അന്നു ഒരു വെള്ളിയാഴ്ചയായിരുന്നു🚶 പാളയം പള്ളിയും, യൂണിവേഴ്‌സിറ്റി മഹാരാജാസ് കോളേജും, മെയിൻറോഡും, സെക്രട്ടറിയേറ്റും, പ്രസ്ക്ളബും ഒക്കെ 'ഹോയ്' എന്നു ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്താണുള്ളതു🚶 ഓഫീസിൽ എൻെറ സ്റ്റാഫൊക്കെ എത്തി പത്തു മണി ആകുന്നതേയുള്ളൂ🚶 4000ലധികം പേർ പ്രാർത്ഥനക്കായി വിവിധ നാട്ടിൽ നിന്നും വന്നു കൂട്ടം കൂടുന്ന പാളയം പള്ളിയിൽ
പോയി വിയർത്തു വെയിലു കൊണ്ടു 'ഖുതുബ' നിസ്കാരത്തിനു പങ്കെടു ക്കണോ ഓഫീസിൽ തന്നെ നിസ്കരിക്കണോ എന്നു ആലോചിച്ചിരിക്കുബോഴാണു സുകുമാരൻ നായർ ഗുഡ്മോർണിംഗും പറഞ്ഞു ഓഫീസിലേക്കു വന്നതു🚶
2️⃣എന്നെ കാണാൻ വരുന്നവർ അടുപ്പം പോലെ ഗുഡ്മോർണിംഗ് പറയും, ചിലർ നമസ്കാരം പറഞ്ഞു തൊഴും, ചിലർ വലതു കൈപ്പത്തി നെഞ്ചിൽ അമർത്തി തല അൽപ്പം കുനിച്ചു തൊഴുതു ചിരിച്ചു കയറിവരും🚶 അവസാനം പറഞ്ഞ തരം ആളുകളിലെ ആത്മാർത്ഥതയും, ബഹുമാനവും എനിക്കു നന്നായി ഫീൽചെയ്യും🚶എനിക്കു അത്തരം ആളുകളെ വളരെയധികം ഇഷ്ടവുമാണു🚶നല്ലൊരു അടുപ്പം അവരോടു ഫീലാവും🚶
സുകുമാരൻ നായർ അഡീഷണൽ ഗവണ്മെന്റ് സെക്രട്ടറി ആയിരുന്നു🚶 അതു സെക്രട്ടറിയേറ്റിലെ വളരെ ഉയർന്ന ഉദ്യോഗമാണു🚶അഡീഷണൽ സെക്രട്ടറി കടന്നു വരുന്നതു കണ്ടാൽ, സെക്രട്ടറിയേറ്റിലെ അയ്യാളുടെ സെക്ഷനിലെ കൺവെട്ടത്തുള്ള, അണ്ടർ സെക്രട്ടറി, സൂപ്രണ്ടു, സെക്ഷൻ ഓഫീസർ, ക്ളാർക്കു, പ്യൂൺ അങ്ങനെ കൺവെട്ട ത്തുള്ള സകല ജോലിക്കാരും സീറ്റിൽ നിന്നും എണീറ്റു നിന്നു ഗുഡ്മോർണിംഗ് പറയും, 🚶
ആ സുകുമാരൻ നായരാണു രാവിലെ തന്നെ വിയർത്തൊലിച്ചു എൻെറ മുൻപിൽ വന്നിരിക്കുന്നതു🚶 'എവിടെ പോയതാന്നു' ഞാൻ ചോദിച്ചു🚶 'കുടുംബ ജോത്സ്യനെ കാണാൻ പോയതാ, മകളുടെ ഒരാലോചന ചേരുമോന്നു നോക്കാൻ...'🚶 എനിക്കും താൽപര്യമുള്ള വിഷയമായതു കൊണ്ടു 'ആ ജോത്സ്യൻ എവിടെയുള്ള ആളാ ചോദിച്ചു'🚶
