theflashnews.blogspot.com

Friday, 16 December 2022


ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ

ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നതു

വരെ അവൾക്കു ജാമ്യം അനുവദിച്ചു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീംകോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.


2️⃣ജയിലിൽ വച്ചും, കേസ് നടന്ന സമയത്തു പൊലീസ് കസ്റ്റഡിയിൽ വച്ചും, അതി മൃഗീയമായ മർദ്ദനമുറകൾ നേരിടേണ്ടി വന്നതിനാൽ കണ്ണുകൾക്ക് കാഴ്ച നഷ്ടവും, നട്ടെല്ലിന് ഗുരുതരമായ പരുക്കും അവൾക്ക് ഏറ്റതായും ചിത്തതിനൊപ്പമേ ജീവിച്ചിരിക്കിലും എന്നതാണു അവളുടെ ശാരീരികാവസ്ഥ എന്നും പറയപ്പെടുന്നു. 2014 ഏപ്രിലിൽ സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും, അവളുടെ കൂടെ ജോലിചെയ്യുന്ന കാമുകനായ ടീം ലീഡറുമായി ചേർന്നു കൊന്നു എന്നാണു കേസ്സ്. ടെക്നോ പാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനിയർ {സോഫ്റ്റ്‌വെയർ ഡവലപ്പർ} ആയിരുന്നു പ്രതിയായ അനുശാന്തിയും കാമുകനും..... പക്ഷേ ആ കേസ്സിൽ ഈ സ്ത്രീ innocent ആയിരുന്നുവെന്നൊക്കെ  പറയുന്നതിൽ ഒരർത്ഥവുമില്ല. യാഥാർത്ഥ്യം ദൈവത്തിനേ അറിയൂ...... 1998 ൽ ടെക്നോ പാർക്കു തുടങ്ങിയ കാലം മുതൽ അവിടുത്തെ സോഫ്റ്റ് വയർ ജോലിക്കാരെ കുറിച്ചു തലസ്ഥാന നഗരിയിൽ പ്രചരിച്ചിരുന്നതു വളരെ മോശം വാർത്തകൾ ആയിരുന്നു.  ടെക്നോപാർക്കിലാണു ജോലിയെങ്കിൽ  താമസത്തിന് വീട്പോലും വാടകക്ക്  ആരും      നൽകുമായിരുന്നില്ല. അങ്ങനത്തെ അന്നു നിലനിന്നിരുന്ന പ്രചാരണമൊക്കെ ഈ കേസ്സിലെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരേയും സ്വാധീനിച്ചിരുന്നതായി വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നു. ടെക്നോപാർക്കിലാണു പണിയെങ്കിൽ അതു 'വേറേ പണി' ആണെന്നാണു തിരുവനന്തപുരത്തെ സർക്കാർ ജോലിക്കാരുടെ പ്രചാരണം. ആ സർക്കാർ ജോലിക്കാരുടെ മക്കളൊക്ക ജോലി തെണ്ടി ടെക്നോപാർക്കിൽ ജോലിക്ക് കയറി തുടങ്ങിയപ്പോഴാണു ആ സംസാരത്തിനും, ദുഷ്പ്രചരണങ്ങൾക്കും ഒരു ചെറിയ മാറ്റം വന്നു തുടങ്ങിയതു.... ഈ

കേസ്സിനേയും ആ സംസാര രീതി വളരെയധികം വഴി

തിരിച്ചു വിട്ടു എന്നാണു ഇപ്പോൾ ന്യായീകരണ

മുണ്ടാകുന്നതു. സംഭവം അന്നു പോലീസ് പറഞ്ഞതിങ്ങനെ....

2014 ഏപ്രിൽ 16ന് ഉച്ചകഴിഞ്ഞ്, 57 കാരിയായ ഓമന എന്നറിയപ്പെടുന്ന വിജയമ്മ, 4 വയസ്സുള്ള കൊച്ചുമകൾ സ്വസ്തികയോടൊപ്പം ആറ്റിങ്ങലിലെ വീട്ടിൽ തനിച്ചിരിക്കുമ്പോൾ, സംശയിക്കാത്ത ഒരു സന്ദർശകൻ അകത്തേക്ക് കയറി വന്നു. ടെക്‌നോപാർക്കിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ നിനോ മാത്യു (40) വിവാ

ഹത്തിന് ക്ഷണിക്കാനെത്തിയതാണെന്നും

മകൻ ലിജീഷിന്റെ സുഹൃത്താണെന്നും സ്വയം പരിചയപ്പെടുത്തി. ലിജീഷ് കുറച്ച് ജോലിക്കായി പുറത്തുപോയിരുന്നു, വീട്ടിലേക്ക് ലിജീഷ്നെ വിളിക്കാൻ നീനോ മാത്യൂ ഓമനയോട് ആവശ്യപ്പെട്ടു, ഉടൻ തന്നെ ഓമന മകനെ

വിളിച്ചു . ലിജീഷിന്റെ ഭാര്യ അനു ശാന്തി (30)

ഈ സമയം ടെക്നോപാർക്കിലെ ജോലിസ്ഥലത്തായിരുന്നു. പെട്ടെന്നു ചാടി

വീണ നിനോ മാത്യൂ, ഓമനയെയും

അനുശ്രീയുടെ കുഞ്ഞിനെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അതിനു ശേഷം

ലിജീഷ് വീട്ടിലേക്ക് വരാനായി അര

മണിക്കൂറോളം അവിടെ കാത്തിരുന്ന

നിനോമാത്യൂ, ലിജീഷിനേയും ആക്രമിച്ചുവത്രേ.

പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷ് രക്ഷപ്പെടുകയും, അയൽവാസികളെ വിവരമറിയിക്കുകയും ചെയ്തു.അങ്ങനെ നിനോയുടെ പ്ലാൻ പൊളിഞ്ഞത്രേ. പോലീസ്

24 മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി. — ആദ്യം കുറ്റം സമ്മതിച്ച നിനോ മാത്യു വിനേയും പിന്നീട് അവന്റെ കോ വർക്കറും കാമുകിയുമായിരുന്ന അനു ശാന്തിയെയും അറസ്റ്റ് ചെയ്തു. നിനോയുമായുള്ള വിവാഹേതര ബന്ധത്തെ അനുവിന്റെ ഭർത്താവ് ലിജീഷ് എതിർത്തതിനെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്യപ്പെട്ടതത്രേ. നിനോയുടെയും അനുവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങൾ നിനോയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു - തീപ്പെട്ടിയും ബേസ്ബോൾ ബാറ്റും, ആയുധങ്ങൾ തുടയ്ക്കാൻ ഉപയോഗിച്ച തൂവാലയും, കവർച്ച ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും ഒക്കെ പൊലീസ് പൊക്കിയത്രേ.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കാൻ ശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

49 സാക്ഷികളെയും 85 പ്രദർശന വസ്തുക്ക

ളെയും 41 വസ്തുക്കളെയും പ്രോസിക്യൂഷൻ വിസ്തരിച്ചതിന് ശേഷം, നിനോ മാത്യുവിന്റെ പദ്ധതികളെക്കുറിച്ച് അറിയാമായിരുന്ന അനു

ശീയും കുറ്റക്കാരിയായി .ലാപ്‌ടോപ്പിലും

മൊബൈൽ ഫോണിലും നിനോ അനു ശാന്തിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ

സ്വയം നിർമ്മിത വീഡിയോകൾ കണ്ടെടു

ത്തതിനെ തുടർന്ന് ഇരുവർക്കുമെതിരെ ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല

വസ്തുക്കൾ പ്രക്ഷേപണം ചെയ്തതിനും കേസെടുത്തു.

ഈ കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതും, ആസൂത്രിതവും മോഷ്ടാക്കൾ നടത്തിയതെന്നു വരുത്തിത്തീർത്തു പിന്നീട് രണ്ട് പ്രതികളും ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ...... ഒരുമിച്ച് ജീവിക്കാൻ, ഇങ്ങനെ ഒരു വഴി സാമാന്യ ബോധവും, ഉന്നത വിദ്യാഭ്യാസവുമുള്ള, പ്രതികൾ ചെയ്യുമോ എന്നതു ദൈവത്തിനേയറിയൂ.

അനുശ്രീ വീടിന്റെ ലേഔട്ടിന്റെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പിലൂടെ നിനോ മാത്യൂസിനു അയച്ചു കൊടുത്തു വെന്നും, അവനു രക്ഷപ്പെടാനുള്ള വഴിയൊക്കൊ ആസൂത്രണം ചെയ്തു

വെന്നൊക്കെ പറയുന്നു. ഒരു ഇഷ്യൂ ഉണ്ടാകുമ്പോൾ-ഒരു കുറ്റകൃത്യത്തിൽ

ഭാഗഭാക്കായിപ്പോയി പെട്ടുപോയാൽ, ആ സമയത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇമ്മേജിനേഷൻ (imagination) പോലെ പലതും കൂട്ടിച്ചേർത്തു എഴുതപ്പെടാം. ഒരു കേസ് അന്വേഷണം വിജയിപ്പിക്കാനുള്ള തത്രപ്പാടിൽ അന്വേഷണ ഉദ്യോഗസ്ഥൻ മിടുക്ക് കൂടുതൽ കാണിച്ച സംഭവങ്ങൾ എൻ്റെ സുഹൃത്തുക്കളായ പല അന്വേഷണ ഉദ്യോഗസ്ഥരും റിട്ടയർമെൻ്റിനു ശേഷം സൗഹൃദ സംഭാഷണങ്ങളിൽ തുറന്നു പറച്ചിൽ നടത്തി ഞാൻ കേട്ടിട്ടുണ്ടു. സകലതും ജഗദീശ്വരനു വിട്ടുകൊടുക്കുകയേ ഇനി ഇവിടെ കരണീയമുള്ളൂ🦜 വിധി ഉന്നത നീതിപീഠം നിർണ്ണയിക്കട്ടേ🦜









No comments:

Post a Comment