ഫേസ്ബുക്കിലെ 2012 ലെ എൻെറ പോസ്റ്റ്
🌹 🌹
✴️If you can't feed a hundred people,try to feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
Nizar Ahamed M
പ്രിയ സുഹൃത്തേ ശുഭദിനം....,
എന്റെ ജന്മനാട് എത്ര സുന്ദരം.....
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ പാളയം ജങ്ഗ്ഷൻ Photo copyrights©reserved🐦
350 വർഷത്തെ എങ്കിലും പഴക്കമുള്ള നിസ്കാര പള്ളി പുതിയതായി കെട്ടുകയും, 1967 ൽ അന്നത്തെ ഇന്ത്യൻ രാഷ്ടപതിയായിരുന്ന ഡോക്ടർ സാക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തതും, എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതും എൻെറ ഏറ്റവും അടുത്ത ബന്ധുക്കൾ പള്ളി പരിപാലന ഭരണസമിതിയിൽ ഉണ്ടായിരുന്നപ്പോഴാണു. ഇപ്പോഴും അതേ!!🐦
കേരളത്തിൽ സ്ത്രീകൾക്കു ആദ്യമായി പള്ളിയിൽ നമസ്കാരത്തിനു 1967 മുതൽ അനുവാദം നൽകിയതു വിശാല ചിന്താഗതി പുലർത്തി വന്ന എൻെറ സ്വന്തക്കാർ ഉൾപ്പെട്ട അന്നത്തെ ഭരണസമിതി തന്നെ🐦
എന്റെ ജന്മനാട് എത്ര സുന്ദരം.....
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ പാളയം ജങ്ഗ്ഷൻ Photo copyrights©reserved🐦
350 വർഷത്തെ എങ്കിലും പഴക്കമുള്ള നിസ്കാര പള്ളി പുതിയതായി കെട്ടുകയും, 1967 ൽ അന്നത്തെ ഇന്ത്യൻ രാഷ്ടപതിയായിരുന്ന ഡോക്ടർ സാക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തതും, എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതും എൻെറ ഏറ്റവും അടുത്ത ബന്ധുക്കൾ പള്ളി പരിപാലന ഭരണസമിതിയിൽ ഉണ്ടായിരുന്നപ്പോഴാണു. ഇപ്പോഴും അതേ!!🐦
കേരളത്തിൽ സ്ത്രീകൾക്കു ആദ്യമായി പള്ളിയിൽ നമസ്കാരത്തിനു 1967 മുതൽ അനുവാദം നൽകിയതു വിശാല ചിന്താഗതി പുലർത്തി വന്ന എൻെറ സ്വന്തക്കാർ ഉൾപ്പെട്ട അന്നത്തെ ഭരണസമിതി തന്നെ🐦
മലയാള ഭാഷ സംസാരിക്കുന്ന തലസ്ഥാനത്തെ ഹൃദയഭാഗമായ പാളയത്തെ ഈ ജുമുഅ മസ്ജിദിൽ 30 വർഷക്കാലം വെള്ളിയാഴ്ച 'ഖുതുബ' പ്രസംഗം ആരിൽ നിന്നും ഒരു എതിർപ്പുമില്ലാതെ തമിഴ് ഭാഷയിലാണു നടത്തിയിരുന്നതു ..........🐦 പാളയത്തിൽ ഞങ്ങളുടെ കുടുംബുവും, വളരെയധികം മറ്റ് ബന്ധുക്കളും തമിഴ് സംസാരിക്കുന്ന മുസ്ലിംസ് ആയിരുന്നതിനാൽ തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നും അബുൾ ഹസൻ അലി എന്ന ഒരു ഇമാമിനെ ഇവിടെ കൊണ്ടു വന്നു 20~25 വർഷക്കാലം ഇമാമായി നിലനിർത്താൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു💙
കാലാ കാലം ഇമാം ആയിരുന്നവർക്കു ആർക്കും പള്ളിയുമായി ബന്ധപ്പെട്ട നിർമാണ
