theflashnews.blogspot.com

Sunday, 27 March 2022

100ഏക്കർ പുരയിടം 10 ലക്ഷംരൂപ വാഗ്ദാനം ചെയ്തു


ഇളയാപ്പാ സംസരിക്കാതെയും,ആഹാരംകഴിക്കതെയും ആയിട്ട് പതിനെട്ടു ദിവസങ്ങള് കഴിഞ്ഞിരിക്കുന്നു . ഉപ്പുപ്പാ ആ മന്ത്രവാദി ജോത്സ്യനെ ആളയച്ചു വരുത്തി 🚶( ജോതിഷം നോക്കുന്നതും, കേൾക്കുന്നതും ഇസ്ലാം മതത്തില് ഹറാമായ (നിഷിദ്ധമായ-വിലക്കപ്പെട്ട) സംഗതിയാണു🚶 മാത്രമല്ല ധാരാളം മസ്ജിദ്കളും, മുരീദ് കിട്ടിയവരും തിങ്ങിനിറഞ്ഞു താമസിക്കുന്ന സ്ഥലമാണു🚶 കറയറ്റ ഇസ്ലാമിയത്തും, അദബും ഉള്ള മുസ്ലിമീങ്ങള് നിബിഡമായി താമസിക്കുന്ന കന്യാകുമാരി ജില്ലയിലെ തേങ്ങപ്പട്ടണമാണു പ്രദേശം 🚶 അങ്ങനെ ഉള്ള ഒരു പ്രദേശത്ത് ഒരു മന്ത്രവാദി ജോത്സ്യനെ വീട്ടില് വിളിച്ചു വരുത്തി പ്രശ്നം വൈപ്പിക്കണമെങ്കില് ആ നാട്ടിലെ ജനങ്ങള് അനുവദിച്ചേ മതിയാവൂ🚶അതാണ് എന്റെ ഉപ്പുപ്പാ 🏃മാലിക് ഇബിനു ബിന് ദിനാറി ന്റെ തായ്‌ വഴിക്കാരനാണു ഉപ്പുപ്പാ 🚶മാലിക്ക് ഇബിനു ബിന് ദിനാര് 1200 വർഷം മുന്പ് കെട്ടി ഉയര്ത്തിയ വലിയ പള്ളിയിൽ ,നോമ്പും,സക്കാത്തും ഇബാദത്തും, ശരീയതും അണുവിട തെറ്റാതെ പാലിക്കുകയും ചെയ്തുവരുന്ന കുടുംബമാണ് 🚶അവിടെ ആണ് ഒരു ഭാവി പ്രവചിക്കുന്ന ആള് വരുന്നത് 🤷 ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ജോത്സ്യന് കവടികള് നിരത്തി 🚶 ആവണിപ്പലകയിൽ കവടികളെ എണ്ണം തിരിച്ചു നീക്കിവച്ചു ......🚶ഓം ഹ്രീം നമശിവായ നമഹ എന്ന് ഉച്ചത്തില് ഉരുവിട്ടുകൊണ്ട് വിവിധ മന്ത്രങ്ങളുമായി കുറെ കവടികളെ കൈയ്യില് വാരിയെടുത്ത് നെഞ്ചോട്‌ ചേര്ത്ത് കുറെ നേരം ധ്യാനനിമഗ്നനായി ഒന്നും മിണ്ടാതെ അയാള് ഇരുന്നു 🚶 ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞുകാണും,അയ്യാള് കണ്ണുതുറന്നു ഉപ്പാനെ ഒന്ന് രൂക്ഷമായി നോക്കി ഇങ്ങനെ പറയാന് തുടങ്ങി ...........🚶