പൂജപ്പുര ജംഗ്ഷനിൽ ചെന്നിട്ടു, മുടവൻമുകളിൽ നടൻ മോഹൻലാലിൻെറ വീടിനു തിരിയുന്ന ഇടതു വഴിയിൽ ചാടിയറയിലാണു ജോത്സ്യൻെറ വീടെന്നു വ്യക്തമായി അയാൾ പടം വരച്ചു പറഞ്ഞു തന്നു 🏌️
3️⃣'ആട്ടെ മാഷേ, ജോത്സ്യൻ എന്തു പറഞ്ഞു' എന്നായി ഞാൻ🚶ഒന്നുകൂടി കസേരയിൽ അനങ്ങി സ്വസ്ഥമായിരുന്നിട്ടു വളരെ പതിഞ്ഞ സ്വരത്തിൽ സുകുമാരൻ നായർ ദു:ഖങ്ങളുടെ കെട്ടഴിച്ചു🚶
'എപ്പോഴും പറയുന്നതു തന്നെയാണു ജോതിഷി പറഞ്ഞതു🚶 മുൻപൊക്കെ വന്നതു പോലെയുള്ള നല്ല പൊരുത്തമുള്ള ആലോചനയാത്രേ ഇതും, ഏറിയാൽ വിവാഹം ഒരു വർഷത്തിനകം നടക്കുമെന്നും ജോത്സ്യൻ പറഞ്ഞതായി പറഞ്ഞു🚶ഇതു കേട്ടു കേട്ടു മടുത്തു, കുറേക്കാലമായി ജോത്സ്യൻ ഇതന്നെ വച്ചു തട്ടണൂ🚶മോൾടെ 20 വയസ്സിൽ ആലോചന വന്നു തുടങ്ങിയതാണ് 🚶 ഇപ്പോൾ മോൾക്കു 27 കഴിഞ്ഞു🚶 ഒന്നും കൊടുക്കാൻ ഇല്ലാഞ്ഞിട്ടല്ല🚶 കിഴക്കേകോട്ടയിൽ പെരുന്താന്നി സുബാഷ് നഗറിലാണു താമസം🚶 15 സെൻറുള്ള കോബോണ്ടിൽ 2000സ്ക്വയർ ഫീറ്റുള്ള രണ്ടു ഇരുനിലവീടുകൾ ഉണ്ടു🚶 അതിൽ ഒന്നിൽ ഇവർ താമസിക്കുന്നു🚶 മകൾക്കു കൊടുക്കാൻ ഉദ്ദേശിക്കുന്ന വീടു ഇപ്പോൾ വാടകയ്ക്ക് വിട്ടിരിക്കുന്നു🚶 ഇരുപതിനായിരം രൂപ വാടക കിട്ടും🚶ഭാര്യയുടെ പേരിൽ 50 സെൻറു സ്ഥലം വേറെയുമുണ്ടു, 100 പവൻ സ്വർണം വേറേയും കരുതിയിട്ടുണ്ടു🚶 അതുമൊക്കെ മകൾക്കു കൊടുക്കാനുള്ളതു തന്നെ🚶മൂത്തതാണു മോൾ, ഇളയതു മോനാണു, അവൻ ഡിഗ്രിക്കു പഠിക്കുന്നു🚶 ഡിഗ്രിക്കും, SSLCക്കും ഒക്കെ മോൾക്കു ഡിസ്റ്റിംങ്ഷനായിരുന്നു🚶psc വഴി ഗവണ്മെന്റു ജോലിയൊന്നും കിട്ടിയില്ല. നാലഞ്ചു വർഷമായി ടെക്നോപാർക്കിൽ 'അസ്സൻഷ്യ ടെക്‌നോളജീസ് 'എന്നൊരു കമ്പനിയിൽ ജോലിക്ക് പോകുന്നു🚶
4️⃣പൈസക്കു വേണ്ടീട്ടല്ല, വെറുതേ വീട്ടിൽ ഇരിക്കണ്ടല്ലോന്നു വിചാരിച്ചിട്ടാണു പോണതു• മഴയുള്ളപ്പോൾ കാറുകൊണ്ടു പോകും, അല്ലാത്തപ്പോൾ ആക്റ്റീവ യിൽ പോകും🚶ശംബളം വാങ്ങണതു പെട്രോൾ അടിക്കാനേ കാണൂ🚶നമ്മൾ അവളെ താൽപ്പര്യമെടുത്തു കെട്ടിച്ചു വിടാത്തപോലെയാണു