാവനയിൽ കാണാൻ കഴിയാതെവരും, അംഗീകരിക്കാൻ കഴിയാതെവരും. പാളയം നിസാർ അഹമ്മദ്     Copyrights©allrights reserved *GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു*

A.. 10-9-24 10.50

R 11-9-24 9.40pm

No comments:

Post a Comment