ഇംഗ്ലണ്ടിലെ നുനുത്ത മനോഹരമായ ഒരു പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരം മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു .
2️⃣പക്ഷേ വീടിനുള്ളിലെ ജനത അതൊരു വലിയ ആഘോഷ മായി കൊണ്ടാടുകയാണു ചെയ്യുക . നല്ലൊരു ആഘോഷമാണു ആ ദിവസങ്ങളിൽ യൂറോപ്യൻ ജനതക്ക്.
ഭൂലോകത്തെ ചില ദിക്കുകളിൽ മാത്രം കഠിനമായ ചൂടിനാലും, ചില ദിക്കുകളിൽ മാത്രം അതി ശൈത്ത്യ ത്തിനാലും ദിവസങ്ങൾ തള്ളി നീക്കാൻ മനുഷ്യർക്ക് അവസ്ഥയുണ്ട് . ശിശിരവും വസന്തവും എന്തു കൊണ്ടു വന്നു ഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ല . പ്രകൃതി മനുഷ്യനു വേണ്ടി സൂക്ഷിച്ചു വച്ചിട്ടുള്ള നിധിയാണ് മഞ്ഞു തുള്ളിയും പൂക്കളും പുല്ലുകളുമെല്ലാം.മഞ്ഞ് രത്നവും നറുമുത്തുമാണ് അത് കാണുക എന്നത് നിധി കാണുന്നതിന് തുല്യമാണ്. ദൈവത്തിന്റെ കാരുണ്യ രശ്മികളാണ് മഞ്ഞുതുള്ളികൾ.അവ ശീതങ്ങളാണ്, ശ്വേതങ്ങളാണ് ശുദ്ധിയുള്ളതാണ്. പ്രകൃതിയിലെ ഇത്തരം മനോഹരമായ കാഴ്ചകൾ കാണുവാനാണു നമുക്കു സർവ്വ ശക്തൻ കണ്ണുകൾ നൽകി യിരിക്കുന്നത് അവ ഇല്ലാതായാൽ നമ്മുടെ സൗന്ദര്യം തന്നെ നഷ്ടപ്പെട്ടു
പോകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവ പ്പെടുന്ന കാലമാണ് ഇത്.
3️⃣ ഉത്തരാർധ ഗോളത്തിലെ, ധ്രൂവപ്രദേശം പാശ്ചാത്യരാജ്യങ്ങളിലെ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാ സങ്ങൾക്ക് കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ് ഇവിടെ ശൈത്യകാലം അനുഭവപ്പെടുക.സാധാരണ ഗതിയിൽ ശരത്കാലത്തിനും വസന്തകാലത്തിനും ഇടയിലാണ് ശൈത്യം കടന്നുവരാറ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഋതുക്കളിൽ ഒന്നാണ് ശൈത്യം. ഏറെ കാൽപ്പ നികമായ അർത്ഥതലങ്ങളിലാണ് സാഹിത്യത്തിൽ ശൈത്യത്തെ പ്രതിപാദിച്ചു കണ്ടിട്ടുള്ളതു. ശൈത്യത്തെ സ്വീകരിക്കാനായി മരങ്ങൾ ഇലകൾ പൊഴിക്കുന്നു. പ്രകൃതി തന്നെ അതിമനോഹര മായി മാറുകയാണു ചെയ്യുക. ഇംഗ്ലണ്ടിൽ ഞാൻ ചുറ്റിത്തിരിഞ്ഞ നാളുകളിൽ എല്ലാ കാലാവസ്ഥയും ഞാൻ അനുഭവിച്ചു. ഇവിടെ കേരളത്തിൽ ഞാൻ കഴിഞ്ഞിരുന്ന നാളുകളിൽ എനിക്കു ഉണ്ടായിരുന്ന വിവിധ അസുഖങ്ങളിൽ ഒന്നു പോലും ബ്രിട്ടനിലെ താമസക്കാലത്തു എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. തികച്ചും ആരോഗ്യവാനായിരുന്നു.കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ശൈത്യം ഇവിടെയില്ല.
4️⃣താരതമ്യേന കുറഞ്ഞ നിലയിലെ കേരളത്തിൽ താപനില കളിൽ വ്യത്യാസം ഉണ്ടാകാറുള്ളു. പക്ഷെ കേരളത്തിലെ ശൈത്യ കാലത്തിൽ മരങ്ങൾ ഇലപൊഴി ക്കാറുണ്ട്. നവംബർ അവസാന ത്തോടെയാണ് കേരളത്തിൽ ശിശിരം അനുഭവപ്പെടാറുള്ളതു. ഡിസംബർ, ജനുവരി മാസങ്ങളിൽ ശൈത്യം ചില ജില്ലകളിൽ ശക്തമായി അനുഭവ പ്പെടാറുണ്ട്. മനുഷ്യന്റെ ജീവിത കാലത്തും വിവിധ ദശാസന്ധികൾ അനുഭവപ്പെടാറുണ്ട്. അതെന്തു കൊണ്ടെന്നു അറിയുമോ! ഞാൻ കണ്ടിട്ടുണ്ട് ! അനുഭവിച്ചിട്ടുണ്ടു ! മാതാപിതാക്കളുടെ യും സഹോദ രങ്ങളുടെയും സംരക്ഷകനായി നിന്നു കൊണ്ടു തികഞ്ഞ അവധാന തയോടെ അവ അഭിമുഖീകരി ച്ചിട്ടുണ്ടു.അത്മ്യഹത്യയുടെ വക്കുകൾ പോലും മറി കടന്നിട്ടുണ്ട്.മനുഷ്യ ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭ മില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടുന്നു. പരമ്പരാഗത സ്വത്തായിപ്പോലും ചില കുടുംബ ങ്ങളിലെ സഹോദരങ്ങൾ വഞ്ചിച്ചും നേടുന്നു. ഒരു മനുഷ്യായുസ്സു മുഴുവൻ ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കൂ.
5️⃣അപ്പോൾ അറിയാം അവനൊക്കെയും, അവൻെറ യൊക്കെ പിതാക്കന്മാരും ഏതൊക്കെ മനുഷ്യ ഹൃദയങ്ങളെയാണു ചവിട്ടിയ രച്ചിട്ടുള്ളതെന്നു! അതിനുള്ള കർമ ഭലമാണ് അനുഭവിച്ചു തീർക്കുന്നതു !
ആരേയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാണ്ടിരിക്കുക! മനുഷ്യ മനസ്സിനു ഗാഢമായി ഏൽക്കുന്ന മുറിവുകൾ മതി ഇത്തരം കർമ ഫലങ്ങൾക്കു ഉത്തേജനം ഉണ്ടാകുവാൻ. പ്രിയ മിത്രമേ....!
നോക്കൂ ..നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവൻ അന്യനിൽ അല്ലെങ്കിൽ ഈശ്വരനിൽ അതുമല്ലെങ്കിൽ കൂടോത്രത്തിൽ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം. തല വിധി എന്തു! യോഗം എന്തു ! നാം വിതച്ചത് നാം കൊയ്യുന്നു. ഇല്ലെങ്കിൽ നമ്മുടെ പിതാ മഹന്മാർ ചെയ്ത കർമ ഫലം അനുഭവിക്കുന്നു. നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം. മറ്റൊരാളെ അതിനു പഴിക്കേണ്ടതും ഇല്ല , പുകഴ്ത്തേണ്ടതും ഇല്ല.
പാളയം നിസാർ അഹമ്മദു.
Copyright © All Rights Reserved
💝മകളുടെ വീടിനു മുന്നിൽ നിന്നും എടുത്ത നയന മനോഹരമായ ശരത്കാല ദൃക്ഷ്യം-ഇംഗ്ലണ്ട്💝
💝മകളുടെ വീടിനു മുന്നിൽ നിന്നും എടുത്ത നയന മനോഹരമായ ശരത്കാല ദൃക്ഷ്യം-ഇംഗ്ലണ്ട്💝
GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.
A 9-9-24
R 10-9-24 10.57am
🚨SpecialCourtesy:♨️
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
My profile :
I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.
Working for various print,visual and website medias in India and abroad.
ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.




No comments:
Post a Comment