..നിങ്ങളുടെ മകന് ഷഹുൽ ഹമീദിൻെറ ശരീരത്തില് ബ്രമ്മരക്ഷസ് ചേക്കേറിയിരിക്കുന്നു 🚶പശു തൊഴുത്തില്നിന്നും ശരീരത്തിൽ കയറിപ്പറ്റിയതാണ🚶...ഇരുമ്പിന്റെ അംശം ശരീരത്തില്‍ സ്പര്‍ശിചിരുന്നതിനാല്‍ ആ സമയം ജീവാപായം ഉണ്ടയില്ലാ......🚶
ഇരുപത്തി ഒന്ന് നാളുകള്‍ക്കുള്ളില്‍ ഇതിനെ ഒഴിപ്പിച്ചു വിട്ടില്ലേല്‍ ,ഷാഹുൽ ഹമീദിനു മരണം ഉറപ്പാണു🚶 പിന്നെ വീട്ടിലെ അടുത്ത അംഗത്തിന്റെ ശരീരത്തിലേക്ക് അത് ചേക്കേറും🚶അങ്ങനെ ഓരോരുത്തരെ കൊണ്ട് പോകും🚶ബ്രമ്മരക്ഷസ്സിനെ ഒഴുപ്പിക്കാന്‍ ശ്രമിക്കുന്നവരെ അതു കൊല്ലുകയും ചെയ്യും🚶അതിനാല്‍ ഒരാളും അതിനായി മുതിരുകയില്ലാ🚶ജോത്സ്യന്‍ പറഞ്ഞു നിര്‍ത്തി🚶
വീട്ടിനുള്ളില്‍ കൂട്ടക്കരച്ചിലായി🚶 ഉമ്മയും സഹോദരി ഫാതിമാബീഗവും ,ഷാഹുൽ ഹമീദിനെ കെട്ടിപ്പിടിച്ചു അലമുറയിട്ടു കരഞ്ഞു🚶അതിനിടക്ക് ജോത്സ്യന്‍ തന്റെ പ്രതിഫലം പോലും വാങ്ങുവാന്‍ നില്‍ക്കാതെ പാണ്ടക്കെട്ടുമായി ആ വീടിന്റെ പടി ഇറങ്ങിക്കഴിഞ്ഞിരുന്നു .......🚶ഉപ്പുപ്പാ സ്തബ്ധനായിനിന്നു 🚶ആ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി നിലത്തു വീണു .പിന്നെ സമനില വീണ്ടെടുത്തു ...അസറിന്റെ ബാങ്ക് മുഴങ്ങി ..ഉപ്പുപ്പാ വുളു ചെയ്തു നിസ്കാരത്തിനു പോയി .തസ്ബീഹു കൊണ്ട് ദിക്കിറുകള്‍ ഉരുക്കഴിച്ചു ....പിന്നെ പതിയെ ഉപ്പുപ്പാ ശാന്തനായി 🚶
എന്തോ ചിന്തിച്ചുകൊണ്ട്‌ ഈസി ചെയറില്‍ ചാരിക്കിടന്നു 🚶

പിന്നെ കുടുംബഅംഗങ്ങളെ വിളിച്ചു സ്വാന്തനപ്പെടുത്തി 🚶ഉപ്പുപ്പാ ഒരു ശാന്തനായ ഒരു മാതൃകാ ഇസ്ലാമിക മനുഷ്യനാണു🦵 പരിശുദ്ധ ഗ്രന്ഥത്തിലെ കഥകൾ പറഞ്ഞു തരുമായിരുന്നു!നുണകൾകൊണ്ടും, പതിഞ്ഞ സ്വരത്തിൽ ഏഷണി പറഞ്ഞും
, രഹസ്യ സംഭാഷണങ്ങൾ നടത്തിയും മുൻപിൻ ആലോചന ഇല്ലാതെ പ്രവർത്തികൾ ചെയ്യുന്നവർ കുടുബങ്ങളിൽ ഉണ്ടാവാം🤰സർവ്വശക്തനിൽ വിശ്വാസമർപ്പിച്ചു കുടുബത്തിലെ പ്രധാനി എടുക്കുന്ന തീരുമാനങ്ങൾ നല്ലരീതിയിൽ തന്നെ അവസാനിക്കുമെന്നു ഉപ്പുപ്പാ പറയുമായിരുന്നു. പ്രദേശവാസികളും,വീട്ടിലെ അംഗങ്ങളും പല അഭിപ്രായങ്ങൾ പറഞ്ഞിട്ടും-ഉപ്പുപ്പാ
മന്ത്രവാദി ജോത്സ്യനെ വീണ്ടും ക്ഷണിച്ചു വരുത്താനായി എടുത്താല്‍ പൊങ്ങാത്ത ഓഫറുകളുമായി ഒരു ബന്ധുവിനെ ജോതിഷിയുടെ അടുത്തേക്കു പറഞ്ഞയച്ചു 🚶
100ഏക്കര്‍ പുരയിടം,10ലക്ഷം രൂപ ജോതിഷകുടുംബത്തിന്റെ ആ ജീവനാന്തമുള്ള സംരക്ഷണം ഒക്കെ ബ്രമ്മരക്ഷസ്സിനെ ഒഴിപ്പിച്ചു തരാമെങ്കില്‍ ആ ജോൽസ്യനു നല്‍കാമെന്നു ഉപ്പുപ്പാ അക്കാലത്തു വാഗ്ദാനം ചെയ്തു 🙏
*ബാക്കി കഥ നാളെ,അല്ലെങ്കിൽ Blogger ൽ വായനക്കു ലഭിക്കും🚶
പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved. January 2011 -ൽ പ്രസിധീകരിക്കപ്പെട്ടതു .
@Theflashnews twitter.comപോസ്റ്റ്ചെയ്തത് bulletindaily.blogger 2011ൽവീണ്ടും പോസ്റ്റ്‌ ചെയ്തതു facebook.com ല്‍.12 -12- 14 ൽ പോസ്റ്റ്‌ ചെയ്തതു bulletindaily.wordpress.com12.12.2014 ൽ പോസ്റ്റ്‌ ചെയ്തു

No comments:

Post a Comment