theflashnews.blogspot.com

Tuesday, 22 March 2022

The haste of our young people arriving at Heathrow Airport in England with visas in the name of study പഠന വിസ്മയം

 

 യുവാക്കൾക്ക് കേരളംവേണ്ടാതായോ

ഇംഗ്ളണ്ടിൽ പഠനത്തിനു പോയ മലയാളി പയ്യനു പാർട്ട് ടൈം ജോലി  ക്ളീനിംങ്ങോ, വെയിറ്ററോ, സെയിൽസ്മാനോ, ഗോഡൗൺ      ഹാൻഡി ലറോ, കൈപ്പണിയോ ഒക്കെയാണു🌹ജോലിയുടെ ആദ്യ ദിവസങ്ങളിൽ പാത്രങ്ങൾ കഴുകി തുടക്കുന്ന വേറൊരു പയ്യനെ അവിടെ ദിവസവും കണ്ടു🌹 മലയാളികൾ ആണെന്നറിയാമായിയിട്ടും പഴയ പയ്യൻ പുതിയ പയ്യനെ കാണുമ്പോൾ മുഖം തിരിച്ചിരിക്കുന്നു🌹എന്തോ പന്തികേടുതോന്നിയ പുതിയ പയ്യൻ വളരെ പണിപ്പെട്ട് അവന്റെ മുഖം നോക്കിയപ്പോൾ ഞെട്ടിപ്പോയി... 🌹പരസ്പരം കണ്ടിട്ടും പഴയവൻ കണ്ടഭാവം നടിച്ചില്ല🌹ഞെട്ടൽ മാറിക്കിട്ടാൻ പുതിയവൻ വീണ്ടും കുറച്ചു ദിവസം മറ്റവന്റെ മുഖത്ത തന്നെ നോക്കി നോക്കി ഉറപ്പുവരുത്തി🌹അവസാനം  മുഖത്ത് നോക്കിയ ഒരു നാൾ അവനോടു ചോദിച്ചു 🌹

"നീ  അഴകത്തെ  വീട്ടിലെ കുട്ടിയല്ലേ ? എന്തിനാ ഇവിടെ  ഈ പാത്രം കഴുകുന്ന പണി ചെയ്യുന്നത് ?"🌹 ആ ചെക്കൻ മറുപടി പറഞ്ഞു......🌹

"പഠിക്കാൻ വന്നതാ ചേട്ടാ... വേറെ പണിയൊന്നും കിട്ടിയില്ല.. നാട്ടിൽ ആരോടും ഇതു പോയി പറയല്ലേ.. "🌹

നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടിയാണവൻ   ഗ്രേറ്റ്‌ ബ്രിട്ടനിൽ വന്നു  പാത്രം കഴുകാൻ നിക്കുന്നു..!!🌹  നാട്ടിൽ അവന്റെ വീട്ടിൽ മൂന്നു നാലു ജോലിക്കാരുണ്ടു..!!🌹


ഇതുപോലെയാണ് ഇവിടെനിന്നും വിദേശത്തു പഠിക്കാൻ പോകുന്ന മിക്ക കുട്ടികളുടെയും കാര്യവും...!!🌹

മിക്ക കുടുംബങ്ങളിലെയും നല്ല വിദ്യാഭ്യാസവും, ജീവിക്കാൻ ഉയർന്ന മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേക്ക് പോകുന്നതു  പഠിക്കാനാണ്ഒ🌹ഒപ്പം ജോലിയും ചെയ്യാം, പഠിക്കണ വിസയും  ലക്ഷങ്ങൾ കെട്ടിവച്ചു വാങ്ങി വിദേശത്ത് കുറേക്കാലം നിൽക്കയും ചെയ്യാം🌹 കാലാവസ്ഥായും നല്ലതു,  ജോലിയും ചെയ്യാം🌹മണിക്കൂറിനു 600 പൗണ്ട് വച്ചു അന്തസ്സായി വാങ്ങുകയും ചെയ്യാം🌹   .

