ഒരാളുടെ ശൈശവം മുതൽ തുടങ്ങുന്നതാണു ജഗദീശ്വര ഭക്തി എന്നാൽ അതു മഹാ ഭാരതത്തിലെ ഛായാമുഖിയെപ്പോലെ 'മായ' കണ്ണാടിയാണു-നമുക്കു ഈ കഥ വായിച്ചു നോക്കാം🔔പ്രഭാതത്തിൽ അഞ്ചു മണി ആവുമ്പോഴേക്കു പാളയം സെൻറു ജോസഫ്സ് കത്തീഡ്രൽ എന്ന ക്രിസ്റ്റ്യൻ പള്ളിയിൽ നിന്നു തലസ്ഥാന നഗരി ആകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് വളരെ ഉച്ചത്തിലുള്ള മണി മുഴക്കം ഉയരും🚶
2️⃣മൃഗശാലയിൽ നിന്നും സിംഹം ,കടുവ,പുലി സകല വന്യ മൃഗങ്ങളുടെ ഒച്ചകളും കേട്ടുതുടങ്ങും, ഗവണ്മെന്റു പ്രസ്സിൽ നിന്ന് സൈറനും, പോലീസ് കമ്മിഷണർ ഓഫീസ്സിൽ നിന്നു പീരങ്കി ഒച്ചയും കാതിൽ വന്നു അലക്കും. അപ്പോഴേക്കും പാളയം മുസ്ലിം പള്ളിയിൽ നിന്നു 'സുബഹി' പ്രാർത്ഥനക്കുള്ള ബാങ്ക് വിളി ഉയരും "അസ്സലാത്തു കൈറുൻ മിനൻ നൗം" (ഉറക്കത്തെക്കാൾ ശ്രേഷ്ടമാണ് പ്രാർത്ഥന) എന്നു🕺പ്രാർത്ഥനക്ക് ശേഷം വീട്ടിൽ എത്തി യാലും നേരം വെളുത്തി ട്ടുണ്ടാവില്ല🏃 എനിക്കായി ഒരു മുറിയുണ്ട് 🚶അത് അടച്ചു ഒറ്റയിരിപ്പാണു🧍ഒരു മണിക്കൂറോളം നല്ല നിശബ്ദതയിൽ യാതൊരു വെളിച്ചവുമില്ലാതെ!ഗവേഷണമാണു 🙏ഹിപ്നോട്ടിസത്തിൽ, മെസ്മരിസത്തിൽ, ടെലിപ്പതിയിൽ, മെൻറലിസത്തിൽ🙏പ്രപഞ്ച സൃഷ്ടി കർത്താവിൽ സകല വിശ്വാസങ്ങളും അർപ്പിച്ചു കൊണ്ടു അതി കഠിനമായ പ്രാർത്ഥന യിലിരിക്കും👁️🗨️അപ്പോൾ, ആ കാലം മുതൽ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു രൂപമുണ്ടു👁️ഒരു നായയോടൊപ്പം ഇരിക്കുന്ന ഷിർദ്ദി സായി ബാബയുടെ രൂപം 👁️മനസ്സ് എങ്ങോട്ടു മാറ്റി യാലും അതു വരും-ഇന്നും അതേ👁️ വർഷങ്ങൾക്കു ശേഷം ഒരുനാൾ പിതാവ് ഇതു കണ്ടു പിടിച്ചു🧍സ്നേഹ ബുദ്ധിയാ ഉപദേശിച്ചു🧍ഗുരു ശിക്ഷണത്തിലല്ലാതെ ഇവ കൈ വരിക്കാൻ ശ്രമിച്ചാൽ മനോനില തെറ്റുമെന്നു🧍
3️⃣അന്നു കുടുംബ ബന്ധങ്ങളുടെ കാലമായിരുന്നതിനാൽ, സകലതും ത്യജിച്ചു ഏകാന്തതയിൽ ലയിച്ചു ചേരാനും, കൈലാ സത്തിലോ, ഹൃഷിശൃംഗത്തിലോ ഹിമാലയ സാനുക്കളിലോ പോയി ഏതെങ്കിലും ഗുരുവിനു ശിഷ്യപ്പെടാനും എനിക്കാകുമായിരുന്നില്ല🔥💗മാർച്ചിന്റെ വെറി, വെയിൽ ചൂട് കാരണം കണ്ണു പുറത്തേക്ക് തുറക്കാൻ ആവാതെ ഓഫീസ്സിൽ ഒതുങ്ങിയിരിക്കുമ്പോൾ ഒരു അപരിചിതൻ കടന്നു വന്നു .