theflashnews.blogspot.com

Tuesday, 22 March 2022

വിഷം പോകുവതെങ്ങനെ















പാമ്പു പിടിത്തക്കാരൻ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഒരാൾ പോലും ഈ മഹദ് വ്യക്തിത്വത്തെ ഓർത്തില്ല🍆എല്ലാവരും പറഞ്ഞത് ദൈവം ആയുസ്സ് തിരിച്ചു നൽകി എന്നാണ്...🍆
1904ൽ ആണ് ആദ്യമായി ആന്റിവെനം നിർമ്മിക്കപ്പെട്ടതു🧎

                                       2️⃣കടിച്ച പാമ്പിനെ ക്കൊണ്ടു വിഷമിറക്കുക, പാമ്പ്‌ കടിച്ചാൽ അതിനെ നമ്മൾ തിരിച്ചു കടിച്ചാൽ മതി, നമുക്ക് വിഷമേൽക്കില്ല എന്നൊക്കെ പണ്ടു ഒരു സംസാരമുണ്ട് ആയിരുന്നു 🍒 അതു പോലെ ഒന്നാണ് പാമ്പ്‌ കടിച്ചാൽ മരുന്നായി കൊടുക്കന്നതും അതേ പാമ്പിൻെറ വിഷമാണ് എന്നൊക്കെ🍒പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനത്തിൽ ആണ് പാമ്പുകടിയേൽക്കുന്നവർക്ക് ഉള്ള മെഡിസിൻ അഥവാ പ്രതിവിഷം, ലിയോ ചാൾസ്‌ ആൽബർട്ട് കാൽമറ്റി എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആദ്യമായി കണ്ടെത്തിയത്🥕ഒരു വെള്ളപ്പൊക്കത്തിനു ശേഷം വിയറ്റ്നാമിലെ സൈഗോൺ നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമത്തിൽ മൂർഖൻ പാമ്പുകൾ  ഇറങ്ങുകയും നാൽപ്പതിലധികം ആളുകളെ കടിക്കുകയും ചെയ്തു🥕ശാസ്ത്രജ്ഞനും നേവിയിൽ മെഡിക്കൽ ഓഫീസറും ആയിരുന്ന ആൽബർട്ടിനെ ഈ വാർത്ത അസ്വസ്ഥമാക്കി🥕 എങ്ങനെയും പാമ്പുവിഷത്തിനു എതിരെ മെഡിസിൻ കണ്ടെത്തണം എന്ന് അദ്ദേഹം തീരുമാനിച്ചു🥕 1890ൽ തൻെറ പ്രൊഫസർ ആയ ലൂയി പാസ്റ്റർനെയും എമിലി റൌക്സിനെയും സന്ദർശിച്ചു പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്ൽ  റിസർച്ചിനായി ചേർന്നു🥕 അന്നേവരെ അധികമാളുകൾ എക്സ്പ്ലോർ ചെയ്യാത്ത മേഖലയായ വിഷശാസ്ത്രത്തിൽ (Toxicology) ആൽബർട്ട് തൻെറ പരീക്ഷണങ്ങൾ തുടങ്ങി. 

                                   3️⃣ഇതിനായി ധാരാളം പാമ്പുകളുടെയും തേനീച്ചകളുടെയും സസ്യങ്ങളുടെയും വിഷം ശേഖരിക്കുകയും അവയിൽ പഠനം നടത്തുകയും ചെയ്തു🥕 അങ്ങനെ 1894ൽ അദ്ദേഹം പാമ്പ്‌ വിഷത്തിനു പ്രതിരോധം തീർക്കുന്ന സിറം കണ്ടെത്തി🥕അത് കാൽമെട്ടി സിറം  എന്നറിയപ്പെട്ടു🥕പിന്നീട് ധാരാളം ശാസ്ത്രജ്ഞർ ഈ മേഖലയിൽ റിസർച്ച് നടത്തുകയും വളരെയധികം ആൻറിവെനം കണ്ടെത്തുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു🥕
ഇന്ന് പ്രതിവിഷം ഉണ്ടാക്കുന്ന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ധാരാളം ഇനത്തിൽപ്പെട്ട വിഷജീവികൾ വളർത്തപ്പെടുന്നു🥕അവയുടെ ആരോഗ്യത്തിലും പരിപാലനത്തിലും വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട്🥕 വളർച്ച പൂർണ്ണമായ പാമ്പുകളെ വിദഗ്ദ്ധർ കയ്യിലെടുത്തു അവയുടെ തലയ്ക്ക് പുറകുവശത്തു വിഷഗ്രന്ധിയിൽ  അമർത്തി വിഷമെടുക്കുന്നു🥕 വിഷം ശേഖരിച്ച ഉടൻ തന്നെ അവയെ പ്രത്യേകം കുപ്പികളിലാക്കി ശേഖരിച്ചു വയ്ക്കുന്നു🥕 കുപ്പിക്ക് മുകളിൽ പാമ്പിൻെറ ഇനം, അവയെ കണ്ടെത്തിയ സ്ഥലം എന്നീ ഘടകങ്ങൾ രേഖപ്പെടുത്തുന്നു🥕 പിന്നീട് ഏകദേശം 20ഡിഗ്രീ സെൽഷ്യസിൽ വച്ച് അതിൻറെ താപനില കുറയ്ക്കുന്നു🥕 വ്യാപകമായി നമ്മൾ കുതിരയെ ആണ് ആൻറിബോഡി ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്🥕

