1️⃣അച്ഛൻ ജോലിയിൽ നിന്നും മാറി നിന്ന കുറച്ചു കാലമൊഴിച്ചു, എൻെറ വിദ്യാഭ്യാസ കാലമൊക്കെ പഠന സമയം കഴിഞ്ഞു റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന്റെ മുറിയിൽ അച്ഛൻ്റെ കൂടെ തന്നെയാണു ഞാൻ ചിലവഴിക്കുക• എനിക്കു നല്ല രസമാണു അച്ഛൻ്റെ ഓഫീസ്, നല്ല തിരക്കു നിറഞ്ഞ സ്ഥലം• സദാ ശബ്ദിച്ചു കൊണ്ടിരിക്കുന്ന അഞ്ചാറു ഫോണുകൾ അച്ഛൻ്റെ മേശപ്പുറ ത്തുണ്ടാവും• റെയിൽവേ കൺട്രോൾ റൂമി ലേക്കു ഒരുഫോൺ, അടുത്ത സ്റ്റേഷനുക ളിലേക്കു വിളിക്കാൻ മറ്റൊരു ഫോൺ, സിഗ്നൽമാൻ, ലെവൽക്രോസ്ഗേറ്റുകീപ്പർ എന്നിവരെ വിളിക്കാൻ മറ്റൊന്നു, സ്റ്റേഷൻ ഇരിക്കുന്ന സ്ഥലത്തെ ആളുകളെ വിളിക്കാൻ ടെലിഫോൺ എക്സ്ചേഞ്ച് വക മറ്റൊരു ഫോൺ പിന്നെ ധാരാളം മറ്റു ഉപക രണങ്ങളും ആ മുറിയിൽ ഉണ്ടാകും 🏵️
2️⃣ദക്ഷിണേന്ത്യയിലെ സകല ട്രയിനുകളുടെയും സഞ്ചാര സ്ഥിതി അറിയാൻ കഴിയുന്ന വലിയ ഡിസ്പ്ലേയും മറ്റൊരു മേശയിൽ ഉണ്ട്• ട്രയിൻ സഞ്ചരിക്കുന്ന ട്രാക്കു, ചുവപ്പും പച്ചയും നിറത്തിൽ നീങ്ങുന്നതും, ട്രയിൻ എത്ര സമയം ലേറ്റാണു എന്നതും ആ ഡിസ്പ്ലേയിലൂടെ അറിയാമായിരുന്നു• ലെവൽക്രോസിലെ ഗേറ്റ് കീപ്പർ, മാസ്റ്ററിന്റെ മുറിയിൽ വന്നു ബുക്കിൽ ഒപ്പിട്ടു താക്കോൽ വാങ്ങിപ്പോയി വേണം ഓരോ തവണയും ലെവൽക്രോസ് ഗേറ്റ് അടക്കേ ണ്ടതു• അതിനു ശേഷം മാത്രമേ ആ താക്കോൽ ഉപയോഗിച്ച് സിഗ്നൽ പോയിന്റ സ്മാനു സിഗ്നൽ സംവിധാനം പച്ചയോ , ചുവപ്പോ മഞ്ഞയോ ആയി മാറ്റാൻ കഴിയൂ• ഇന്നു ആ സംവിധാനം ഇലക്ട്രോണിക് ആയിട്ടുണ്ടെങ്കിലും, രേഖാമൂലം ഒപ്പിട്ടു അല്ലാതെ ഒരു സംവിധാനവും ഇപ്പോഴും ചലിക്കുകയില്ല• ട്രെയിൻ വരുന്നതിനു അഞ്ചു മിനിറ്റ് മുമ്പും, ട്രെയിൻ സ്റ്റേഷൻ വിട്ടു പോയി അല്പ നേരം കഴിഞ്ഞും അച്ഛൻ പ്ലാറ്റ്ഫോമിൻ്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ ചുറ്റും പരിശോധിച്ച് പതിയെ നടന്നു മടങ്ങി വരുന്നതു കാണാം• അച്ഛനോട് ഒരിക്കൽ ചോദിച്ചു അച്ഛനെന്തിനാണു ഈ സമയം പരിശോധ നക്കു വെളിയിൽ ഇറങ്ങുന്നതെന്നു? ജോലിക്കാരെ അയച്ചാൽപോരേയെന്നു• അച്ഛൻ പറഞ്ഞു:കേരളാ പോലീസിന്റെ പോലീസ് സ്റ്റേഷനും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ പൊലീസ് സ്റ്റേഷനും പ്ലാറ്റ്ഫോ മിൻ്റെ രണ്ടു ഭാഗത്തായി ഉണ്ടെങ്കിലും ഈ റയിൽവേ സ്റ്റേഷൻ്റെ പൂർണചുമതലയും അധികാരവും എനിക്കാണു•