മോളുടെ പെരുമാറ്റം🚶അമ്മയും മകളും എന്തെങ്കിലും നിസ്സാര കാര്യങ്ങൾക്കു പോലും പരസ്പരം വഴക്കു കൂടും🚶 ജോലി കഴിഞ്ഞു വൈകിട്ടു വന്നാൽ തോൾ ബാഗ് ഒക്കെ വലിച്ചൊരു എറിയാണു🚶മുകളിലുള്ള അവളുടെ മുറിയിൽ പോയി കട്ടിലിൽ കമഴ്ന്നു ഒറ്റകിടപ്പാണു രാത്രി പത്തു മണിവരെ🚶 ഭാര്യ ചെന്നു ആഹാരം കഴിക്കാൻ വിളിച്ചാൽ ചാടി കടിക്കാൻ നിൽക്കും🚶 വൈകുന്നേരം ജോലി കഴിഞ്ഞു ചില ദിവസം 6നു വരും, ചില ദിവസം എട്ടുമണി കഴിയും🚶അഥവാ ഫോൺ വിളിച്ചു ചോദിച്ചാൽ ജോലി തീർന്നില്ല എന്നു ദേഷ്യത്തിലാവും മറുപടി അവൾ പറയുക🚶 "എൻെറ മാഷേ, ടീവി വച്ചാൽ കാണാൻ എനിക്കു മനസ്സിൽ സ്വസ്ഥതയില്ല, വീട്ടിൽ ഇരിക്കാൻ പോലും എനിക്കു തോന്നാറില്ല-"
വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ആസമയത്തു സെക്രട്ടറിയേറ്റിന് മുൻവശത്തു ടോട്ടൽ തട്ടിപ്പ് എന്നൊരു പണം പറ്റിപ്പു സ്ഥാപനം പൂട്ടി സീൽചെയ്ത കാര്യവും സുകുമാരൻ നായർ പറഞ്ഞു. അതിലെ മെയിൻ കഥാപാത്രമായിരുന്ന മുസ്ലിം സ്ത്രീ ഈയ്യാളുടെ കീഴിൽ വളരെക്കാലം ജോലി ചെയ്തിരുന്നവൾ ആയിരുന്നത്രേ. ആ സമയത്തേ കുഴപ്പക്കാരിയായിരുന്നുവത്രേ. ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞത്രേ 'സാർ പെൻഷനും, ഗ്രാറ്റുവിറ്റിയും കിട്ടുമ്പോൾ ആ പണം കൊണ്ടു എൻെറ സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ ഉയർന്ന പലിശ തരാമെന്നു നിർബന്ധിച്ചത്രേ'.
5️⃣സെക്രട്ടറിയേറ്റിൽ എൻെറ കീഴ് ജീവനക്കാരി ആയിരുന്നതിനാൽ അന്നേ നല്ലതല്ലാത്ത ട്രാക്കു റിക്കാർഡ് ആയിരുന്നു. മാത്രമല്ല ഭർത്താവ് ബ്ളേഡ് പലിശക്കാരൻ എന്നാണു അന്നു അറിയപ്പെട്ടിരുന്നതു. അതിനാൽ തന്നെ പണം വച്ചൊരു കളിക്കു ഞാൻ അവളുടെ വലയിൽ വീണില്ല. സകലരെയും പണം പറ്റിച്ചു ഇപ്പോ ജയിലിലാണു.......... സുകുമാരൻ നായർ പറഞ്ഞു നിർത്തി. ഞാൻ നന്നായി ചിരിച്ചു.
എന്താ സാർ ചിരിക്കുന്നത് എന്നു സുകുമാരൻ നായർ എന്നോടു ചോദിച്ചു.
