theflashnews.blogspot.com

Saturday, 19 November 2022

വിധി വിധിച്ചതീ പ്രാണികൾക്കൊക്കയും, വിധിഹിത മഹിതമല്ലേതുമേ😭


ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നതു വരെ ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു. 2014 ഏപ്രിലിൽ സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും, കാമുകനായ കൂടെ ജീവനക്കാരനുമായി ചേർന്നു കൊന്നു എന്നാണു കേസ്സ്.   ടെക്നോ പാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനിയർ {സോഫ്റ്റ്‌വെയർ ഡവലപ്പർ} ആയിരുന്നു 

                    2️⃣പ്രതിയായ അനു ശാന്തിയും കാമുകനും..... പക്ഷേ ആ കേസ്സിൽ  ഈ സ്ത്രീക്കു നല്ല മർദ്ദനം ഏറ്റിരുന്നുവെന്നൊക്കെ പറയപ്പെടുന്നുണ്ടു. ടെക്നോപാർക്കിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോഴും കൂടെയുള്ള ജീവനക്കാർ മർദ്ദിച്ചതായും കൂവി ഓട്ടിച്ചതായും കണ്ടു. പാപം ചെയ്യാത്തവർ വേണം കല്ലെറിയാൻ. അങ്ങനെ പറഞ്ഞാൽ ആ സമയത്ത് ഇത്തര  ചുറ്റിക്കളികൾ വേറേയും ഉണ്ടായിരുന്നു പാർക്കിലും അവിടുത്തെ food courtലും പരിസരത്തെ സ്ഥാപനങ്ങളിലും മൊക്കെ....... പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അങ്ങനെയൊക്കെ ആയിരുന്നുവത്രേ. യാഥാർത്ഥ്യം ദൈവത്തിനേ അറിയൂ... ആ കാലഘട്ടത്തിൽ ടെക്നോ പാർക്കിലെ  ജീവനക്കാരികളെയും, ജീവനക്കാരെയും കുറിച്ചു പൊതുവിൽ ഉണ്ടായിരുന്ന മിഥ്യാ പ്രചരണങ്ങൾ ഈ കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥരേയും സ്വാധീനിച്ചിരുന്നതായ വാർത്തകൾ കൂടി ഇപ്പോൾ പുറത്തു വരുന്നു. ടെക്നോപാർക്കിലാണു പണിയെങ്കിൽ അതു വേറേ പണി ആണെന്നാണു തിരുവനന്ത പുരത്തെ  സർക്കാർ ജോലിക്കാരുടെ പ്രചരണം. ആ സർക്കാർ ജോലിക്കാരുടെ മക്കളൊക്കൊ ജോലി തെണ്ടി ടെക്നോപാർക്കിൽ ജോലിക്ക് കയറി തുടങ്ങിയപ്പോഴാണു ആ സംസാരത്തിനു ഒരു ചെറിയ മാറ്റം  വന്നു തുടങ്ങിയതു.... ഈ കേസ്സിനേയും ആ സംസാര രീതി വളരെയധികം വഴിതിരിച്ചു വിട്ടു എന്നാണു  ഇപ്പോൾ ന്യായീകരണമുണ്ടാകുന്നതു. സംഭവം അന്നു പോലീസ് പറഞ്ഞതു ഇങ്ങനെ:::

