1️⃣വില്ല്യം ഷേക്സ്പിയർ എന്ന മഹാനായ എഴുത്തുകാരൻെറ ഇംഗ്ലണ്ടിലെ സ്ട്രാറ്റു ഫോർഡ് എന്ന സ്ഥലത്തെ ജനിച്ച വീട് പോയി കാണാനായതു കവിതയും, കഥയും,ജേർണലിസവും,കൊണ്ടു നടന്ന എനിക്കു ജീവിതത്തിൽ അനിർവചനീയമായ അനുഭുതിയാണു നൽകിയതു🖊️If you love me, I'll always be in your heartഎന്നുതിർന്നു വീണതും അദ്ദേഹത്തിൻ്റെ രചനാശൈലി യിൽ നിന്നുതന്നെ 🖊️
2️⃣ചാൾസ് ഡിക്കൻസിൻെറ "The Great Expectations" ലെ കഥാപാത്രങ്ങളായ Pipe ഉം Miss Havisham മും Stella യും ഒക്കെ നടന്നുപോയ ഈ ഇംഗ്ളണ്ടിലെ തെരുവീഥികളിലുടെ എനിക്കും ഇഷ്ടമുള്ള കാലത്തോളം നടക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കുമെന്നു പഠന കാലങ്ങളിൽ ഞാൻ ചിന്തിച്ചിരുന്നേയില്ല . ഇതേ അവസ്ഥയായിരുന്നു, സർ ആർഥർ കണ്ണൻ ഡോയലിൻെറ "The Hound of the Baskervilles" ബാല്യകാലത്തു വായിക്കുബോഴും, Sherloc Holmes കഥകൾ വായിക്കുമ്പോഴും🎤 ആ സ്ഥലങ്ങളിലും , വീഥികളിലും പോയി ഇഷ്ട കാലത്തോളം തെണ്ടിത്തിരിഞ്ഞു നടക്കണമെന്ന് വലിയ മോഹമായിരുന്നു 🖊️ ഷേക്സ്പീരിയൻ രചനകളായ Hamlet ഉം, Macbethഉം, Othello യും, Tempest ഉം A mid summer night's Dream ലെയും കഥാപാത്രങ്ങളെയെല്ലാം ഈ ലണ്ടൻ തെരുവുകളിൽ അലഞ്ഞാണല്ലോ വില്യം ഷേക്സ്പിയർ കണ്ടെത്തിയിരുന്നതു🖊️
3️⃣ഒരു അമേരിക്കനായിരുന്നെങ്കിലും ഇവിടെ അടുത്തു Beconsfield ലെ താമസക്കാ രനായിരുന്ന റോബർട്ടു ഫ്രോസ്റ്ററിൻ്റ ചിന്തകളും ഈ വഴിത്താരകളിലായിരുന്നു രൂപം കൊണ്ടതു🖌️ "Woods are lovely dark and deep but I have promises to keep miles to go before I sleep" എന്ന അദ്ദേഹത്തിന്റെ അതി പ്രസിദ്ധ മായ വരികളും പിറന്നതു ഇംഗ്ളണ്ടിലെ ഈ തെരുവു കളിൽ തന്നെ🖌️അദ്ദേഹത്തിന്റെ താമസ സ്ഥലം ചുറ്റി നടന്നു തൊട്ടറിയുമ്പോൾ നമ്മളിലെ കവിത്വം രോമാഞ്ചമണിയും🖊️ ഫ്രഞ്ചു എഴുത്തുകാരനാണെങ്കിലും എനിക്കു ഏറെ ഇഷ്ടമായിരുന്നു അലക്സാണ്ടർ ഡ്യൂമാസ്സിന്റെ രചനകൾ🖊️അതിലെ മൊണ്ടെ ക്രിസ്റ്റോപ്രഭു വിന്റെ "When a man has insulted you or a struck a blow on you then a duel may be the best way of dealing with him but....when a man has done to you a profound eternal torture, then you must done to him as he has done to you🐅An eye for an eye, a tooth for a tooth that's the way I follows"-- ഈ സൂപ്പർ ഡയലോഗ്കൾ പിറന്നു വീണതും യൂറോപ്പിന്റെ 500 വർഷത്തെയെങ്കിലും എഴുത്തു ശൈലി തന്നെയാണു🖊️ തോമസ്ഹാർഡി, ജോൻ ആസ്ഥാൻ, ജോർജ്ജു ഇലിയട്ടു, ഈ.എം. ഫ്രോസ്റ്റർ, അഡലൈൻ വെർജീനിയാ വുൾഫ്, ഫിലോസഫറായ ബർണ്ണാട് റസ്സൽ🖌️അങ്ങനെ എത്രയോ മഹാരഥന്മാരുടെ കാല്പാടുകൾ പതിഞ്ഞ ലണ്ടനിലെ ചാരുതയാർന്ന പ്രഭാതങ്ങ ളെ ഞാൻ ആസ്വദിക്കുന്നു. അതിനായി കാരു ണ്യം ചൊരിഞ്ഞ കാരുണാമയനായ സർവ്വശ ക്തനുള്ള എൻ്റെ തഹ്ജ്ജുദ് പ്രാർത്ഥനകളെ ഞാൻ നമിക്കുന്ന തോടൊപ്പം അതിനായി എന്നിൽ കനിവും കാരണ്യവും ചൊരിഞ്ഞു നിമിത്തമായ എൻ്റെ സ്നേഹനിധിയായ മകൾക്കും,ഭർത്താവിനും, കുഞ്ഞിനും ആയുരാരോഗ്യ സൗഖ്യം നൽകണമേ എന്നു കറയറ്റ പ്രാർത്ഥനയോടെ ദ്വാ ചെയ്യുന്നു.... പാളയംനിസാർഅഹമ്മദ് Copyrighs©allrights reserved🖌️ Stat Counter Analystic report പ്രകരം ഏറെ വിവിധ രാജ്യങ്ങളിൽ വായനക്കാർ.
റിപ്പീറ്റു 09-12-24 R seen
SpecialCourtesy:♨️
🐦Picture courtesy and thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter,Facebook,wordpress and other social media's 🐦
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
PEOPLE'S WELFARE COUNCIL
✴️സർവ്വശക്തൻ നമ്മോടൊപ്പമാണു, അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും ദുരിതമനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ. അതിൽ നിന്നും കിട്ടുന്ന മനസ്സമാധാനം വളരെ വലുതാണു✴️
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩



No comments:
Post a Comment