theflashnews.blogspot.com

Friday, 30 December 2022

ഒരു വാഹനം വേണം അതെന്തായാൽ എന്താണു പുച്ചയായാൽ അതിലും നല്ലത്









 GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

 Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"






PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.

✴️Almighty is always with us, God also.        Leave a handful of food for the needy relative, the orphan, the wayfarer, the distressed,           the one who asks for help.

✴️If you can't feed a hundred people,try to     feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️


കണ്ണടച്ച് തുറക്കുന്ന തിനും മുമ്പേBefore you close your eyes and open them





🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫🟫

മൂർച്ചയുള്ള വാല് കൊണ്ടു ഒരുകുത്തു കുത്തി രക്ഷപ്പെടുന്ന ജീവികൾ👿 Courtesy: Deutsche WelleTV news, GermanyCreatures that stab each other with sharp tails and escape




 കണ്ണടച്ച് തുറക്കുന്ന തിനും മുമ്പേBefore you close your eyes and open them



⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫⚫

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

 Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"






PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.

✴️Almighty is always with us, God also.        Leave a handful of food for the needy relative, the orphan, the wayfarer, the distressed,           the one who asks for help.

✴️If you can't feed a hundred people,try to     feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️



പദവിയും, പത്രാസും


1️⃣അച്ഛൻ ജോലിയിൽ നിന്നും മാറി നിന്ന കുറച്ചു കാലമൊഴിച്ചു, എൻെറ വിദ്യാഭ്യാസ കാലമൊക്കെ പഠന സമയം കഴിഞ്ഞു   റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന്റെ മുറിയിൽ അച്ഛൻ്റെ കൂടെ തന്നെയാണു ഞാൻ ചിലവഴിക്കുക•  എനിക്കു നല്ല രസമാണു അച്ഛൻ്റെ ഓഫീസ്, നല്ല തിരക്കു നിറഞ്ഞ സ്ഥലം• സദാ ശബ്ദിച്ചു കൊണ്ടിരിക്കുന്ന അഞ്ചാറു ഫോണുകൾ അച്ഛൻ്റെ മേശപ്പുറ ത്തുണ്ടാവും• റെയിൽവേ കൺട്രോൾ റൂമി ലേക്കു ഒരുഫോൺ, അടുത്ത സ്റ്റേഷനുക ളിലേക്കു വിളിക്കാൻ മറ്റൊരു ഫോൺ, സിഗ്നൽമാൻ, ലെവൽക്രോസ്ഗേറ്റുകീപ്പർ എന്നിവരെ വിളിക്കാൻ മറ്റൊന്നു,  സ്റ്റേഷൻ ഇരിക്കുന്ന സ്ഥലത്തെ ആളുകളെ വിളിക്കാൻ  ടെലിഫോൺ എക്സ്ചേഞ്ച് വക മറ്റൊരു ഫോൺ പിന്നെ ധാരാളം മറ്റു ഉപക  രണങ്ങളും ആ മുറിയിൽ ഉണ്ടാകും 🏵️


2️⃣ദക്ഷിണേന്ത്യയിലെ സകല ട്രയിനുകളുടെയും സഞ്ചാര സ്ഥിതി അറിയാൻ കഴിയുന്ന വലിയ ഡിസ്പ്ലേയും മറ്റൊരു മേശയിൽ ഉണ്ട്•  ട്രയിൻ സഞ്ചരിക്കുന്ന ട്രാക്കു, ചുവപ്പും പച്ചയും നിറത്തിൽ നീങ്ങുന്നതും, ട്രയിൻ എത്ര സമയം ലേറ്റാണു എന്നതും ആ ഡിസ്പ്ലേയിലൂടെ അറിയാമായിരുന്നു•  ലെവൽക്രോസിലെ ഗേറ്റ് കീപ്പർ, മാസ്റ്ററിന്റെ മുറിയിൽ വന്നു ബുക്കിൽ ഒപ്പിട്ടു താക്കോൽ വാങ്ങിപ്പോയി വേണം ഓരോ തവണയും ലെവൽക്രോസ് ഗേറ്റ് അടക്കേ ണ്ടതു•  അതിനു ശേഷം മാത്രമേ ആ താക്കോൽ  ഉപയോഗിച്ച്  സിഗ്നൽ പോയിന്റ സ്മാനു സിഗ്നൽ സംവിധാനം പച്ചയോ , ചുവപ്പോ മഞ്ഞയോ ആയി മാറ്റാൻ കഴിയൂ• ഇന്നു ആ സംവിധാനം ഇലക്ട്രോണിക് ആയിട്ടുണ്ടെങ്കിലും,  രേഖാമൂലം ഒപ്പിട്ടു അല്ലാതെ ഒരു സംവിധാനവും ഇപ്പോഴും ചലിക്കുകയില്ല• ട്രെയിൻ  വരുന്നതിനു  അഞ്ചു മിനിറ്റ് മുമ്പും, ട്രെയിൻ സ്റ്റേഷൻ വിട്ടു പോയി അല്പ നേരം കഴിഞ്ഞും അച്ഛൻ പ്ലാറ്റ്ഫോമിൻ്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ  ചുറ്റും പരിശോധിച്ച് പതിയെ നടന്നു  മടങ്ങി വരുന്നതു കാണാം•  അച്ഛനോട് ഒരിക്കൽ ചോദിച്ചു   അച്ഛനെന്തിനാണു ഈ സമയം പരിശോധ നക്കു വെളിയിൽ ഇറങ്ങുന്നതെന്നു? ജോലിക്കാരെ അയച്ചാൽപോരേയെന്നു• അച്ഛൻ പറഞ്ഞു:കേരളാ പോലീസിന്റെ പോലീസ് സ്റ്റേഷനും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ പൊലീസ് സ്റ്റേഷനും പ്ലാറ്റ്ഫോ മിൻ്റെ രണ്ടു ഭാഗത്തായി  ഉണ്ടെങ്കിലും  ഈ റയിൽവേ സ്റ്റേഷൻ്റെ പൂർണചുമതലയും അധികാരവും എനിക്കാണു•   

                  3️⃣രണ്ടു റെയിൽവേ ട്രാക്കു ഉള്ള സ്റ്റേഷനുകളുടെ ചുമതല സ്റ്റേഷൻ മാസ്റ്ററിനും,  അതിലേറെ ട്രാക്കുകൾ ഉള്ള റയിൽവേ സ്റ്റേഷനുകളിൽ റയിൽവേ സൂപ്രണ്ടിനോ, സ്റ്റേഷൻ മാനേജർമാർക്കോ മാത്രമാണു• പതിനെട്ടാം വയസ്സിൽ അച്ഛനെ ഇൻറർവ്യൂ ചെയ്തു  റെയിൽവേയിൽ  സ്റ്റേഷൻ മാസ്റ്റർ ആയി ട്രെയിനിംഗ് നൽകി നിയമിച്ചതു 1937ലെ ബ്രിട്ടീഷ് സർക്കാർ ആയിരുന്നു•   റയിൽവേ യിലെ മുകളിലോട്ടുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം അന്നു ബ്രിട്ടീഷ്കാരായിരുന്നു• അതാ യത്  യൂറോപ്യൻസ് മാത്രമായിരുന്നു•  രണ്ടാം ലോകമഹാ യുദ്ധകാലത്തു സ്റ്റേഷൻ മാസ്റ്റർമാർക്കെല്ലാം മിലിട്ടറി ട്രെയിനിംഗ് ലഭിച്ചിരുന്നു•   റെയിൽവേ സ്റ്റേഷനിൽ അഭയം തേടി വരുന്ന പൊതുജനങ്ങൾക്കു ബോംബാ ക്രമണത്തിൽ നിന്നുള്ള സുരക്ഷയും, പ്രദേശ വാസികൾക്കു  ബോംബ് ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള കിടങ്ങുകൾ കുഴിക്കാനും പരിശീലനം നല്കിയിരുന്നു.  യുദ്ധ കാലത്തു ക്ഷാമം നേരിടുന്ന സമയം തീവണ്ടി വഴി വരുന്ന ധാന്യം, റേഷൻകാർഡ് നോക്കി വിതരണം ചെയ്യാനുള്ള ചുമതലയും മാസ്റ്റർമാരിൽ നിക്ഷിപ്തമായിരുന്നു•  ഒരു റേഷൻകാർഡിൻ്റെ മഹത്വം അറിയാത്ത ധാരാളം കുട്ടികൾ നമുക്കിടയിലുണ്ട്... യുദ്ധവും, ക്ഷാമവും വരുന്ന കാലത്ത്  പൊതുമാർക്കറ്റിൽ ആഹാര സാധനങ്ങൾ കിട്ടുകയില്ല•   റേഷൻകാർഡ് ഇല്ലെങ്കിൽ  പട്ടിണി കിടന്നു ചാവുകയേയുള്ളൂ•   യുദ്ധ കാലത്തു പെട്ടെന്ന് ആക്രമണം വരിക റെയിൽവേ സ്റ്റേഷൻ പോലുള്ള സ്ഥലങ്ങളിൽ ആയിരുന്നു •       