നല്ല തടിയുണ്ട്, വെളുത്തിട്ടാണ്. കൈ വിര ലുകൾ നിറയെ കട്ടി മോതിരങ്ങൾ , ഓരോ പവൻ വീതം കാണും , കഴുത്തിൽ കട്ടി സ്വർണ്ണ മാല അഞ്ചു പവനെങ്കിലും വരും, നെറ്റിയിലും കഴുത്തിലും ചന്ദന കുറി വാരി പൂശീട്ടുണ്ട് 🚶നല്ല വീതിയുള്ള കസവിന്റെ തൂവെള്ള വേഷ്ടിയും തൂവെള്ള ഹാഫ് ഷർട്ടും, കൈയ്യിൽ രാഖിയും , തോളിൽ ഒരു മാറാപ്പുമുണ്ടു 🚶ആഗമന ലക്ഷ്യം അറിയാ നായി ഞാൻ അയ്യാളുടെ മുഖത്തേക്ക് നോക്കി🚶 'കൈ രേഖ നോക്കണോ സർ' എന്നായി അയ്യാൾ🚶'കൈ നീട്ടു ഞാൻ ഫലം പറഞ്ഞു തരാം 'എന്നായി ഞാൻ🚶"മുഖലക്ഷണം പറയട്ടേ?എന്നായി അയ്യാളുടെ അടുത്ത ചോദ്യം🧑🦯'ഈയ്യാളുടെ മുഖം നോക്കി ഞാനും പറയാമല്ലോ കാര്യങ്ങൾ' എന്നു, ഞാനും പറഞ്ഞു🚶അയ്യാൾ അതിനു മറപടിയായി ഇങ്ങനെ പറഞ്ഞു .🧚"സ്വാമിൻ! അങ്ങു എന്നെ കളിയാക്കുകയല്ലാ എന്നു എനിക്കു നന്നായി അറിയാം, അങ്ങക്കു ഷിർദ്ദി സായി ബാബയുടെ ദൃഷ്ടിയുണ്ടു, അതിനാൽ നല്ല സമയം, കാര്യങ്ങൾ, നന്നായി പറഞ്ഞാൽ നടക്കാതെ പോകാത്ത ഒന്നുമില്ല🧑🦯 കൗമാര ത്തിലേ അതു അങ്ങയുടെ കൂടെ ഉണ്ടല്ലോ!🗣️
4️⃣ശിവശക്തിയാണതു🧑🦯വച്ചു പൂജയില്ലാത്തതിനാൽ പൂർണമല്ല എന്നേള്ളു🧑🦯അങ്ങക്കു നുണി മൂക്കും, വലിയ കാതുകളും ആണ്🧑🦯 അതു ഇതിനെ യാണു ലക്ഷ്യം വക്കുന്നത്... എന്നെ വിട്ടേക്ക് സ്വാമിൻ"🗣️ഞാനതു കേട്ടു സ്തബ്ദനായി അയ്യാളുടെ മുഖത്തേക്ക് നോക്കിയിരുന്നു🏵️അയ്യാൾ പറഞ്ഞതിൽ ശരിയുണ്ടു🏵️എന്റെ മുന്നിൽ നിന്നു ഭാണ്ഡവും എടുത്തു അയ്യാൾ പെട്ടെന്നു പുറത്തേക്ക് ഇറങ്ങിപ്പോയയി💧അപ്പോഴാണ് ഓഫീസ് സ്റ്റാഫുകളും, ബന്ധുക്കളും, സുഹൃത്തു ക്കളുമെല്ലാം പണ്ടു മുതൽ എന്നോടു പറയു ന്നത് ഓർമ്മവന്നതു🧑🦯" നാവു എടുത്തു വളക്കാതെ, ഒന്നു മിണ്ടാതിരിക്കാമോ സർ എന്നു"🥺ആഗതൻ ആരാണ് എന്നായി എന്റെ ചിന്ത🌞 തമിഴ് നാട്ടിലെ തേനി ജില്ലയിൽ നിന്നുള്ള കോടങ്കി ആണയ്യാൾ👁️ ഞാൻ പുറ ത്തേക്കിറങ്ങി അയ്യാളെ തിരയുബോഴേക്കും അയ്യാൾ എന്നിൽ നിന്നും ഏറെ കാതം അകലേ ക്ക് പൊയ്ക്കഴിഞ്ഞിരുന്നു🖲️
('കോടങ്കികൾ"എന്നാൽ അർദ്ധരാത്രികളിൽ ചുടു കാടുകളിൽ പോയി മനുഷ്യഎല്ലുകളും കടിച്ചു പിടിച്ചു പ്രാർത്ഥനയോടെ, വീട് വീടാന്തരം ഉടുക്കും കൊട്ടി ഉറഞ്ഞു തുള്ളി പ്രതിഭലം വാങ്ങാതെ ഭാവി ഫലം പ്രവചിച്ചു നടക്കുന്ന ആൾക്കാരാണിവർ) ഇവരുടെ പ്രവചനങ്ങൾ കിറു കൃത്യമായിരിക്കും🗣️
🌀പാളയം നിസാർ അഹമ്മദ് .
Copyright (c) All Rights Reserved.
23-3-2016ൽ പ്രസിദ്ധീകരിച്ചതു.
**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു

No comments:
Post a Comment