theflashnews.blogspot.com

Thursday, 1 December 2022

മാന്ദ്യം എത്തി, പലരും ജീവിത വിഷമത്തില്‍.. എച്ച്1 ബി വിസക്കും ജോലി ഇല്ല..


.മക്കൾക്കു നല്ലൊരു ഭാവിയും, സുരക്ഷിത ജോലിയും, സുഖസൗകര്യങ്ങളും ആഗ്രഹിച്ചു അമേരിക്കയിലേക്കു കുടിയേറിയ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് അത്ര സുഖകരമല്ലാത്ത ജോലി അന്തരീക്ഷമാണ് അമേരിക്കയിൽ ഇപ്പോഴുള്ളത്. ആമസോൺ, മെറ്റാ, ഇൻഫോസിസ്, വിപ്രോ, അക്കീര,  ട്വിറ്റർ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമൻ കമ്പനികൾക്ക് പുറമെ ചെറുകിട കമ്പനികളും, സ്റ്റാർട്ട് അപ്പുകളും, സാങ്കേതിക വിദ്യയെ ആശ്രയിച്ചു നിൽക്കുന്ന അനുബന്ധ കമ്പനികളും ആയിരകണക്കിന് ആളുകളെ പിരിച്ചുവിടുന്നത് തുടരുകയാണ്. കഴിഞ്ഞ  ദിവസം  മൈക്രോസോഫ്റ്റ്  7000 പേരെയാണു കിണ്ടി  വിട്ടതു.  ട്രെയിനിംഗ്  പൂർത്തിയാക്കി ജോലിക്കു  കേറേണ്ട ഇൻഫോസിസ്  ജീവനെക്കാരിൽ  1500 പേരെ പെർഫോമൻസ് പോരെന്നു പറഞ്ഞാണു കിണ്ടിക്കളഞ്ഞതു.  ട്രെയിനിംഗ്  കാലത്തും കൈനിറയെ ശംബളം വാങ്ങി മനക്കോട്ടകൾ കെട്ടി സ്വപ്നം കണ്ടിരുന്നവരെയാണു   പെട്ടെന്ന്  ഒരു നാൾ പറണ്ടി വിടുന്നതു.  ഇതു ആദ്യത്തെ സംഭവമൊന്നുമല്ല  2011-13ലും ഇങ്ങനെ  റെസിഷൻ ഉണ്ടായിരുന്നു. ചിലർ  കോടതി , കേന്ദ്രഗവൺമെൻ്റ്  തൊഴിൽ  മന്ത്രാലയം  എന്നൊക്കെ  പറഞ്ഞു  കമ്പനിയെ കുറച്ചു കൂടി പ്രകോപനം  ശ്രമിക്കുന്നത്  കാണാം. ആശയും, പ്രതീക്ഷയും അറിവില്ലാ യ്മയും കൊണ്ടാണു  എന്തിനും ഏതിനും  സംഘടനകൾ, അസ്സോസിയേഷനുകൾ   മുമ്പിട്ടു സകലതും  ചെയ്തു തരും എന്ന പ്രതീക്ഷയിൽ അവരുടെ  അടുത്ത്  ഓടി , ഓടി വിവിധ  പരാതികളുമായി ചെല്ലുന്നതു. മുട്ടിനു, മുട്ടിനുള ഇടഞ്ഞു  നിൽക്കുന്ന വരെ ആരു വിചാരിച്ചാലും  ഒന്നും  ചെയ്യാനാവുകയില്ല.       മറ്റൊരു ജോലി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായതിനാലും, ഓണം, ക്രിസ്മസ് സീസൺ തുടങ്ങുന്നതിനാൽ കമ്പനികൾ ജീവനക്കാരെ നിയമിക്കുന്നത് താത്കാലി കമായി മരവിപ്പിച്ചതു കൊണ്ടും ഇന്ത്യക്കാരടക്കമുള്ള വിദേശികൾ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു എച്ച്1 ബി വിസക്കാർക്ക് ജോലി സ്ഥിരത ഇല്ല എന്നതാണു പ്രശ്നങ്ങൾ  ഉണ്ടാക്കുന്നതു. നിലവിലെ ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ വേറെ ജോലി കണ്ടുപിടിക്കാനായില്ലെങ്കിൽ അമേരിക്ക വിടണമെന്ന കടുത്ത നിയമം മൂലം പലർക്കും ഭയമാണു. നാളുകളായി ജോലിയുണ്ടാ യിരുന്നവർ പെട്ടെന്ന് ജോലി പോയതിന്റെ മാനസിക സമ്മർദ്ദത്തിന് പുറമെ, നാടും വിടണമെന്ന നിയമം മൂലം ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും, തിരിച്ചു നാട്ടിലെത്തുന്ന 
 ബുദ്ധിമുട്ടുകളും, കാര്യങ്ങൾ വഷളാക്കും. 'ജോലി പോയോ, എന്നാ തിരിച്ചു പോകുന്നതു എന്ന നാട്ടുകാരുടെ ചോദ്യങ്ങൾ കൂടി ആകുമ്പോൾ മാനസിക പിരിമുറുക്കം കൂടി ഇന്ത്യയിൽ ജോലി കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥയിലാവും. ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്ന സത്യം മാതാപിതാക്കളെ പോലും അറിയിക്കാതെ നാട്ടിലേക്കെത്തുന്നവരുടെ കാര്യം ഇതിലേറെ കഷ്ടമാണ്.അമേരിക്കയിൽ ജോലി കിട്ടിയ ഉടനെ, വായ്പയെടുത്തു കാറും, വീടും വാങ്ങിയവരുടെ കാര്യം അതിലേറെ കഷ്ടമാണ്. വീടിന് തുടർന്നും വാടക ലഭിക്കുമെങ്കിലും, പെട്ടെന്ന് അമേരിക്കയിൽ നിന്നും പോരേണ്ടി വരുമ്പോൾ ഇത്തരം കാര്യങ്ങൾ ശരിയാക്കാൻ സാധിച്ചില്ലെങ്കിൽ അതും പ്രശ്നമുണ്ടാക്കും . വർക്കിംഗ് ഫ്രം ഹോം പല കമ്പനികളും നിർത്തലാക്കി. ഓഫീസിൽ തന്നെ ജോലിക്കു എത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡും, നിപ്പയും പൂർവ്വാധികം ഭംഗിയായി പടരുന്നു മുണ്ട്.  തുമ്മലും, ജലദോഷത്തിൻ്റെയും രൂപത്തിൽ.    ലക്ഷകണക്കിന് പേർ ഒരുമിച്ചു അമേരിക്കയിൽ നിന്നും നാട്ടിലേക്കെത്തുന്നത് ഇന്ത്യയിലെ ഐ ടി കമ്പനികളിലെ നിലവിലുള്ള വരുടെ ശമ്പളത്തെയും, ജോലി സ്ഥിരതയെയും ബാധിക്കും. പിരിച്ചു വിട്ട തൊഴിലാളികൾക്ക് ഒട്ടും സംരക്ഷണം കൊടുക്കാത്ത നയമാണ് അമേരിക്കൻ കമ്പനികൾ പിന്തുടരുന്ന തെന്നതു കുടിയേറിയ പല രാജ്യക്കാരും സോഷ്യൽ മീഡിയയിലൂടെ പറയുന്നു. പിരിച്ചു വിടുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളും, അടിസ്ഥാന മാനുഷിക പരിഗണനയും പല കമ്പനികളും നല്കുന്നില്ല. പിരിച്ചുവിട്ട എച്ച് 1 ബി വിസക്കാരുടെ 'വിസ സ്റ്റാറ്റസ് മാറ്റാനും, ജോലി ലഭിക്കാനും സഹായിക്കുന്ന ചില ഏജൻസികൾ അമേരിക്കയിൽ ഉണ്ടെങ്കിലും, ഒരുമിച്ചു ഇത്രയധികം ആളുകളെ പിരിച്ചുവിടുന്നതിനാൽ ഇത്തരം ഏജൻസിയുടെ സഹായവും പ്രവർത്തനങ്ങളും ഫലപ്രദമല്ല.
10 വർഷമോ അതിലേറെയോ വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്നവരോട് ഒരു സുപ്രഭാതത്തിൽ 'ഇനി ഞങ്ങൾക്ക് നിങ്ങളെക്കൊണ്ട് ആവശ്യമില്ല, നിങ്ങൾ ഉടനെ രാജ്യം വിടണം' എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഷോക്കിനു പുറമെ,
വർഷങ്ങൾ കൊണ്ട് തങ്ങൾ പഠിച്ചു നേടിയ ഡിഗ്രികളെല്ലാം പെട്ടെന്ന് വെറുതെയായ തോന്നൽ പലരെയും വിഷാദത്തിലേക്കു തള്ളി വിടുന്നുവെന്ന സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എങ്കിലും പിരിച്ചു വിട്ട തൊഴിലാളികൾക്ക് ഒട്ടും തന്നെ സംരക്ഷണം കൊടുക്കാത്ത നയമാണ് അമേരിക്കൻ കമ്പനികൾ പിന്തുടരുന്ന തെന്നു കുടിയേറിയ പല രാജ്യക്കാരും സോഷ്യൽ മീഡിയയിലൂടെ പറയുന്നു. 