                 4️⃣  പൊതുജനങ്ങൾക്കുള്ള സുരക്ഷ സ്റ്റേഷനകത്തു നൽകാനും, പരുക്കേറ്റവർക്കു പ്രാഥമിക ചികിത്സ നൽകാനും  മാസ്റ്റർമാർക്കു ട്രെയിന്ംഗ്  ഉണ്ടായിരുന്നു • 1947ൽ ഇന്ത്യ    സ്വതന്ത്രമായപ്പോൾ  റയിൽവേയും ഇന്ത്യ ഗവൺമെന്റിന്റെ കീഴിലായി• 1985ൽ 45 വർഷത്തെ   റെയിൽവേ സേവനത്തിന് ശേഷമാണു  അച്ഛൻ റിട്ടയർ ചെയ്തതു•  കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്റ്റേഷനുകളിൽ ജോലിചെയ്തു• റിട്ടയർ ചെയ്തു കഴിഞ്ഞും, വീണ്ടും ഒരു ഏഴു വർഷക്കാലം കൂടി റെയിൽവേ സേവനം നീട്ടി നൽകി•   ട്രെയിനുകൾ വന്നു പോയി കഴിഞ്ഞു   സ്റ്റേഷൻ പ്ലാറ്റ്ഫോമിലും, ട്രാക്കിലും, യാത്ര ക്കാരുടെ ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് വെയിറ്റിംഗ് റൂമുകൾ കണ്ണാടി പോലെ  തിളങ്ങുന്ന തരത്തിൽ ആയിരിക്കാൻ അനവധി, സ്വീപ്പർമാരും (തൂപ്പുകാർ)   സ്കാവഞ്ചേഴ്സും ഓരോ റയിൽവേ സ്റ്റേഷനിലും ഉണ്ട്•  അവർ അവരുടെ ജോലി കൃത്യമായി ചെയ്തുവോ എന്നു അറിയാൻ സ്റ്റേ ഷൻ  ഓഫീസിൽ നിന്നും ഇറങ്ങി പ്ലാറ്റ്ഫോമിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്നു പരിശോധന നടത്തണമായിരുന്നു•  ഓരോ ട്രയിൻ വന്നു പോകുമ്പോഴും    ടോയിലറ്റുകൾ ഫിനൈലോ, നല്ല മണമുള്ള അണുനാശിനിയോ ഉപയോഗിച്ച്  sweeper മാരും scavenger s ഉം   വൃത്തിയാക്കിയിരിക്കണം•  ഇവർ തന്നെ ഞങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിലും വന്നു അണുനാശിനി ഒഴിച്ച് വൃത്തിയാക്കണം•    ക്വാർട്ടേഴ്സ്  ജീവിതം വിട്ടു  സ്വന്തം  വീട്ടിലേക്ക് താമസം ആയപ്പോൾ, ടോയിലറ്റിൽ ഫിനൈലോ, ഡെറ്റാളോ, മണമുള്ള അണുനാശിനിയോ വാങ്ങി വെള്ളവുമായി ചേർത്ത് വലിയ കുപ്പി യിൽ വീട്ടിലെ ടോയിലറ്റിലും സൂക്ഷിച്ചുവച്ച് ഒഴിക്കുന്ന ആ ശീലം കുട്ടികളിലും വളർത്തി 🏵️


                    5️⃣ടോയിലറ്റുകൾ  അണുക്കളുടെ കൂടാരമാണു • ഒരാൾ ടോയിലറ്റിൽ പോയി ഇറങ്ങിയാൽ, കുപ്പിയിലുള്ള  ഫിനൈലൊ, ഡെറ്റാളോ ആ ആൾ തന്നെ ടോയ്‌ലറ്റിനുള്ളിലെ ആ അണുനാശിനി ഒഴിക്കേണ്ടതു  അവശ്യമാണു•  യൂറോപ്യൻ ക്ലോസെറ്റാണെ ങ്കിൽ കൂടിയേ തീരൂ•  ഒഡോനിൽ പോലെ യുള്ളവയുടെ ഗന്ധം  അലർജി യുണ്ടാക്കു മെന്നല്ലാതെ ടോയ്‌ലറ്റിലെ അണുക്കളെ നശിപ്പിക്കുന്നില്ല • മൂത്രമൊഴിച്ചു കഴിഞ്ഞു എത്ര ഫ്ളഷ് ചെയ്താലും ഒന്നു രണ്ടു ചെറു തുള്ളികൾ മതി അരമണിക്കൂർ കഴിഞ്ഞാൽ  ടോയ്‌ലറ്റിൽ ദുർഗന്ധം വരാൻ•  ആദ്യം  പോയ ആൾക്കു സ്വന്തം ദുർഗന്ധം അറിയാനാവില്ല• രണ്ടാമതു പോകുന്നയാൾക്കു അതു അസ്സഹനീയമായ സ്മെൽ തന്നെയാണു•  മണിക്കൂറുകൾ കഴിയുന്തോറും  ദുർഗന്ധം വർദ്ധിച്ചു വരികയേയുള്ളൂ•   എന്റേത് മാത്രം സുഗന്ധവും, മറ്റുള്ളവരുടേതൊക്കെ ദുർഗന്ധമെന്ന ചിന്തയിലാണു ഇന്നു പലരും🌱     റയിൽവേ സ്റ്റേഷനോടു ചേർന്നു ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകൾ എല്ലാം  കരിങ്കല്ലിൽ തീർത്ത വിശാലമായ മുറികളുള്ളവയാണു• ആ മുറികൾ റെയിൽവേ യുടെ ഫസ്റ്റ് ക്ളാസ് വെയിറ്റിംഗ്റൂമിനെപ്പോലെ ചിത്രപ്പണികൾ ചെയ്ത ടൈൽസ് പതിച്ചു മോഡി പിടിപ്പിച്ചവയാണു• ചുവരുകളിലും ഒരു അരയാൾ പൊക്കത്തിൽ ടൈൽസ് പാകിയിരി ക്കും• എല്ലാ മുറികളിലും ഫാനുമുണ്ടാവും• ജനാ  ലകളും, വെൻറിലേറ്ററുകളും ഡിസൈനുകളുള്ള വിവിധ നിറങ്ങളുള്ള കളർ ഗ്ളാസ് പതിച്ചവ യാണു•  സ്റ്റേഷൻ്റെ അധികാരിയെ ആ പരിസരത്തെ നാട്ടുകാർ  ബഹുമാനിക്കാൻ  ബ്രിട്ടീഷ്കാർ, റെയിൽവേ തുടങ്ങിയ ആദ്യകാലം മുതൽ ഒരുക്കിയ സൗകര്യങ്ങളാണവയെല്ലാം•           

                     6️⃣മുദ്രയുള്ള പീക്യാപ്പു, തൂവെള്ള യൂണിഫോമും, തോൾ പട്ടയും തിളങ്ങുന്ന ബ്ളാക്  ഷൂസും യൂണി ഫോമായി നിശ്ചയിച്ചതു ബ്രിട്ടീഷുകാരാണു• ഇന്ത്യയൊട്ടാകെ ട്രെയിനിൽ സഞ്ചരിക്കുവാൻ  വർഷത്തിൽ നാലു ഫസ്റ്റ് ക്ലാസ് റയിൽവേ പാസ് ഞങ്ങൾക്കെല്ലാവർക്കും കിട്ടുമായിരുന്നു, ഒരുസഹായിയെ കൂടെ യാത്രയിൽ കൊണ്ടു പോകാനുള്ള അനുവാദവും ഉണ്ട്• സിനിമ, സർക്കസ്, എക്സിബിഷൻ എന്നിവയുടെ ഫ്രീ  ഫാമിലി പാസ് ക്വാട്ടേഴ്സിൽ കൊണ്ടു തരും• സകലമായ വാർത്താ പത്രങ്ങളും, മാസികകളും ക്വാർട്ടേഴ്സിൽ ഫ്രീയായി കൊണ്ടു തരും, പഴം പച്ചക്കറികൾ, മലക്കറികൾ പലവ്യഞ്ജനങ്ങൾ ഒക്കെ ഇഷ്ടം പോലെ ഫ്രീയായി വീട്ടിലെത്തി ക്കും•  ഇവയെല്ലാം ട്രയിനിൽ ബുക്ക് ചെയ്യാൻ കൊണ്ടു വരുന്നവയാണു•  സ്റ്റേഷൻ മാസ്റ്ററിന്റെ വീടായതിനാൽ ഒരു സന്തോഷത്തിനു ക്വാർട്ടേഴ്സിൽ വാരിക്കോരി ഇട്ടിട്ടു പോകുന്നതാണു ഇവയൊക്കെ•    വാഗണുകളും,  മുൻഗണനകളും, മറ്റു സൗകര്യങ്ങളും വേഗം കിട്ടുന്നതിനാണു  ഈ വക അഡ്ജസ്റ്റ്മെന്റകൾ• ആവശ്യത്തിൽ അധികമായവ പരിസരത്തെ സകല വീട്ടിലും    എത്തിച്ചു കൊടുക്കുകയാണു എൻെറ മാതാവ് ചെയ്യുക•  നിവർത്തിയൊന്നും ഇല്ലാത്ത അർഹതപ്പെട്ടവർക്കും, കൈനീട്ടി ചോദിക്കുന്ന ആവശ്യക്കാർക്കും അല്ലാതെ ഒന്നും ഫ്രീയായി നൽകരുതെന്നു പുണ്യഗ്രന്ഥങ്ങൾ ഉദ്ബോധനം ചെയ്യുന്നു•  അതിൽ സത്യമുണ്ട്• നാം കൊടുക്കുന്നവയുടെ മൂല്യവും, വിലയും  വാങ്ങുന്നവർ അറിയണമെന്നില്ല•  