കൂടുതൽ കുട്ടികളും അവിടെ വല്ല KFC ഔട്ലെറ്റിലും പാത്രം കഴുകലോ, വെയിറ്ററോ ഒക്കെയാണ്...!! 🌹 പ്രൈമാർക്കുപോലെയോ, വാൾമാർട്ട് പോലെയോ ഉള്ള  സഥാപനങ്ങളിൽ നിന്നു സെയിൽസ്മാനോ, വേറെ കൈവേലപ്പണിയോ ചെയ്യാം🌹 ട്രക്കു ഓടിച്ചായാലും, ഫ്ളാറ്റുഫാം തൂത്തുവാരിയായാലും    പത്തു   കാശുണ്ടാക്കും എന്ന് എന്റെ കുടുംബത്തിലെ കുട്ടികൾ പറയുമ്പോൾ എന്തോ നെഞ്ചിലൊരു പിടച്ചലാണുണ്ടാവുക...!!  🌹  ഏതു ജോലിക്ക് ആയാലും തുല്ല്യ അന്തസ്സ്  തരുന്ന നാട്ടിൽ എന്തു ജോലിയായാലും  ഏതു വലിയവൻെറ കുട്ടിയും ചെയ്യും🌹 ഇതു നാടു വേറേയാണേ🌹


പഠിക്കാൻ പോകുന്നവർക്ക് കൂടുതലും കോഴ്‌സുകളെപ്പറ്റി ഒന്നുംതന്നെ അറിയില്ല... 🌹അവിടെ എത്തിപ്പെടുന്നതിനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഇത്തരം കോഴ്‌സുകൾ..!!🌹 കാശുണ്ടാക്കാൻ പാത്രം കഴുകൽ മുതൽ എന്തു തറപ്പണിയും Ok യാണു പിള്ളേർക്ക്🌹

ബ്രിട്ടനിലെ ഒരു യൂണിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന സുഹൃത്ത് പറഞ്ഞത് "ദിവസം തോറും ഇന്ത്യയിൽനിന്നും ആയിരക്കണക്കിന് അപേക്ഷകളാണു ആ യൂണിവേഴ്സിറ്റിയിൽ മാത്രം കിട്ടുന്നതു🌹 കൂടുതലും മലയാളിയുടേതാണ്..🌹 കൂടുതൽപ്പേരും രക്ഷപ്പെടില്ല🌹ബ്ലൂ കോളർ ജോലിയിൽ അവസാനിക്കും. എന്നാലും കാശുണ്ടാക്കുന്നുണ്ടാവും..!! "🌹


എന്തിനാണ് ജീവിക്കാൻ മാർഗ്ഗമുള്ള നിങ്ങൾ ഇത്രയും പഠിച്ചിട്ട് ഈ നാടുപേക്ഷിച്ചു പോകുന്നത് എന്ന ചോദ്യത്തിനുള്ള കുട്ടികളുടെ ഉത്തരമാണ് നമ്മൾ ചിന്തിക്കേണ്ട വിഷയം...!!🌹

അവർക്കിവിടെ ജീവിക്കാൻ താൽപ്പര്യമില്ല🌹ഇവിടുത്തെ വിദ്യാഭ്യാസ സബ്രദായത്തെ അവർ വെറുക്കുന്നു🌹 റിസർവേഷൻ സമ്പ്രദായത്തെ അവർ വെറുക്കുന്നു.. കാശും, സമയവും മുടക്കി അവർ നേടിയ ഡിഗ്രികൾക്കു മറ്റു സംസ്ഥാനങ്ങളിൽപ്പോലും കീറക്കടലാസ്സിൻെറ വിലയില്ലെന്നു

പഠനം കഴിയുബോൾ പിള്ളേർ മനസിലാക്കുന്നു... 🌹പഠിത്തം കഴിഞ്ഞാൽ ഒരു സർക്കാർ ജോലി കിട്ടാൻ കൈക്കൂലി കൊടുക്കണം🌹

