Murder in disguise
യുവതിയെ അതു തന്റെ മൃതദേഹമാണെന്ന പ്രതീതി സൃഷ്ടിച്ചശേഷം കാമുകനൊപ്പം ഒളിച്ചോടിയ 22-കാരി ആഴ്ചകൾക്കു ശേഷം പിടിയിൽ. തന്റെ രൂപ സാദൃശ്യമുള്ള യുവതിയെ കണ്ടെത്തി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലചെയ്ത ശേഷം തന്റെ വസ്ത്രങ്ങൾ അണിയിച്ച് ഒരാത്മഹത്യാ കുറിപ്പും എഴുതിവെച്ച് കാമുകനൊപ്പം സ്ഥലം വിട്ട കേസിലാണ് ഈ 22-കാരിയും കാമുകനും അറസ്റ്റിലായത്. ദില്ലിയിലെ ഗ്രേറ്റർ നോയിഡയിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.
പായൽ ഭാട്ടിയ എന്ന 22-കാരിയെയും കാമുകൻ അജയ് താക്കൂറിനെയുമാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. താൻ ആത്മഹത്യ ചെയ്തുവെന്ന് പ്രതീതി പരത്താൻ ഒരു മാളിലെ ജീവനക്കാരിയായ ഹേമ ചൗധരി എന്ന യുവതിയെ ക്രൂരമായി കൊല ചെയ്തു എന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്.
പൊലീസ് പറയുന്നത് ഇതാണ്: നോയിഡയിൽ താമസിക്കുന്ന പായലും അജയ് താക്കൂറും തമ്മിൽ പ്രണയത്തിലാണ്. ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും കുടുംബം അതിന് സമ്മതിക്കില്ല എന്ന് കരുതിയാണ് പായൽ വിചിത്രമായ പദ്ധതി തയ്യാറാക്കിയത്.തന്റെ സാദൃശ്യമുള്ള ഒരു യുവതിയെ കൊല ചെയ്തശേഷം, താനാണെന്ന് വരുത്തിത്തീർത്ത്, താൻ ആത്മഹത്യ ചെയ്തുവെന്ന് പ്രതീതി സൃഷ്ടിക്കുകയും ഈ തക്കത്തിന് കാമുകനൊപ്പം ദൂരസ്ഥലത്ത് സുഖമായി ജീവിക്കുകയുമായിരുന്നു ഇവരുടെ പ്ലാൻ. ഇതിനായി, ഒരു മാളിൽ ജോലി ചെയ്യുന്ന ഹേമ എന്ന യുവതിയെ ഇരുവരും കണ്ടെത്തി. ഹേമയുമായി സൗഹൃദമുണ്ടാക്കിയ ശേഷം അവരെ നോയിഡയിലുള്ള പായലിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് ഹേമയെ ഇരുവരും ചേർന്ന് വധിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു. അതിനു ശേഷം, ഹേമയുടെ മൃതദേഹത്തിൽ പായലിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. പിന്നീട്, 'തന്റെ മുഖം ആസിഡ് വീണ് വികൃതമായെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും' പറഞ്ഞ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി മൃതദേഹത്തിന് സമീപം വെച്ച് കാമുകനൊപ്പം സ്ഥലം വിട്ടു.മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പായലിന്റെ വീട്ടുകാർ ഇവർ ആത്മഹത്യ ചെയ്തതായി എല്ലാവരെയും അറിയിക്കുകയും പായലിൻറത് എന്നു കരുതിയ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം പായലിന്റെ പ്ലാൻ പ്രകാരം നടന്നു. അതിനിടെയാണ്, കൊല്ലപ്പെട്ട ഹേമയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയുടെ ചുരുളഴിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്ന് നിയമപാലകർ അറിയിച്ചു
Delhi Police arrested 22-year-old Payal Bhatia and her boyfriend Ajay Thakur. Both were arrested in a case of brutally murdering a young woman named Hema Chaudhary, an employee of a mall, to create the impression that she had committed suicide.
⛔️സർവ്വശക്തൻ എപ്പോഴും നമ്മോടൊപ്പം ആണു, ദൈവവും⛔️
Almighty is always with us, God also 🌹leave a handful of food for the needy relative, the orphan, the wayfarer, the distressed, the one who asks for help.





No comments:
Post a Comment