                           7️⃣ അതിനാൽ നാശമാക്കിയും, പാഴാക്കിയും, നിസ്സാരം പോലെ എറിഞ്ഞു കളയാനാണു ഏറേ സാദ്ധ്യതയുള്ളതു•  അതിനുള്ള പാപവും നമുക്കു തന്നെ വരാം•    നാം അതു സൂക്ഷ്മമായി വിലയിരുത്താ തിരുന്നാൽ  ഒന്നും ഇല്ലായ്മയുടെ ദുർഗ്ഗതി നമുക്കും വരാം•  ഞങ്ങൾക്ക് തന്നെ അതു സ്വന്തം അനുഭവത്തിൽ  നിന്നും ബോദ്ധ്യ മായിട്ടുണ്ടു•  ഏറെ സ്ത്രീ ജോലിക്കാർ അടുക്കള ജോലികൾക്കു എല്ലാക്കാലവും  വീടടക്കം അമ്മ നിർത്തുമായിരുന്നു• അവരൊക്കെ നല്ല നായർ സ്ത്രീകൾ  മാത്രവുമായിരിക്കും•    കുറച്ചു നാൾ വീട്ടിൽ നിന്നിട്ട് ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരാളും വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നതു അമ്മയും ഞങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ല•  നാമൊരു കമ്പനിയിലോ, സർക്കാരിലോ ജോലിക്കു കയറുമ്പോൾ നല്ല നാളും, നല്ല നേരവും നോക്കുന്നതും അതുകൊണ്ടാണല്ലോ•  കുടും ബത്തിലും അവയൊക്കെ  അനുഭവം വന്ന പ്പോൾ അങ്ങനെ ചെയ്യരുതു, അടുത്ത നാൾ പോകാമല്ലോ എന്നു വിലക്കിയിട്ടുണ്ട്•   മലയാള മാസം ഒന്നാം തിയതികളിൽ എന്താവശ്യം വന്നാലും  ഹൈന്ദവ ഗൃഹങ്ങളിൽ ഞങ്ങളാരും പോകുമായിരുന്നില്ല•  അവർക്കതു ഇഷ്ടപ്പെടുകയില്ല എന്നതാണേ കാരണം•  മാത്രമല്ല നമ്മൾ ഒന്നാം തിയതി  ആ വീട്ടിൽ ചെന്നു കയറിയിട്ടാണു അവർ മുടിഞ്ഞു മുള്ളുവച്ചു പോയതെന്നതിനു നാം കാരണ ക്കാർ ആകണ്ടല്ലോ•  ഒന്നാം തിയ്യതികളിൽ   ഇങ്ങോട്ടു വന്നു കയറുന്നതും ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല •  

                    8️⃣ഒരാൾക്ക് വിധിച്ചതേ ഈ പ്രപഞ്ചത്തിൽ നടക്കുകയും, അളക്കുകയും ചെയ്യുള്ളൂ എങ്കിലും മതമേതായാലും ശരി,  ചില വിശ്വാസങ്ങളിലും , ആചാരങ്ങളിലും സത്യമുണ്ടു•എങ്കിലും ചിലർ സൂത്രത്തിൽ നക്ഷത്രം ഏതെന്നു ചോദിച്ചറിഞ്ഞിട്ടു അമ്മ യേയും എന്നെയും ഒക്കെ വീട്ടിൽ വരാൻ  ക്ഷണിക്കുമായിരുന്നു•  നാളെ ഒന്നാം തിയതിയല്ലേ അടുത്ത ദിവസം വരാം എന്നു ഞങ്ങൾ സൂത്രത്തിൽ വലിയാൻ നോക്കും •   അപ്പോൾ മറുപടി വരും ഒന്നാം തിയതി ഇരിക്കാനാ വിളിക്കുന്നതെന്നു• അപ്പോൾ കീഴടങ്ങുകയേ നിവർത്തിയുള്ളൂ •    സ്റ്റേഷൻ്റെ നിയന്ത്രണം കൃത്യമായി നടക്കുന്നുവോ എന്നുള്ള പരിശോധനക്കായി അച്ഛനെക്കാൾ ഉയർന്ന ഉദ്യോഗസ്ഥർ, യാത്രക്കാരെപ്പോലെ  തൊട്ടടുത്ത  ഏതു ട്രയിനിലും വരാം. പരിശോധനയിൽ വീഴ്ച കണ്ടുപിടിച്ചാൽ ട്രൻസ്ഫറോ, ഇൻക്രിമെന്റ് തടയലോ  ഒക്കെയാണു ശിക്ഷ കിട്ടുക•  അതിനാൽ കീഴ് ജീവനക്കാരെകൊണ്ടും, റെയിൽവേ സ്റ്റേഷനിലെ പോലീസ്കാരെക്കൊണ്ടും കർശനമായി പണിയെടുപ്പിക്കാൻ  അച്ഛൻ ശ്രദ്ധിച്ചിരുന്നു• അതിനാൽ ശാപവും കിട്ടിയിരുന്നുവെന്നു പിൽക്കാലത്ത് അച്ചൻ പറയുമായിരുന്നു• യാചകർ പിടിച്ചു പറിക്കാർ, കള്ളന്മാർ,  പോക്കറ്റടിക്കാർ, യാത്രക്കാരായ  സ്ത്രീകളെ ശല്ല്യം ചെയ്യാൻ വരുന്ന വിരുതന്മാരെയും, യാത്രക്കാരുടെ സുരക്ഷക്കായി  പ്ലാറ്റ്ഫോമിൽ നിന്ന് ഓടിച്ചു  വിടേണ്ടതും,  സ്റ്റേഷൻ മാസ്റ്റർമാരുടെ ചുമതലയാണു•        

                      9️⃣പറഞ്ഞിട്ടും കേൾക്കാതെ വരുമ്പോഴാണ് പൊലീസിൻ്റെ സഹായം അവിടെ വരിക•  TTRമാർ ട്രെയിനിൽ നിന്നും  ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിച്ചു കൊണ്ടു വരുന്നവരെ സ്റ്റേഷൻമാസ്റ്റർമാരെ ഏല്പിച്ചു രസീത് വാങ്ങി പോവുകയാണു ചെയ്യുക• അവരെ വെറുതെ വിടാം, പൊലീസിനെ ഏല്പിക്കാം, പെനാൽറ്റി വാങ്ങി വിടാം• അതു സ്റ്റേഷൻമാസ്റ്ററിന്റെയോ സൂപ്രണ്ടിന്റെയോ ചുമതലയാണു•  വാറണ്ടിൽ മതിയായ രേഖകൾ ഇല്ലാതെ വരുന്ന പട്ടാളക്കാരെ  പൊലീസിനെ അറിയിച്ചു മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ശിക്ഷിക്കേണ്ട നടപടി ക്രമങ്ങളും മാസ്റ്ററുടെ തലവേദന വരുത്തുന്നവ തന്നെ•  അതുപോലെ ട്രയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്ന വർ, ട്രയിനിൽ ചാടിക്കേറാൻ ശ്രമിച്ചു ട്രാക്കിൽ വീണു പരക്കേൽക്കുന്നവർ ഒക്കെ  സ്റ്റേഷൻ ചുമതലയുള്ളവർക്കു തലവേദനയാണു• അതിനെ തുടർന്നുള്ള എഴുത്തുകുത്തു ജോലികൾ വളരെ കഠിനമാണു•എന്തു കാരണത്താൽ ആയാലും ട്രെയിൻ സ്റ്റേഷൻ വിടാൻ താമസിക്കുന്ന ഓരോ നിമിഷവും ഉത്തരവാദിത്തം സ്റ്റേഷൻ്റെ ചുമതലക്കാരായ ഉദ്യോഗസ്ഥനാണു•  അവർ എക്സ്പ്ളനേഷൻ നൽകണം•   പിൽക്കാലത്ത് സഹോദരനും, എനിക്കും റയിൽവേയിൽ ജോലി വന്നപ്പോൾ, മറ്റേതു ജോലി ചെയ്താലും റെയിൽവേ ജോലി വേണ്ട എന്നു ശക്തമായി എതിർത്തു നിരുത്സാ ഹപ്പെടുത്തിയതു എൻ്റെ പിതാവായിരുന്നു•           പാളയം നിസാർഅഹമ്മദ്,                        Copy rights©allrights reserved.          GOOGLE statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയതു. 

🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢
R, seen6-sep-24 5.05am
A 5-9-24 10.30am



Translation 

Except for some time when my father was away from work, my entire education period was spent with my father in the railway station superintendent's room.   There will be more than five phones in that office that are always ringing the bell•    One phone for calling the station control room, another for calling the signalman and level crossing gatekeeper, another phone for calling people in the area where the station is located, another phone for telephone exchange and many other devices were in that room.

There will be another very big display on another table where you can know the movement status of all the trains in South India • The track on which the train is moving, the red and green color and how much time the train is late will be known through that display • The gate keeper of the levelcross should come to the master's room and sign the book and get the key every time he leaves the levelcross gate.  • Only after that the signal pointsman can change the signal system to green, red or yellow with that key • Even though today the system is electronic, no system will still move unless it is signed in writing.

Five minutes before the arrival of the train, the train leaves the station and a little later, father checks from one end of the platform to the other and slowly walks back.  It is not enough to send the workers • Then my father told more things.... Even though the police station of the Kerala Police and the Railway Protection Force police station are on two sides of the platform, the full responsibility and authority of a railway station is in charge of the station master for the stations with two railway tracks, and the railway superintendent for the railway stations with more tracks.  Only for managers


At the age of 18, my father was interviewed and trained as a station master in the railways by the British government. All the higher-ranking officers in the railways were Europeans, what we call British Saips. During the Second World War, all station masters received military training.  He was also trained to provide first aid • In 1947, when India became independent, the Railways came under the Government of India.  Father got retirement in 1985 after 45 years of railway service and worked at various places in Kerala and Tamil Nadu.  Trains come and go.Sweepers and scavengers are at every railway station, so many that the first class and second class waiting rooms on the station platform and on the track are glittering like mirrors.  Every time a train comes and goes, the toilets must be cleaned by sweepers and scavengers with phenyl or good-smelling disinfectant.  It will be kept in a bottle.............• That habit continues even today🏵️

Toilets are a tent of germs • If a person goes to the toilet, it is necessary for the person to pour disinfectant in the toilet such as Phenyl or Detal in the bottle.  I don't know• The second time it feels unbearable• The stench only increases as the hours go by• Many people think that only mine is fragrant and everyone else's is smelly  Tiled • All rooms have fans • Windows, ventilators and various colors with designs  These are all the facilities provided by the British to respect the authority of the station

We all got four first class railway passes in a year to travel by train all over India • Free family passes for cinema, circus and exhibitions • All newspapers and magazines were brought to the quarters for free • Fruits and vegetables, vegetables and condiments were brought to the quarters for free • All these  They are brought to book in the train.  • We have experienced it ourselves • Many women workers have been stopped by their mothers for kitchen work • They were Nair women themselves • After staying at home for a long time  Mother and I did not like to leave the house on Tuesdays and Fridays. It is a Hindu belief that the prosperity of the house will be destroyed gradually.

In our family, they were also forbidden to do so when they had experience, they could go the next day.  We will look at the sutra to see if it is the date or the next day, then the answer will come that the first date is called to sit down • then surrender is done • To check whether the control of the station is being done correctly, officials higher than my father can come in any nearby train like passengers.  If a mistake is found in the inspection, the punishment will be transfer or withholding of increment. Therefore, my father was careful to work strictly with the subordinate employees and the policemen of the railway station.

It is the responsibility of the stationmasters to catch beggars, thieves, pickpockets, and those who come to harass women passengers and drive them away from the platform for the safety of the passengers.  Let them go, hand them over to the police, get a penalty and let them go. This is the responsibility of the superintendent. Soldiers who come without sufficient documents in the warrant are reported to the police and brought before the magistrate.  The headache given to the superintendent is huge • The writing work that follows is very hard • Every minute that remains to leave the train station for whatever reason  The responsibility lies with the masters who are in charge of the station • They should give the explanation themselves • Later, when my brother and I got job opportunities in the railways, it was my father who strongly opposed and discouraged us from doing any other work.

{Next blog: Belief in calendars and statues



🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢🟢

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

 Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"







PEOPLE'S  WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ

Thursday, 29 December 2022

If the conditions are too bad for the plane to land, a go-around is required

വിമാനത്തിനു ലാൻഡ് ചെയ്യാൻ സാഹചര്യം മോശമാണെങ്കിൽ ഒരു ഗോഎറൗണ്ട് തന്നെയാണു വേണ്ടതു    If the conditions are too bad for the plane to land, a go-around is required
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟩🟩🟩🟩🟩🟩🟩
 പൂച്ച അഴിയെണ്ണുകയാണു.......

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵
കുണുങ്ങി കുണുങ്ങി ആരാ നടക്കുന്നത് 

,🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
 
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

Wednesday, 28 December 2022

Vacant



2️⃣


                           





                        



                             

ഇപ്പഴത്തെ പിള്ളാർക്ക് സകല കാര്യങ്ങളും നന്നായറിയും

 7-2-2023 ൽ തുർക്കിയിലും സിറിയയിലും ഉണ്ടായ 7.8 ശക്തമായ ഭൂചലനത്തിൽ തകർന്നടിഞ്ഞ ഉയർന്ന മന്ദിരങ്ങൾ 




🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

ഇപ്പഴത്തെ പിള്ളാർക്ക് സകല കാര്യങ്ങളും നന്നായറിയും


 🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🟩🟩🟩🟩🟩🔵🟩🟩

 ആഹാരം എങ്ങനെ ദഹിക്കും എന്നറിയില്ലെങ്കിൽ ഇതു നോക്കിയാൽ മനസ്സിലാവും 


💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌







🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑





🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

wordpress.com ലും Twitter.com ലും Blogger.comലും ഫേസ്ബുക്കിലും  2015 ൽ പ്രസിദ്ധീകരിക്കപ്പെട്ടതു🕹️

♦️ബ്ളോഗിൽ ഏറെ റിഡർ ഷിപ്പു നേടിയതാണു ഇവ♦️
Listen on YouTube ..........

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.



ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.


























പ്ളയറിനു വന്ന അസുഖം..





ഫുഡ് ബോൾ പ്ളയറിനു  വന്ന   സുഖമാണു.. ഇനി പിടിച്ചാൽ കിട്ടില്ല 


😪😪😪😪😪⬜😪😪⬜⬜⬜⬜⬜⬜⬜😪
 
ഇങ്ങനെയും അസുഖങ്ങൾ മനുഷ്യർക്കു വരും. ഒരു വിരൽ മാത്രം സ്റ്റക്കായിപോകും.

