theflashnews.blogspot.com

Tuesday, 13 December 2022

പരോപകാരം പുണ്യം തന്നെ എന്നു സകല മതങ്ങളും


       
 
        2️⃣  2500 രൂപ മുടക്കിയാൽ വിലകുറവുള്ള  തരക്കേടില്ലാത്ത  ഷുഗർ അളക്കാനുള്ള ഗ്ളൂക്കോമീറ്ററും, ബ്ളഡ് പ്രഷർ അളക്കാനുള്ള BP അപ്പാരറ്റസ്സും, പനി അളക്കാൻ ഒരു തെർമൊമീറ്ററും വാങ്ങാം🦎ശരീരഭാരം നോക്കാനുള്ള ഉപകരണവും എല്ലാ വീട്ടിലും വേണം🦎 CPR  എങ്ങനെയാണു ഒരാൾക്കു ചെയ്യേണ്ടതെന്നു കൂടി മനസ്സിലാക്കി വയ്ക്കണം🦎 അതിനായി അസുഖം വീട്ടിൽ ആർക്കെങ്കിലും വരണമെന്നൊന്നുമില്ല🦎 പരിസരത്തു  ആർക്കെങ്കിലും സഹായം അവശ്യം വന്നാൽ  ആംബുലൻസ്  എത്തുന്നതു വരെ ഒരാൾക്ക് സഹായി ആവാൻ പറ്റിയേക്കാം🦎 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കായാലും, പരുഷന്മാർക്കു ആയാലും,  ഇതൊക്കെ വല്ലപ്പോഴും സ്വയം പരിശോധന നടത്തി നോക്കുന്നതു നല്ലതു തന്നെയാണു🦎പ്രത്യേകിച്ച് കോവിഡ് ഇഞ്ചക്ഷനൊക്കെ എടുത്ത എല്ലാവരും ശ്രദ്ധിക്കണം🦎കുറച്ചു നാൾ മുൻപ്   മുന്നിലുള്ള വീട്ടിൽ ആരെയോ ഒക്കെ വിളിക്കുന്ന വലിയ ഒച്ച കേട്ടു 🦎 ആ വീട്ടുകാരൻ പയ്യൻ്റെ ഭാര്യ  കട്ടിലിൽ നിന്നും എണീറ്റപ്പോൾ തലചുറ്റി വീണതാണു 🦎 വളരെ ചെറിയ കുഞ്ഞു ഭർത്താവിൻ്റെ  കൈയ്യിൽ ഇരിക്കുന്നു🦎കുഞ്ഞു താഴെ വീണതെന്നാണു അവിടേക്ക് ഓടിപ്പോയ ഞാനും ഭാര്യയും    ആദ്യം കരുതിയതു🦎ഭാര്യയെ  തൂക്കി കട്ടിലിൽ ഇരുത്താൻ  കുഞ്ഞിനെ എടുത്തു  സഹായിക്കാൻ ആരും  അടുത്തില്ലാത്തതു കൊണ്ടു സഹായത്തിനായി പരിസരത്തു ള്ളവരെ ഭർത്താവ് വിളിക്കുന്നതാണു ഞാനും ഭാര്യയും ആ കേട്ടതു🦎

          3️⃣പിന്നാലെ എൻെറ മോനും വീട്ടിൽ നിന്നു ഇറങ്ങി വന്നു🦎 വേഗം BP അപ്പാരറ്റസ് എടുത്തു കൊണ്ടു വരാൻ  മോനോടു  ഞാൻ പറഞ്ഞു🦎അവൻ ക്ഷണം തന്നെ അതുമായി എത്തി🦎BP  അപ്പാരറ്റസ് കൈയ്യിൽ കെട്ടി അളന്നു നോക്കി🦎BP വളരെ താഴ്ന്നു പോയിരിക്കുന്നു🦎അതാണു എഴുന്നേറ്റപ്പോൾ അയ്യാൾടെ ഭാര്യ  കട്ടിലിൽ നിന്നും തലചുറ്റിയതും താഴേ വീണതു🦎പൾസൊക്കെ നോർമലാണു🦎 മൂന്നു നാലു കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ  മറ്റു അസുഖങ്ങൾക്കു സാദ്ധ്യത ഒന്നും  ലക്ഷണമായി എനിക്കു കണ്ടെത്താൻ കഴിഞ്ഞില്ല🦎B P അൽപ്പം നോർമ്മലാവാൻ വീട്ടിൽ തന്നെയുള്ള കഞ്ഞി വെള്ളം പോലെയുള്ള പാനീയങ്ങൾ അല്പം ഉപ്പു ജാസ്തിയാക്കി ചൂടോടെ നൽകാൻ പറഞ്ഞു🦎    മറ്റു അസുഖങ്ങൾക്കൊന്നും  സാദ്ധ്യത യില്ലാന്നും, സമാധാനമായിരിക്കാനും രാവില ത്തെ കാപ്പി കുടികഴിഞ്ഞു, എത്രയും വേഗം ഏതെങ്കിലും ഒരു പ്രമുഖ ഡോക്ടറുടെ വീട്ടിൽ കൊണ്ടു പോയി കാണിക്കാനും രാവിലെ BP അളന്നപ്പോൾ കിട്ടിയ അളവു ഡോക്ടറിനോട്  പറയണമെന്നും ഞാൻ പറഞ്ഞു🦎MBBS ബോർഡും തൂക്കി ഇരിക്കുന്ന പിള്ളാരെ കാണാൻ ശ്രമിക്കരുതെന്നു പ്രത്യേകം പറഞ്ഞു.  അങ്ങനെയെങ്കിൽ എൻെറ അടുത്ത ബന്ധത്തിൽ തന്നെ 10 പേരോളം നെറ്റിയിൽ Sticker ഉം ഒട്ടിച്ചു പേഷ്യൻസിനേയും കാത്തു പ്രമുഖ  സ്വകാര്യ ആശുപത്രികളിൽ  8000 രൂപക്കു ജോലി എടുക്കുന്നുണ്ട്🦎 അവർ അസുഖങ്ങളെ കുത്തി പുണ്ണാക്കും🦎  

       4️⃣ഇവിടെ അടുത്തുള്ള ക്ളിനിക്കിലേയും, കഴക്കൂട്ടം ജംഗ്ഷനിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലേയും പലർക്കും നേരിട്ട അനുഭവം  പറഞ്ഞു കൊടുത്തു. വളരെ ദൂരെ ജില്ലകളിൽ നിന്നും ഇവിടെ വന്നു താമസിക്കുന്ന ഇവരൊക്കെ അതെങ്ങനെ അറിയാനാണു. സിറ്റിയിലെ പ്രമുഖ  സ്വകാര്യ ആശുപത്രികളെ കുറിച്ചു മോശം വാർത്തകളാണു എൻെറ മുന്നിൽ വന്നിട്ടുള്ളതു🦎ആധികാരികമായി ഒരാളുടെ രോഗങ്ങൾ വിലയിരുത്താനുള്ള സർക്കാർ പരീക്ഷയൊന്നും  പാസ്സായ ആളല്ല ഞാൻ🦎 കണ്ടും കേട്ടും രോഗലക്ഷണങ്ങൾ കേട്ടു  വിലയിരുത്തൽ നടത്താനും  ഞാൻ യോഗ്യനല്ല🦎 അപ്പോൾ  എത്രയും വേഗം നല്ല  തിരക്കും, പ്രാക്ടീസുമുള്ള ഒരു ഭിഷഗ്വരൻെറ മുന്നിൽ  അസുഖം വന്നയാളെ എത്തിക്കണമെന്നു  പറയേണ്ട കടമയും ഏതൊരാളിലുമുണ്ടു🦎

പരോപകാരമേ പുണ്യം                       പാപമേ പരപീഢനം                      "അള്ളാഹു എന്നും ദൈവമേ എന്നും     വിളിച്ചവർ ബ്ളേഡ് പലിശ വാങ്ങരുതു... 

ഇതു പതിനെട്ട് പുരാണങ്ങളെക്കൊണ്ടു   വ്യാസ മഹർഷി ചൊല്ലിയതാണു🦎പതിനെട്ടു പുരാണങ്ങളും ഒന്നിനു മേൽ ഒന്നു കയറ്റി വച്ചാൽ, ലങ്കയിൽ സീതാദേവിയെ തേടി രാവണ സന്നിധിയിൽ ചെന്ന ഹനുമാൻ കയറി ഇരുന്നതു പോലെ കയറി ഇരിക്കാം🦎പക്ഷെ കഴമ്പ് രണ്ടു വരിയിൽ ഒതുങ്ങി🦎

