theflashnews.blogspot.com

Tuesday, 6 December 2022

മൺ ചിരാതുകൾ🪔🪔🪔


കാർത്തിക എന്നൊരു  ആഘോഷം കേരളത്തിലുണ്ട് 🧍ആ ദിവസം കേരളത്തിലെ വീടുകളിൽ ദീപം കൊണ്ടു അലങ്കരിക്കുന്നു🧍. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു🧍 അല്ലെങ്കിലും കാർത്തിക നക്ഷത്രത്തിൽ  ജനനം കേമമാണെന്നാ പറയുക🧎കാര്‍ത്തിക നക്ഷത്രക്കാര്‍ സമൂഹജീവികളാണ്🧎 പരിചയക്കാരുടെയും, സ്‌നേഹിതരുടെയും, ഇടയില്‍ എപ്പോഴും കഴിയാന്‍ ആഗ്രഹിക്കുന്നു🧎. ഇവര്‍ സത്കാരങ്ങള്‍ നല്‍കുന്നതിലും, സ്വീകരിക്കുന്നതിലും ഒരുപോലെ താത്പര്യം കാണിക്കുന്നു🧎 മറ്റുള്ളവരോട് വളരെ സന്തോഷത്തോടുകൂടി പെരുമാറുകയും അവരുടെ മനസ്സില്‍ നല്ല അഭിപ്രായം ജനിപ്പിക്കുകയും ചെയ്യും🧎 

                     2️⃣ ഭംഗിയും അഴകുമുള്ള വസ്തുക്കളോട് വലിയ താത്പര്യമായിരിക്കുമീ കാർത്തികക്കാർക്കു🧎 പക്ഷെ അവയെ ഉപയോഗിക്കുന്നതിനു പകരം സൂക്ഷിച്ചു വയ്ക്കാനാണ് ഇവര്‍ ആഗ്രഹിക്കുക🧎. ഇവര്‍ക്ക് കലാവാസന കൂടുതല്‍ ആയിരിക്കും🧎  കാർത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിക്കുന്ന നാളിലാണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നതു🧍 സന്ധ്യക്ക് പൂജാമുറിയില്‍ വിളക്കു തെളിച്ച്‌ തുടര്‍ന്ന് നടുമുറ്റത്തൊരുക്കിയ കാര്‍ത്തിക ദീപത്തിലും തുടര്‍ന്ന് മണ്‍ ചിരാതുകളിലും തിരി തെളിയിച്ച്‌ വീടാകെ ദീപങ്ങളാല്‍ അലങ്കരിക്കുന്നു🧍വാഴത്തടയില്‍ കുരുത്തോലയും പൂക്കളും കൊണ്ടലങ്കരിച്ചാണ് തൃക്കാര്‍ത്തിക വിളക്കുണ്ടാക്കുക🧍 എൻ്റെ യൗവ്വന കാലത്ത് അതായതു 18നും 23വയസ്സിനിടക്കുമുള്ള നാളുകളിൽ കാർത്തികനാളിലെ സന്ധ്യക്ക് പാളയം കണ്ണിമാറ മാർക്കറ്റിനുള്ളിൽ, കളിമൺ ചിരാതുകളുടെയും മെഴുകുതിരികളുടെയും  തകൃതിയായ വില്പന കാണാമായിരുന്നു🧎    കളിമണ്ണിൽ തീർത്ത പല വലിപ്പത്തിലുള്ള  ആനകളെ വിൽക്കാൻ കൊണ്ടുവച്ചിരിക്കും🧎കണ്ണുകളുടെ സ്ഥാനത്ത് മഞ്ചാടിമുത്തുകളാണു പിടിപ്പിച്ചിരിക്കുക🧎 നെറ്റിപ്പട്ടം കെട്ടിയകളിമൺ ആനകളും ഉണ്ടാവും ആ കൂട്ടത്തിൽ 🧍 അന്നൊക്കെ ഞങ്ങളെ സംബന്ധിച്ച് തുച്ഛമായ കാശാണിവക്കെന്നു വേണം പറയാൻ🧍അമ്മ രണ്ടു ആനകളെ വാങ്ങും വളരെയേറെ മൺചിരാതുകളും വാങ്ങും🧍 ആനകളെ വീട്ടു വാതിലിൻ്റെ രണ്ടു ഭാഗത്തായി വച്ച്  അവയുടെ തലയിൽ തിരിയിട്ട ചിരാതുകൾ വക്കും🪔  ചുറ്റും   കാക്കകാഷ്ടം പോലെ മെഴുകുതിരി  അവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുമെന്നതിനാൽ അക്കാലത്ത് എല്ലാ വീടുകളിലും  ചിരാഗ്കൾ തിരിയിട്ട് എണ്ണയൊഴിച്ചാണു കത്തിക്കുക🧍 