കർക്കിട വാവ് പ്രേംനസീർ

 കർക്കിടകവാവു മരണപ്പെട്ടവരെ ഒർക്കാനുതകുന്ന പിതൃതർപ്പണതിന്റെ പുണ്ണ്യ ദിനങ്ങളാണു .കുട്ടിക്കാലത്തേക്ക് ഒരു തിരിഞ്ഞു പോക്ക് അത്രയേയുള്ളൂ.എഴുപതുകളിൽ മലയാളികളിൽ ആർക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന പ്രസിദ്ധിയുടെയും, ആഡംബരത്തിന്റെയും അന്നത്തെ ആധുനിക സൗകര്യങ്ങളൊക്കെ ഉള്ള ഔന്നധ്യത്തിൽ നിൽക്കുന്ന ഒരാളുടെ മദ്രാസിലുള്ള വീട്ടിലേക്കു എന്റെ  ബാല്യകാല സ്മരണകൾ ചെന്നു നിൽക്കുന്നു ..നന്നേ ചെറുപ്പത്തിൽ കുറച്ചുനാളുകൾ അവിടെ കഴിയാൻ സാധിച്ച മധുരമൂറുന്ന ഒർമകൾ ....മദ്രാസ് എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ ഞാനും മാതാപിതാക്കളും സഹോദരങ്ങളുമായി തീവണ്ടി യിറങ്ങുമ്പോൾ തന്നെ കറുത്ത കൂളിംഗ് ഗ്ലാസ്സും വെള്ളപാന്റുസും ,വെള്ള അരകൈ ഷർട്ടും ധരിച്ച ഒരു സുമുഖൻ ഞങ്ങളെയും കാത്തു ആ റെയിൽവേ സ്റ്റേഷനിൽ നില്കുന്നുണ്ടായിരുന്നു .കുശലാ ന്വേഷണങ്ങൾക്ക് ശേഷം അദ്ദേഹം വന്ന കാറിൽ ഞങ്ങളെയും കൂട്ടി ഈ ഫോട്ടോയില് കാണുന്ന വീടിലേക്കാണ് പോയതു .വിശാലമായ പൂന്തോട്ടവും കടന്നു പോർട്ടിക്കോയിലാണ് ആ വാഹനം ചെന്നു നിന്നത് .ആ ഇരുനില വീടിന്റെ പൂമുഖത്തേക്ക്‌ കയറാനായി മൂന്ന് പടിക്കെട്ടുകളുണ്ടായിരുന്നു .പൂമുഖത്തു നാലഞ്ചു ചൂരൽ കസാലകള് ഉണ്ടായിരുന്നു. വലതുഭാഗത്ത്‌ പ്രമുഖ നടനായ മുത്തയ്യാ സാറിന്റെ മുറിയാണു. പൂമുഖം കടന്നു ഉള്ളിലേക്ക് ചെന്നാൽ ഷോ കേസ്സിൽ നിറയെ അന്നത്തെ  ഹരമായിരുന്ന
 ബ്രിട്ടാനിയ എൻസ്സൈ ക്ലോ പീടിയയുടെ സകലവോള്ള്യങ്ങളും സ്വർണ ലിപിയുള്ള പുറം ചട്ടയോടെയിരിക്കുന്നു .വിവിധ ചിത്രങ്ങളും,കളിക്കോപ്പുകളും കൊണ്ടു ആ ഷോ കേസ്സിനെ ഭംഗിയാക്കിയിട്ടുമുണ്ട് .അന്നത്തെ ആധുനികമായ സോഫസെറ്റികൾ കൊണ്ടു ആ മുറിയെ വളരെ ഭംഗിയിലു ആഡംബരമാക്കിയിരിക്കുന്നു .ആ മുറി കടന്നാല് ഇടതുഭാഗത്ത്‌ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ്സ്‌ ,വലതു ഭാഗത്ത്‌ കിച്ചണ്‍ .നേരെ ഉള്ളതു അധികം വലിപ്പമില്ലാത്ത ദീർഖ ചതുരാ കൃതിയിലുള്ള  ഡൈനിംഗ് റൂം.ആ  ഹാളി ലിരുന്നു ഗ്രില്ലുകളിലൂടെ പുറത്തേക്കു നോക്കിയാല് കാണാവുന്നത്‌ വിവിധ നിറങ്ങളുള്ള മനോഹരമായ പനിനീർപൂക്കള് വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടം .മുകള് നിലയിലേക്ക് കയറിയാൽ അതി മനോഹരമായ ബെഡ്റൂമുകൾ .  ആ വീട്ടിൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ പല പ്രഭാതങ്ങളിലും ആ വീട്ടിന്റെ ഗ്രഹ നാഥനോടൊപ്പമുള്ള ശിവജിഗണേശന്റെ ഉച്ചസ്ഥായിയിലുള്ള നർമ്മ സംഭാഷണം കേട്ടാണ് ഉറക്കം ഉണർന്നിരുന്നത് . മുഖം കഴുകി പൂമുഖത്തേക്ക്‌  എത്തുമ്പോള് എനിക്ക് അദേഹത്തെ  എന്നും കാണാൻ ആകുമായിരുന്നു . ആ വീട്ടിലെ ഗ്രഹനാഥ വിളമ്പി തന്നിരുന്ന ഭക്ഷണത്തിന്റെ രുചിയും --ഊണു കാലം ആവുമ്പോഴേക്കും  മിന്നി തിളങ്ങുന്ന മജിനുവിന്റെ വേഷത്തില് ഞങ്ങൾക്കായി ഓടിവന്നു എന്നെ അടുത്തിരുത്തി ചോറുരുള വാരി തരുന്ന ആ ഗ്രഹനാഥനെയും ഞാൻ ഇന്ന് തെളിവോടെ ഓർക്കുന്നു .മദ്രാസ് പട്ടണത്തിലെ മൂർ മാർക്കറ്റില് കൊണ്ടുപോയി ബെൽറ്റും ,പാക്കീസ എന്നു എഴുതിയിട്ടുള്ള പെർസ്സും വാങ്ങി തന്ന ആ ഗ്രിഹ നാഥനെ ഞാൻ എങ്ങനെ ഒർക്കാതിരിക്കും ..ഗ്രിഹനാഥൻ ഭാര്യയോട്  ഉച്ചത്തിൽ സംസാരിക്കുമ്പോൾ അവരുടെ അടുക്കൽ ചെന്നു നിന്നു ഒന്നും മനസ്സിലാക്കാൻ ആവാതെ അന്തം വിട്ടു നിന്നുപോയ ചെറുപ്പം  ഇന്നു  ഞാൻ ഓർക്കുന്നു (*ആ ഗൃഹനാഥൻ ആ പ്ലിമത് കാറിൽ ചാരിനില്കുന്നയാളാണ് ....പിന്നിലുള്ളതു കുറച്ചു നാളുകൾ എന്റേയും കുടുംബത്തിൻ്റേയും പാദസ്പർശമേറ്റ  വീടും പരിസരവും *)

Tuesday, 27 December 2022

Everyone has problems and it is essential to learn to share them

 


🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲🧲

എല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്, അവ പങ്കിടാൻ പഠിക്കേണ്ടത് അത്യാവശ്യമാണ്.  വേദന മറയ്ക്കുന്നതിന് വളരെയധികം ഊർജ്ജം ആവശ്യമാണ്;  അത് പങ്കിടുന്നത് വിമോചനമാണ്.  ~ കാർലി സൈമൺ  “Everyone has problems and it is essential to learn to share them.  It takes a lot of energy to hide the pain;  Sharing it is liberating.  ~ Carly Simon



🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

രാജ് കപൂർ, നർഗീസ് സിനിമ കാണാൻ 1951ൽ തീയേറ്ററിലെ തിരക്കു. സിനിമ ആവാര, സ്ഥലം ഇസ്താംബൂൾ(ടർക്കി) Crowd in the theater in 1951 to watch Raj Kapoor and Nargis movie.  Movie Awara, Location Istanbul(Turkey)


,🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥




Income Tax Notice: Big news! Tax notice will come for these 5 cash transaction,

 


Income Tax Notice: Big news! Tax notice will come for these 5 cash transaction, check rule of income tax

👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹

The Income Tax Department has become very cautious about cash transactions these days. In the last few years, the Income Tax Department has tightened the rules for cash transactions for the general public on various investment platforms like banks, mutual fund houses, broker platforms, etc.

Please tell that there are many such transactions, which are monitored by income tax. If you do large cash transactions with banks, mutual funds, brokerage houses and property registrars, they have to inform the Income Tax Department. Let us know about 5 such transactions, which can put you in trouble.

1 Bank Fixed Deposit (FD):

If you deposit Rs 10 lakh or more in FD once or more than once in a year, the Income Tax Department may ask you about the source of the money. In such a situation, if possible, deposit most of the money in FD through online medium or through cheque.

2 Bank savings account deposits:

If a person deposits Rs 10 lakh or more in cash in one account or more than one account in a financial year, the Income Tax Department can question the source of the money. The maximum limit in current accounts is Rs 50 lakh.

3 Payment of credit card bill:

Many times people also deposit credit card bill in cash. If you deposit more than Rs 1 lakh in cash as a credit card bill at one go, then the Income Tax Department can question you. On the other hand, if you pay a credit card bill of more than Rs 10 lakh in cash in a financial year, you can also be asked about the source of the money.

4 Property Transaction:

If you do a big transaction in cash with the property registrar, then its report also goes to the Income Tax Department. If you buy or sell a property worth Rs 30 lakh or more in cash, then the information will go to the Income Tax Department on behalf of the property registrar.

5 Purchase of Shares, Mutual Funds, Debentures and Bonds:

If you do large cash transactions in shares, mutual funds, debentures and bonds then you may face problems. Cash transactions in such instruments can be done only up to a maximum of Rs 10 lakh in a financial year. So if you have any plan to invest money in any of these, then the first thing to keep in mind is that you do not have to use large amounts of cash.

,🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

മറ്റുള്ളവരുടെ മനസ്സ്കൂടി കീഴടക്കണമെങ്കിൽ


👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿

"എന്റെ മനസ്സിന് അത് സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ, എന്റെ ഹൃദയത്തിന് അത് വിശ്വസിക്കാൻ കഴിയുമെങ്കിൽ - എനിക്ക് അത് നേടാൻ കഴിയും.  ~ മുഹമ്മദ് അലി കാഷ്യസ് മാഴ്സ് ലസ് ക്ളേ   "If my mind can conceive it, if my heart can believe it-then I can achieve it.' ~ Muhammad Ali Cassius Marcellus Clay Jr

 


🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

ഇത്രയും ഉയരത്തിൽ ആട്ടിവിട്ടാൽ ചെറിയ കുട്ടികൾ ക്കു സഹിക്കാൻ കഴിയില്ല അതു പൊട്ടി വീണിരുന്നുവെങ്കിലോ.. ഇരുമ്പാണു. അതിനെ വിശ്വസിക്കാൻ കൊള്ളില്ല. തുരുമ്പു കയറിയിട്ടുണ്ടെങ്കിൽ അറിയാനാവില്ല.. ഇത്തരം തന്തമാർ ചൊറിയുമ്പോൾ അറിയും  If it is thrown from such a height, small children cannot bear it.  It is not to be believed.  You can't know if it is rusted.. You will know when these wires scratch




👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽

Sunday, 25 December 2022

Leopards are good at climbing trees



😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵

പുള്ളിപ്പുലികൾക്ക് മരങ്ങളിൽ കയറാൻ നല്ല കഴിവാ.. പിൻവലിക്കാവുന്ന നഖങ്ങൾ, താഴ്ന്ന ഗുരുത്വാകർഷണം. ഭാരം മുകളിലേക്ക് വലിക്കാൻ ശക്തമായ തോൾ മുൻകാലുകളും.  പ്രഗത്ഭരായ മലകയറ്റക്കാർ എന്ന നിലയിൽ,  ഭക്ഷണം തേടാൻ ഇവ മരങ്ങളെ ലാഡറായി ഉപയോഗിക്കുന്നു  Leopards are good at climbing trees..retractable claws, low gravity.  Strong shoulders and front legs to pull the weight up.  As skilled climbers, they use trees as ladders to search for food


 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഋതുക്കൾ മാറിമറിഞ്ഞു വരുമ്പോൾ വൃക്ഷങ്ങൾ വ്യത്യസ്ത മായ രീതിയിൽ പ്രതികരിക്കുകയും വസന്തം, ശരത്, ഗ്രീഷ്മം, ഹേമന്തം  അങ്ങനെ കാലങ്ങൾ മാറി മറിയുകയും ചെയ്യുന്നു.. വൃക്ഷങ്ങൾ ക്കു വരുന്ന മാറ്റം വരയിലൂടെ നിങ്ങൾക്ക് കാണാം

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ankle pain after playing basketball.



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

The Thompson test examines the integrity of the Achilles tendon by squeezing the calf. It is performed as a clinical test to identify the presence of a complete Achilles ruptur

തോംസൺ ടെസ്റ്റ് കണങ്കാൽ വണ്ണയെ ഞെക്കി അക്കില്ലസ് ടെൻഡോണിന്റെ സമഗ്രത പരിശോധിക്കുന്നു.  പൂർണ്ണമായ അക്കില്ലസ് വിള്ളലിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള ഒരു ക്ലിനിക്കൽ പരിശോധനയായാണ് ഇത് നടത്തുന്നത്.


 👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿



👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿

കുണുങ്ങി കുണുങ്ങി നടക്കരുതെന്നു വളരെ മുൻപേ പറഞ്ഞിരുന്നു




🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑



,🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑
 
🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

Friday, 23 December 2022

The snake was pulled off the plane in Malaysia. free traveller



,🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺



മലേഷ്യ യിൽവിമാനം അടിയന്തിരമായി ഇറക്കിവലിച്ചെടുത്ത പാമ്പാ. ഫീ സഞ്ചാരി.  The snake was pulled off the plane in Malaysia.  free traveller



 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

കാർ ഗാരേജിന്റെ വാതിൽ ശരിയാക്കുന്നതിനിടെ വലിയ ഏണിമറിഞ്ഞ അമ്മയെ സഹായിക്കാൻ ഓടിയെത്തിയ കൊച്ചുകുട്ടിയാണ് ഇന്നത്തെ താരം. വലിയ ഗോവണി തനിയെ ഉയർത്താൻ ആ കുഞ്ഞിനു കഴിഞ്ഞു എന്നതാണു അതിശയം - The hero of the day was the little boy who ran to help his mother, who was stuck in the air while fixing the garage door. He was able to lift the big ladder by himself




🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺,🥺🥺🥺🥺🤳🥺🥺🥺🥺

Thursday, 22 December 2022

ഇതാ വന്നിരിക്കുന്നു അടുത്ത ക്ളേ..Here comes the next c



🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

എനിക്കു പണ്ടു കണക്കു അറിയില്ലായിരുന്നു ഇപ്പ മനസ്സിലായി,,🍃 I didn't know math before, now I understand


 


ഇതാ വന്നിരിക്കുന്നു അടുത്ത ക്ളേ..Here comes the next clay


🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

💡സ്വന്തം മാതാപിതാക്കളുടെയും, കുടുംബത്തിലെയും സ്റ്റാൻഡേർഡു വച്ച് എല്ലാവരേയും അളക്കരുതു💡

വൈദ്യുതി ഉൽപാദിപ്പിച്ചു, വിതരണം ചെയ്യുക, അതു വഴി ഉപഭോക്താക്കളിൽ നിന്നു കിട്ടുന്ന പണം സർക്കാരിന്റെ മെച്ചപ്പെട്ട വൈദ്യുതി സേവനങ്ങൾക്കു ഉപയോഗിക്കുക എന്നതാണു KSEBയുടെ പ്രധാന ലക്ഷ്യം💫  

            2️⃣ഒരു മണിക്കൂറോ അതിനു മുകളിലോ ഉപഭോക്താക്കൾക്ക് വൈദ്യുതി തടയപ്പെട്ടാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും, ഉപഭോക്താക്കൾ ക്കുണ്ടാകുന്ന നഷ്ടവും, ഖജനാവിനുണ്ടാകുന്ന ഭീമമായ നഷ്ടം തന്നെ🗨️അതിനാൽ വൈദ്യുതി തടസ്സപ്പെടാതെ നോക്കാൻ ഉന്നത ഉദ്യോഗ സ്ഥരും, KSEBയും വിജിലൻസ്‌ ഉദ്യോഗസ്ഥരും, പ്രത്യേക നിഷ്കർഷ സദാ പുലർത്തും !!! വൈദ്യുതി തടസ്സപെട്ട എൻ്റെ വീട്ടിനു സമീപ ത്തെ റോഡിൽ  15മിനിറ്റിനകം വൈദ്യുതി പുന: സ്ഥാപിക്കാൻ ഒരു post ൻെറ കീഴെയും മേലെ യുമായി നിരവധി  ഇലട്രിസിറ്റി ലൈൻമാൻ മാരാണു പണിയെടുത്ത് പത്തു മിനിറ്റിനകം വൈദ്യുതി പുന:സ്ഥാപിക്കുന്നതു🗨️ അതു VVIP ഏരിയാ ഒന്നുമല്ല🗨️ എമർജൻസിയിലേക്ക് ഞാൻ വിളിച്ചു പറഞ്ഞതേള്ളൂ🗯️ശക്തമായ പ്രതികരണ ശേഷിയുള്ള  ഉപഭോക്താവ് emergency സെല്ലിലേക്കു Complaint mail ചെയ്തതിൻെറ പ്രതിഫലനമാണു ഈ ചിത്രത്തിൽ കാണുന്നതു🗯️മറ്റൊരു ഉൾപ്രദേശ ത്തേക്കു, സിറ്റി വിട്ടു മകളുടെ അടുത്തേക്ക് ഞാൻ താമസത്തിനു വന്ന ആദ്യ നാളുകളാണു മുകളിലുള്ള ഈ ചിത്രം കാണുമ്പോൾ എനിക്കു ഓർമ്മ വരുത്തുന്നതു🖊️ആ പ്രദേശത്തുള്ള വരെ എനിക്കറിയില്ല, അവർക്കു എന്നേയും 🗨️ അല്പനാൾ കഴിഞ്ഞപ്പോൾ എന്നെ പറഞ്ഞാൽ എല്ലാവർക്കും തിരിച്ചറിയുന്ന സ്ഥിതിയായി 🗨️ 
 വീട്ടിലെ അംഗങ്ങൾക്ക് അഡ്രസ്സ് വേണം🗨️ കോർപ്പറേഷൻ ഓഫീസിൽ റെസിഡന്റ്സ്  സർട്ടിഫിക്കറ്റിനായി ചെന്നു🗨️പത്തു മിനിട്ടിനകം ശരിയായി കിട്ടി🗨️ പക്ഷേ  മലയാളസർട്ടിഫി ക്കറ്റ് പല രാജ്യത്തും സ്വീകാര്യമല്ല 🗨️ KSEBടെ ഒർജിനൽ ബിൽ മതി😡
            
