theflashnews.blogspot.com

Thursday, 31 March 2022

നെഗറ്റീവ് എനർജി വീട്ടിൽ നിന്നും പറഞ്ഞു വിടണം🇦🇽Negative energy should be removed from the house


വീട്ടിലെ അപകടം കാണാനാവുമോ.....നോക്കൂ...ആധികാരികമായി പറയാൻ ഞാനാളല്ല .എന്നാൽ ഇതു ഓരോരുത്തരുടേയും വിശ്വാസം എന്നേ പറയാനാവൂ🎵

വീട്ടില്‍  പോസിറ്റീവ് എനര്‍ജി എപ്പോഴും ഉണ്ടായിരിക്കണം എന്നതു സത്യം തന്നെയാണു🎤 ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും🕹️ അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയുകയില്ല🕹️ എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക്  വരാൻ കഴയില്ല🕹️വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്നതു പരമ്പരാഗതമായി പറഞ്ഞു വരുന്ന സത്യം തന്നെ🕹️
ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്🧵 ശേഷം ഒരു  ഗ്ലാസില്‍ വെള്ളം എടുക്കു🧵ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം🧵.ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക🧵
24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക🧵 ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം🧵 അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക🧵 ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക🧵ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്🧵ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്🧵

എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്തു ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കാം,🥈ഉദാഹരണത്തിനു ഭയം🥈 നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാരവിക്ഷോഭങ്ങൾക്കു അടിപ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം🥈സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്🎤പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.🥈എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം🥈വാസ്തുപരമായി പണിത വീടാണെങ്കിലും വേണ്ട രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം🥈ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറംതള്ളി പൊസിറ്റീവ് 🥈സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്🥈കാലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വൈകിട്ട് വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം. വാസ്തുപരമായി പണിത വീടാണെങ്കിലും വേണ്ട 🥈രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം🥈ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറംതള്ളി പൊസിറ്റീവ് എനർജി നിറയ്ക്കാൻ സാധിക്കും🧨
1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക. 2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.
3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക
6.മേശപ്പുറത്തു സാധനങ്ങൾ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാൽ എപ്പോഴും അടുക്കിവയ്ക്കാൻ ശ്രമിക്കുക.7. തലമുടി, നഖം എന്നിവ തറയിൽ ഇടുക, ചീപ്പിൽ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.8.കല്ലുപ്പ് നെഗറ്റീവ് എൻജിയെ ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്റൂമിലെ എനർജി നിറയ്ക്കാൻ സാധിക്കും.
ചേർത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങൾ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ നല്ലതാണ്.9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങൾ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തിൽ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം.ചെയ്യുന്ന മന്ത്രങ്ങൾ ചൊല്ലുന്നതും ഭവനത്തിൽ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.
10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കർപ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചിൽ പാത്രങ്ങൾ, മുഷിഞ്ഞ വസ്ത്രങ്ങൾ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്.വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ 10 വഴികൾ.

ബാഹ്യ സ്രോതസുകള്‍ – ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും. സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട്. അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക. ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക. ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.

നിങ്ങളുടെ വീട്ടില്‍ നിന്നും, നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും. കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും.വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജി
തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു കളഞ്ഞ് പകരം പുതിയ ഉപ്പ് തല്‍സ്ഥാനത്ത് വയ്ക്കാവുന്നതാണ്. ഈ ഉപ്പ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ സ്റ്റെപ്പിന് രണ്ടു സൈഡിലും പ്രധാന വാതിലിനു മുകളിലും ഉപ്പ് പൊതിഞ്ഞു വെയ്ക്കുക.അതുപോലെ വീട്ടിലെ എല്ലാ അംഗങ്ങളും  കുളിക്കുന്നവെള്ളത്തിൽ 2 പിടി കല്ലുപ്പ് ഇട്ടു കുളിക്കുക.അത് അതുനിങ്ങൾക്ക് ഉന്മേഷം പ്രധാനം ചെയും. അതുപോലെ രാവിലെയും കിടക്കുന്നതിനു മുൻപ് വെളുത്തുള്ളി  ഇട്ടുതിളപ്പിച്ച വെള്ളം കുടിക്കുക.
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാമോ എന്ന ചോദ്യത്തോടൊപ്പം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും എന്നതാണ് സത്യം. പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.

എന്നാല്‍ പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ വെയ്ക്കാന്‍ പാടില്ല എന്ന്. ഇത്തരത്തില്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വാസ്തുശാസ്ത്രപരമായ ചില കാര്യങ്ങള്‍ നോക്കാം.

വാച്ച്🔕
പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്.

മുത്തശ്ശിമാരുടെ കോളാമ്പി🔕
പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വീട്ടിലേക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം.പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല.
കണ്ണാടി🔕
പലപ്പോഴും പ്രായമായി മരിക്കുന്നവരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ വേണ്ട🎤
പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വെയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. അതുകൊണ്ട് തന്നെ പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വെയ്ക്കുന്നത് ദോഷത്തിന് കാരണമാകുന്നു.മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ്.
മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍🎤
വൈകാരികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു. ഇത് പല തരത്തില്‍ ആരോഗ്യപരമായ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും

പാളയം നിസാർ അഹമ്മദ്
Copyrights©allright reserved.
🍎GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒

🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു
ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"







No comments:

Post a Comment