                 3️⃣കാഴ്ചക്കും അതന്നെയായിരുന്നു ഏറെ ഭംഗിയും എണ്ണയുടെ നറു മണവും പകർന്നിരുന്നതു🧍 തൃക്കാർത്തിക തന്നെ യെങ്കിൽ ഞങ്ങൾ വീട്ടിൽ മധുര പലഹാരം ഉണ്ടാക്കിയിരിക്കും🧍 മറ്റു വീടുകളിൽ നിന്നും  മധുരം വന്നിരിക്കും🧍പകരം കൊടുക്കുകയും വേണം🧍 അരിമാവ് ചെറുതായി   പരത്തി അതിനുള്ളൽ ശർക്കര, തേങ്ങ , പയർവേവിച്ചതു, അവൽ എന്നിവയോ, ഏത്തപ്പഴമോ, ചക്കപ്പഴമോ വച്ച് മടക്കി ഇടിയപ്പ ചെപ്പിൽ ആവി കയറ്റിയെടുക്കും🧍അമ്മ യുണ്ടാക്കുന്ന അസ്സല് കാർത്തിക മധുര പലഹാരമായിരുന്നു അതു🧍  പാളയത്തു വിവിധ മതസ്ഥർ ഒത്തൊരുമയോടെയാണു കഴിയുന്നതു🧍 ഒരു വീട്ടിൽ എന്തു സംഭവവികാസം ഉണ്ടായാലും എല്ലാ ജതിമതസ്ഥരും ഒന്നുപോലെ ഒത്തു കൂടുമായിരുന്നു🧍 ഞങ്ങളുടെ വീടിനോട് ചേർന്നുള്ളതു പാളയം ജംഗ്ഷനിലെ ഠൗൺഹോട്ടൽ ഉടമസ്ഥനായ സഹദേവൻ മുതലാളിയുടേതായിരുന്നു🧍വളരെ വലിയ ധനാഢ്യനായിരുന്നു🧍 തിരുവനന്തപുരത്തെ കനകക്കുന്നു കൊട്ടാരത്തിൽ റോസ്ഡേ നടത്തുന്നതും, ഫ്ലവർഷോ സംഘടിപ്പിക്കുന്നതും, ഫുഡ്ബോൾ കളികൾ സ്പോൺസർ ചെയ്യുന്നതും അക്കാലത്ത് സഹദേവൻ മുതലാളിയായിരുന്നു🧍   ശ്രീ നാരായണ ഗുരുദേവൻ്റെ ആളുകളായിരുന്നു ആ കുടുംബം 🧍 അവരുടെ വീടിരിക്കുന്ന പുരയിടം മുഴുവൻ വിവിധ നിറം റോസാപ്പൂക്കൾ ആയിരുന്നു 🧍 റോസാപ്പൂ കാട് എന്നുവേണം പറയാൻ🧍അദ്ദഹത്തിനു രാധ,മായ, രേണുക, ഗീത എന്നു നാല് പെൺകുട്ടികളും, അശോകൻ എന്നൊരു ആൺകുട്ടിയുമായിരുന്നു 🧍 അക്കാലത്ത് കുട്ടികൾ എല്ലാം പ്രമാദമായ ഏക സ്കൂൾ ആയ ഹോളിഏഞ്ചൽസിലായിരുന്നു പഠിച്ചിരുന്നതു🧎 