ഞാൻ പറഞ്ഞു ആ തട്ടിപ്പ്കാരി സ്ത്രീയെ ഞാനറിയും. വള്ളി പുള്ളി വിസർഗ്ഗം വിടാതെ സകല വാർത്തകളും ഇവിടെ ഈ വാർത്താ ഡസ്ക്കിൽ വരും. അന്നു ആ തട്ടിപ്പ്കാരി യെ കുറച്ചു പത്രത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയാത്ത തികച്ചും മോശമായ ചില വാർത്തകൾ കൂടി വന്നു കൊണ്ടിരുന്നതു ഞാനയാളെ കാണിച്ചു. അങ്ങനെ ആ സ്ത്രീയെ അറിയാം അത്രയേയുള്ളൂ....... എന്നിട്ട് വിഷയം മാറ്റാനായി ഞാൻ ചോദിച്ചു........ഒറ്റ സ്ട്രച്ചിൽ ശ്വസം വിടാതെ അയ്യാൾ അത്രയും പറഞ്ഞു നിർത്തി🚶 വീടിനുള്ളിലെ ഗോപ്യമായ കാര്യങ്ങൾ അന്യനായ എന്നോടു പറഞ്ഞു പോയതിലെ അഭിമാനക്ഷതം സുകുമാരൻനായരുടെ ശ്വാസഗതിയിൽ നിന്നും എനിക്കു തിരിച്ചറി യാൻ പറ്റി🏃 ഞാനയ്യാളുടെ മുഖത്തു നിന്നും കണ്ണുകൾ മാറ്റാതെ ഞനയ്യാളെ തന്നെ അൽപ്പ സമയം നോക്കിയിരുന്നു🚶അയ്യാൾ സ്വസ്ഥത വീണ്ടെടുത്തെന്നു മനസ്സിലായപ്പോൾ മകൾ കാണാൻ എങ്ങനെയെന്നു ചോദിച്ചു🤸 നല്ല ഫെയറാണെന്നു മറുപടി തന്നു🤸
6️⃣നക്ഷത്രവും,ഡേറ്റ ഒഫ് ബർത്തും ഞാൻ ചോദിച്ചു വാങ്ങി🚶 അപ്പോൾ അയാൾ തിരക്കി എനിക്കു ജോതിഷമറിയുമോന്നു👉 ഇല്ല, "ഞാൻ പറയുന്നവ ചിലർക്കു ചില കാലമൊത്തിടും" അത്രയേള്ളൂ👉പടിഞ്ഞാറു കാർമേഘങ്ങൾ കൂടുബോഴും, തെക്കൻ കാറ്റ് വീശുബോഴും മഴപെയ്യുമെന്നു പറയാൻ എൻെറ നാവിൻ തുമ്പിൽ ഈശ്വര ചിന്ത മാത്രം മതി....🚶 സുകുമാരൻനായരുടെ മകളുടെ കല്യാണം നടക്കുന്നതിനു ഞാൻ പറയുന്നതു പോലെ ചെയ്യാമോ എന്നു ഞാൻ ചോദിച്ചു🚶
എന്തുവേണമെങ്കിലും ചെയ്യാമെന്നായി അയ്യാൾ👁️
സാമ്പത്തികമുണ്ടെന്ന ഹൂങ്കു സംസാരം വേണ്ട, സെക്രട്ടറിയേറ്റു ഭരിച്ചിരുന്നു എന്ന അഹന്തയും വേണ്ട.... ഞാൻ പറയുന്ന ഒന്നു രണ്ടു നിസ്സാര കാര്യങ്ങൾ ഭാര്യയോടൊപ്പം പോയി ചെയതാൽ മതി🤸 ഇന്നു വെള്ളിയാഴ്ചയാണു, ഞങ്ങൾക്കു ജുമാ ഉള്ള ദിവസമാണു🤸 താങ്കൾ പോയിട്ടു തിങ്കളാഴ്ചയോ ബുധനാഴ്ചയോ വരിക ചെയ്യേണ്ടവ ഞാൻ അപ്പോൾ പറഞ്ഞു തരാമെന്നു സമാധാനപ്പെടുത്തി ഞാനയ്യാളെ ഒരുവിധം പറഞ്ഞു വിട്ടു🤸