                      3️⃣ ഒരു applicationനും എഴുതി ഇലട്രിസിറ്റി ഓഫീസിലേക്ക് പോയി🗨️ ഏ.ഇ ടെ  മുറിയുടെ ഹാഫ് ഡോർ തുറന്നു അകത്തു കയറി🗨️ ഒരു സ്ത്രീയാണു എ.ഇ 🗨️വേറെയും ആളുകൾ വിവിധ ആവശ്യവുമായി അവരുടെ മുറിയിലുണ്ടു🗨️ എൻ്റെ application വാങ്ങി നോക്കിയിട്ട് പറഞ്ഞു 🗨️ ഒരിക്കൽ കംപ്യൂട്ടർ റെക്കോഡിൽ എഴുതി ചേർത്ത വിവരങ്ങൾ ഇനി മാറ്റാൻ പറ്റില്ല🗨️  കോർപ്പറേഷൻ ഓഫീസിൽ നിന്നും വേണ്ട രേഖ കൾ കൊണ്ടു വന്നിട്ടുണ്ടെന്നു ഞാൻ പറഞ്ഞു🗨️ അതൊന്നും പോരാത്രേ🗨️ ഇലട്രിസിറ്റി ഓഫീസിൽ വിവിധ ആവശ്യങ്ങളുമായി വരുന്ന വരോടെല്ലാം ആ പെണ്ണും പിള്ള ചാടി കടിക്കുകയാണു🗨️എനിക്കു ചിരിവന്നു🗨️ഹാഫ് ഡോർ തുറന്നു പുറത്തേക്കിറങ്ങിയ ഞാൻ  സൂപ്രണ്ടിനെ സമീപിച്ചു🗨️ അയ്യാളുടെ അടുത്തിരുന്ന പബ്ലിക് റിലേഷൻ ഓഫീസറും കൂടി ചേർന്നു എൻ്റെ അപേക്ഷ വായിച്ചു നോക്കിട്ടു പറഞ്ഞു... സാറേ ആ പെണ്ണും പിള്ളക്കു ചൊരുക്കാണു🗨️ സാറിന്റെ പഴയ പേപ്പറുകൾ റെക്കാർഡ് റൂമിൽ നിന്നും എടുത്തു തിരുത്തിയിട്ടു, കംപ്യൂട്ടറിൽ വേണ്ട മാറ്റം വരുത്തിയാൽ മതീല്ലോന്നു ആ രണ്ട് ഉദ്യോഗസ്ഥരും എന്നോടു പറഞ്ഞു🗨️ അതൊന്നു applicationൽ  എഴുതി  സൈൻ ചെയ്തു തരാമോന്നു ഞാനാ ഉദ്യോഗസ്ഥരോട് ചോദിച്ചു 🗨️അവർ അങ്ങനെ ചെയ്തു തന്നു 🗨️ ഞാനാ applicationനും കൊണ്ടു എ ഇ എന്ന ആ പെണ്ണും പിള്ളയുടെ മുറിയിലേക്ക് ചെന്നു 🗨️  application വായിച്ചു നോക്കിയ ശേഷം എന്നെയും കൂട്ടി റൂമിനു പുറത്തേക്ക് വന്നു🗨️ 
                     
                                     4️⃣ആ രണ്ട് ഉദ്യോഗസ്ഥരു ടെയും മുഖത്തു നോക്കി അവൾ ഉച്ചത്തിൽ ദേഷ്യപ്പെട്ടു 🗨️ ഞാനാണോ നിങ്ങളാണോ ഈ ഓഫീസിൻ്റെ മേലധികാരി? സാങ്കേതിക കാരണങ്ങളാൽ ഒരപേക്ഷ ഞാൻ നിരസിച്ചാൽ അതു അനുവദിച്ചു റിപ്പോർട്ട് എഴുതാൻ നിങ്ങളൊക്കെ ആരു? ഇതുവഴി എന്തെങ്കിലും ക്വറി വന്നാൽ ഉത്തരം പറയേണ്ടതു ഞനാണു 🗨️ലൈൻമാൻമാരുൾപ്പടെ മറ്റ് ധാരാളം സ്റ്റാഫുകൾ ഉള്ള ഓഫീസാണിതു🗨️അവരെല്ലാവരും നിശബ്ദരായി കേട്ടുനിന്നു  🗨️ ഈ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരും എൻ്റെയും മറ്റുള്ള കോവർക്കഴ്സിൻ്റെയും മുന്നിൽ വിളറി, വെളുത്തു,നാറി,നാമാവശേഷമായി ഇളിഭ്യരായി🗨️അവൾ വന്ന സ്പീഡിൽ ചാടിതുള്ളി ഹാഫ് ഡോർ തള്ളിത്തുറന്നു അവളുടെ മുറിയിലേക്ക് പോയി🗨️ നിങ്ങളൊക്കെ സർക്കാർ ജീവനക്കാരല്ലേ, നമ്മുടെ വീട്ടിൽ നിൽക്കുന്ന വീട്ടു വേലക്കാരോട് പോലും, നാം മര്യാദ വിട്ടു ഇങ്ങനെ സംസാരിക്കില്ലല്ലോന്നു ആ രണ്ട് ഉദ്യോഗസ്ഥരേയും ആശ്വസിപ്പിച്ചു കൊണ്ടു ഞാൻ പറഞ്ഞു 🗨️ അപ്പോൾ അവിടെ ഓഫീസിൽ ഉണ്ടായിരുന്ന മറ്റു സ്റ്റാഫുകൾ എൻ്റെ സമീപത്തേക്ക് എണീറ്റ് വന്നു🗨️ ഒരു പാവം പത്രക്കാരനാണെന്നു ആ ജീവനക്കാരെ ഞാൻ ബോദ്ധ്യപ്പെടുത്തി🗨️ ചുറ്റും കൂടിയ ആ ഉദ്യോഗസ്ഥർക്കു ആവേശമായി 🗨️അവർ പറഞ്ഞു:- ഈ എ.ഇ സ്ത്രീയുടെ സ്വഭാവം സ്റ്റാഫിനോടും, പൊതുജനങ്ങളോടും ഇങ്ങനെ തന്യാ സാറേ,അവൾ ഇങ്ങനെ കാണിക്കുന്നതു "മുൻഗണന"ക്കാരിയായതു കൊണ്ടാണു🗨️        

                              5️⃣രണ്ട് മൂന്നു കേസ്സുകൾ അവളുടെ സർവ്വീസിൽ ഉണ്ടെന്ന അവളുടെ ഔദ്യോഗിക രഹസ്യങ്ങൾ കൂടി ആ സഹപ്രവ ർത്തകർ ആവേശത്തോടെ എനിക്കു പറഞ്ഞു തന്നു🗨️!!!ശരി, നാളെ വരാമെന്നു ആ ഉദ്യോഗസ്ഥരോട് നമസ്കാരവും പറഞ്ഞു ഞാൻ ആ KSEB ഓഫീസ് പടികളിറങ്ങി........ 🗨️ ഞാൻ ഏറെ ആലോചിച്ചു 🗨️ ഇവൾക്ക് മുകളിൽ  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉണ്ട്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉണ്ട്, ചീഫ് എഞ്ചിനീയർണ്ടു🗨️പട്ടം വൈദ്യുതി ഒഫീസിൽ ചെന്നാൽ ഇനിയും ഉന്നതർ ഉണ്ട്🗨️എൻ്റെ മാദ്ധ്യമ സൗഹൃദങ്ങൾക്കു അടുപ്പമുള്ള കെ.എസ്സ്. ഇ.ബി ചെയർമാനും, അതിനു മുകളിൽ വകുപ്പ് മന്ത്രിയും, അദ്ദേഹത്തിന്റെ സറ്റാഫുകളമുണ്ടു.. ആരെ വേണമെങ്കിലും എന്റെ application നിൽ  ഒരു അനുകൂല ഉത്തരവു വാങ്ങാനായി സമീപിക്കാൻ എനിക്കും കഴിയും🗨️ പക്ഷേ ഇതൊരു ചീള് കേസ്സാണു🗨️  ഇലട്രിസിറ്റി പോസ്റ്റിൽ ഒരു സ്ട്രീറ്റു ലൈറ്റ് അനുവദിക്കാണതു പോലുള്ള ചീള് കേസ്🗨️അതിനെങ്കിലും വേണം10 താമസക്കാരുടെ ഒപ്പും, സഹകരണവും, ഒത്തൊരുമയും റോഡ് മുഴുവൻ പട്ടിശല്ല്യം, നിരന്തരം കള്ളന്മാരുടെ ശല്യം എന്നൊക്കെയുള്ള പരാതി എഴുത്തും🗨️
എന്താണു വേണ്ടതെന്നു ഗഹനാമായി ആലോചിച്ചു🗨️ കടിച്ച പാമ്പിനെ കൊണ്ടു വിഷമിറക്കിപ്പിക്കുകയാണു ഏറ്റവും എളുപ്പവഴിയെന്നു മനസ്സ് ഉപദേശിച്ചു 🗨️ നാളെ അവളെ കാണാനും, പറയേണ്ടവയും, സംസാരി ക്കേണ്ടവയുമൊക്കെ step by step ആയി ഹോം വർക്ക് ചെയ്തു🗨️ മനസ്സിൽ എഴുതി വച്ചു🗨️ 