               4️⃣അത്രയധികം സമ്പന്നരും സമൂഹത്തിൽ  വിലയും നിലയും ഉണ്ടായിരുന്നവരായിരുന്നു അവർ🧎 പ്രേംനസീർമാമയോ, ഭാര്യ ഹബീബമാമിയോ, എൻ്റെ മാമിയോ, ഞങ്ങളുടെ വീട്ടിൽ വരികയാണെങ്കിൽ ഇവരെയും കൂട്ടി എൻ്റെ അമ്മ ആ വീട്ടിൽകൂടി പോകാതെ അവരെ മടക്കുകയില്ല🧎 അത്രയും അടുപ്പമായിരുന്നു ആ കുടുംബവുമായി ഞങ്ങൾക്കു🧎ഒരുനാൾ ചെരുപ്പ് ഉരഞ്ഞു സഹദേവൻ മുതലാളിക്കു കാൽ വിരലിൽ മുറിവു പറ്റി🧎 പരിശോധിച്ചു🧎പ്രമേഹം കൂടി യതാണു🧎കാൽ മുറിച്ചു🧎 പിന്നെയും പഴുത്തു🧎 പിന്നെയും മുറിച്ചു🧎 പിന്നെയും പഴുത്തു🧎 വീണ്ടും മുറിച്ചു🧎 മരിച്ചു 🧎 എൻ്റെ യൗവ്വനത്തിൽ ഞാൻ കേട്ട് ഞെട്ടിപ്പോയ സംഭവമായിരുന്നു--അതു🧎 ഡയബറ്റിസ് വന്നു  തുട വരെ മുറിച്ച് മാറ്റി മരണപ്പെട്ട  തലസ്ഥാനത്ത് കേട്ട ആദ്യ സംഭവമായിരുന്നു അന്നതു🧎 പിൽക്കാലത്ത് ആ കുടുംബം സാമ്പത്തികമായും, പെൺകുട്ടികൾ കാരണമായും തകർന്നു തരിപ്പണമായി🧎കുടുംബവും, മക്കൾ അഞ്ചും, ഒക്കെ ശിഥിലമായി🧎എല്ലാം നടന്നതു ഞങ്ങളുടെ കൺമുമ്പിൽ ആയിരുന്നതിനാൽ, ആ കുടുബംതകർന്നടിഞ്ഞതിൻ്റെ കാരണങ്ങൾ ഒക്കെ ഞാനറിയും 🧍  അവ എഴുതി തുടങ്ങിയാൽ ഒരു നോവൽ തന്നെ  എനിക്കു എഴുതേണ്ടിവരും🧍എത്ര അതിസമ്പന്നർ എന്നു രമിച്ചാലും അതിന്റെയൊക്കെ ആയുസ്സ് ഇത്ര വർഷമേയുള്ളു എന്നു ഞാൻ പറയുന്നതു  ജീവിതം അറിയുന്നതു കൊണ്ടാണു🧍 നമുക്കു കാർത്തിക രാത്രിയിലേക്കു തന്നെ മടങ്ങി വരാം🧍പുഴുക്കു, അട, കരിക്ക് എന്നിവയാണ് കാര്‍ത്തിക നാളില്‍ വിളക്കുതെളിയിച്ച ശേഷം  കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നാസ്വദിക്കും🧍

            5️⃣പാര്‍വതീദേവി, കാര്‍ത്യായനി രൂപത്തില്‍ അവതരിച്ച ദിവസമാണു തൃക്കാര്‍ത്തിക🧍 കാര്‍ത്യായനീ ദേവിയുടെ ജന്മദിനം എന്ന നിലയിലാണു കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്🧎തമിഴകത്ത് തൃക്കാര്‍ത്തിക സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ആഘോഷമാണ്🧍 ശരവണപ്പൊയ്കയില്‍ പിറന്നു വീണ സുബ്രഹ്മണ്യനെ കൃത്തികമാര്‍ എന്ന ആറ് അമ്മമാര്‍ എടുത്തു വളര്‍ത്തിയതു മൂലം ആറു മുഖമുണ്ടായെന്നാണു വിശ്വാസം🧍 ഈയവസ്ഥയില്‍ പാര്‍വതീദേവി കുട്ടിയെ എടുത്ത് ഒന്നാക്കിയപ്പോള്‍ വീണ്ടും ഒരു മുഖമായെന്നു വിശ്വാസം🧍ഇങ്ങനെ പാര്‍വതീദേവി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാര്‍ത്തിക ദിവസമാണ് എന്നും ഐതിഹ്യമുണ്ട്അതിനാലാണ് തൃക്കാര്‍ത്തികനാളില്‍ സുബ്രഹ്മണ്യനെ പൂജിക്കുന്നത്🧎ശ്രീപരമേശ്വരന്‍ അഗ്നിരൂപിയായി നിലകൊളളുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമല ക്ഷേത്രത്തില്‍ കുന്നിനുമുകളില്‍ തെളിയിക്കുന്ന തൃക്കാര്‍ത്തിക ദീപം പ്രസിദ്ധമാണ്🧍
Palayam Nizar Ahmed©                                  copyright© all rights reserved                            Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             

🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧









🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

How do you know if it's a woman or a female robot?   സ്ത്രീയാണോ, സ്ത്രീ റോബോട്ടുകളാണോ എന്നു എങ്ങനെ അറിയും.. ഇതു കണ്ടു നോക്ക്......

ശുദ്ധജലം ഇന്ന് ഒരു ആവശ്യം തന്നെയാണു.        Clean water is a necessity today 

No comments:

Post a Comment