പ്രവർത്തനങ്ങളിലോ, ഭരണ നിർവ്വഹണ കാര്യത്തിലോ, റോൾ ഒന്നുമില്ല👌
കാലാ കാലം ഇമാം ആയിരുന്നവർക്കു ആർക്കും പള്ളിയുമായി ബന്ധപ്പെട്ട നിർമാണ
പ്രവർത്തനങ്ങളിലോ, ഭരണ നിർവ്വഹണ കാര്യത്തിലോ, റോൾ ഒന്നുമില്ല👌
ഈ മുസ്ലിം പള്ളിക്കു മുന്നിലായി എൻ്റെ മാതാവിന്റെ പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി 1955 കളിൽ ആരംഭിച്ച പ്രസിദ്ധമായ ഒരു ഹോട്ടൽ ഉണ്ടായിരുന്നു🏅 തലസ്ഥാനത്തു അന്നു വളരെയധികം പ്രസിദ്ധവും, പ്രമുഖവുമായിരുന്നു ഈ താജ് ഹോട്ടൽ 🦒1959ൽ അപ്പൂപ്പൻ മരണപ്പെട്ട ശേഷം മൂത്ത മകനായ സൈനുല്ലാബ്ദീൻ ആ ഹോട്ടൽ തുടർന്ന് നടത്തി വന്നു🦒 ഗുസ്തയിൽ അക്കാലത്തെ ചാമ്പ്യൻ ആയിരുന്നു സൈനുല്ലാബ്ദ്ദീൻ🦒 സൈക്കിളു കൾ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന അക്കാലത്ത്, സൈനുല്ലാബ്ദീൻ ഒരു സൈക്കിൾ ഷോപ്പും നടത്തിയിരുന്നു 🦒 MLA മാരെ ചാക്കിലാക്കി പല മന്ത്രിസഭകളെ മറിച്ചിടാനും, നില നിർത്താനും, സ്വധീനമുണ്ടായിരുന്ന വരായിരുന്നു ആ ഹോട്ടലിൻെറ ഉടമയായിരുന്ന താജ് അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി🦆
"താജ് ഗസ്സാലി മുതലാളി" എന്നാണു തലസ്ഥാന നഗരിയിലെ സകലരും എൻ്റെ മാതാവിന്റെ പിതാവിനെ വിളിക്കുക 🐓 താജ് ഗസ്സാലി മുതലാളിയുടെ മകൾ എന്നു കേട്ടാൽ പാളയത്തെയും സമീപ പ്രദേശങ്ങളിലേയും ഒരാളും എൻെറ മാതാവിൻെറ മുന്നിൽ പഞ്ചപുഞ്ചമടക്കി അല്ലാതെ നില്ക്കുകയില്ല🦒 മേയർ ആയിരുന്ന പാളയം ബേക്കറും ഇപ്പോഴത്തെ കൗൺസിലർ ആയിഷ ബേക്കറുമൊക്കെ ഏറ്റവും അടുത്ത, ബന്ധുക്കൾ ആയിരുന്നുവെങ്കിലും എൻെറ മാതാവിന്റെ മുന്നിലെത്തുമ്പോൾ വിനീത വിധേയമായി നിൽക്കുന്നതു കാണുമ്പോൾ ഞങ്ങൾക്കു ചിരിവരും🦒 'ചാച്ചീമ്മാ' എന്നാണു അവർ എൻെറ മാതാവിനെ വിളിക്കുക🦒"ചാച്ചീമ്മാ" എന്നാൽ തമിഴിൽ ചെറിയമ്മ എന്നാണർത്ഥം🦒 ഞാൻ നേരത്തെ പറഞ്ഞുവല്ലോ🦒 വളരെ നൂറ്റാണ്ടുകളായി തിരുവനന്തപുരം പട്ടണത്തിൻെറ ഹൃദയഭാഗത്താണു താമസിക്കുന്നതെങ്കിലും തമിഴ് ഭാഷ സംസാരിക്കുന്നവരാണു ഞങ്ങൾ അടുത്ത ബന്ധുക്കളെല്ലാം🦒
ഇപ്പോൾ ഈ കാണുന്ന പാളയം ജുമാ മസ്ജിദ് നിർമ്മാണത്തിൽ ഹസ്സൻ മരയ്ക്കാറോടൊപ്പം (സ്റ്റാച്യു ജംഗ്ഷനിലെ മരയ്ക്കാർ മോട്ടഴ്സിൻെറ ആദ്യകാല ഉടമ) താജ് പീർ മുഹമ്മദ് ഗസ്സാലിയുമാണു മുന്നിൽ നിന്നു പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നതു ★അവർക്കെതിരെ ശബ്ദിക്കാൻ തലസ്ഥാന നഗരിയിൽ അന്നും,1959ൽ എൻ്റെ അമ്മയുടെ അച്ഛൻ മരിക്കുന്നതു വരെയും ആരും ഉണ്ടായിരുന്നില്ല, മുതിരുമായിരുന്നില്ല, ഒരു രംഗത്തും★ 🎊