The work environment in America is not comfortable for Indians including Malayalees who immigrated to America wanting a better future for their children, secure job and comfort.  In addition to global giants like Amazon, Meta, and Twitter, smaller companies, start-ups, and related technology-based companies continue to lay off thousands of people.  Foreigners, including Indians, are forced to return to their home countries as it becomes difficult to find another job and companies temporarily freeze hiring as the Christmas season begins. The lack of job stability for H1B visa holders creates problems.  Fear of leaving the US if you cannot find another job within 60 days of leaving your current job.  Apart from the mental stress of suddenly leaving the job for those who have been employed for a long time, the family problems caused by the law to leave the country and the difficulties of returning home will make matters worse.  When there are more questions from the natives about whether they have gone to work or are they going back, the mental tension will increase and they will not be able to find work in India.  It is more difficult for those who come home without even informing their parents that they have been fired from their jobs. It is more difficult for those who take a loan and buy a car and house immediately after getting a job in America.  Even though the house will continue to be rented, if you suddenly have to leave the US, these things can also be problematic if you can't fix everything.

Hundreds of thousands of people coming home from the United States together affect the salary and job stability of the existing IT companies in India. Many immigrants say through social media that the American companies are following a policy that does not provide any protection to the dismissed workers.  Many companies do not provide severance benefits and basic humane treatment.  Although there are some agencies in the United States that help terminated H1B visa holders to change their visa status and get jobs, the assistance and activities of such agencies are not effective because so many people are being terminated at once.


No comments:

Post a Comment