              5️⃣ഏതു കർമ്മത്തിൽ നിന്നാണു ഏറ്റവും കൂടുതൽ പുണ്യം ആർജ്ജിക്കാൻ കഴിയുന്നതെന്ന് ചിന്തിക്കു മ്പോഴാണു  പരോപകാരമാണെന്നു അറിയാനാവുക🦎 ജീവിതം അവസാനിക്കാ റായിരിക്കുന്നു🦎അടുത്തൂണും പറ്റി ചൊറിയും കുത്തി ഇരിക്കുന്നു🦎കഴുത്തറുപ്പൻ പലിശ വാങ്ങി പെൺ പിള്ളാരെ വാരിക്കോരി കൊടുത്തു കെട്ടിച്ചും വിട്ടു🦎 അവരൊന്നും നല്ലെടം എത്തി യുമില്ല🦎ഇനി ജീവിത കാലം നന്നേ കുറവും🦎  കുറേ നാണയത്തുട്ടുകളും  സംഘടിപ്പിച്ചു, കൂടുതൽ യാചകർ വന്നു കൂടുന്ന   പള്ളിയിലോ, അമ്പലത്തിലോ  പോയി യാചകർക്കു ഭിക്ഷ കൊടുക്കാമെന്നു ചിന്തിച്ചു🐦 അപ്പോഴാണു  അറിയുന്നത്  "പുണ്ണ്യാത്മാക്കളായവർക്കു ദാനം നൽകിയാലേ പുണ്യം ലഭിക്കൂ എന്നു🐦 പുണ്യം  കൊണ്ടാണോ മനുഷ്യർ യാചകരായി ത്തീരുക🦎 യാചകവൃത്തി തന്നെ ഒരു കാപട്യ കർമ്മ മായി  ഇന്ന്മാറിയിരിക്കുന്നു🦎വഴിവിട്ടു ജീവി ക്കുന്നവനോ, മുട്ടാളനോ, നല്ല ആരോഗ്യം ഉണ്ടെങ്കിലും വെറുതെയിരുന്നു ഭക്ഷിക്കുന്ന വനെ സഹായിക്കാൻ പോയാൽ, ദാനം  അറിയാതെ കൊടുത്തു പോയാൽ ആ കാശു കൊണ്ട്,  അവർ ചെയ്യുന്ന സകല ദുഷ്ട പ്രവർ ത്തനത്തിൻ്റേയും ഫലം ദാനം കൊടുക്കുന്ന വനും, സഹായിക്കുന്നവരും അനുഭവിക്കേണ്ടി വരും🦎അതു ഉറപ്പാണു🦎ഇസ്ലാം മതം, ഫക്കീറിന് ദാനം കൊടുക്കണമെന്ന് പറഞ്ഞിട്ടു ണ്ടു🦎ഫക്കീറെന്നാൽ സന്യാസിയെന്നും അർത്ഥം വരും🦎വയറ്റിപ്പിഴപ്പിനുവേണ്ടി വേഷം കെട്ടിയ സന്യാസിമാരാണ് ഇന്ന്  എവിടെയും🦎അവർക്കു കൊടുത്തിട്ടു കാര്യമില്ല🦎
    
                       6️⃣ നല്ല സന്യാസിയെ എങ്ങനെ തിരിച്ചറിയും?🦎"അവദൂദവൃത്തി നടത്തുന്ന സന്യാസിമാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അറിയാതെയാണെങ്കിൽ പോലും ആ മഹാത്മാക്കളെ തിരസ്കരിക്കുന്നതും, ആട്ടി ഓടിക്കുന്നതും പാപമാണ് "🦎പുണ്യം നേടുക യെന്നത് ശ്രമകരമായ സംഗതിയാണന്നു ഇപ്പോൾ മനസ്സിലായില്ലേ🦎ഇതിനൊക്കെ  ഒരു പരിഹാരത്തിനായി ഒരു  താപസനെ ഞാൻ സമീപിച്ചു."ഞാനെന്ന ഭാവമില്ലാതെ കർമ്മം ചെയ്യണം🦎 അപ്പോൾ കർമ്മഫലത്തിൽ നിന്നു രക്ഷപ്പെടാം🦎എല്ലാം ഈശ്വരൻ എന്നെ ക്കൊണ്ട്  ചെയ്യിക്കുന്നുവെന്നു മനസ്സിൽ ഉറപ്പിച്ചു കർമ്മം ചെയ്യണം🦎നിഷ്ക്കാമമായി പരോപകാരം ചെയ്യണം🦎 പുണ്യമെന്ന ഫലത്തെ കാംക്ഷിക്കാതെ സേവനം ചെയ്യണം🦎അപ്പോഴേ പുണ്യം പൂർണ്ണമാകൂ🦎" ശരി എല്ലാവർക്കും എല്ലാ നന്മയും നേരുന്നു. വിട🌹
പാളയംനിസാർ അഹമ്മദ്,Allrights reserved ©
GOOGLE ൻെറ Stat Counter Analytics  പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ളതു.     "♥️സഹായമാവശ്യമുള്ള ബന്ധുക്കൾ, അനാഥർ, നിരാലംബർ, വഴിയാത്രക്കാർ, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, സഹായം തേടുന്നവർ എന്നിവർക്കായി ഒരുപിടി ഭക്ഷണം മാറ്റിവെക്കുക.  നിങ്ങൾക്ക് നൂറ് പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് ഒരാൾക്ക് ഭക്ഷണം നൽകാൻ ശ്രമിക്കൂ!  അനാഥർക്കും, നിരാലംബർക്കും ഭക്ഷണം നൽകുന്നതിലൂടെ ലഭിക്കുന്ന മനഃസമാ ധാനം ആസ്വദിക്കൂ."നിന്നിൽ തന്നെ ദൈവം"



                          

                             SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup,  Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.



ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.


























Blood sugar



A patient is admitted for community acquired pneumonia. Lung exam revealed this additional sound. What is the likely diagnosis?




No comments:

Post a Comment