theflashnews.blogspot.com

Friday, 25 November 2022

❤ "നിസാർ കവിതകൾ" 💝

 ❤എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും♥

Copyright©reserved.
               


                              
                    പാളയം നിസാർ അഹമ്മദ്
                        
                                ~~അന്തി ചോപ്പു~~

കത്തുന്ന കാട്ടിലും,
കനലെരിയുമടുപ്പിലും,
കനൽ കട്ടക്കുമെന്തേ
ഈ ചോപ്പു നിറം?.
തെരുവിൽ വിപത്താൽ
മരിക്കും മർത്ത്യനും,
മാസമുറയെണ്ണും
യുവതിതന്നുള്ളില
ആർത്തവത്തുള്ളി-
ക്കുമെന്തേ അസ്തമയ
സൂര്യൻെറ ചോപ്പു നിറം?.
theflashnews ലും,

copyright ©rights reserved
Wordpress.com,
bulletindaily
Theflashnews.  20.7.2018-ൽ പ്രസിദ്ധമായതു     
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢               
                                         
                         വിട പറയും മുൻപേ
      
🔥മേലാട ചാർത്തുന്നൂ
മഴമേഘം കിഴക്കതിൽ,
പ്രതീക്ഷിക്കാം കാറും കോളും 
നളെയോ മറ്റന്നാളോ🔥

ആശയായ് കാത്തിരുന്നാൽ 
യാതൊന്നും നടക്കീല,
കൈവന്ന ഭാഗ്യത്തെ 
ഞാനല്ലോ തച്ചുടച്ചൂ🔥

പോകുന്നൂ ഞാനിപ്പോൾ, 
കാത്തിരിക്കാം നാളേക്കായീ,
അകലേക്കാണും കിരണം ചാരത്തായണഞ്ഞീടാൻ🔥

തേനൂറുമാ നിമിഷമോർത്താൽ,
മിഴിനനയുന്നതെപ്പൊഴും
ദിഗന്തങ്ങൾ ഭേദിച്ചെൻ മനം,
പറന്നെത്തെന്നൂ നിൻ ചാരേ!🔥

ഇന്നു ഞാൻ മറഞ്ഞീടുകിൽ കേഴഴുതൊരിക്കലും നീ,
ഓർമ്മക്കായ് പകർന്നവ 
ഇവിടെ ഞാൻ വിട്ടേ പോകൂ😭

പാളയം നിസാർ അഹമ്മദ്.
copy rights©reserved
Blogger ലും Wordpress ലും Twitte പ്രസിദ്ധമായവ.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢

                   🔥നഷ്ടപ്പെട്ട ജീവിതം 🔥

എന്തിനായ് കേഴുന്നു വിരഹാദ്രയായ് നീ ഇന്നും 
വിധി തന്ന തെറ്റിനായ് എന്നെ പഴിക്കയോ ? 
ജീവിതം നല്കി ഞാൻ പലർക്കായ് പലവട്ടം , 
ജീവിതം തുടിക്കുന്നു അതികഠിനം നിൻ ഓർമ്മയാൽ 

എല്ലാം മറക്കുവാൻ എനിക്കിപ്പോഴുമാവുന്നു , 
'മാത്ര ' തൻ സൗഖ്യത്താൽ പകലന്തി ഞാൻ മയങ്ങുന്നു . 
പലർക്കും ജീവിതം തിരികെ കൊടുത്തോനും ഞാൻ തന്നെ , 
പലവട്ടം കാലനെ മുഖാമുഖം കണ്ടോനും ഞാൻ തന്നെ , 
വിരഹാദ്രനായ് കേഴുന്നു പലനാളായ് എൻമനം, 
തുണയേകാനായ് ഒരുവനും 
കൂട്ടരിൽ ഇല്ലാതെ പോയ് ! 
എഴുതിത്തുടങ്ങിയാൽ പലതും വരും പിന്നെ , 
എഴുതാതിരിപ്പതും പലർക്കും നേട്ടം തന്നെ , 
സത്യത്തെ കാണുമ്പോൾ വിഭ്രമിക്കുന്നൂ ചിലർ , 
മരീചികയെ കാണുമ്പോഴും ഭ്രമിക്കുന്നൂ ചിലർ. 
ഈ ദുരവസ്ഥക്ക് കാരണം ഞാനല്ല ,
കണ്ണനെ പഴിച്ചു രക്ഷപ്പെടാനും ഞാനില്ല , 
ജന്മദിന നേട്ടങ്ങൾ എനിക്കിന്നും നിഷ് പ്രഭം !!!!!! "

copy©all rights reserved
പാളയം നിസാർ അഹമ്മദ്.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢

ചകോരമേ.....