തിങ്കളാഴ്ച ഓഫീസ് തുറക്കാനായി ഞാനെത്തുബോഴേക്കും അയ്യാൾ കോംപോണ്ടിലെ വലിയഗേറ്റിനു മുന്നിൽ റോഡിനു മുന്നിലൂടെ പോകുന്ന ആളുകളെയും നോക്കി നിർവ്വികാരനായി കൈയ്യും കെട്ടി നിൽക്കുന്നു🤸വാഹനം ഷെഡിൽ പാർക്ക്ചെയ്തിട്ടു ഓഫീസ് തുറന്നതും അയ്യാളും പിന്നാലെ വന്നു🤸
7️⃣അയ്യാളെ visitors chairൽ ഇരിക്കാൻ പറഞ്ഞിട്ടു, കുടിക്കാൻ വച്ച കുപ്പിയിൽ നിന്നും കൈ കുമ്പിളിൽ വെള്ളമേന്തി ഓഫീസിലും, മുന്നിലും ദിക്ർ പറഞ്ഞു വെള്ളം കുടഞ്ഞിട്ടു ചെറിയ റൂമിൽ നിസ്കരിക്കാൻ കയറി🤸
അന്നത്തെ അന്നം സർവ്വശക്തൻ തരാനും, ദോഷങ്ങളും, രോഗങ്ങളും,കഷ്ടപ്പാടുകളും, നീക്കി ഈ ദിവസം നല്ലതായി തീർക്കണമെന്നു സർവ്വശക്തനോടു ഒരു പ്രാർത്ഥന,- അത്രയേള്ളൂ നിസ്കാരം🤸മടങ്ങി ഞാൻ റിവോൾവിങ് ചെയറിൽ വന്നിരുന്നു. എന്നിട്ട് സുകുമാരൻ നായരോട് ചോദിച്ചു താങ്കൾ എപ്പോ എത്തിയെന്നു🤸 ഓ, ജസ്ററു ഇപ്പോവന്നേള്ളൂ🚶press club നു അടുത്തു കാർ പാർക്കു ചെയ്തിട്ടു പതിയെ നടന്നു വന്നു🤸 ഒരു സ്ഥപനം തുറക്കും മുൻപേ ചാടി പിടിച്ചു വന്നതിൽ എനിക്കുണ്ടായ നീരസം ഞാനടക്കിവച്ചു.🤸 ഞാൻ 9.30നു ഷാർപ്പായി എത്തും, 4.30നു അടച്ചു പോവുകയും ചെയ്യും🤸 സാറിനെ നോക്കികൃത്യമായി വാച്ച് കറക്ടു ചെയ്യാൻ പറ്റും എന്നാണു പരിസര പ്രദേശ ങ്ങളിലുള്ളവർ പറയുക🤸 എൻെറ സ്ററാ ഫുകൾ വരുമ്പോൾ പത്തു മണിയാകും- ഞാൻ പറഞ്ഞു നിർത്തി⛹️ ശരിയാണെന്ന് സുകുമാരൻ നായർ തലകുലുക്കി🤸 ഞങ്ങടെ സെക്യൂരിറ്റി വാച്ച്മാൻ അതു അയ്യാളോടു പറഞ്ഞത്രേ-ഞാൻ മഹാ ചൂടനാണെന്നു🥺
അയ്യാൾ മകളുടെ വിവാഹ കാര്യം കേൾക്കാ നായി തിടുക്കത്തിൽ ഇരിക്കുകയാണെന്നു എനിക്കറിയാം🚶 പ്രപഞ്ചനാഥനെ മനസ്സിൽ ധ്യാനിച്ചിട്ടു ഞാൻ പറഞ്ഞു 🏃