3️⃣രണ്ടു റെയിൽവേ ട്രാക്കു ഉള്ള സ്റ്റേഷനുകളുടെ ചുമതല സ്റ്റേഷൻ മാസ്റ്ററിനും, അതിലേറെ ട്രാക്കുകൾ ഉള്ള റയിൽവേ സ്റ്റേഷനുകളിൽ റയിൽവേ സൂപ്രണ്ടിനോ, സ്റ്റേഷൻ മാനേജർമാർക്കോ മാത്രമാണു• പതിനെട്ടാം വയസ്സിൽ അച്ഛനെ ഇൻറർവ്യൂ ചെയ്തു റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയി ട്രെയിനിംഗ് നൽകി നിയമിച്ചതു 1937ലെ ബ്രിട്ടീഷ് സർക്കാർ ആയിരുന്നു• റയിൽവേ യിലെ മുകളിലോട്ടുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം അന്നു ബ്രിട്ടീഷ്കാരായിരുന്നു• അതാ യത് യൂറോപ്യൻസ് മാത്രമായിരുന്നു• രണ്ടാം ലോകമഹാ യുദ്ധകാലത്തു സ്റ്റേഷൻ മാസ്റ്റർമാർക്കെല്ലാം മിലിട്ടറി ട്രെയിനിംഗ് ലഭിച്ചിരുന്നു• റെയിൽവേ സ്റ്റേഷനിൽ അഭയം തേടി വരുന്ന പൊതുജനങ്ങൾക്കു ബോംബാ ക്രമണത്തിൽ നിന്നുള്ള സുരക്ഷയും, പ്രദേശ വാസികൾക്കു ബോംബ് ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള കിടങ്ങുകൾ കുഴിക്കാനും പരിശീലനം നല്കിയിരുന്നു. യുദ്ധ കാലത്തു ക്ഷാമം നേരിടുന്ന സമയം തീവണ്ടി വഴി വരുന്ന ധാന്യം, റേഷൻകാർഡ് നോക്കി വിതരണം ചെയ്യാനുള്ള ചുമതലയും മാസ്റ്റർമാരിൽ നിക്ഷിപ്തമായിരുന്നു• ഒരു റേഷൻകാർഡിൻ്റെ മഹത്വം അറിയാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്... യുദ്ധവും, ക്ഷാമവും വരുന്ന കാലത്ത് പൊതുമാർക്കറ്റിൽ ആഹാര സാധനങ്ങൾ കിട്ടുകയില്ല• റേഷൻകാർഡ് ഇല്ലെങ്കിൽ പട്ടിണി കിടന്നു ചാവുകയേയുള്ളൂ• യുദ്ധ കാലത്തു പെട്ടെന്ന് ആക്രമണം വരിക റെയിൽവേ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിൽ ആയിരുന്നു •
4️⃣ പൊതുജനങ്ങൾക്കുള്ള സുരക്ഷ സ്റ്റേഷനകത്തു നൽകാനും, പരുക്കേറ്റവർക്കു പ്രാഥമിക ചികിത്സ നൽകാനും മാസ്റ്റർമാർക്കു ട്രെയിന്ംഗ് ഉണ്ടായിരുന്നു • 1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ റയിൽവേയും ഇന്ത്യ ഗവൺമെന്റിന്റെ കീഴിലായി• 1985ൽ 45 വർഷത്തെ റെയിൽവേ സേവനത്തിന് ശേഷമാണു അച്ഛൻ റിട്ടയർ ചെയ്തതു• കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്തു• റിട്ടയർ ചെയ്തു കഴിഞ്ഞും, വീണ്ടും ഒരു ഏഴു വർഷക്കാലം കൂടി റെയിൽവേ സേവനം നീട്ടി നൽകി• ട്രെയിനുകൾ വന്നു പോയി കഴിഞ്ഞു സ്റ്റേഷൻ പ്ലാറ്റ്ഫോമിലും, ട്രാക്കിലും, യാത്ര ക്കാരുടെ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് വെയിറ്റിംഗ് റൂമുകൾ കണ്ണാടി പോലെ തിളങ്ങുന്ന തരത്തിൽ ആയിരിക്കാൻ അനവധി, സ്വീപ്പർമാരും (തൂപ്പുകാർ) സ്കാവഞ്ചേഴ്സും ഓരോ റയിൽവേ സ്റ്റേഷനിലും ഉണ്ട്• അവർ അവരുടെ ജോലി കൃത്യമായി ചെയ്തുവോ എന്നു അറിയാൻ സ്റ്റേ ഷൻ ഓഫീസിൽ നിന്നും ഇറങ്ങി പ്ലാറ്റ്ഫോമിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു പരിശോധന നടത്തണമായിരുന്നു• ഓരോ ട്രയിൻ വന്നു പോകുമ്പോഴും ടോയിലറ്റുകൾ ഫിനൈലോ, നല്ല മണമുള്ള അണുനാശിനിയോ ഉപയോഗിച്ച് sweeper മാരും scavenger s ഉം വൃത്തിയാക്കിയിരിക്കണം• ഇവർ തന്നെ ഞങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിലും വന്നു അണുനാശിനി ഒഴിച്ച് വൃത്തിയാക്കണം• ക്വാർട്ടേഴ്സ് ജീവിതം വിട്ടു സ്വന്തം വീട്ടിലേക്ക് താമസം ആയപ്പോൾ, ടോയിലറ്റിൽ ഫിനൈലോ, ഡെറ്റാളോ, മണമുള്ള അണുനാശിനിയോ വാങ്ങി വെള്ളവുമായി ചേർത്ത് വലിയ കുപ്പി യിൽ വീട്ടിലെ ടോയിലറ്റിലും സൂക്ഷിച്ചുവച്ച് ഒഴിക്കുന്ന ആ ശീലം കുട്ടികളിലും വളർത്തി 🏵️
5️⃣ടോയിലറ്റുകൾ അണുക്കളുടെ കൂടാരമാണു • ഒരാൾ ടോയിലറ്റിൽ പോയി ഇറങ്ങിയാൽ, കുപ്പിയിലുള്ള ഫിനൈലൊ, ഡെറ്റാളോ ആ ആൾ തന്നെ ടോയ്ലറ്റിനുള്ളിലെ ആ അണുനാശിനി ഒഴിക്കേണ്ടതു അവശ്യമാണു• യൂറോപ്യൻ ക്ലോസെറ്റാണെ ങ്കിൽ കൂടിയേ തീരൂ• ഒഡോനിൽ പോലെ യുള്ളവയുടെ ഗന്ധം അലർജി യുണ്ടാക്കു മെന്നല്ലാതെ ടോയ്ലറ്റിലെ അണുക്കളെ നശിപ്പിക്കുന്നില്ല • മൂത്രമൊഴിച്ചു കഴിഞ്ഞു എത്ര ഫ്ളഷ് ചെയ്താലും ഒന്നു രണ്ടു ചെറു തുള്ളികൾ മതി അരമണിക്കൂർ കഴിഞ്ഞാൽ ടോയ്ലറ്റിൽ ദുർഗന്ധം വരാൻ• ആദ്യം പോയ ആൾക്കു സ്വന്തം ദുർഗന്ധം അറിയാനാവില്ല• രണ്ടാമതു പോകുന്നയാൾക്കു അതു അസ്സഹനീയമായ സ്മെൽ തന്നെയാണു• മണിക്കൂറുകൾ കഴിയുന്തോറും ദുർഗന്ധം വർദ്ധിച്ചു വരികയേയുള്ളൂ• എന്റേത് മാത്രം സുഗന്ധവും, മറ്റുള്ളവരുടേതൊക്കെ ദുർഗന്ധമെന്ന ചിന്തയിലാണു ഇന്നു പലരും🌱 റയിൽവേ സ്റ്റേഷനോടു ചേർന്നു ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകൾ എല്ലാം കരിങ്കല്ലിൽ തീർത്ത വിശാലമായ മുറികളുള്ളവയാണു• ആ മുറികൾ റെയിൽവേ യുടെ ഫസ്റ്റ് ക്ളാസ് വെയിറ്റിംഗ്റൂമിനെപ്പോലെ ചിത്രപ്പണികൾ ചെയ്ത ടൈൽസ് പതിച്ചു മോഡി പിടിപ്പിച്ചവയാണു• ചുവരുകളിലും ഒരു അരയാൾ പൊക്കത്തിൽ ടൈൽസ് പാകിയിരി ക്കും• എല്ലാ മുറികളിലും ഫാനുമുണ്ടാവും• ജനാ ലകളും, വെൻറിലേറ്ററുകളും ഡിസൈനുകളുള്ള വിവിധ നിറങ്ങളുള്ള കളർ ഗ്ളാസ് പതിച്ചവ യാണു• സ്റ്റേഷൻ്റെ അധികാരിയെ ആ പരിസരത്തെ നാട്ടുകാർ ബഹുമാനിക്കാൻ ബ്രിട്ടീഷ്കാർ, റെയിൽവേ തുടങ്ങിയ ആദ്യകാലം മുതൽ ഒരുക്കിയ സൗകര്യങ്ങളാണവയെല്ലാം•
6️⃣മുദ്രയുള്ള പീക്യാപ്പു, തൂവെള്ള യൂണിഫോമും, തോൾ പട്ടയും തിളങ്ങുന്ന ബ്ളാക് ഷൂസും യൂണി ഫോമായി നിശ്ചയിച്ചതു ബ്രിട്ടീഷുകാരാണു• ഇന്ത്യയൊട്ടാകെ ട്രെയിനിൽ സഞ്ചരിക്കുവാൻ വർഷത്തിൽ നാലു ഫസ്റ്റ് ക്ലാസ് റയിൽവേ പാസ് ഞങ്ങൾക്കെല്ലാവർക്കും കിട്ടുമായിരുന്നു, ഒരുസഹായിയെ കൂടെ യാത്രയിൽ കൊണ്ടു പോകാനുള്ള അനുവാദവും ഉണ്ട്• സിനിമ, സർക്കസ്, എക്സിബിഷൻ എന്നിവയുടെ ഫ്രീ ഫാമിലി പാസ് ക്വാട്ടേഴ്സിൽ കൊണ്ടു തരും• സകലമായ വാർത്താ പത്രങ്ങളും, മാസികകളും ക്വാർട്ടേഴ്സിൽ ഫ്രീയായി കൊണ്ടു തരും, പഴം പച്ചക്കറികൾ, മലക്കറികൾ പലവ്യഞ്ജനങ്ങൾ ഒക്കെ ഇഷ്ടം പോലെ ഫ്രീയായി വീട്ടിലെത്തി ക്കും• ഇവയെല്ലാം ട്രയിനിൽ ബുക്ക് ചെയ്യാൻ കൊണ്ടു വരുന്നവയാണു• സ്റ്റേഷൻ മാസ്റ്ററിന്റെ വീടായതിനാൽ ഒരു സന്തോഷത്തിനു ക്വാർട്ടേഴ്സിൽ വാരിക്കോരി ഇട്ടിട്ടു പോകുന്നതാണു ഇവയൊക്കെ• വാഗണുകളും, മുൻഗണനകളും, മറ്റു സൗകര്യങ്ങളും വേഗം കിട്ടുന്നതിനാണു ഈ വക അഡ്ജസ്റ്റ്മെന്റകൾ• ആവശ്യത്തിൽ അധികമായവ പരിസരത്തെ സകല വീട്ടിലും എത്തിച്ചു കൊടുക്കുകയാണു എൻെറ മാതാവ് ചെയ്യുക• നിവർത്തിയൊന്നും ഇല്ലാത്ത അർഹതപ്പെട്ടവർക്കും, കൈനീട്ടി ചോദിക്കുന്ന ആവശ്യക്കാർക്കും അല്ലാതെ ഒന്നും ഫ്രീയായി നൽകരുതെന്നു പുണ്യഗ്രന്ഥങ്ങൾ ഉദ്ബോധനം ചെയ്യുന്നു• അതിൽ സത്യമുണ്ട്• നാം കൊടുക്കുന്നവയുടെ മൂല്യവും, വിലയും വാങ്ങുന്നവർ അറിയണമെന്നില്ല•