കാട്ടായികോണം വി ശ്രീധർ, രമേശൻ കണ്ട്രാക്കു, പിരപ്പൻകോട് ശ്രീധരൻ നായർ, കെ. അനിരുദ്ധൻ, വർക്കല രാധാകൃഷ്ണൻ, സ്പീക്കർ ദാമോധരൻപോറ്റി, കോലിയക്കോട് കൃഷ്ണൻ നായർ, നടി ജയഭാരതിയുടെ മുൻ ഭർത്താവും ബിസിനസ് മാഗ്നറ്റുമായിരുന്ന കുളത്തുങ്കൽ ഹരിപോത്തൻ, നിയമസഭാMLAമാർ, ഇ.പി ഈപ്പൻ മുതൽ ഇങ്ങോട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ മേയർമാരെല്ലാം, ഐ ജിമാർ ഉൾപ്പെടെ അറിയപ്പെടുന്ന ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം എൻ്റെ മാമൻെറ വിളിപ്പുറത്തണ്ടായിരുന്നു. ജന്മിത്തപ്രഭാവവും ഭരണ സിരാ കേന്ദ്രത്തിലുണ്ടായിരുന്ന പിടിപാടും, എന്തിനും പോന്ന കഴിവും തന്നെയായിരുന്നു തലസ്ഥാനത്തെ കാൽച്ചുവട്ടിൽ വച്ചിരുന്നതിനു കാരണം🦄
ആ കാലഘട്ടത്തിൽ സൂപ്പർസ്റ്റാർ ആയിരുന്ന സിനിമാ താരത്തെ ഒരു നോക്കു കാണാനും, സിനിമയിൽ ഒരു Chance നേടാനുമായി പിൽക്കാലത്ത് സൂപ്പർതാരങ്ങൾ ആയ എത്രയോ നടന്മാർ മണിക്കൂറുകൾ ആ ഹോട്ടൽ ഉടമയുടെ ഹോട്ടലിലും., വീട്ടുപടിക്കലും കാത്തു, കാത്തു നിന്നിട്ടുണ്ടു......... സിനിമയിൽ ഒരു ചാൻസിനുള്ള ശുപാർശക്കായി രാവും, പകലും വീട്ടിൽ കാത്തു കാത്തു നിന്നിട്ടുണ്ടു🐦 അന്നത്തെ സൂപ്പർസ്റ്റാറെന്ന നിത്യഹരിത നായകനെ ഒരു നോക്കു കാണാനായി കാത്തു കാത്തു നിന്നിരുന്നു🐦 അവരിൽ ഒരാളും........ഈ വഴിത്താര മറക്കുകയില്ല🐦
അതു ഒരു കാലഘട്ടം🚇 പ്രകാശ പൂരിതമായ കാലഘട്ടം!!!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
© Copy rights reserved.【 These photos was taken by my dad Janab.Mohamed khan, Chief Station Superintendent, Southern Railway, Trivandrum Central. '1957 model' yashika 635 camera】
60 വർഷങ്ങൾക്കും മുൻപുള്ള നാളുകൾ
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു 🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ച തു.
SpecialCourtesy:♨️
Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
PEOPLE'S WELFARE COUNCIL
✴️സർവ്വശക്തൻനമ്മോടൊപ്പമാണു, അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.
✴️Almighty is always with us, God also. Leave a handful of food for the needy relative, the orphan, the wayfarer, the distressed, the one who asks for help.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️













No comments:
Post a Comment