8️⃣സെക്രട്ടറിയേറ്റിൻെറ സമീപം മൂന്നു നാലുപേർ പൊതി ച്ചോറു വിൽക്കണുണ്ടു. അതിൽ നിന്നും ഒരു പതിനൊന്ന് പൊതിച്ചോറു വാങ്ങി, ഊണിനു പൈസയില്ലാതെ നന്നേ വിശന്നിരിക്കുന്ന പതിനൊന്ന് പേർക്കു ആ പൊതിച്ചോറ് കൊണ്ടു കൊടുക്കണം🚶ഹൈന്ദവർ പോകുന്ന മുസ്ലിം ദുർഗയിലെ ഉണ്ഡിയലിൽ ഒരു രൂപ കാണിക്കയിട്ടു പ്രാർത്ഥിച്ചു മടങ്ങാനും പറഞ്ഞു അച്ഛനെന്നും, അമ്മയെന്നും വേർതിരിവില്ലാതെ ഏക മനസ്സോടെ ഭാര്യയേയും കൂട്ടിവേണം പ്രാർത്ഥന ക്കായി പോകാനെന്നും പറഞ്ഞു🚶11 പൊതിച്ചോറു എന്തിന് ഒരു നൂറു പൊതിച്ചോറു വാങ്ങി വിതരണം ചെയ്യാ മെന്നായി സുകുമാരൻ നായർ🚶 പറ്റുബോഴെല്ലാം സ്ഥിരമായി അയാൾ പോകുന്ന ബീമാ പള്ളി ദർഗ്ഗയാണത്രേ അതു, അയാൾ മറുപടി പറഞ്ഞു🏃 എനിക്കു വല്ലാതെ ദേഷ്യം വന്നു🚶അയ്യാളുടെ മുഖത്തു നോക്കി ഒരാട്ടു കൊടുക്കാ നാണു തോന്നിയതു🚶 ഞാൻ പറഞ്ഞതു മാത്രം ചെയ്യുക, ഞാൻ പറഞ്ഞതു, നിങ്ങളുടെ ചെവി കേട്ട ശേഷമു ള്ളതു മാത്രം ഈശ്വര ഭക്തിയോടെ ചെയ്യുക, അഹന്ത മാറ്റിവച്ചു ഇന്നു തന്നെ ചെയുക🚶നന്ദിയും നമസ്‌കാരവും ഏറെ തവണ പറഞ്ഞു തൊഴുതു കൊണ്ടു യാത്ര പറഞ്ഞിറങ്ങിപ്പോയി🚶പിന്നെ ഞാനാക്കാര്യം മറന്നു🚶ഏറെ വൈകാതെ ഒരു നാൾ മൊബൈൽ ബെൽ....സുകുമാർനായരാണു• സാർ...പറഞ്ഞതു പോലെ കാര്യങ്ങൾ ഭംഗിയായി ചെയ്തെന്നു പറഞ്ഞു👍 ടെക്നോപാർക്കിൽ തന്നെ ജോലിയുള്ള ഒരു സോഫ്റ്റ്‌വെയർ പയ്യൻെറ ആലോചന പെട്ടെന്നു വന്നു🚶അതു ഉറപ്പിച്ചിട്ടാണു വിളിക്കുന്നതു, ക്ഷണക്കത്തു അടിച്ച ശേഷം സാറിനെ വന്നു കാണാമെന്നു സുകുമാരൻ നായർ ആഹ്ലാദത്തോടെ മൊഴിഞ്ഞു🚶എൻെറ മനസ്സിലും ലഡ്ഡു പൊട്ടി🚶എൻെറ വാക്കിനാൽ ഒരു മംഗളം കൂടി നടന്നിരിക്കുന്നു•
♥️ആകാശത്തു നോക്കി എൻെറ പ്രപഞ്ച സൃഷ്ടാവിനു ഞാൻ വീണ്ടും നന്ദി പറഞ്ഞു💚
പാളയം നിസാർ അഹമ്മദ്
Copyrights©allright reserved.
Stat Counter Analytics report പ്രകാരം ഏറെ വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു