എന്റെ മാതാവിന്റെ ഒരേ ഒരു ജേഷ്ഠൻ്റെ നാലാമത്തെ പുത്രനായ അബ്ദുൽ നാസർ ജനിക്കുന്നതിനു 6 മാസം മുൻപാണു കേരള സംസ്ഥാന മുണ്ടായത്🧎അതുവരെ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ രാജാധികാരമുള്ള നാല് കുതിരയെ കെട്ടിയ രഥത്തിൽ സഞ്ചരിക്കുന്ന മഹാരാജക്ക ന്മാരാണു ഇവിടം ഭരിച്ചിരുന്നതു 🧘1956 നവംബർ ഒന്നിനു മുമ്പുവരെ മലബാർ, മദ്രാസിൻ്റെ കീഴിലായിരുന്നു🧘01-11-1956ൽ മുണ്ടും നേരിയതും ധരിക്കുന്ന കേരളപ്പിറവി ദിനമായി🤸
2️⃣1950ലൊക്ക തലപ്പാവിൻ്റെ പിന്നിൽ നീളത്തിൽ തുണിവാലിട്ടു ടർബൻ തലക്കെട്ട് കെട്ടിയല്ലാതെ അധികാരവും, ആഢ്യത്വവും, ആത്മീയതയുമുള്ള മുരീദ് നേടിയ സുന്നി-സൂഫി കുടുബങ്ങളിലെ മുസ്ലിം സമ്പന്നരെ തിരുവിതാം കൂറിൽ കാണാനാവില്ല🤸 മഹാരാജാവിൻ്റെ മുന്നിലും തലക്കെട്ട് ഇവർ അഴിക്കുകയില്ല.{ഇറാനിൽ ജനിച്ച തസ് പേർഷ്യയിൽ നിന്നുള്ള ആദരണീയനായ ഹസ്രത്ത് ഇമാം ഗസാലി (റ) യുടെ പിൻഗാമിയാണ് അസ്സനാരു പിള്ള പീർ മുഹമ്മദ്. ഇസ്ലാമിക തത്ത്വചിന്ത, ദൈവശാസ്ത്രം, ആത്മീയത എന്നിവയിൽ അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിനം പ്രശസ്തനാണ്, പ്രത്യേകിച്ച് ബാഗ്ദാദിലെ നിസാമിയ സർവകലാശാലയുടെ തലവനായിരുന്ന കാലത്ത്. തിരുവിതാംകൂർ രാജകുടുംബത്തെ സേവിക്കുന്നതിൽ പൂർവ്വികർക്കൊപ്പം അദ്ദേഹത്തിനും ബഹുമതി ലഭിച്ചു} മൂലം തിരുനാൾ മഹാരാജാവ് തിരുമന സ്സിൻ്റെയും, റാണി സേതു ലക്ഷ്മി ഭായി തമ്പുരാട്ടിയുടെയും മുഖ്യ അംഗ രക്ഷകരാ യിരുന്ന മുസ്ലീം കുടുബക്കാരായിരുന്നു എൻ്റെ പിതാമഹന്മാർ🧎(ശ്രീമൂലം തിരുനാൾ1885-1924 വരെയും, സേതു ലക്ഷ്മി ബായി 1924-1931 വരെയും രാജ്യം ഭരിച്ചു, 1931 മുതൽ ചിത്തിര തിരുന്നാൾ മഹാരാജാവ് ആയിരുന്നു ഐക്യ കേരളം ഉണ്ടാകുന്ന 1956 വരെ തിരുവിതാംകൂർ ഭരിച്ചിരുന്നതു) 🤸 ആ കാലഘട്ട ത്തിൽ കഞ്ഞി പശയും നീലവും മുക്കി, വണ്ണാന്മാരെ കൊണ്ട് അലക്കി തേപ്പ് പെട്ടിയിൽ കൽക്കരിയിട്ടു വടിപോലെ തേച്ച വെളുത്ത ജുബായാണു രാജകൊട്ടാരവുമായി അധികാരമുള്ള മുസ്ലീങ്ങൾ ധരിക്കുക🤸