പോകുന്നു ഞാനിപ്പോൾ   
പ്രഭാതത്തിൽ കാണാമെന്നാശയോടെ- 
കാത്തിരിപ്പിൻ വ്യഥയും പേറി 
ഒറ്റയാനായ് അലയുന്നു.

ഇണയെ തിരഞ്ഞെൻ വീടിൻ 
ചാരത്തെത്തിയൊരീ- ഇണപക്ഷിതൻ 
മനം ആരറിവൂ മിത്രമേ! 
ജീവിതം ഹോമിക്കാനായ് ,
ഒരുങ്ങുമീ കിളി തന്നുള്ളം, 
എൻമുന്നിൽ തേങ്ങലായ്
 വീണുടയുന്നൂ ഒരു നിമിഷാർത്ഥത്തിൽ.
പെൺമനം നാമറിയുക,
വിട ചൊല്ലും നേരത്താവും, 
കനൽകട്ടയോ, നിൻ മുഖകാന്തിയോ 
എൻ മനമുരുക്കുന്നൂ!!!  

--പാളയം നിസാർ അഹമ്മദ്.

 (copy rights©all rights reserved)

💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢

                        
🤲കഴിഞ്ഞ നാൾ ഞാൻ
കണ്ടൊരാപ്പൂവിൻ മനം🤲
............................................
കാണാനേഴഴകുള്ള,
ഓർക്കിഡ് പൂവുകൾ,
വസന്തം കാത്തു കാത്തു
വിടരുന്നിതെപ്പൊഴും,
മനസ്സിലതോർത്തു നീ,
കാത്തിരിക്കാമെന്നാൽ,
നിൻ്റെ മുറ്റത്തെ ആദ്യ പൂവായ് ഞാൻ,
വിരിയുമതോർക്ക നീ !!!"

നിസാർ അഹമ്മദ് അഹമ്മദ് നിസാർ
Copyrights©allrights reserved


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



wordpess.com ലും,
theflashnews ലും,
Twitter.com ലും പ്രസിദ്ധീകൃതമായതു
Copyrights © allrights reserved
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢


സ്വപ്നങ്ങൾ


നിൻ മിഴി കോണിലെ സ്വപ്നങ്ങളെല്ലാം, 
ഗന്ധർവനുതിർക്കുന്ന കാണാകിനാവുകൾ,
അതിലോലമാം നിൻമനം പാടി പുകഴ്തിയാൽ,
എൻ നെഞ്ചിനുള്ളിലെ തേൻമഴയായ് മാറും നീ,
ശാന്തമായ് വീഥികളോരോന്നു പിന്നിടും
ഏകാന്ത പഥികയായ് തീർന്നീടുമീ ജന്മം .
  
ഇതളടർന്ന ദളങ്ങൾ എൻ പ്രഭാതത്തിൽ
മൊഴിമുത്തു കളായെൻ മുഖപുസ്തകത്തിൽ
വിടർന്നു വിലസും ആശംസകൾ തൻ തേരോട്ടം,
ഉതിർന്നു വീഴുന്നു സായന്തനം വരെ .

തേൻ മാവിൻ ചോട്ടിലെ പൂമരമുറ്റത്തെ,  ചേർന്നെഴുതിയ കിനാക്കളെല്ലാം,
ഉതിർന്നു വീണ പൂമലരായ് കണ്‍കളിൽ
നിർത്ത മാടുന്നു ഓരോ നിമിഷവും.

വിധിയതു അനുവാദമില്ലാതെ
 വന്നുപോയ്‌ മരണമേകാനായ്‌       
വന്ന വിധിയതും കൈവിട്ടു പോയ്!
 
എൻ മനസ്സിലെ വ്യഥകളെ പാടി പറഞ്ഞാൽ ;
ഈ ഭൂമി മലയാളം 
കണ്ണീരാൽ കുതിരും;
നിന്നോരും,വന്നോരും 
തന്നോരു ദുഃഖം;
എണ്ണി പറഞ്ഞാൽ
ഉടയോനും പൊറുക്കില്ല  .

........പാളയം നിസാർ അഹമ്മദു  
  💧"Feeling Alone " posts💧
ഗത
(c) copy rights reserved Published in 
wordpress & Blogs
 
thinking about someone special
 💢💢💢💢💢💢💢💢💢💢💢💢💢💢

       

                              കളിപ്പാട്ടി 

രണ്ടുനാൾ കിട്ടിയെൻ മനസ്സിനും ദിനത്തിനും
ആവലോടോടി എത്തി എൻ കുരുന്നിനെ തലോടീടാൻ ,
കുഞ്ഞുടുപ്പുകൾ ,കളിക്കോപ്പുകൾ ,നൂറുകൂട്ടം നുറുങ്ങുകൾ
എല്ലാം അവനേകി ലാളിച്ചു മദിച്ചു ഞാൻ .

