കാക്കയെ എങ്ങനെ ഓടിക്കാമെന്നത് ഇനിയും കാര്യക്ഷമമായ പരിഹാരം കിട്ടിയിട്ടില്ലാത്ത വളരെ പഴക്കം ചെന്ന ഒരു പ്രശ്നമാണ്. കാക്കയെക്കൊണ്ട് നിരവധി ഉപകാരങ്ങളുണ്ടാകാമെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതാണ്. കാക്കയെ വംശനാശം വരുത്തി രക്ഷ നേടാമെന്നു ഒരാളും കരുതേണ്ടതില്ല. അങ്ങേയറ്റത്തെ അതിജീവനശേഷിയുണ്ട് കാക്കകള്‍ക്ക്. എങ്ങനെയാണ് കാക്കയെ അകറ്റി നിര്‍ത്തുക?
2️⃣കാക്കകൾ കദളിയിലല്ല പൂവമ്പഴകൊമ്പിലിരുന്നു വിരുന്നു വിളിച്ചാൽ കൂടി വിരുന്നു കാരൻ എന്നല്ല ഒരു കാലൻ കൂടി വരികയില്ല. അനുഭവങ്ങളില്‍ നിന്നുരുത്തിരിഞ്ഞ പരിഹാരങ്ങള്‍ ഇവിടെ വിവരിക്കാം.വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. മാംസം കഴുകിയ വെള്ളവും മീന്‍ കഴുകിയ വെള്ളവും അലക്ഷ്യമായി പറമ്പിലേക്കു ഒഴിക്കരുത്. കുടിവെള്ളം ഒരു നിമിഷം പോലും തുറന്നു വക്കരുതു. ദാഹ ജലം ഉള്ള സ്ഥലം വിട്ടു കാക്കകൾ പോകില്ല. കഞ്ഞിവെള്ളവും അലക്ഷ്യമായി പുറത്തേക്ക് ഒഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇതോടൊപ്പം പുറന്തള്ളപ്പെടുന്ന വറ്റുകള്‍ കാക്കകളെ ആകര്‍ഷിക്കും. സ്വന്തം വീട് വൃത്തിയായി സൂക്ഷിച്ചാല്‍ കാക്ക വരാതിരിക്കുമോ? ഇല്ല. അടുത്തുള്ള വീട്ടുകാരും സമാനമായ ജാഗ്രത പുലര്‍ത്തണം. ഇത് എപ്പോഴും പ്രായോഗികമല്ല. അയല്‍വീട്ടുകാരെ വൃത്തി പഠിപ്പിക്കാന്‍ പോയാല്‍ അത് കലഹങ്ങളില്‍ അവസാനിക്കാനും സാധ്യതയുണ്ട്. വൃത്തി പാലിക്കേണ്ട സന്ദര്‍ഭങ്ങളെ മനുഷ്യര്‍ എപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കും. നമുക്കി ടയില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടു ന്ന കഥാപാത്രങ്ങളിലൊരാള്‍ വൃത്തിയു ള്ളയാളായിരിക്കുമെന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. കാക്കയെ പേടിപ്പിക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കി വെക്കുക എന്നതും ഒരു വഴിയാണ്. മിററർ കഷണം സൂര്യനെതിരെ പിടിച്ചു കാക്കയിലേക്കു സ്ഥിരമായി പ്രകാശമടിപ്പിച്ചാലും കാക്ക ഓടിപ്പോകും. പൈപ്പു കുഴൽ കൊണ്ട് വെടിയൊച്ച സ്ഥിരമായി കേൾപ്പിച്ചാലും കാക്കകൾ താമസിയാതെ അകന്നു പോകും🧍
3️⃣വയലുകളിലും മറ്റും കാണാറുള്ളതു പോലത്തെ സാധനം. പക്ഷെ, ഇവയുടെ ഒരു പ്രശ്നം, കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കാക്കകള്‍ ഇവയോട് സൗഹൃദം സ്ഥാപിക്കും. കാസറ്റിന്റെ ഉള്ളിലെ ടേപ്പ് കാക്ക വരുന്നിടത്ത് ചുറ്റി വെക്കുന്ന രീതി പണ്ടു നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ ഇതു ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കാക്കകളെ ഓടിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തി വില്‍പ്പനയ്ക്കുണ്ട്. മറ്റൊന്ന് അനങ്ങിക്കൊണ്ടിരിക്കുന്ന കിളികളുടെ രൂപങ്ങള്‍ തൂക്കിയിടുക എന്നതാണ്. പ്രത്യേകിച്ച് മൂങ്ങയുടെ രൂപം. ഇവ കാക്കകളെ പേടിപ്പിക്കും. അടുക്കാന്‍ മടിക്കും. കെട്ടിടങ്ങളിൽ അവിടവിടെ കണ്ണാടികള്‍(മിറർ) വെക്കുന്നതും ഉപകാരപ്രദമാണ്. സിഡികളും ഇതിനായി ഉപയോഗിക്കാം. പലയിടങ്ങളില്‍ കെട്ടി തൂക്കിയിടുക. കാക്കകള്‍ക്ക് തിളക്കമുള്ള യാതൊന്നിനെയും ഇഷ്ടമല്ല. ഇത് കാക്കകളുടെ എക്കാലത്തെയും പ്രശ്നമാണ്. ഇത് മുന്നില്‍ക്കണ്ട് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം ഫലം കാണും. ഇതിന് സിഡികളും, കണ്ണാടികളും മാത്രം പോരാ. തിളങ്ങുന്ന മാലകളും മറ്റും അലങ്കാരപ്പണികള്‍ക്കായി നാം ഉപയോഗിക്കാറുണ്ടല്ലോ. ഇവ വാങ്ങി പലയിടങ്ങളിലായി തൂക്കിയിടണം. കാക്ക അടുക്കില്ല, കട്ടായം. ശ്രദ്ധിക്കുക, പലയിടങ്ങളില്‍ തൂക്കണം. കൂടാതെ ഒരു രണ്ട് മാസം കൂടുമ്പോഴെങ്കിലും പുതിയ തിളങ്ങുന്ന മാലകള്‍ വാങ്ങി തൂക്കുകയും വേണം. കാക്കകള്‍ സാഹചര്യങ്ങളോട് എളുപ്പത്തില്‍ ഇണങ്ങുന്നവയാണ്.
4️⃣അതുകൊണ്ട്, സൗഹാര്‍ദ്ദരഹിതമായ സാഹചര്യങ്ങള്‍ നമ്മള്‍ പുതുതായി സൃഷ്ടിച്ചു കൊണ്ടേയിരിക്കണം. കാക്കകളെ പെട്ടെന്ന് തന്നെ തുരത്തിയില്ലെങ്കിൽ അവ നിങ്ങളുടെ തലയിൽ തന്നെ കൂട്ടമായി വന്നു കൊത്താൻ തുടങ്ങും. കുട്ടികളെയും ഉപദ്രവിക്കാൻ തുടങ്ങും, റെസ്റ്റ് വാച്ചും, കാഴ്ചക്കുള്ള കണ്ണടയും, സ്വർണ്ണമാലയുൾപ്പടെ വീട്ടിലെ കൗതുകമുള്ള സാധനങ്ങൾ കാക്ക കൂട്ടിനെ മോടിപിടിപ്പിക്കാൻ റാഞ്ചികൊണ്ടുപോകുന്ന ധാരാളം അനുഭവങ്ങൾ ഉണ്ടു. എന്തെങ്കിലും ഒരു കാര്യം റെക്കോർഡ് ചെയ്യാൻ പോലും കാക്കകളുടെ ശബ്ദകോലാഹലം കൊണ്ട് സാധിക്കാറേയില്ല. കാക്കകളുടെ കൂട്ടമായുള്ള ശബ്ദകോലാഹലം ദുരന്തത്തിൻ്റെയും, ദു:ഖത്തിൻ്റെയും മുന്നറിയിപ്പാണെന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇക്കാലത്ത് അതെല്ലാം ന്യൂജെൻ പിള്ളേർക്ക് ഇന്നത്തെ യുഗത്തിൽ നോ പ്രോബ്ലം🦅 അല്ലെങ്കിൽ തന്നെ പെൺകുട്ടികൾ വീട് തൂത്തും, തുടച്ചും, വൃത്തിയാക്കിയും, എച്ചവലയടിച്ചും, ത്രിസന്ധ്യക്കു വെള്ളം തളിച്ചും മൂധേവിയെ അടിച്ചോട്ടിച്ചുവിട്ടിട്ടു, പ്രാർത്ഥിച്ചു, ഐശ്വര്യം വരാനായി എവിടെയാണു മിഴിയുംനട്ടു കാത്തിരിക്കുക... പിന്നല്ലേ ഒരു കാക്ക. പാളയം നിസാർ അഹമ്മദ്
© copyright all rights reserved stat counter daily report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ളതു.

No comments:
Post a Comment