3️⃣ജുബ്ബയുടെ പട്ടീസിലും കൈകളിലും സ്വർണ്ണ ബട്ടൺസ് ആണു ഉപയോഗിക്കുക🤸പേരിന്റെ മുൻപിൽ പീർ എന്നുണ്ടാവും🤸 'പീർ' എന്നാൽ 'സർ'എന്ന ഹോണറബിൾ പദവി തന്നെ 🤸 രാജകൊട്ടാരവുമായി ബന്ധ പ്പെട്ടവർക്കല്ലാതെ കാലിന്റെ പുറത്തു കാൽ കയറ്റി വച്ച് അക്കാലത്ത് അധികാരമായി ഇങ്ങനെ ഇരിക്കാൻ കഴിയുകയില്ല🤸 താഴ്ന്ന ജാതിക്കാർക്ക് ഷർട്ടും സ്ത്രീകൾക്കു മാറ് മറക്കാൻ വസ്ത്രവും ധരിക്കാൻ ഈ രാജ്യത്ത് അനുവാദമില്ലാതിരുന്ന കാലത്താണു അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി എന്ന മനുഷ്യനും കുടുബവും പാളയത്തു ഇങ്ങനെ ജീവിച്ചിരുന്നതു🧍 അദ്ദേഹത്തിനു രണ്ടു മക്കളാണുണ്ടായിരുന്നു🤸 സെയിനു ല്ലാബ്ദീനും, ഹാജറബീവിയും🤸 അവരിൽ ആൺ സന്താനങ്ങളിൽ ഒരാൾക്ക് പാളയം ജുമാമസ് ജിദിൽ നാമനിർദ്ദേശം ചെയ്യപ്പെടാൻ പൂർണ അവകാശം ഉണ്ടായിരുന്നു🤸1955ൽ അസ്സനാരുപിള്ളപീർ മുഹമ്മദ് ഗസ്സാലി പാളയം ജുംങ്ഷനിൽ Taj Hotel തുടങ്ങി. 1959ൽ അദ്ദേഹത്തിൻ്റെ മരണശേഷം എൻ്റെ അമ്മയുടെ ഏക സഹോദരനായ സൈനുല്ലാ ബ്ദ്ദീൻ ഗസ്സാലി താജ് ഹോട്ടൽ തുടർന്നു നടത്തി. 🤲പിൽക്കാലത്ത് അതാരാണു കളഞ്ഞു കുളിച്ചതെന്നു പിന്നോട്ടു തിരിഞ്ഞു നോക്കിയാൽ അറിയാനാവും🤸ഞാൻ പറഞ്ഞിട്ടില്ലേ 25-30 വർഷമേ അതി പ്രശസ്ത രായി ഒരാൾക്ക്, എല്ലാവരാലും ബഹുമാനിക്ക പ്പെട്ടു വിലസിനിൽക്കാനാവൂ🤸 പിന്നീട് ഇവരുടെ സന്താനങ്ങൾക്കോ, പുത്ര പൗത്രാദി കൾക്കോ ആ വിലയും നിലയും ബഹുമാനവും ഒരിക്കലും കിട്ടുകയേയില്ല🤸
4️⃣പശുവും ചത്തു, മോരിലെ പുളിയും പോയി എന്നതാണു പല കുടുംബത്തിലേയും ഇന്നത്തെ അവസ്ഥ🤸 ആരെങ്കിലും തിരിച്ചറിഞ്ഞു ബഹുമാനിച്ചാലായി🤸 പണ്ടു എൻ്റെ മാതാപിതാക്കൾ കുടുബമഹിമ പറയുമ്പോൾ അവരെ ഞങ്ങൾ ഊശി യാക്കിയിരുന്നു🧍സ്വതന്ത്ര ഇന്ത്യയിൽ, ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഇവരൊക്കെ ആരാണെന്നു അന്നത്തെ കുട്ടികളായ ഞങ്ങൾ തിരിച്ചും വാദിക്കുമായിരുന്നു🤸 ഇന്ന് ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ പരമ്പരയിലെ പിൻമുറക്കാരെ വരെ ഉശിയാക്കി സ്വയം വലിയവനാവാൻ ശ്രമിക്കുന്നവരാണു രാഷ്ട്രീയ ക്കാരും തലസ്ഥാനത്ത് വന്നു താമസിക്കുന്ന ദൂരെ ജില്ലകളിലെ വരത്തന്മാരും🤸 ഞങ്ങളെ പ്പോലെ ചിലർക്കെങ്കിലും ഇതു പത്മനാഭൻ്റെ മണ്ണും, കവിടിയാർ കൊട്ടാരത്തിലെ പിന്മുറ ക്കാരായ ചെറിയ കുട്ടികൾ വരെ തിരുമനസ്സും, തമ്പുരാട്ടിമാരും തന്നെ🤸 ധനമുണ്ടാക്കാനായി ന്യായം വിട്ടും, മനസ്സാക്ഷിക്കു വിരുദ്ധമായ അന്യായ പ്രവർത്തിയിൽ യഥാർത്ഥ തിരുവന ന്തപുരത്തുകാർ ഇടപെടുകയില്ല🏃1938കളിൽ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിൽ പഠിച്ചു യൂറോപ്യൻ വിദ്യാഭ്യാസം നേടിയവർക്കു പൊന്നിൻ വിലയായിരുന്നു 💃1938ൽ ബ്രിട്ടീഷ് റെയിൽവേയിൽ ജോലികിട്ടി രണ്ടു വർഷത്തെ ട്രെയിനിംഗും, ടെലഗ്രാം ചെയ്യാനുള്ള മോഴ്സ് കോഡും, സിഗ്നലിംങ്ങും, ഫയർ ആൻഡ് സേഫ്റ്റി ട്രയിനിംങ് വരെ കഴിഞ്ഞു 1940 കളിൽ സ്റ്റേഷൻ മാസ്റ്റർ ആയി നിയമിക്കപ്പെട്ട ഒരാളുണ്ടായിരുന്നു🧍
5️⃣ യൂണിഫോമിട്ട, അധികാരമുള്ള റെയിൽവേ ജോലിയുള്ള ഒരാളെ പാളയത്തു പീർ മുഹമ്മദ് ഗസ്സാലിയുടെ മകൾക്ക് അക്കാലത്തു വരനായി കിട്ടണമെങ്കിൽ നല്ല മുഴുത്ത ആഡ്യത്വവും, മഹിമ യും, സമ്പന്നതയും പണ്ട് വേണമായിരുന്നു🏃 1938ൽ ബ്രിട്ടീഷ് റെയിൽവേയിലും 1947ൽ ഇന്ത്യൻ റെയിൽവേയിലും ജോലിയുള്ള ഒരു ചെക്കനെ കിട്ടാൻ അക്കാലത്തെ ആളുകൾ എത്ര പാട്പെട്ടിരിക്കാം🤸 ഇന്ന് പെണ്ണിനു ഒരു ചെക്കനെ തേടുമ്പോഴാണു ഒരു കുടുംബം മനസ്സിലാക്കുക, കള്ളുകുടിയും, പെണ്ണു പിടിയും, ഇല്ലാത്ത അറ്റൻഡറോ, പ്യൂണോ താണ ജോലിയെങ്കിലും ഉള്ള ഒരുത്തനെ കിട്ടാൻ വലിയ പാടാണെന്നു 🧍ആയുസ്സു കാലം മുഴുവനും ഉണ്ടാക്കി വച്ച ധനവും പണ്ടവും പോരാതെ വരുമെന്നു അപ്പോഴാണു മനസ്സിലാകുക🧍അമ്മ യുടെ ഏക ചേട്ടൻ്റെ മക്കൾ അഞ്ചുപേരും ഞങ്ങളും ഒരുപോലെ ആയിരുന്നു. അതിൽ എൻ്റെ കളിക്കൂട്ടുകാരായിരുന്നു നാലാമത്തെ മകൻ അബ്ദുൽ നാസറും, മൂത്തവളായ മുപ്പെണ്ണും🧍ആ വലിയവീട്ടിലെ വലിയഹാളിൽ നിലത്തു വലിയ ബ്ലാങ്കറ്റു വിരിച്ചു കഥകളും തമശകളും പറഞ്ഞു എല്ലാരും ബഹളമുണ്ടാക്കി ഡാൻസും പാട്ടുമായി ഉറങ്ങുന്ന ആ നിറമുള്ള കാലം ഓർമ്മവരാറുണ്ടെനിക്കു. നസീർ മാമാടെ മൂത്തമക്കളും നാട്ടിലുണ്ടെങ്കിൽ അവിടെ കൂടെ കൂടും. മുതിർന്നപ്പോൾ നാസർ മാരുതി-ഹുണ്ടായി കാറുകളുടെ അംഗീകൃത സർവ്വീസ് സെൻ്റർ നടത്തിവന്നു🧎ബന്ധുവായിരുന്ന പാർലമെൻ്റ് എം.പി തലേക്കുന്നിൽ ബഷീർ നസീർമാമായുടെ സഹോദരിയെ ആയിരുന്നു ബഷീർ വിവാഹം ചെയ്തതു. ചിറയിൻകീഴ് നിന്നും ബഷീറിനെ പാർലമെൻ്റിൽ ആയക്കാൻ നാട്ടിലെ പ്രേംനസീർപ്രഭ ഏറെ സഹായിച്ചു.
6️⃣സ്റ്റാച്ചുവിലെ ആസാദ് ഹോട്ടൽ& ബേക്ക റിയുടെ ഉടമ നാസറും, ഈ നാസറും ചെറിയ ക്ലാസുകളിൽ എന്നോടൊപ്പം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ സെൻ്റ ജോസഫ്സ് ഹൈസ്കൂളിൽ അവർ ആറിലും ഞാൻ എട്ടിലും പഠിച്ചവരായിരുന്നു🧍ഒരത്യാവശ്യത്തിനു വിളിച്ചാ ൽ ഓടിയെത്താൻ ഇന്നും ഒരു മടിയും ഇല്ലാത്ത ആളായിരുന്നു ഈ കളിക്കൂട്ടുകാരൻ🧍പരിചയ മുള്ളവരെ ശുപാർശകൾക്കു തിരക്കിയാൽ പരിചയപ്പെടുത്തി തരാനും അയ്യാൾക്കു മടിയൊന്നുമില്ല? പ്രേംനസീർ മാമയുടെ അടുത്ത ബന്ധത്തിലെ ജബീനയെയാണു നാസർ വിവാഹം കഴിച്ചതു🧍 രണ്ടു കുട്ടികളുണ്ട് 🧍മൂത്തയാൾ
NDA പരീക്ഷയെഴുതി മിലിട്ടറിയിൽ ലഫ്റ്റനന്റ് ആയി. ഇപ്പോൾ മിലിട്ടറിയിൽ ഏറ്റവും ഉന്നതമായ പദവിയിലാണു🐦എൻ്റെ പിതാവിന്റെ ജോലിയുടെ ആദ്യ കാലത്ത് പത്തു വർഷമാണു ചിറയിൻകീഴ് സ്റ്റേഷനിൽ രണ്ടു തവണയായി ചീഫ് സ്റ്റേഷൻ മാസ്റ്റർ ആയിരുന്നതു 🧎പ്രേംനസീർമാമായുടെ മൂത്ത സഹോദരിയായ സുലേഖകുഞ്ഞു (മലേഷ്യ ), അബ്ദുൽ ഖാദർ എന്ന പ്രേംനസീർ, അബ്ദുൽ വഹാബ് എന്ന പ്രേംനവാസ് ഇവർ മൂന്നു പേരുടെയും പിതാവായ ആക്കോട് ഷാഹുൽ ഹമീദ് ഒക്കെ ബന്ധുക്കൾ ആവുന്നതിനും വളരെ മുമ്പുതന്നെ എൻ്റെ പിതാ വിന്റെ എന്തും സംസാരിക്കാവുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കളും, നിത്യവും റെയിൽവേ ക്വാട്ടേഴ്സിലും, ചിറയിൻകീഴ് റയിൽവേ സ്റ്റേഷനിലും വന്നു മണിക്കൂറുകൾ സമയം ചിലവഴിക്കുന്നവരുമായിരുന്നു🧎ഞങ്ങളൊക്കെ ജനിക്കുന്നതിനും വളരെ വളരെ വർഷങ്ങൾക്കു മുൻപേ എൻ്റെ മാതാപിതാക്കളുടെ അടുത്ത കൂട്ടുകാരായിരുന്നു അവരൊക്കെ 🍁
7️⃣വളരെ വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹ ബന്ധത്തിലൂടെ ഇവരൊക്കെ ഏറ്റവും അടുത്ത ബന്ധുക്കൾ ആയി മാറിയതു🧎 ഇതൊക്കെ അറിയുന്ന വളരെപേർ ചിറയിൻകീഴിലെ എല്ലാ ദിക്കിലും ഉണ്ട് 🧎നടനായ ജികെപിള്ള, കൊടിയേറ്റം ഗോപി, തിക്കുറിശ്ശിസുകുമാരൻ നായർ, ശങ്കരപ്പിള്ള (നടകാചാര്യൻ), പ്രസിദ്ധ ജോത്സ്യർ കൂന്തള്ളൂർ കുഞ്ഞു കൃഷ്ണൻ ജോത്സ്യർ പ്രേംനസീർ-ഷീല ഇഷ്യൂ ഉണ്ടായപ്പോൾ ഈ ജോത്സ്യരുടെ സേവനം ഒരു സമയം തേടിയിരുന്നു. എംപ്ലോയ്മെന്റ് ഒഫീസർ ആയിരുന്ന രാജമ്മ. അവരുടെ മകൻ കോളേജ് ലക്ച്ചറർ ആയിരുന്ന ചിറയിൻകീഴ് രാമകൃ ഷ്ണൻ (ഇദ്ദേഹം പിന്നീട് പ്രേംനസീർ മാമയുടെ പി.എ ആയി വളരെക്കാലം ജോലി ചെയ്തു) അങ്ങനെ പോകുന്നു ആ നീണ്ട പട്ടിക 🐦നമ്മുടെ തറവാടിന്റെ ചിത്രമോ, ചിത്രം ബാക് ഗ്രൗണ്ട് ആയി വരുന്ന ചിത്രങ്ങളോ എൻ്റെ കൈയ്യിൽ ഉണ്ടാവുമോ എന്നു ഒരു ദിവസം എൻ്റെ കളിക്കൂട്ടുകാരൻ നാസർ ചോദിച്ചിരുന്നു 🐎 ഹ!ഹ!ഹ! ആ കാലത്ത് ബ്രിട്ടീഷ്കാർ കെട്ടിയ റെയിൽ വേ ക്വാട്ടേഴ്സ്‌കൾ കരിങ്കല്ലിൽ ടൈൽസിട്ട ഓടിട്ട കെട്ടിടങ്ങൾ ആയിരുന്നു🧍ഫസ്റ്റ് ക്ലാസ് വൈറ്റിംഗ് റൂമിനെക്കാൾ അതി മനോഹരമായ ഉറപ്പുള്ള കരിങ്കൽ കെട്ടിടങ്ങൾ🧎 ജന്നലുകളിലും വെൻറി ലേറ്ററുകളും ഡിസൈനുള്ള വിവിധ നിറങ്ങളുള്ള മനോഹരമായ കളർ ഗ്രൗണ്ട് ഗ്ലാസ്സുകളാണു ഉണ്ടാവുക🧎ഇന്നും പേട്ടയിൽ ആ ക്വട്ടേഴ് സുകളിൽ രണ്ടെണ്ണം അതു പോലെ അവിടെ ഉണ്ടു 🧎ഒന്നു സ്റ്റേഷൻ മാസ്റ്ററിനും, മറ്റൊന്ന് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്ററിനു മുള്ളതായി രുന്നു ആ ക്വാട്ടേഴ്സുകൾ🧎
8️⃣തിരുവനന്തപുരം പേട്ട ആയിരുന്നു അവസാന റെയിൽവേ സ്റ്റേഷൻ🧎 പിൽക്കാല ത്താണു ട്രിവാൻഡ്രം സെൻട്രൽ ഉണ്ടായതു💃അത്തരമൊരു റയിൽവേ ക്വട്ടേഴ്സിൽ ആർഭാട പൂർണമായി, രണ്ടും, മൂന്നും ജോലിക്കാരുമായി ജീവിച്ചിരുന്നവർ🧍♀️ ഫോട്ടോഗ്രാഫി ഹോബിയായി കൊണ്ടു നടന്നയാ ളായിരുന്നു എൻ്റെ പിതാവ്🧎 മാത്രമല്ല ക്യാമറ യിലിടുന്ന 12 ഫോട്ടോ എടുക്കാ വുന്ന കൊഡാക് ഫിലീമിനു അന്നു ഉയർന്ന വിലയാണ്🤸♀️ ഫിലിം ഇറക്കുമതി ചെയ്യുകയും വേണം🧍ഇരുന്ന ആഡംബരത്തി ന്റെയും, അധികാരത്തിന്റെയും പദവിയിൽ ഒരു ഫോട്ടോ എടുത്തു സ്വയം ഡവലപ്ചെയ്തു, പ്രിൻ്റ് ചെയ്യുക എന്നതു പിതാവിനെ സംബന്ധിച്ചിട ത്തോളം നിസ്സാര കാര്യമായിരുന്നു അന്നു 👩🦯വാപ്പയുടെ തറവാടായ പട്ടണം ബംഗ്ലാവ് 1938കളിൽ വൈദ്യുതീകരിച്ചു വളരെ വലുതും, ധാരാളം മുറികളും, പിന്നിൽ ഏക്കറു കണക്കിനു പുരയിടവും ഉള്ള പട്ടണം ബംഗ്ലാവ് ആയിരുന്നു-
നിൽക്കുന്നവരിൽ ഇടതു ഭാഗത്ത് എൻ്റെ നഫീസമാമിയാണു. എൻ്റെ ഉമ്മയുടെ ഒരേയൊരു സഹോദര ഭാര്യ🧍അവരുടെ കൈയ്യിൽ ഒക്കത്ത് നിസാർഅഹമ്മദ്എന്ന ഞാനാണു🤸അവർ നസീർമാമയുടെ മുറപ്പെണ്ണും, നസീർമാമയുടെ ഭാര്യയുടെ മൂത്ത സഹോദരിയുമാണു🏃 തൊട്ടടുത്ത് എന്റെ ഉമ്മ ഹാജറാ ബീവിയാണു🧎
9️⃣ വലതു ഭാഗത്ത് നിൽക്കുന്ന എൻ്റെ മാതാവിൻ്റെ കൈയ്യിൽ-പീപ്പിൾസിന്റെ മകൾ (പാളയം ജുമാമസ്ജിദ് ജനറൽ സെക്രട്ടറി ആയിരുന്ന സലീമിൻ്റെ അനിയത്തി ലത്തീഫ യുടെ ഭർത്താവ് ലത്തീഫിൻ്റെ താത്ത) താഴെ ഇരിക്കു ന്നവരിൽ ഇടതുഭാഗത്ത് നിന്നും സൈനബ, ഖദീജ,(പാളയം കൗൺസിലർ അയിഷ ബേക്കറിൻ്റെ സഹോദരിമാർ) എൻ്റെ അണ്ണൻ ബഷീർ അഹമ്മദ്, എൻ്റെ അക്ക ആയിഷാ നസീം, നാസറിന്റെ ജേഷ്ഠന്മാരായ അഷ്റഫ്, മുറിഞ്ഞപാലം മുഹമ്മദ് ബഷീർ (Taj Bashir) സൈയിനുല്ലാബ്ദീനെ "ആന്തി" യും, ചെവി കടിച്ചും, നുണച്ചും, കൂട്ടായി മദ്യസേവ നടത്തിപ്പിച്ചും, പെണ്ണുങ്ങളെ കാണിച്ചും അക്കാ ലത്ത് രണ്ടും, മൂന്നും ടൂറിസ്റ്റ് കാറുകൾ ഇറക്കി യും, പട്ടറയിലെ കാശ് മോഷ്ടിച്ചും സമ്പന്നരായ വേന്ദ്രന്മാരുടെ ലിസ്റ്റ് ഈ ശേഷകാരൻഎഴുതും🤸സ്വന്തം മക്കളും, ശേഷകാരന്മാരും തിന്നേണ്ട മുതൽ സ്വന്തക്കാരയ ഇവർ വിഴുങ്ങി 🤸 പാളയ ത്തെ ഉമ്മാടെ ഗസ്സാലി ഇമാം തറവാട്ടിൽ വരുമ്പോഴെല്ലാം ഉണ്ടുറങ്ങി അവിടെ തമ്പടിച്ചു താമസിക്കുന്ന മാമിയുടെ അനിയന്മാ രേയും, അനിയത്തിമാരേയുമാണു ഞങ്ങൾ എന്നും കാണുക🧍അബ്ദുൽ സലാം കൊച്ചാപ്പ, പിൽക്കാലത്ത് പ്രേംനസീർ മാമാടെ അനിയത്തിയെ വിവാഹം ചെയ്ത ലത്തീഫ് കൊച്ചാപ്പ, ഇവരുടെ അനിയത്തി നസീമാമാമി, പ്രേംനസീറിന്റെ ഭാര്യയായ ഹബീബമാമി, പ്രേംനവാസ് എന്നു വിളിക്കപ്പെട്ട വഹാബ്മാമ.. ഇവരുടെ ഒരു പട തന്നെ ഉമ്മാടെ ഗസ്സാലി ഇമാം തറവാട്ടു വീട്ടിൽ എല്ലാ ദിവസവും കുറ്റിയടിച്ചു താമസിക്കുന്നത് ഞങ്ങൾ കാണുമായിരുന്നു🧎
1️⃣0️⃣അതെന്തു കൊണ്ടാണെ ന്നു ആ പഴയകാലം മുതൽ, നാളിന്നുവരെ ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ട് 🧍 ഒരു സ്ത്രീയെ തറവാട്ടിലേക്ക് കെട്ടി കൊണ്ട് വന്നാൽ സഹോദരങ്ങളായ ഒരു പരിവാരം തന്നെ കൂടെ വന്നുണ്ടുറങ്ങി സ്ഥിരം നിൽക്കണ മെങ്കിൽ അതിനു തക്കതായ കാരണം ഉണ്ട. ദാരിദ്രം🧍എൻ്റെ ഉമ്മയുടെ വാപ്പയുടെ മരണം എപ്പോഴാണെന്നറിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കേട്ടോള്ളൂ🧍 ഞാൻ ഓർക്കുന്നു🧍തറവാട്ടിലെ ഇടതു ഭാഗത്തെ മുറിയിലെ ജന്നലിൻ്റെ അഴിയിൽ പിടിച്ചു നിന്നാണു ഞങ്ങൾ കുട്ടികൾ ഉപ്പുപ്പാ യുടെ മയ്യിത്ത് കുളിപ്പിക്കുന്നതും, പാളയം മുസ്ലീം ജുമാമസ്ജിദിൽ കബറടക്കാൻ കഫം(Dead body) വെള്ളത്തുണിയാൽ പൊതിയുന്നതും, മുറ്റത്തെ ചെമ്പരത്തിയുടെ അടുത്ത് നിന്നും സന്തക്കിൽ തക്ബീറുമായി വലിയ പുരുഷാരം മയ്യം ചുമലിലേറ്റി പോകുന്ന തും തെളിഞ്ഞ ഓർമ്മയുണ്ടെനിക്കു🧍മരണം എന്താണെന്ന് അന്നു അറിയില്ല. ഒരു കാഴ്ച അത്രയേ അറിയുള്ളൂ🧍പിന്നീട് തറവാട്ടിൽ വന്നു നിൽക്കുമ്പോൾ ഉപ്പുപ്പയെ ഞാൻ തിരക്കിയിരുന്നില്ല🧍കാണാത്ത ദു:ഖം മനസ്സിൽ തോന്നിയുമില്ല🧍ആ മുറിക്കും എനിക്കു ചില ഓർമ്മകൾ ഉണ്ടു🧍 അവിടെയുണ്ടായിരുന്ന മേശക്കു താഴെയാ ണു എൻ്റെ ഉമ്മയുടെ കടിഞ്ഞൂൽ ആൺ കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്നതു🧍 ആദ്യ പ്രസവത്തിലെ ആൺ കുട്ടിയെ മൂന്നു വയസ്സിനു താഴെയാണ് മരണപ്പെട്ടതെങ്കിൽ തറവാട്ടിൽ തന്നെ അടക്കം ചെയ്യുകയാണു അക്കാലത്ത് പതിവ്🏃
1️⃣1️⃣മാമയുടെ രണ്ടാമത്തെ മകനായ അഷ്റഫിനു നല്ല ശാഠ്യവും ബഹളവു മാണു🤸 ഞങ്ങളുടെ കൂടെ വരാനും റയിൽവേ ക്വാട്ടേഴ്സിൽ നിന്നു തീവണ്ടികൾ കാണാനുണു ഈ കരച്ചിലും, നിർബന്ധവും, അട്ടഹാസവു മൊക്കെ അയ്യാൾ കാണിക്കുന്നതു🧍ആ മുറിയിലെ മേശയുടെ കാലിലാണു അവനെ അന്ന് മാമ കയറു കൊണ്ട് കെട്ടിയിടുക🧍ഉച്ചയായാലും അഴിച്ചു വിടരുതെന്നാണു മാമയുടെ ആജ്ഞ 🧍അല്പ നേരം കഴിയു മ്പോൾ എൻ്റെ ഉമ്മ ചെന്നാണു അവനെ അഴിച്ചു വിടുക. ആ മുറിയിലെ രണ്ടു ചൂരൽ കസ്സേര മുഖത്തോടു മുഖമിട്ടിരുന്നാണു സദാ സമയവും എൻ്റെ ഉമ്മായും, ഹബീബമാമിയും (നസീർ മാമാടെ ഭാര്യ) എന്നും മണിക്കൂറുകൾ സംസാരി ച്ചിരുന്നതു🧍തറവാട്ടിലെ ആ മുറിക്കു ഇങ്ങനെ നൂറുകണക്കിന് ഓർമ്മകൾ പറയാനുണ്ടു🧍ഉപ്പുപ്പാ{എൻ്റെ ഉമ്മയുടെ വാപ്പ) ആ കാലത്തു ഉമ്മയുടെ കുഞ്ഞിനെ കബറടക്കിയ ആ മുറിക്കകത്തു രണ്ടു പേരെ (ആണിനേയും പെണ്ണിനെയും) കൈയ്യോടെ പിടിച്ചു പൂട്ടി ഇട്ട സാഹചര്യമുണ്ടാ യിട്ടുണ്ടെന്നു പഴമക്കാരായ അടുത്ത സ്വന്തക്കാർ ഇന്നും ഓർക്കുന്നുണ്ടു🧎ഒരു സമയത്ത്, നസീർ മാമ വെള്ളിത്തിരയിൽ കത്തിജ്വലിച്ചു നിൽക്കുന്ന സമയം അമ്മാവന്റെ ഭാര്യയും, മുറപ്പെണ്ണായ സീനത്തും, നാസറും, നിസാമുദ്ദീനും ഹബീബമാമിയും ഒക്കെ നിത്യവും വൈകുന്നേരങ്ങളിൽ നടന്നു തിരുവന ന്തപുരം മ്യൂസിയത്തെ ചിൽഡ്രൻസ് പാർക്കിൽ വരും, എൻ്റെ മാതാപിതാക്കളും സഹോദര ങ്ങളും ഞാനു മൊക്കെ അവരോടൊപ്പം ചേരും🧎