മടങ്ങുവാൻ സമയമായ് ഏതാനും മണിക്കൂറുകൾ ,
കുട്ടിക്കുറുംബുകൾ കാണുമ്പോൾ മനസ്സു തപിക്കുന്നു,
ഇനി എന്നു കാണാനാവും പറയൂ 'അമ്മമ്മേ ';
വാക്കിട്ടാൽ വാക്കാവണം ,ഓണത്തിനു എത്തീടുമോ ?

അറിയില്ല എൻ കുഞ്ഞേ! ഒരു നിശ്ചയം മുന്നേ പറയാനില്ല;
അവധിക്കു പിശുക്കുള്ള ഒഫീസ്സിലേക്കല്ലേ പോണൂ !
മുപ്പതു നാൾ കൂടിയാൽ ഒരു അവധി വീണ്ടും വരാം,
അതു കിട്ടിയാൽ പോലും യാത്രക്കു സമയം തീരെ പോരല്ലോ .

---പാളയം നിസാർ അഹമ്മദു
Copyright All Rights Reserved.
THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com 
September 2013 -ൽ പ്രസിധീകരിക്കപ്പെട്ടതു
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢


                                മഞ്ഞു കാലം
                            

            
മഞ്ഞു പെയ്യുമീ
പ്രഭാതത്തിനാവുമോ,
ജന്മാന്തരങ്ങളാമെൻ
പ്രണയാദ്രശീലങ്ങൾക്കു
നിഴൽ പരത്തീടുവാൻ.
പ്രണയാദ്രമായ് പാടി ,
പുകഴ്ത്തിയോരീണങ്ങൾ,
ശോകാദ്രമായ് തീരുമീ                   
സായന്തനത്തിലും.
എത്രയോ കാതങ്ങൾ
നടന്നു മററാരും കാണാതെ
ക്ഷീണിച്ചവശനായ്
സ്നേഹാദ്രമാമെൻ
പാർപ്പിടം തേടുന്നു.
 blogger, twitter,facebook, wordpress
എന്നിവയിൽ 2016 ൽ ഏറെ വായന നേടിയതു
Copyrights©allrights reserved

💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


                             മഴവില്ലിൻ വർണ്ണങ്ങൾ

മണിവീണമീട്ടു
മാകരദ്വയങ്ങൾ 
കോർത്തുവച്ചൊരാ-
മടിയിലൊരായിരം
 മുത്തമിടാൻ 
കൊതിയായി നെഞ്ചിൽ.
പുണരുമാമുടലിലെ
മഴവില്ലിൻ വർണ്ണങ്ങൾ
എൻ നാവിൻ തുമ്പിലെ 
തേൻകണമായലിഞ്ഞു നില്പൂ.
നിൻമിഴി കോണിലെ 
സ്വപ്നങ്ങളെല്ലാം,
ഗന്ധർവ്വനുതിർക്കുന്ന 
കാണാ കിനാവുകൾ,
അതിലോലമാം എൻ മനം
പാടിപുകഴ്ത്തിയാൽ,
എൻ നെഞ്ചിനുള്ളിലെ
തേൻമഴയായ്  മാറുന്നു നീ!!!

 2015 ൽ ഏറെ വായന നേടിയതു
Copyrights©allrights reserved

💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢



🌚🌚🌚🌚🌚🌚🌚🌚💧🌚🌚🌚🌚🌚🌚🌚🌚🌚🌚🌚
               അകലേക്ക് പോയോർ

അകലേക്കു പോകുന്നോർ
അടുത്തിട്ടറിയാതേ,
അകലേക്കു പോകുന്നോർ,
അടുത്തിട്ടറിയാതെ
അകലേക്കു പോകുന്നോർ.
ഹന്ത! നിൻ മായകൾ 
ലീലാവിലാസങ്ങൾ,
അകലുന്നതോടെ,
കുഴിമാന്തിയടങ്ങീടും!!!!
ഓർമ്മകൾ 
ഒഴിക്കുവാൻ
അകലേക്കായി
ഓടുന്നു ഞാൻ.
ഒരുവട്ടം കൂടി ഞാൻ
മയക്കത്തെ ക്ഷണിക്കുന്നു!!!!!
 2016 ൽ ഏറെ വായന നേടിയതു
Copyrights©allrights reserved
പ്രിയർക്കെല്ലാം ശുഭ രാത്രി🆒
 💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢          

blogger, twitter,facebook, wordpress
        എന്നിവയിൽ 2016 ൽ ഏറെ വായന നേടിയതു
            Copyrights©allrights reserved

                     "💎 പൊട്ടു പോൽ കാണുമീ
                         സൂര്യ ഗോളത്തിനെ 
                         പൊട്ടാതെ കാക്കണേ
                         തമ്പുരാനേ💎"





No comments:

Post a Comment