theflashnews.blogspot.com

Saturday, 17 December 2022

ഇസ്ലാമിൽ മുരീദു നേടിയവരും, ആ പാരമ്പര്യത്തിൽ ജനിച്ച വരും

ഈ ചിത്രത്തിലുള്ളതു 1959ൽ മരണപ്പെട്ട എന്റെ ഉമ്മയുടെ ഉപ്പ - ഹസ്രത്ത് ഇമാം ഗസാലി യുടെ (റ) പിൻഗാമിയായ പാളയത്തെ  അസ്സനാരുപിള്ള പീർമുഹമ്മദ് ഗസ്സാലി എന്ന എൻെറ അമ്മയുടെ അച്ഛനാണു🌹അദ്ദേഹവും, മുൻ തലമുറയും തിരുവിതാംകൂർ മഹാരാജാ വിൻ്റ മുഖ്യ അംഗരക്ഷകരായിരുന്നു (ADC Aid-de-Camp). കന്യാകുമാരി ജില്ലയിലെ കോട്ടാർ എന്ന സഥലത്തു നിന്നുള്ള ഈ പൂർവ്വികർ 400 വർഷ ങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പാളയം മസ്ജി ദിന് സമീപം താമസമാക്കി•  മുൻ തലമുറ യിലെ കുടുംബാംഗങ്ങളെല്ലാം തിരുവിതാംകൂർ കൊട്ടാരത്തിൽ "ഇരട്ട കുതിരകളെ കെട്ടിയ രഥം"(Two horse chariot)  ഉപയോഗിക്കാൻ അധികാരമുള്ള ഉയർന്ന സൈനിക പദവികൾ വഹിച്ചിരുന്നു• കുടുംബാംഗങ്ങൾ തിരുവിതാം കൂറിലെ ഹിസ് ഹൈനസ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ADC (മുഖ്യ അംഗരക്ഷകൻ) എന്ന പദവിയും വഹിച്ചിരുന്നു •  

   2️⃣ഈ ഫോട്ടോ എടുത്തത് എന്റെ പിതാവ്   എ. മുഹമ്മദ് ഖാൻ, സ്റ്റേഷൻ സൂപ്രണ്ട്, സതേൺ റെയിൽവേ, ട്രിവാൻഡ്രം സെൻട്രൽ 1950 ലെ ജപ്പാൻയാഷിക ക്യാമറയിൽ എടുത്തു സ്വയം പ്രിൻറു ചെയ്തു ഡവലപ്പു ചെയ്ത നേർ ചിത്രമാണിതു🌹 1950ലൊക്ക തലപ്പാവിൻ്റെ പിന്നിൽ നീളത്തിൽ തുണിവാലിട്ടു ടർബൻ തലക്കെട്ട് കെട്ടിയല്ലാതെ അധികാരവും, ആഢ്യത്വവും, ആത്മീയതയുമുള്ള മുരീദ് നേടിയ സുന്നി-സൂഫി കുടുബങ്ങളിലെ സമ്പന്ന രെ തിരുവിതാംകൂറിൽ കാണാനാവില്ല. മഹാരാ ജാവിൻ്റെ മുന്നിലും ആ തലക്കെട്ട് അവർ അഴിക്കില്ല🌹🤲1955ൽ അസ്സനാരുപിള്ളപീർ മുഹമ്മദ്  ഗസ്സാലി പാളയം ജുംങ്ഷനിൽ Taj Hotel തുടങ്ങി. 1959ൽ അദ്ദേഹത്തിൻ്റെ മരണശേഷം എൻ്റെ അമ്മയുടെ ഏക സഹോദ രനായ സൈനുല്ലാബ്ദ്ദീൻ ഗസ്സാലി  ആ ഹോട്ടൽ തുടർന്നു  നടത്തിവന്നു🤲 മുരീദ് നേടിയ പാരമ്പ ര്യത്തിൽ ജനിച്ചവർ, സാധാരണയായി അവരു ടെ പൂർവ്വികരുടെ ആത്മീയപാരമ്പര്യം പിന്തുടരു ന്നു. അവർക്ക് സൂഫി പാതയിലെ അറിവും പരിശീലനവും പാരമ്പര്യമായി ലഭിക്കുന്നു. എന്നാൽ ഇത് അവർക്ക് ആത്മീയ പരിപൂർ ണ്ണത ഉറപ്പു നൽകുന്നില്ല. അവർക്കും സ്വന്തം ആത്മീയ പരിശീലനം ആവശ്യമാണ്. മുരീദ് നേടുന്നതു ഒരു വ്യക്തിയുടെ സ്വന്തം ഇച്ഛാശ ക്തി കൊണ്ടാണു. പാരമ്പര്യം എന്നതു ഒരു വ്യക്തിക്ക് സ്വയം ലഭിക്കുന്നതാണ്. രണ്ട് വിഭാഗത്തിലുള്ളവർക്കും ആത്മീയപരിശീലനം ആവശ്യമാണ്. എന്നാൽ മുരീദുകൾക്ക് ഒരു ഗുരു മുഖത്തു നിന്നും നേരിട്ടാണ് മാർഗ നിർദേ ശങ്ങൾ ലഭിക്കുക.ഇസ്‌ലാമിക സൂഫിസത്തിൽ, മുരീദാകുന്നതും പാരമ്പര്യത്തിൽ ജനിച്ചതും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യമുണ്ട്.
പാളയം നിസാർ അഹമ്മദ്‌ . 
Copyrights (c) All Rights Reserved.
 Stat Counter Weekly  Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു






🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

മനുഷ്യരെക്കാൾ ഗഹനമായി സ്വപ്നം കാണുന്നവരാണു ആൾക്കുരങ്ങുകൾ...Apes are deeper dreamers than humans


✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
വരിയായി പാർക്ക് ചെയ്തു നിൽക്കുന്ന കാറുകളിൽ ഒന്നിനെ കാണാതെ ആയാൽ നാം എവിടെയാണു തിരയുക. ഭൂമി പിളർന്നു താഴേക്കു പോകുന്നതായി  സീതാ ദേവിയുടെ കാലം മുതൽ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതാ കണ്ടോളൂ.If we miss one of the cars parked in a row, where do we look?  It has been said since the time of Goddess Sita that the earth splits and goes down.  Look here.




✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


 GOOGLE ൻെറ StatCounter Analytics , Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു

SpecialCourtesy:♨️

 Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"






✴️

No comments:

Post a Comment