....കൂമനെന്നും നത്തെന്നും ഊമനെന്നുമൊക്കെ പല വിളിപ്പേരുകളിൽ മൂങ്ങകൾ വിളിക്കപ്പെട്ടു. ചില്ലയിൽ ദുരൂഹതകളുടെ കരിമ്പടം ചുറ്റി അവർ ഇരുന്നിരുന്നു. എത്രയെത്ര ഭീതിജനകമായ കഥകളാണ് മൂങ്ങയെ ചുറ്റിപ്പറ്റി നിലനിന്നിരുന്നത്. നാട്ടിൻ പുറത്തെ മന്ത്ര വാദികളുടെയും രക്തരക്ഷസ്സുകളുടെയും, വായിച്ച കഥകളിലെ കൂർമ്പൻ തൊപ്പി വച്ച മന്ത്രവാദിനികളുടെയും സന്തത സഹചാരി. രാത്രികളുടെ പ്രേതയാമങ്ങളിലൊക്കെ ഇരുട്ടിനൊപ്പം ഒഴുകി വന്ന ഭയാനകമായ ശബ്ദങ്ങൾ മാത്രമായിരുന്നു അന്നൊക്കെ മൂങ്ങകൾ – ഒരിക്കലും അവയെ കാണാൻ കഴിഞ്ഞിരുന്നേയില്ല. എല്ലാം ശ്രദ്ധിച്ചു പതുങ്ങിയിരിക്കുന്ന മുങ്ങകളെ നമുക്കു കാണാനാവില്ല 🧍
2️⃣ നാട്ടിൻ പുറങ്ങളിൽ നിലനിന്നുപോന്ന അന്ധവിശ്വാസങ്ങളിൽ മിക്കവയുടെയും ഒരറ്റത്ത് ഒരു മൂങ്ങയിരിപ്പു ണ്ടാവുമെന്ന് തീർച്ചയാണ്. തൊട്ടിലിൽ കിടക്കുന്ന പ്രായമുള്ള കുഞ്ഞുങ്ങൾ ഉള്ള വീടുകളുടെ പരിസരത്തെ വൃക്ഷങ്ങളിലിരുന്നു നത്തു വിളിച്ചാൽ വീട്ടിലെ പെണ്ണുങ്ങൾ അടുക്കളയിലേക്ക് ഓടിപ്പോയി ചിരവയുടെ നാവ് കീഴെയാക്കി വാക്കുമായിരുന്നു. കുഞ്ഞു ങ്ങൾ വയറ് വേദനയെടുത്തു നിലവിളിക്കു മെന്നും, രാത്രി ഭയന്നു തൊട്ടിലിൽ കിടന്നു നിലവിളിക്കുമെന്നുമൊക്കയാ പറയുക. അതുപോലെ തൃസന്ധ്യാനേരത്തു തുണി അടിച്ചു നനച്ചു കഴുകുന്നവരെയും, അമ്മി യിൽ കുഴവിയിട്ടു തല്ലുന്ന പെണ്ണുങ്ങളേയും പഴയ അമ്മമാർ ചീത്ത പറഞ്ഞു പിരാകി കണ്ണു പൊട്ടിക്കുമായിരുന്നു. വീട്ടിലുള്ള ആൺ പിള്ളേ ർക്കു പെണ്ണിനെ കാണാൻ പോയിട്ടു , മടങ്ങി വരുമ്പോൾ അകത്തുള്ളവർ ചോദിക്കും:പെണ്ണു എങ്ങനെ ഉണ്ടാർന്നൂന്നു. പെണ്ണു കാണാൻ പോയവർക്കു പെണ്ണിനെ ഇഷ്ടമായില്ലെങ്കിൽ ഉടനേ മറുപടി കിട്ടും...... പെണ്ണിന്റെ മോന്ത നത്തുപോലെയിരിക്കുന്നുവെന്നു.... അപ്പോഴും മൂങ്ങക്കു തന്നെയാണു കിടക്കപൊറുതി യില്ലാതെയാവുക. ചിത്രങ്ങളിൽ അല്ലാതെ ഒരു മൂങ്ങയെ ഞാൻ കണ്ടിട്ടില്ല. വൃക്ഷങ്ങളിരുന്നു കൂവുന്നതു കേട്ടിട്ടുണ്ട്. രാത്രീഞ്ചരനായ മൂങ്ങയെ കാണാനാവാത്തതു അതുകൊണ്ടാ വണം. പ്രഭാതത്തിൽ കണികാണുന്നതു നല്ല താത്രേ.പ്രത്യേകിച്ചു വെള്ളി മൂങ്ങയെ കാണാനാ യാൽ ഭാഗ്യവും കൈയ്യോടെ വന്നു ചേരുമത്രേ.
Palayam Nizar Ahamed
Copy © rights all rights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
Statcounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
Statcounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു


~2.jpg)


.jpg)
No comments:
Post a Comment