                                6️⃣രാവിലെ പത്തുമണിക്ക് തന്നെ ഓഫീസിലെത്തി 🗨️ ഹാഫ് ഡോറിനു മുകളിലൂടെ എത്തി നോക്കി🗨️അവളുണ്ടു🗨️ അകത്തേക്ക് കയറി🗨️ അവളുടെ മുന്നിലെ കസേരയിൽ  ഇരിക്കാമോന്നു ചിരിച്ചു കൊണ്ടു ആരാഞ്ഞു 🗨️ അവളുടെ മറുപടിക്കു കാത്തിരിക്കാതെ കസേരയിലിരുന്നു ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഐ ഡി കാർഡ് എടുത്തു മേശപ്പുറത്ത് വച്ചു 🗨️ അവളതെടുത്തു വായിച്ചു.... പ്രസ് കാർഡ്.... പാളയം നിസാർ അഹമ്മദ്, ചീഫ് ഓഫ് ബ്യൂറോ🗨️ കാർഡ് തിരിച്ചു പിൻ വശം വായിച്ചു 🗨️ ഗവൺമെന്റ് ഓഫ് ഇന്ത്യ പിന്നെ അശോക സ്തംഭം🗨️ ഓഫീസ് ഓഫ് ദ രെജിസ്റ്റാർ ഓഫ് ന്യൂസ് പേപ്പർ ഫോർ ഇന്ത്യ.... മുക്കും മൂലയും വരെ വായിച്ചിട്ട് ഐഡി കാർഡ് മടക്കി തന്നു🗨️ മണി പത്തു പതിനഞ്ച് ആകുന്നതേള്ളൂ🗨️ ഓഫീസ് സിലേക്കു ജീവനക്കാരും, ഓരോ കാര്യങ്ങൾക്കു മായി മറ്റാളുകളും എത്തിത്തുടങ്ങി 🗨️ എൻ്റെ കാര്യം അവൾ ഇങ്ങോട്ട് പറയാൻ തുടങ്ങി, അതു ഇഷ്യൂ ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ പറ്റിയവൾ പറഞ്ഞു🗨️  ഇട ക്കിടെ ഓരോരുത്തർ ഹാഫ് ഡോർ തുറന്നു കയറി വരുന്നതു ഡിസ്റ്റർബ് ആയി തുടങ്ങി 🗨️  ലേഡീപ്യൂണിനെ വിളിച്ചു ഇനി ആരേയും ഇങ്ങോട്ട് കടത്തി വിടണ്ട എന്നു അവൾ  ഫോണി ലൂടെ പറയുന്നതു കേട്ടു🗨️ ജീവന    ക്കാരെല്ലാം ഇന്നലെ പകർന്നു തന്ന കാര്യങ്ങൾ, അറിവുകൾ, അഴിമതി ആരോപണങ്ങൾ ഒക്കെ അവളുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞു 🗨️കേസ് ഉണ്ടെന്നവൾ സമ്മതിച്ചു 🗨️           
                 
                                              7️⃣മറ്റുള്ള അഴിമതി ആരോപണങ്ങൾ എല്ലാമവൾ  ശക്തമായി നിഷേധിച്ചു 🗨️ പിന്നെ  റിവോൾവിങ്ങ് ചെയറിൽ ചാഞ്ഞമർന്നു ശാന്തയായിരുന്നു കൊണ്ടു അവൾ വീട്ടിലെവിശേഷങ്ങൾ, മകളുടെ വിദ്യാഭ്യാസകാര്യങ്ങൾ, ഭർത്താവിൻ്റെ കാര്യങ്ങൾ, ഒരോ ദിവസവും  ഓഫീസിലേക്ക് എത്തുന്നതിനു മുൻപുള്ള അടുക്കളയിലെ ജോലിയുടെ ടെൻഷനെക്കുറിച്ചു, അവളുടെ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളെക്കുറിച്ച് , അവൾക്കു കിട്ടുന്ന ഉയർന്ന സാലറിയെ കുറിച്ച്, അവളുടെ കവിതകളെക്കുറിച്ചു, ഫേസ്ബുക്ക് അക്കൗണ്ടിൽ എന്നെ ഫ്രണ്ടാക്കി ചേർത്തു കൊണ്ടു എൻ്റെ കവിതകളുടെ ആദ്യ വരികളെ പ്രാസത്തോടെ പാടി കേൾപ്പിച്ചു 🗨️ ശാന്തിഗിരി ആശ്രമത്തിലെ താമസത്തിനെക്കുറിച്ച് ഒക്കെ ദീർഘമായി സംസാരിച്ചു 🗨️ സമയം മൂന്നു മണിയിലേക്കെത്തുന്നു, എനിക്കു പോകാനുള്ള തിടുക്കത്തിനെ ഞാനവളെ ഓർമ്മപ്പെടുത്തി🗨️റിവോൾവിങ് ചെയർ കംപ്യൂട്ടറിനരികിലേക്കു തിരിച്ചു കൊണ്ടു എൻ്റെ applicationലെ  ആവശ്യങ്ങൾ ഓരോന്നായി എന്നോടു ചോദിച്ചു  കംപ്യൂട്ടറിൽ എൻ്റർ ചെയ്ത്, കോപ്പി പ്രിൻറു ചെയ്തു തന്നു🗨️  ആ പ്രിൻറിൽ എവിടെയൊക്കെ ഡെസിഗ്നേഷൻ സീല് വച്ച് ഞാൻ ആവശ്യപ്പെട്ടുവോ അതൊക്കെ സീൽ ചെയ്തു   സൈൻ ചെയ്തു കൈയ്യിൽ തന്നു🗨️ഏറെ കാര്യങ്ങൾ ഇനിയും സംസാരിക്കാൻ മനസ്സ്നിറയെ ബാക്കിയുണ്ടെന്നു മനസ്സിൽ തോന്നിയെങ്കിലും, ഞാൻ എണീറ്റു അവളെ കൈകൂപ്പി വണങ്ങി🙏തിരിഞ്ഞു നോക്കാതെ ഹാഫ് ഡോർ വലിച്ച് തുറക്കാൻ ഞാൻ ശ്രമിക്കുമ്പോൾ; ഈ പരിസരത്തു എവിടെയെ ങ്കിലും വന്നാൽ ഓഫീസിൽ വന്നു കാണാതെ പോകരുതെന്നവൾ പറഞ്ഞു നിർത്തി❣️ 
             
                         8️⃣പരിചയമാകുന്നവരിൽ ചിലർ ജീവിതത്തിൽ ഇങ്ങനെയാണു🗨️വളരെ ആകർ ഷകമായി, ആഹ്ളാദത്തോടെ, സ്വാതന്ത്ര്യ ത്തോടെ ജീവിതകഥകൾ പറയുന്ന സ്വഭാവ മഹിമയുള്ള വളരെ പാവത്തുങ്ങൾ🗨️ എനി ക്കൊരാവശ്യത്തിനും ഈ ഓഫീസിൽ  പിന്നീടൊ രിക്കലും പോകേണ്ടിവന്നില്ല🗨️ എന്നാലും എൻ്റെ കാര്യത്തിൽ ഉദ്യോഗസ്ഥരോട് ചാടികയ ർത്തവൾ,ഒരു പ്രമുഖനു നൽകുന്നതിനേക്കാൾ   മര്യാദ കാണിച്ചപ്പോൾ പ്രപഞ്ചനാഥനെ ഞാൻ സ്തുതിച്ചു🗨️ "Hasbun'allahu niamal wakeel, va nia'mal moula wa nia'ma nazeer"
   حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ: نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ
  {Allah is Sufficient for us, and He is the Best Disposer of affairs. And the Excellent Protector and the Excellent Helper}🖊️വീട്ടിലേക്കുള്ള വഴി സന്ധ്യ കഴിഞ്ഞാൽ ഇരുളിലാണു🗨️ ഇലട്രിസിറ്റി പോസ്റ്റിൽ രണ്ട് ടൂബ് ലൈറ്റു  സ്ഥാപിച്ചു തരാൻ വേണ്ട നടപടി സ്വീകരിക്കാമോന്നവളോട് ചോദി ക്കാൻ മനസ്സിൽ വന്നതാണു🗨️ മുഖ്യമന്ത്രിയുടെ ഓഫീസിൽ പറഞ്ഞിരിക്കുന്നു, കൗൺസിലർ ഏറ്റിരിക്കുന്നു എന്നൊക്കെ പറഞ്ഞു നടക്കുന്ന വരത്തന്മാരുള്ള നാട്ടിൽ, ഞാനും കൂടിക്കേറി ചൊറിയണ്ടെന്നോർത്തു ഞാനെൻ്റെ നാവടക്കി🗨️ചില കാര്യങ്ങൾ കണ്ടറിയാത്തവർ കൊണ്ട റിയുക തന്നെ വേണമെന്നു കാലത്തിനു വിടു കയേ ഇവിടെ കരണീയമുള്ളൂ🗨️ 
 പാളയം നിസാർ അഹമ്മദ്  
Copyrights© alrights reserved  
StatCounter Weekly Analytics  Report പ്രകാരം വിവിധ  രാജ്യങ്ങളിൽ ഏറെ വായനക്കാരള്ളതു🧃      
R-A seen 01-sep-24 10.50 am sunday