theflashnews.blogspot.com
Brahmarakshas snuck in and climbed on the body-ബ്രന്മരക്ഷസ്സ് പതുങ്ങി നിന്നു ശരീരത്തിൽ കേറി
സർവ്വ ശക്തന്റെ കൈയൊപ്പ് ചാർത്ത പെട്ട സംഭവങ്ങൾ എല്ലാരുടെയും ജീവിതത്തിൽ ചില പ്രത്യേക കാലഘട്ടത്തിൽ ഉണ്ടാകാറുണ്ട് . നിലത്തേക്കു വീഴാൻ ആയുന്ന പൈതലിനെ താങ്ങുന്നത് പോലെ .ഇതിൽ കഥാപാത്രമായ വ്യക്തിയുടെ ഫോട്ടോ അടക്കം ഞാൻ പിന്നീട് പ്രസിദ്ധീകരിക്കാം . ആദ്യം വായന നടക്കട്ടെ !!!!പന്ത്രണ്ട് വയസ്സുള്ളപ്പോള് കഥയും, ഉപന്യാസങ്ങളും, പ്രസംഗംവും എഴുതി തുടങ്ങിയാതാണു. എഴുതി തുടങ്ങിയത് ബ്രംമരക്ഷസ്സ് എന്നൊരു ചെറുകഥയായിരുന്നു എന്റെ ചെറുപ്പത്തില് വാപ്പച്ചിയുമ്മ(പിതാവിന്റെ അമ്മ) പറഞ്ഞു തന്ന സംഭവ കഥ. വടിവൊത്ത അക്ഷരത്തില് വര്ണനകളോടെ അത് കഥയാക്കി ...അതിലെ എല്ലാ കഥാ പാത്രങ്ങളും , ജീവിചിരുന്നവരായിരുന്നു . അതില് ഒന്ന് രണ്ടുപേര് ക്ക് ഇന്ന് നല്ല പ്രായമായിട്ടുണ്ട് ഒരു എൺപത്തി അഞ്ചു വയസ്സെങ്കിലും വരാം ...അച്ഛമ്മ യെ ഞാന് വിളിച്ചിരുന്നത് , വാപ്പച്ചിയുമ്മ എന്നായിരുന്നു . .. നാല്പതോളം മുറികള് ഉണ്ടായിരുന്ന വലിയ ഒരു മുസ്ലിം തറവാട്....അതിനെക്കാള് ഉപരി ഒരുവലിയ .ബംഗ്ലാവു ആയിരുന്നു അത്. 1939 കളിൽ കേരളത്തിൽ ഇലട്രി സിറ്റി ബൾബുകൾ കത്തിയിരുന്ന വീട്. "പട്ടണം ബംഗ്ലാവു "എന്നാണ് അത് അറിയപ്പെട്ടിരുന്നത് .കന്യാകുമാരി മുതല് കാസര്കോട് വരെ പുകഴ്പെറ്റിരുന്നു ആ ആഡ്യ ഗൃഹം . കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഏക്കര് കണക്കിന് പുരയിടം . സകല ജാതി വൃക്ഷങ്ങളും ഉണ്ടവിടെ അവിടെ കയറി യാണ് ബ്രന്മ രക്ഷസ്സ് വിളയാടിയാത് . എല്ലാതരം ഫലങ്ങളും ,ലഭ്യമാകുന്ന വൃക്ഷങ്ങള് . ആകാശത്തോളം ഉയര്ന്നു നില്ക്കുന്ന പനകള് .. പനങ്ങ ചുട്ടു തിന്നുമ്പോള് കിട്ടിയിരുന്ന സ്വാദ് ഒന്നുവേറെ തന്നെ ആയിരുന്നു. ഇഷ്ടംപോലെ പനനൊങ്കുകൾ കഴിക്കാൻ കഴിയുമായിരുന്നു ആ പനകള് ഒക്കെ മാദകമോഹിനികള് ആയിരുന്ന യക്ഷികളുടെ ആവാസ സ്ഥലങ്ങളായിരുന്നു . നല്ലവണ്ണം പഴുത്ത സീത പഴങ്ങള് (ആത്തിച്ചക്ക ) പറിച്ചു തിന്നുകൊണ്ട് ഞങ്ങള് കുട്ടികള് യക്ഷികളെ തേടി പനകളുടെ മണ്ടകള് നോക്കി അന്നു നടക്കുമായിരുന്നു 🐆അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ട് തുടങ്ങുമ്പോള് ഉപ്പുപ്പാ (അച്ഛന്റെ അച്ഛന്) ഞങ്ങളെ സ്നേഹപൂര്വ്വം നിസ്കാരത്തിനു നിര്ബന്ധിതരാക്കും . മിക്കപ്പോഴും ഞങ്ങളുടെ ഇമാം ആവുക ഉപ്പുപ്പ തന്നെ ആയിരിക്കും. പ്രവാചക പരമ്പരയിലെ മാലിക് ഇബിനു ബിന് ദിനാര് പരമ്പരയില് പെട്ടതിനാൽ തലയെടുപ്പും , ശാലീനതയും ,സൌമ്മ്യതയും , ദീനി ചിന്തയും ഉപ്പുപ്പയില് എന്നും തെളിഞ്ഞു നിന്നിരുന്നു. സകലരും ബഹുമാനിച്ചിരുന്നു. കൃത്യമായി റൂഹു പോകുന്ന സമയം വരെ ഖുറാന് ആയത്തുകള് നെഞ്ചില് വിരല്കൊണ്ട് എഴുതി ആയിരുന്നു പിൽകാലത്ത് മരണം അടഞ്ഞതു. ഉപ്പുപ്പാ മരണപ്പെട്ടതു 1966 കളിൽ ആയിരുന്നു. ഉപ്പുപ്പായുടെ മരണക്കിടക്കക്കരികിലിരുന്ന എൻെറ പിതാവിന്റെ കണ്ണു നിറഞ്ഞൊഴുകുന്ന നേരീയ ഓർമ്മയുണ്ടെനിക്കു. ചുണ്ടുകള് സദാ ദിക്കിറുകള് ചൊല്ലിയിരുന്നു.എന്റെ ഉപ്പുപ്പാ അക്കാലത്തെ വലിയ ധനാഢ്യനും , ദാന ധര്മ്മിഷ്ട്നും ,വളരെ സൌമ്യനുമായ ഒരു മനുക്ഷ്യന്നുമായിരുന്നു ......അവിടെയാണ് - ബ്രന്മരക്ഷസ് കേറിയതു. ഒരു മൂവന്തിയിൽ പശുവിന്റെ പിന്നിലൂടെ തൊഴുത്തിൽ മറഞ്ഞു നിന്നു ശരീരത്തിൽ കയറിപ്പറ്റിയതു🐃 ഇത് ഒരു സംഭവ കഥയാണു അതു കൊണ്ടാണു ആ മുഖമായി ഇത്രയും പറയുന്നതു ...ബാക്കി പിന്നെ പോസ്റ്റ് ചെയ്യാം🦄 അല്ലെങ്കിൽ Bloggerൽ വായനക്കു ലഭിക്കും🦄പാളയം നിസാർ അഹമ്മദ് .Copyright All Rights Reserved.2011-ൽ പ്രസിധീകരിക്കപ്പെട്ടതു .@Theflashnews twitter.com ലുംbulletin.com, flashnews.com ലും,Wordpress .com ലും 2011 ൽതിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു🗨️
No comments:
Post a Comment