1️⃣2️⃣രാത്രി 9.30വരെയാണു ഞങ്ങളൊക്കെ തിരുവനന്തപുരം മ്യൂസിയത്തു സംസാരിച്ചി രിക്കുക🧎ആ സമയം ഹബീബമാമിയെ പ്രേംനസീറിന്റെ ഭാര്യയാണെന്ന് ജനങ്ങൾ വേഗം തിരിച്ചറിയും. ഞങ്ങൾക്കൊന്നും ഒരു പ്രത്യേകതകളും അന്നു തോന്നിയിട്ടില്ല🧍മമ്മൂട്ടിയും, മോഹൻലാലും, സുധീറും, നടി വിജയശ്രീയുടെ അനിയനുമൊക്ക സിനിമയിൽ ചാൻസ് കിട്ടാൻ വഴിയുണ്ടോ എന്ന അന്വേഷണ വുമായി നടന്ന കാലം ഞാനോർക്കുന്നു👩🦯 ഞങ്ങളുടെ പ്രകാശ പൂർണ്ണമായ ഒരു കാലഘട്ടം🧎PS: ഈ പഴയ കാലം വായിക്കുന്ന ചിലർക്ക് അസൂയമൂ ത്തു ശരീരത്തിന്റെ പല ഭാഗങ്ങളും ചൊറിയും. സ്വന്തക്കാരും, ബന്ധുക്കളും, ഒരേ സമയം കൂടെ വളർന്നവരുമാണു വായിക്കുന്ന തെങ്കിൽ കൃത്യമായ കാര്യങ്ങൾ സത്യസന്ധ മായി ഓർമ്മയിൽ നിന്നെടുത്തു എഴുതാൻ ഇയ്യാൾക്കു കഴിഞ്ഞല്ലോ "ശ്ളാഘനീയം തന്നെ" എന്നു ആഹ്ലാദിക്കയേള്ളൂ🌹 ജീവിതം~ എന്നതു ആരു എഴുതിയാലും സത്യമാണു. അടുത്ത ബന്ധുക്കളേയും, ആ കാലഘട്ടത്തിൽ ജീവിച്ചി രുന്നവരെയും അവരുടെ മക്കളെയും, അയൽ പക്കത്തെ ആളുകളേയും, ബന്ധുമിത്രാദികളെ കണ്ടും, തെളിവുകൾ ശേഖരിച്ചും, റെക്കാർഡ് ചെയ്തുമാണു പോയ കാലം എഴുതുക. 🍁ഞാനും അതെ!!🍁 ഇതിനായി റഫറൻസിനു മുതിർന്നവരുടെ സംഭഷണങ്ങളും, കൈപ്പട ലേഖനങ്ങളും, ചിത്രങ്ങളും ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടാണു ഞാൻ ഓർമ്മക്കുറിപ്പെഴുതുക 🏃 പല തെളിവുകളും ഹാജരാക്കാൻ ഇന്നു സാദ്ധ്യ വുമാണു 🏃മുൻ തലമുറയെ ദൈവം കാത്തതു പോലെ, സർവ്വശക്തൻ പിൻതല മുറയേയും കാത്തു രക്ഷിക്കട്ടെ! ആമീൻ🌹യാഅർഹമർ റാഹിമീൻ. Palayam Nizar Ahamed© Copyrights© all rights reserved
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED 🌐 Pyatm +919447688232
🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧



~2.jpg)


No comments:
Post a Comment