വിവാഹ പ്രായമായിട്ടും വിവാഹം നടക്കാതിരുന്ന പെൺകുട്ടികളുടെ മാതാ പിതാക്കളുടെ മനസ്സിലെ ദുഖം ഞാൻ ഏറേ കണ്ടിട്ടുണ്ടു🧯പെൺ യുവ മനസ്സിനെ കുറിച്ചു പറഞ്ഞു എൻെറ മുന്നിലിരുന്നു ചില ഉന്നത ഉദ്യോഗസ്ഥർ കരഞ്ഞിട്ടുണ്ടു🧨എനിക്കും അതുകണ്ടു അതിയായ വിഷമം മനസ്സിൽ തോന്നിയിട്ടുണ്ടു🧨 എൻെറ പ്രാർത്ഥനകളിൽ ഞാനവരുടെ മകളുടെ കാര്യം വേഗം നടന്നു കിട്ടണേന്നു ജഗദീശ്വരനോടു ചോദിച്ചിട്ടുണ്ട്🧨 വിവാഹം, പരീക്ഷാ വിജയം, രോഗശാന്തി, ഉദ്യോഗം അങ്ങനെ പലതും നിങ്ങൾക്കായി മറ്റുള്ളവർ ആത്മാർതഥയോടെ സർവേശ്വരനോടു പ്രാർത്ഥിച്ചാൽ ഉറപ്പായും നടക്കുമെന്നു തന്നെയാണു എല്ലാ പരിശുദ്ധ ഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നതു🧨ജയിക്കാൻ, രോഗംമാറാൻ, ജോലികിട്ടാൻ "പ്രാർഥിക്കാമേ" എന്നു ക്യാഷ്വലായി പറഞ്ഞു പോകുന്ന ധാരാളം പേരെ ഞാൻ കേട്ടിട്ടുണ്ട്🧨 അതിൽ നിങ്ങൾക്കായി മനസ്സിൽ തട്ടി പ്രാർത്ഥിച്ച എത്ര ആളുകളുണ്ടാവും🧨ഒരാൾ പോലുമുണ്ടാവില്ല🧨 സ്വന്തം കുടുംബാംഗങ്ങൾ കൂടി അതിൽ കാണില്ല പിന്നല്ലേ മറ്റുള്ളവർ🧨
വിവാഹപ്രായമായിട്ടും, സകല സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും വിവാഹം നടക്കാതിരുന്ന പെൺമക്കളുടെയും മാതാപിതാക്കളുടെയും ഞാൻ കൂടെ ഭാഗഭാക്കായ നേരിൽ കണ്ട നാലഞ്ചു സംഭവങ്ങൾ ഞാനിവിടെ എഴുതാം🧨കോട്ടക്കകം പെരുന്താന്നി സ്വദേശി ജി. സുകുമാരൻനായർ, ശംഖുമുഖം സ്വദേശി ഫിലിപ്പ് ഡെമനിക് എന്ന വിമൽ, തിരുമല സ്വദേശി ജയകുമാർ, വട്ടിയൂർക്കാവ് സ്വദേശിനി സൗമ്യ ടീച്ചർ അങ്ങനെ ആ പട്ടിക നീണ്ടു പോകുന്നു🧨നമുക്കാദ്യം ജി സുകുമാരൻ നായർ അഡീഷണൽ സെക്രട്ടറി റ്റുദി ഗവണ്മെന്റ്,(റിട്ടയേർഡ്), ഹോം ഡിപ്പാർട്ട്‌മെന്റ്(അഭ്യന്തര,-പോലീസ് വകുപ്പ്)അദ്ദേഹത്തിന്റെ കഥ തന്നെ ആദ്യം വായിക്കാം......
No comments:
Post a Comment