15 കൊല്ലത്തെ ടാക്സ് ഒന്നിച്ചു കൊടുത്താലും നല്ലൊരു റോഡോ, പാലമോ പോലുമില്ല.. . 🌹മൂക്കുപൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്‌ലറ്റ് പോലുമില്ല🌹


അഴിമതിയിൽ മുങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെയും, രാഷ്ട്രീയക്കാരെയും പിള്ളേർ വെറുക്കുന്നു 🍫ഇവിടുത്തെ മതഭ്രാന്തിനെ അവർ വെറുക്കുന്നു🍫

വെറുതെയിരുന്നാൽ പോലും മാസാമാസം ലക്ഷങ്ങൾ കയ്യിൽക്കിട്ടുന്ന സ്വന്തം കുടുംബ ബിസിനസ്സുകൾ മുന്നോട്ടു കൊണ്ടുപോകാൻ നമ്മുടെ കുട്ടികൾക്കു ഇന്നു ഭയമാണ്.🍬.കാരണം, സ്വന്തം കൈയിലെ കാശ് കൊടുത്തു ബിസിനസ് നടത്താൻ എന്തിനു രാഷ്‌ടീയക്കാർക്കു സംഭാവന നൽകണം?🍬 സർക്കാർ ഓഫിസുകൾ കയറിയിറങ്ങി എന്തിന് ചെരുപ്പ് തേയ്ക്കണം എന്നവർ ചോദിക്കുമ്പോൾ നമുക്ക് ഉത്തരം മുട്ടുന്നു🧁

യുവാക്കളുടെ കൊഴിഞ്ഞുപോക്ക് കേരളത്തെ ഒരു വൃദ്ധസദനമാക്കും വൈകാതെ. ഒട്ടുമിക്ക കുടുംബങ്ങളിലും ഇന്ന് അച്ഛനമ്മമാർ തനിച്ചാണ്.. 🍹ലക്ഷക്കണക്കിന് വീടുകളിൽ ആൾതാമസമില്ല.... 🍹മോർച്ചറികളിൽ തണുത്തുവിറച്ചു മക്കളെയും കാത്തുകിടക്കുന്ന രക്ഷിതാക്കൾ വല്ലാത്തൊരു നൊമ്പരമാണ്.. 🍹ബംഗാളികൾ മാത്രമാണ് പല വീടുകളുടെയും ആശ്രയം..!!🍹

ഈ സാമൂഹിക വിപത്തിനെ തടയാൻ, മൂല്യബോധമുള്ള,  കുടുംബ ബന്ധങ്ങൾക്കു മുൻഗണന കൊടുക്കുന്ന, സാമൂഹിക ബോധമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റിയെ മതിയാവൂ...!!🍯


അല്ലെങ്കിൽ കേരളത്തിൽ ബംഗാളികൾ  ഇന്നു കഴിഞ്ഞു കൂടുന്ന പോലെ സാക്ഷര കേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിക്കേണ്ട ഗതികേടു വരും.!! 🍯ചിന്തിക്കാൻ ശേഷിയുള്ള, പഠിപ്പുള്ളവർ വിമാനം കയറുമ്പോൾ നാളെ നാടിനെ നയിക്കാൻ ഇവിടെയവശേഷിക്കുക വെറും ഇസ്‌പേഡ്‌ ഏഴാം കൂലികളും, വയസ്സന്മാരും, ജംഗ്ഷനുകളിൽ ബീഡിയും വലിച്ചു ഊച്ചാളിപ്പീസും  കാണിച്ചു പൈസ പിരിച്ചു കഴിയുന്ന വരും  മാത്രമേ കാണൂ!"~~~


BLOGGER,TWITTER, WORDPRESS, FACEBOOK എന്നിവയിൽ 12-2-2022ൽ പ്രസിദ്ധീകരിച്ചതു.

💧വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു💧

ഈ ചക്രത്തിൽ ഉള്ള അക്കങ്ങളെ കണ്ടു പിടിച്ചു എഴുതുന്നവർക്കു ഒരു സമ്മാനം കൂടി ലഭിക്കും

No comments:

Post a Comment