     4️⃣കാരണം കുതിരകൾ ലോകത്തിലെ  ഏതൊരു കാലാവസ്ഥ യിലും അതിജീവിക്കുന്നവയും നല്ല ശരീരഭാരവും മനുഷ്യരുമായി കൂടുതൽ ഇണങ്ങുന്നവയും ആയതിനാലാണ്. ആട്, കഴുത, മുയൽ, കുരങ്ങ്, ഒട്ടകം എന്നീ ജീവികളെയും ഉപയോഗിക്കാറുണ്ട്🥕
മൃഗങ്ങളിലേക്ക് വിഷം കുത്തിവയ്ക്കുന്നതിനു മുൻപായി ഒരു കെമിസ്റ്റിൻറെ മേൽനോട്ടത്തിൽ വിഷത്തിൻറെ അളവ് പരിശോധിച്ച് ഉറപ്പ് വരുത്തി അത് ശുദ്ധീകരിച്ച വെള്ളത്തിൽ ലയിപ്പിക്കുന്നു🥕 അതിനു ശേഷം ഇതിൽ അഡ്ജുവൻറ് (രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്സിനിൽ ഉപയോഗിക്കുന്ന പദാർത്ഥം) ചേർക്കുന്നു🥕 തന്മൂലം കുതിരയുടെ ശരീരം റിയാക്റ്റ്‌ ചെയ്യുകയും ആൻറിബോഡി ഉണ്ടായി വിഷത്തെ നിർവീര്യം ആക്കുകയും ചെയ്യുന്നു🥕ഈ സമയം എല്ലാം കുതിരകളും ആരോഗ്യത്തോടെ തന്നെയാ ണുള്ളതെന്നു പരിശോധിച്ച് ഉറപ്പ് വരുത്തുന്നു🥕 എട്ടു മുതൽ പത്തു വരെയുള്ള ആഴ്ചകളിൽ ഈ കുതിരയിൽ ആൻറിബോഡി ശക്തമായ നിലയിൽ കാണപ്പെടും🥕 ആ സമയം കുതിരയുടെ കഴുത്തിൽ ഉള്ള ഞരമ്പിൽ നിന്നും 3-6 ലിറ്റർ രക്തം ശേഖരിക്കുന്നു.🥕അടുത്തപടിയായി ശേഖരിച്ച രക്തം ശുദ്ധീകരിച്ച് പ്ലാസ്മയും ആൻറിവെനവും ഉണ്ടാക്കുന്നു🥕


                         5️⃣മോണോവാലൻറ് (ഒരു സ്പീഷിസിൽ ഉള്ള ജീവിയുടെ വിഷത്തിനു എതിരെ മാത്രം ഉപയോഗിക്കാൻ പറ്റുന്നവ) എന്നും പോളിവാലൻറ് (പല സ്പീഷിസിൽപ്പെട്ട ജീവികളുടെ വിഷത്തിനു എതിരെ ഉപയോഗിക്കാൻ പറ്റുന്നവ) എന്നും ആൻറിവെനത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്🍊.നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല വിഷജീവികളുടെ വിഷബാധയ്ക്ക് എതിരെയും പ്രതിവിഷം നമ്മൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിക്കുന്ന പാമ്പുകൾ മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നിവയാണ്🥕 ഇതിൽ ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണു🌽 ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റിവെനം ആണ് നമ്മുടെ നാട്ടിലുള്ളത്🌶️ ഈ നാലു പാമ്പുകൾ കഴിഞ്ഞാൽ പിന്നെ കരയിൽ കാണുന്നതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് മുഴമൂക്കൻ കുഴിമണ്ഡലിയാണു🔻 പ്രധാന നാലിനങ്ങളുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കടിച്ചുള്ള മരണം വളരെ കുറവാണ്🌶️. മുഴമൂക്കൻ കുഴിമണ്ഡലിക്ക് എതിരായി ആന്റിവെനം നിലവിലില്ല🌶️


                           6️⃣കടൽ പാമ്പുകൾ എല്ലാം വിഷമുള്ളതാണ്🌶️അവ കടിച്ചും മരണം അപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെ ട്ടിട്ടുണ്ട് 🌶️അവയ്ക്കും ആന്റിവെനം ലഭ്യമല്ല
20-2-2022ൽ പ്രസിദ്ധീകരിച്ചതു.
പാളയം നിസാർ അഹമ്മദ് 
Copyrights© allrights reserved              Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുണ്ടു.
 
ഈ ചക്രത്തിൽ എത്ര അക്കങ്ങൾ ഉണ്ടു 

PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.✴️നൂറു ആളുകളെ ഊട്ടാൻ കഴിഞ്ഞില്ലെങ്കിൽ, ഒരാൾക്കെങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! ആ കിട്ടിയ മന:സ്സമാധാനം ആസ്വദിക്കൂ✴️

      



No comments:

Post a Comment