                   3️⃣2014 ഏപ്രിൽ 16ന് ഉച്ചകഴിഞ്ഞ്, 57 കാരിയായ ഓമന എന്നറിയപ്പെടുന്ന വിജയമ്മ, 4 വയസ്സുള്ള കൊച്ചുമകൾ സ്വസ്തികയോടൊപ്പം ആറ്റിങ്ങലിലെ വീട്ടിൽ തനിച്ചിരിക്കുമ്പോൾ, സംശയിക്കാത്ത ഒരു സന്ദർശകൻ അകത്തേക്ക് കയറി വന്നു. ടെക്‌നോപാർക്കി ലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ നിനോ മാത്യു (40) വിവാഹത്തിന് ക്ഷണിക്കാനെ ത്തിയതാണെന്നും മകൻ ലിജീഷിന്റെ സുഹൃത്താണെന്നും സ്വയം പരിചയപ്പെടുത്തി. ലിജീഷ് കുറച്ച് ജോലിക്കായി  പുറത്തു പോയിരുന്നു, വീട്ടിലേക്ക് ലിജീഷ്നെ വിളിക്കാൻ നീനോ മാത്യൂ ഓമനയോട് ആവശ്യപ്പെട്ടു,  ഉടൻ തന്നെ ഓമന മകനെ വിളിച്ചു .  ലിജീഷിന്റെ ഭാര്യ  അനു ശാന്തി (30) ഈ സമയം ടെക്നോപാർക്കിലെ ജോലിസ്ഥലത്തായി രുന്നു.  പെട്ടെന്നു ചാടി വീണ നിനോ മാത്യൂ, ഓമനയെയും അനുശ്രീയുടെ കുഞ്ഞിനെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അതിനു ശേഷം ലിജീഷ് വീട്ടിലേക്ക് വരാനായി അരമണിക്കൂറോളം അവിടെ കാത്തിരുന്ന നിനോമാത്യൂ,  ലിജീഷിനേയും ആക്രമിച്ചുവത്രേ. പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷ്  രക്ഷ പ്പെടുകയും, അയൽവാസികളെ വിവരമ റിയിക്കുകയും ചെയ്തു.അങ്ങനെ നിനോയുടെ പ്ലാൻ പൊളിഞ്ഞത്രേ.  പോലീസ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി. — ആദ്യം കുറ്റം സമ്മതിച്ച നിനോയെയും പിന്നീട് അവന്റെ കോ വർക്കറും കാമുകിയുമായിരുന്ന അനു ശാന്തിയെയും അറസ്റ്റ് ചെയ്തു. 

     
                  4️⃣നിനോമാത്യുവുമായുള്ള വിവാഹേതരബന്ധത്തെ അനുശ്രീയുടെ ഭർത്താവ് ലിജീഷ് എതിർത്തതാണു കൊല  ആസൂത്രണം ചെയ്യപ്പെട്ടതിനു കാരണം. ഇവരെ അറസ്റ്റ് ചെയ്ത ശേഷം, കൊലക്കു ഉപയോഗിച്ച ആയുധങ്ങൾ നിനോയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു - തീപ്പെട്ടി,ബേസ്ബോൾ ബാറ്റു, ആയുധങ്ങൾ തുടയ്ക്കാൻ ഉപയോഗിച്ച തൂവാല, കവർച്ച ശ്രമമാണെന്ന് വരുത്തി ത്തീർക്കാൻ മൃതദേഹത്തിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഒക്കെ പൊലീസ് പൊക്കി. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പി ക്കാൻ ശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങ ളാണ് ഇരുവർക്കുമെതിരെയുള്ളതു. 49 സാക്ഷി കൾ 85 പ്രദർശന വസ്തുക്കൾ, 41 വസ്തു ക്കളെയും പ്രോസിക്യൂഷൻ എത്തിച്ചു, നിനോ മാത്യുവിന്റെ പദ്ധതികൾ അറിയാമാ യിരുന്ന അനുശീയും കുറ്റക്കാരിയാണു. ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും നിനോമാത്യുവും, അനുശാന്തിയുമായുള്ള ലൈംഗിക ബന്ധത്തി ന്റെ  വീഡിയോകൾ ഹോട്ടലിലും, ഓഫീസിൽ നിന്നും കണ്ടെടുത്തു. അതിനും കേസെടുത്തു.  കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതും, മോഷ്ടാ ക്കൾ നടത്തിയതെന്നു  വരുത്തിത്തീർത്തു  രണ്ട് പ്രതികളും ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിച്ചു എന്നാണു  ഉദ്യോഗസ്ഥർ കണ്ടെത്തിയതു.  അനുശ്രീ വീടിന്റെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പിലൂടെ നിനോമാത്യൂസിനു അയച്ച് രക്ഷപ്പെടാനുള്ള വഴി ആസൂത്രണം ചെയ്ത കുറ്റവും കണ്ടു പിടിക്കപ്പെട്ടു.   
GOOGLE ൻെറ Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു🍒



SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"












No comments:

Post a Comment