7️⃣ അതിനാൽ നാശമാക്കിയും, പാഴാക്കിയും, നിസ്സാരം പോലെ എറിഞ്ഞു കളയാനാണു ഏറേ സാദ്ധ്യതയുള്ളതു• അതിനുള്ള പാപവും നമുക്കു തന്നെ വരാം• നാം അതു സൂക്ഷ്മമായി വിലയിരുത്താ തിരുന്നാൽ ഒന്നും ഇല്ലായ്മയുടെ ദുർഗ്ഗതി നമുക്കും വരാം• ഞങ്ങൾക്ക് തന്നെ അതു സ്വന്തം അനുഭവത്തിൽ നിന്നും ബോദ്ധ്യ മായിട്ടുണ്ടു• ഏറെ സ്ത്രീ ജോലിക്കാർ അടുക്കള ജോലികൾക്കു എല്ലാക്കാലവും വീടടക്കം അമ്മ നിർത്തുമായിരുന്നു• അവരൊക്കെ നല്ല നായർ സ്ത്രീകൾ മാത്രവുമായിരിക്കും• കുറച്ചു നാൾ വീട്ടിൽ നിന്നിട്ട് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരാളും വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നതു അമ്മയും ഞങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ല• നാമൊരു കമ്പനിയിലോ, സർക്കാരിലോ ജോലിക്കു കയറുമ്പോൾ നല്ല നാളും, നല്ല നേരവും നോക്കുന്നതും അതുകൊണ്ടാണല്ലോ• കുടും ബത്തിലും അവയൊക്കെ അനുഭവം വന്ന പ്പോൾ അങ്ങനെ ചെയ്യരുതു, അടുത്ത നാൾ പോകാമല്ലോ എന്നു വിലക്കിയിട്ടുണ്ട്• മലയാള മാസം ഒന്നാം തിയതികളിൽ എന്താവശ്യം വന്നാലും ഹൈന്ദവ ഗൃഹങ്ങളിൽ ഞങ്ങളാരും പോകുമായിരുന്നില്ല• അവർക്കതു ഇഷ്ടപ്പെടുകയില്ല എന്നതാണേ കാരണം• മാത്രമല്ല നമ്മൾ ഒന്നാം തിയതി ആ വീട്ടിൽ ചെന്നു കയറിയിട്ടാണു അവർ മുടിഞ്ഞു മുള്ളുവച്ചു പോയതെന്നതിനു നാം കാരണ ക്കാർ ആകണ്ടല്ലോ• ഒന്നാം തിയ്യതികളിൽ ഇങ്ങോട്ടു വന്നു കയറുന്നതും ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല •
8️⃣ഒരാൾക്ക് വിധിച്ചതേ ഈ പ്രപഞ്ചത്തിൽ നടക്കുകയും, അളക്കുകയും ചെയ്യുള്ളൂ എങ്കിലും മതമേതായാലും ശരി, ചില വിശ്വാസങ്ങളിലും , ആചാരങ്ങളിലും സത്യമുണ്ടു•എങ്കിലും ചിലർ സൂത്രത്തിൽ നക്ഷത്രം ഏതെന്നു ചോദിച്ചറിഞ്ഞിട്ടു അമ്മ യേയും എന്നെയും ഒക്കെ വീട്ടിൽ വരാൻ ക്ഷണിക്കുമായിരുന്നു• നാളെ ഒന്നാം തിയതിയല്ലേ അടുത്ത ദിവസം വരാം എന്നു ഞങ്ങൾ സൂത്രത്തിൽ വലിയാൻ നോക്കും • അപ്പോൾ മറുപടി വരും ഒന്നാം തിയതി ഇരിക്കാനാ വിളിക്കുന്നതെന്നു• അപ്പോൾ കീഴടങ്ങുകയേ നിവർത്തിയുള്ളൂ • സ്റ്റേഷൻ്റെ നിയന്ത്രണം കൃത്യമായി നടക്കുന്നുവോ എന്നുള്ള പരിശോധനക്കായി അച്ഛനെക്കാൾ ഉയർന്ന ഉദ്യോഗസ്ഥർ, യാത്രക്കാരെപ്പോലെ തൊട്ടടുത്ത ഏതു ട്രയിനിലും വരാം. പരിശോധനയിൽ വീഴ്ച കണ്ടുപിടിച്ചാൽ ട്രൻസ്ഫറോ, ഇൻക്രിമെന്റ് തടയലോ ഒക്കെയാണു ശിക്ഷ കിട്ടുക• അതിനാൽ കീഴ് ജീവനക്കാരെകൊണ്ടും, റെയിൽവേ സ്റ്റേഷനിലെ പോലീസ്കാരെക്കൊണ്ടും കർശനമായി പണിയെടുപ്പിക്കാൻ അച്ഛൻ ശ്രദ്ധിച്ചിരുന്നു• അതിനാൽ ശാപവും കിട്ടിയിരുന്നുവെന്നു പിൽക്കാലത്ത് അച്ചൻ പറയുമായിരുന്നു• യാചകർ പിടിച്ചു പറിക്കാർ, കള്ളന്മാർ, പോക്കറ്റടിക്കാർ, യാത്രക്കാരായ സ്ത്രീകളെ ശല്ല്യം ചെയ്യാൻ വരുന്ന വിരുതന്മാരെയും, യാത്രക്കാരുടെ സുരക്ഷക്കായി പ്ലാറ്റ്ഫോമിൽ നിന്ന് ഓടിച്ചു വിടേണ്ടതും, സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതലയാണു•
9️⃣പറഞ്ഞിട്ടും കേൾക്കാതെ വരുമ്പോഴാണ് പൊലീസിൻ്റെ സഹായം അവിടെ വരിക• TTRമാർ ട്രെയിനിൽ നിന്നും ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിച്ചു കൊണ്ടു വരുന്നവരെ സ്റ്റേഷൻമാസ്റ്റർമാരെ ഏല്പിച്ചു രസീത് വാങ്ങി പോവുകയാണു ചെയ്യുക• അവരെ വെറുതെ വിടാം, പൊലീസിനെ ഏല്പിക്കാം, പെനാൽറ്റി വാങ്ങി വിടാം• അതു സ്റ്റേഷൻമാസ്റ്ററിന്റെയോ സൂപ്രണ്ടിന്റെയോ ചുമതലയാണു• വാറണ്ടിൽ മതിയായ രേഖകൾ ഇല്ലാതെ വരുന്ന പട്ടാളക്കാരെ പൊലീസിനെ അറിയിച്ചു മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ശിക്ഷിക്കേണ്ട നടപടി ക്രമങ്ങളും മാസ്റ്ററുടെ തലവേദന വരുത്തുന്നവ തന്നെ• അതുപോലെ ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്ന വർ, ട്രയിനിൽ ചാടിക്കേറാൻ ശ്രമിച്ചു ട്രാക്കിൽ വീണു പരക്കേൽക്കുന്നവർ ഒക്കെ സ്റ്റേഷൻ ചുമതലയുള്ളവർക്കു തലവേദനയാണു• അതിനെ തുടർന്നുള്ള എഴുത്തുകുത്തു ജോലികൾ വളരെ കഠിനമാണു•എന്തു കാരണത്താൽ ആയാലും ട്രെയിൻ സ്റ്റേഷൻ വിടാൻ താമസിക്കുന്ന ഓരോ നിമിഷവും ഉത്തരവാദിത്തം സ്റ്റേഷൻ്റെ ചുമതലക്കാരായ ഉദ്യോഗസ്ഥനാണു• അവർ എക്സ്പ്ളനേഷൻ നൽകണം• പിൽക്കാലത്ത് സഹോദരനും, എനിക്കും റയിൽവേയിൽ ജോലി വന്നപ്പോൾ, മറ്റേതു ജോലി ചെയ്താലും റെയിൽവേ ജോലി വേണ്ട എന്നു ശക്തമായി എതിർത്തു നിരുത്സാ ഹപ്പെടുത്തിയതു എൻ്റെ പിതാവായിരുന്നു• പാളയം നിസാർഅഹമ്മദ്, Copy rights©allrights reserved. GOOGLE statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയതു.
🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢
R, seen6-sep-24 5.05am
A 5-9-24 10.30am
Translation
Except for some time when my father was away from work, my entire education period was spent with my father in the railway station superintendent's room. There will be more than five phones in that office that are always ringing the bell• One phone for calling the station control room, another for calling the signalman and level crossing gatekeeper, another phone for calling people in the area where the station is located, another phone for telephone exchange and many other devices were in that room.
There will be another very big display on another table where you can know the movement status of all the trains in South India • The track on which the train is moving, the red and green color and how much time the train is late will be known through that display • The gate keeper of the levelcross should come to the master's room and sign the book and get the key every time he leaves the levelcross gate. • Only after that the signal pointsman can change the signal system to green, red or yellow with that key • Even though today the system is electronic, no system will still move unless it is signed in writing.
Five minutes before the arrival of the train, the train leaves the station and a little later, father checks from one end of the platform to the other and slowly walks back. It is not enough to send the workers • Then my father told more things.... Even though the police station of the Kerala Police and the Railway Protection Force police station are on two sides of the platform, the full responsibility and authority of a railway station is in charge of the station master for the stations with two railway tracks, and the railway superintendent for the railway stations with more tracks. Only for managers
At the age of 18, my father was interviewed and trained as a station master in the railways by the British government. All the higher-ranking officers in the railways were Europeans, what we call British Saips. During the Second World War, all station masters received military training. He was also trained to provide first aid • In 1947, when India became independent, the Railways came under the Government of India. Father got retirement in 1985 after 45 years of railway service and worked at various places in Kerala and Tamil Nadu. Trains come and go.Sweepers and scavengers are at every railway station, so many that the first class and second class waiting rooms on the station platform and on the track are glittering like mirrors. Every time a train comes and goes, the toilets must be cleaned by sweepers and scavengers with phenyl or good-smelling disinfectant. It will be kept in a bottle.............• That habit continues even today🏵️
Toilets are a tent of germs • If a person goes to the toilet, it is necessary for the person to pour disinfectant in the toilet such as Phenyl or Detal in the bottle. I don't know• The second time it feels unbearable• The stench only increases as the hours go by• Many people think that only mine is fragrant and everyone else's is smelly Tiled • All rooms have fans • Windows, ventilators and various colors with designs These are all the facilities provided by the British to respect the authority of the station
We all got four first class railway passes in a year to travel by train all over India • Free family passes for cinema, circus and exhibitions • All newspapers and magazines were brought to the quarters for free • Fruits and vegetables, vegetables and condiments were brought to the quarters for free • All these They are brought to book in the train. • We have experienced it ourselves • Many women workers have been stopped by their mothers for kitchen work • They were Nair women themselves • After staying at home for a long time Mother and I did not like to leave the house on Tuesdays and Fridays. It is a Hindu belief that the prosperity of the house will be destroyed gradually.
In our family, they were also forbidden to do so when they had experience, they could go the next day. We will look at the sutra to see if it is the date or the next day, then the answer will come that the first date is called to sit down • then surrender is done • To check whether the control of the station is being done correctly, officials higher than my father can come in any nearby train like passengers. If a mistake is found in the inspection, the punishment will be transfer or withholding of increment. Therefore, my father was careful to work strictly with the subordinate employees and the policemen of the railway station.
It is the responsibility of the stationmasters to catch beggars, thieves, pickpockets, and those who come to harass women passengers and drive them away from the platform for the safety of the passengers. Let them go, hand them over to the police, get a penalty and let them go. This is the responsibility of the superintendent. Soldiers who come without sufficient documents in the warrant are reported to the police and brought before the magistrate. The headache given to the superintendent is huge • The writing work that follows is very hard • Every minute that remains to leave the train station for whatever reason The responsibility lies with the masters who are in charge of the station • They should give the explanation themselves • Later, when my brother and I got job opportunities in the railways, it was my father who strongly opposed and discouraged us from doing any other work.
{Next blog: Belief in calendars and statues
🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️
Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
PEOPLE'S WELFARE COUNCIL
✴️സർവ്വശക്തൻനമ്മോടൊപ്പമാണു, അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