കമ്മ്യൂണിസ്റ്റ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കാൻ സൗന്ദര്യവും നല്ല ശരീരവുമുള്ള സ്ത്രീകളെ വേണം, ചൈനീസ് റെയിൽവേയുടെ പരസ്യം വിവാദമായി, പിന്നാലെ പിൻവലിച്ചു. ബെയ്ജിംഗ്: കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള ജനകീയ സമരങ്ങൾക്കിടെ ചൈനീസ് സർക്കാരിന് കുരുക്കായി പുതിയ വിവാദം.
ചൈനീസ് സർക്കാരിന്റെ കീഴിലുള്ള ചൈന റെയിൽവേയുടെ ഉപകമ്ബനിയുടെ പരസ്യമാണ് വിവാദമായത്. ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുന്നതിന് മുഖ സൗനന്ദര്യവും നല്ല ശരീരവടിവുമുള്ള സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു സർക്കാർ പരസ്യം പുറത്തിറക്കിയത്. തെക്കു കിഴക്കൻ ചൈനയിലെ ജിയാൻസി മേഖലയിലുള്ള റെയിൽവേയുടെ ഉപകമ്ബനിയായ നമ്പർ 3 എൻജിനീയറിംഗ് ഗ്രൂപ്പ് എന്ന കമ്പന പരസ്യം മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലൂടെയുമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിലടക്കം വൻവിവാദമുയർന്നതിനെ തുടർന്ന് പരസ്യം പിൻവലിച്ചു.ഉന്നത ഉദ്യോഗസ്ഥരെ പരിചരിക്കുക എന്നതടക്കം പ്രത്യേക ചുമതലകൾ വഹിക്കുന്ന ക്ലറിക്കൽ തസ്തികയിലേക്ക് സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്റിപ്പോർട്ട് ചെയ്തു. നല്ല മുഖലാവണ്യവും നല്ല ശരീരവടിവുകളുമുള്ള സുന്ദരികളായ സ്ത്രീകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യവാചകം. ബിരുദവുംമറ്റ് ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 4000 യുവാൻ (47000 രൂപ)ആണ് ശമ്ബളമായി വാഗ്ദാനം ചെയ്തിരുന്നത്.
സ്ത്രീകളെ ലൈംഗികച്ചുവയോടെ പരാമർശിക്കുന്ന പരസ്യം അപമാനകരമാണെന്നാണു വിമർശനം ഉയർന്നത്.
ഖേദം പ്രകടിപ്പിച്ചുള്ള കമ്പന പ്രസ്താവനയും വിവാദമായത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. പരസ്യത്തിൽ പറഞ്ഞ കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ടുള്ളതായിരുന്നു പ്രസ്താവന. പരിശോധനകൾക്ക് വരുന്ന ഉന്നത ഉദ്യോഗസ്ഥർക്കും, ഇൻസ്പെക്ടർമാർക്കും മറ്റും ചായയും മറ്റും എടുത്തു കൊടുക്കാൻ സ്ത്രീകളെ വേണമെന്ന പ്രത്യേക ആവശ്യങ്ങൾ ന്യായീകരിക്കുവാൻ പോന്നതായിരുന്നു പ്രസ്താവന.
Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
PEOPLE'S WELFARE COUNCIL
✴️സർവ്വശക്തൻനമ്മോടൊപ്പമാണു, അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.
✴️Almighty is always with us, God also. Leave a handful of food for the needy relative, the orphan, the wayfarer, the distressed, the one who asks for help.







No comments:
Post a Comment